പ്രയാണം – ദീപ വിഷ്ണു.

Facebook
Twitter
WhatsApp
Email

സൂര്യൻ ചോദിച്ചു,

“കുട്ടിക്ക് ഉദയമോ അസ്തമയമോ കൂടുതലിഷ്ടം?”

“രണ്ടുമല്ല . ഉദയമായാൽ എണീക്കണം ,

അസ്തമിച്ചാൽ ഉറങ്ങണം .

രണ്ടും ഇഷ്ടമല്ല”

“പിന്നെ?”

“എനിക്കും വരണം സൂര്യന്റെ കൂടെ .

സ്വപ്നച്ചിമിഴിലെ സുഗന്ധമായി,

കണ്ണിമകളിൽ സ്വർണ്ണത്തരികൾ പൂശുന്ന സ്മരണകൾ ബാക്കിയാക്കുന്ന

യാത്രക്ക്, കൂട്ടുമോ എന്നെക്കൂടി?”

മരങ്ങൾക്കിടയിൽനിന്നും ഒരാകാശത്തുണ്ട്  സ്നേഹം നിറഞ്ഞ കണ്ണുകളോടെ

അവനെ നോക്കിച്ചിരിച്ചു.

മറുപടിയില്ലാത്ത സൂര്യൻ മേഘങ്ങൾക്കുള്ളിൽ മറഞ്ഞു.

 

                           – ദീപ വിഷ്ണു.

About The Author

Leave a Reply

Your email address will not be published. Required fields are marked *