LIMA WORLD LIBRARY

തെറ്റ് തിരുത്തേണ്ടത് സാംസ്‌കാരിക മന്ത്രിയല്ല ….കാരൂർ സോമൻ, ചാരുംമൂട്

മന്ത്രിമാർ തിരുത്തൽ ശക്തികളായില്ലെങ്കിൽ തെറ്റുകൾ തിരുത്താൻ സാധിക്കില്ല. ചുണയുള്ള പുരുഷന് ഒരു വാക്ക് എന്നത് ആണത്വമുള്ളവർക്ക് പറഞ്ഞിട്ടുള്ളതാണ്.  നമ്മുടെ സാംസ്കാരിക മന്ത്രി സജി ചെറിയാൻ  സൗദി അറേബ്യയുടെ  സാമൂഹിക  ഉൾത്തുടുപ്പുകൾ  മനസ്സിലാക്കി ചില  പരാമർശനങ്ങൾ  നടത്തിയത്  തിരുത്തണം, മാപ്പുപറയണമെന്നൊക്കെ പറയുന്നവരോട് പറയാനുള്ളത് കണ്ണുണ്ടായാൽ പോര കാണുകകൂടി ചെയ്യണം. ആദ്യം അദ്ദേഹം ഇന്ത്യയുടെ ജനാധിപത്യത്തെ വിമർശിച്ചു പറഞ്ഞത് ആർക്കാണ് നിഷേധിക്കാൻ സാധിക്കുക? ഒരു പൗരന്റെ മൗലിക അവകാശങ്ങൾ നിഷേധിക്കപ്പെടുമ്പോൾ, മത വർഗ്ഗിയത വളരുമ്പോൾ  എന്ത് ജനാധിപത്യത്തെപ്പറ്റിയാണ് നമ്മൾ സംസാരിക്കുന്നത്? […]

കേരള വേണ്ട, കേരളം മതി: പേര് മാറ്റ പ്രമേയം ഐക്യകണ്ഠേന പാസാക്കി നിയമസഭ

Kerala name change: സംസ്ഥാനത്തിന്‍റെ പേര് ഭരണഘടനയിലും മറ്റ് ഔദ്യോഗിക രേഖകളിലും കേരളം എന്നാക്കി മാറ്റുന്നതിന് കേന്ദ്ര സർക്കാരോട് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭ ഐക്യകണ്ഠേന പാസാക്കി. ‘കേരള’ എന്നുള്ളത് ‘കേരളം’ എന്നാക്കി മാറ്റണമെന്നാണ് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെടുന്നത്. ചട്ടം 118 പ്രകാരമുള്ള പ്രമേയം മുഖ്യമന്ത്രി പിണറായി വിജയനാണ് നിയമസഭയിൽ അവതരിപ്പിച്ചത്. ഭരണഘടന അനുസരിച്ച് ഈ വിഷയത്തിലുള്ള നടപടികൾ ക്രമങ്ങൾ കേന്ദ്ര സർക്കാർ വേഗത്തിലാക്കണമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. ഭരണഘടനയുടെ ഒന്നാം പട്ടികയില്‍ നമ്മുടെ സംസ്ഥാനത്തിന്റെ പേര് കേരള […]

ഇന്ന് നാഗസാക്കി ദിനം; ലോകമനസാക്ഷിയെ ഞെട്ടിച്ച കറുത്ത ദിനങ്ങള്‍..

Nagasaki day 2023: ഇന്ന് ഓഗസ്റ്റ് 9, ചരിത്രത്തിന്റെ ഏടുകളില്‍ കറുത്ത ദിനമായി രേഖപ്പെടുത്തിയ നാഗസാക്കി ദിനം. 1945 ഓഗസ്റ്റ് 9 നാണ് ജപ്പാനിലെ നാഗസാക്കിയില്‍ അമേരിക്ക രണ്ടാമത്തെ അണുബോംബ് വര്‍ഷിച്ചത്. ഓഗസ്റ്റ് 6 ന് ഹിരോഷിമയില്‍ അണുബോംബ് ആക്രമണം നടത്തി, അതിന്റെ നടുക്കം മാറും മുമ്പായിരുന്നു നാഗസാക്കിയിലും ആക്രമണം നടത്തിയത്. 4630 കിലോ ടണ്‍ ഭാരവും ഉഗ്ര സ്‌ഫോടക ശേഷിയുള്ള ‘ഫാറ്റ് മാന്‍’ എന്നറിയപ്പെട്ട പ്ലൂട്ടോണിയം ബോംബ് ആണ് നാഗസാക്കിയെ അഗ്‌നിക്ക് ഇരയാക്കിയത്. ഏകദേശം 80,000 ത്തോളം […]

പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഇന്ന് സ്ഥാനമൊഴിഞ്ഞേക്കും

Shehbaz sharif to step down: പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഇന്ന് സ്ഥാനമൊഴിഞ്ഞേക്കുമെന്ന് റിപ്പോർട്ട്.  ഓഗസ്റ്റ് 12ന് മുമ്പ് പാർലമെന്റിന്റെ അധോസഭയായ നാഷണൽ അസംബ്ലി പിരിച്ചുവിടുമെന്ന് ഷെഹ്ബാസ് ഷെരീഫ് വ്യക്തമാക്കിയിരുന്നു. ഓഗസ്റ്റ് 12നാണ് നാഷണൽ അസംബ്ലിയുടെ കാലാവധി അവസാനിക്കുന്നത്. അസംബ്ലിയുടെ കാലാവധി ഓഗസ്റ്റ് ഒൻപതിന് അവസാനിപ്പിക്കാൻ ഇമ്രാൻ ഖാന്റെ പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് പാർട്ടിയുടെ മുൻ നേതാവായിരുന്ന പ്രസിഡന്റ് ആരിഫ് അൽവിക്ക് പ്രധാനമന്ത്രി ഷെരീഫ് ശുപാർശ നൽകും.  പാകിസ്ഥാൻ നിയമമനുസരിച്ച്, ഗവൺമെന്റിന് പ്രധാനപ്പെട്ട ദൈനംദിന കാര്യങ്ങളുടെ മേൽനോട്ടം […]