LIMA WORLD LIBRARY

മെക്‌സിക്കോ ഉൾക്കടലിൽ എണ്ണ ഖനന കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തിൽ രണ്ട് പേർ മരിച്ചു

Fire breaks out in oil platform in Gulf of Mexico: മെക്‌സിക്കോ ഉൾക്കടലിന്റെ തെക്കേ അറ്റത്ത് മെക്‌സിക്കൻ സ്‌റ്റേറ്റ് ഓയിൽ കമ്പനിയായ പെമെക്‌സ് നടത്തുന്ന ഉൾക്കടൽ എണ്ണ ഖനന കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തിൽ രണ്ട് പേർ മരിച്ചു. വെള്ളിയാഴ്ച പുലർച്ചെ (പ്രാദേശിക സമയം) ഉണ്ടായ തീപിടുത്തത്തിൽ രണ്ട് തൊഴിലാളികൾ മരിക്കുകയും ഒരാളെ കാണാതാവുകയും ചെയ്തു. പെട്രോളിയവും പ്രകൃതിവാതകവും വേർതിരിച്ചെടുക്കാനും സംസ്‌കരിക്കാനും സൗകര്യങ്ങളുള്ള ഓയിൽ പ്ലാറ്റ്‌ഫോമിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ വീഡിയോ നവമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. കമ്പനിയുടെ കാന്ററെൽ ഫീൽഡിലാണ് പ്ലാറ്റ്ഫോം […]

മുഖം മൂടി അണിഞ്ഞ മനുഷ്യൻ -നിഥിൻകുമാർ ജെ പത്തനാപുരം

ഇങ്ങനെ ചിന്തകൾ പലതും കയറിയിറങ്ങിയൊടുവിൽ ചരിഞ്ഞു വീണൊരു കൊമ്പനാണ് ഞാൻ. ദിക്കറിയാതെ ദിശയിറിയാതെ സഞ്ചരിച്ചും, ദിനങ്ങൾക്കൊപ്പം വഴക്കിട്ടും സമയചക്രത്തിൽ പലകുറി കാർക്കിച്ചു തുപ്പിയും ഞാനെന്റെ ജീവിതം പടിഞ്ഞാറോട്ട് ഒഴുകുമൊരു പുഴയിലൊഴുക്കി വിട്ടു. പ്രഹസനം തുളുമ്പുന്ന പകലുകൾ കണ്ട് ഞാൻ മടുത്തിരുന്നു. മുഖം മൂടികളണിഞ്ഞ മൃഗരാക്ഷസന്മാരുമായി സംഘടനം നടത്തി മടുത്തു ഞാൻ. ഉച്ചവെയിലിന്റെ പൊള്ളുന്ന ചിന്തകളിൽ മുങ്ങിതീരുവാൻ നേരമില്ലെനിക്ക്. അന്തി ചുവന്നു തുടങ്ങും വരെ ഞാനാ ശിലാപ്രതിമകൾക്ക് ചുറ്റും വലം വെച്ചു. ജീവിച്ചെന്ന് അക്ഷരങ്ങൾ കൊണ്ട് കോറിയ ചിലരുടെ […]

രേഖാചിത്രത്തിന്റെ നമ്പൂരിത്തം! -ജിതേഷ്ജി

ലോകത്തെവിടെയും സാംസ്കാരികമണ്ഡലത്തിലെ ‘വരേണ്യവർഗ’ മാണ് ‘വരയന്മാർ’ അഥവാ ചിത്രകാരന്മാർ. സാഹിത്യത്തിന്റെ forerunner ആയിട്ടാണ് പാശ്ചാത്യപണ്ഡിതർ ചിത്രകലയെ ഗണിക്കുന്നത് എന്നാൽ നമ്മുടെ നാട്ടിൽ മാത്രം പലപ്പോഴും പ്രാധാന്യത്തിൽ ചണ്ഡാളനും താഴെയും. ഇന്ത്യയിൽ ‘ആർട്ടിസ്റ്റ് നമ്പൂതിരി’ യെപ്പോലെ അപൂർവം മഹാപ്രതിഭകളായ ചിത്രകാരന്മാർ മാത്രമേ ‘വരരുചിപ്പെരുമ’ കൊണ്ട് സാംസ്കാരികരംഗത്ത് വരേണ്യരായി ഗണിക്കപ്പെട്ടിട്ടുള്ളു. ചിത്രകലയിലെതന്നെ ഏറ്റവും ഭാവനാശേഷിയുള്ള ടോപ് ആർട്ടിസ്റ്റുകൾ രേഖാചിത്രകാരന്മാരാണ് എന്നാണ് എന്റെ പക്ഷം. രേഖകൾ പൂർണ്ണമായും ചിത്രകാരന്റെ ഭാവനയിൽ നിന്നുമാത്രം സൃഷ്ടിക്കപ്പെടുന്ന സർഗക്രിയാസാരമാണ്. അത് ഒരിക്കലും ഒന്നിന്റെയും പക്കാ mimic […]

മരിക്കാത്ത ഓർമ്മയിൽ ജനറൽ പിക്ച്ചേഴ്‌സ് രവീന്ദ്രനാഥൻ നായർ… പ്രണാമം…

1988 ൽ കൊല്ലത്ത് സുവർണരേഖ ഫിലിം സൊസൈറ്റിയുടെ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലും ഇന്ത്യൻ പനോരമയും നടക്കുന്നു. ഫെസ്റ്റിവൽ ചെയർമാൻ കെ. രവീന്ദ്രനാഥൻ നായർ. വൈസ് ചെയർമാൻ കാക്കനാടൻ. ഫിലിം സൊസൈറ്റി പ്രസിഡന്റ് സുവർണരേഖ രവി. ഞാൻ ഫെസ്റ്റിവൽ മാഗസിൻ എഡിറ്റർ. രവീന്ദ്രനാഥൻ നായരുടെ കശുവണ്ടി ഓഫീസാണ് ഫെസ്റ്റിവൽ ഓഫീസ്. അവിടെ ഓട് മേഞ്ഞ കാസിനോ ലോഡ്ജും ഉണ്ട്. ഫെസ്റ്റിവൽ ഓഫീസിൽ, അതായത് രവീന്ദ്രനാഥൻ നായരുടെ കശുവണ്ടി ഓഫീസിൽ, രാവും പകലും ഇരുന്നാണ് ഞാൻ അനുദിന ബുള്ളറ്റിൻ തയ്യാറാക്കിയത്. […]