പക്ഷിപാതാളം – സിസിലി ജോർജ് | അദ്ധ്യായം 38

നന്ദിനിക്ക് വസ്ത്രങ്ങള് വാങ്ങിയ പോലെ നാരായണിക്കും തങ്കമണിക്കും ജോണ്‌സണ് വസ്ത്രങ്ങള് തിരഞ്ഞെടുത്തിരുന്നു. കല്യാണത്തിനുടുക്കാന്. ദിനേശനും ജോണ്‌സന്റെ അതേതരം ഡ്രസ്സ് തന്നെ എടുത്തു. വസ്ത്രങ്ങളുടെ സെലക്ഷന്കണ്ട് നാരായണി അത്ഭുതപ്പെട്ടു. ‘എന്തൊരുഗ്രന്?!’ അവള് പറഞ്ഞു. ഇതാണ് ജോണ്‌സണ് ഒച്ച്, എന്തു തൊട്ടാലും പൊന്നാകുന്ന ടച്ച്.’ നാരായണി തുള്ളിച്ചാടി. ‘ഇങ്ങനെ ഒരു ബ്രദര് നമുക്കുണ്ടായില്ലല്ലോ നന്ദിനേച്ചീ’ അവള് വ്യസനത്തോടെ പറഞ്ഞു. വസ്ത്രങ്ങള് കണ്ട് തങ്കമണിയും തുള്ളിച്ചാടി. ‘നോക്ക് ഏട്ടാ, ജോണ്‌സേട്ടന്റെ സെലക്ഷന് എന്തു നന്നായിരിക്കുന്നു.’ അവള് പറഞ്ഞു. ‘അത് പ്രത്യേകിച്ച് പറയാനുണ്ടോ? […]



