നന്ദിനിക്ക് വസ്ത്രങ്ങള് വാങ്ങിയ പോലെ നാരായണിക്കും തങ്കമണിക്കും
ജോണ്‌സണ് വസ്ത്രങ്ങള് തിരഞ്ഞെടുത്തിരുന്നു. കല്യാണത്തിനുടുക്കാന്. ദിനേശനും ജോണ്‌സന്റെ അതേതരം ഡ്രസ്സ് തന്നെ എടുത്തു. വസ്ത്രങ്ങളുടെ സെലക്ഷന്കണ്ട്
നാരായണി അത്ഭുതപ്പെട്ടു. ‘എന്തൊരുഗ്രന്?!’ അവള് പറഞ്ഞു. ഇതാണ് ജോണ്‌സണ് ഒച്ച്, എന്തു തൊട്ടാലും പൊന്നാകുന്ന ടച്ച്.’
നാരായണി തുള്ളിച്ചാടി. ‘ഇങ്ങനെ ഒരു ബ്രദര് നമുക്കുണ്ടായില്ലല്ലോ നന്ദിനേച്ചീ’ അവള് വ്യസനത്തോടെ പറഞ്ഞു. വസ്ത്രങ്ങള് കണ്ട് തങ്കമണിയും തുള്ളിച്ചാടി.
‘നോക്ക് ഏട്ടാ, ജോണ്‌സേട്ടന്റെ സെലക്ഷന് എന്തു നന്നായിരിക്കുന്നു.’ അവള് പറഞ്ഞു.
‘അത് പ്രത്യേകിച്ച് പറയാനുണ്ടോ? പുള്ളീടെ സെലക്ഷനേതാ തെറ്റീട്ടുള്ളത്?’ ദിനേശന് തനിക്കുവാങ്ങിയിരിക്കുന്ന വിലകൂടിയ സ്യൂട്ടില് കൈയോടിച്ചുകൊണ്ടു പറഞ്ഞു.
വിവാഹത്തിന് തലേന്നുതന്നെ ഡേവിഡിന്റെ വീട്ടിലെത്തി ദിനേശനും, കൂടെ നന്ദിനിയും, നാരായണിയും, തങ്കമണിയും. രാത്രിയിലെ ചടങ്ങുകള് കഴിഞ്ഞ് അവരൊക്കെ ജോണ്‌സന്റെ വീട്ടിലേക്ക് പോന്നു.
രാവിലെതന്നെ ഒരുങ്ങിയിറങ്ങിയ പെണ്കുട്ടികളെ കണ്ട് ജോണ്‌സന്റെ മമ്മി വാപൊളിച്ചു നിന്നു.
‘ഈ സൌന്ദര്യമൊക്കെ കണ്ട് അവിടെ ആളോള് ഞെട്ടൂലോ എന്റീശോയേ ‘
ഹൃദയം തുറന്ന് മമ്മി പറഞ്ഞതുകേട്ട് നാരായണി വാപൊത്തിപ്പിടിച്ചു ‘മമ്മിക്കി ങ്ങനെ പറയാന് തോന്നീലോ… അതുമതി.’
അവള് മമ്മിയെ കെട്ടിപ്പിടിച്ച് ഉമ്മവച്ചു.
നന്ദിനിക്ക് ശരിക്കും നാണംവന്നു. ‘ഈ ജോണ്‌സേട്ടന്റെ കിറുക്ക് ‘അവള് മന സ്സില് പറഞ്ഞു.
പള്ളിമുറ്റത്തു ചെന്നിറങ്ങിയതും ക്യാമറക്കണ്ണുകള് ഒന്നാകെ അങ്ങോട്ടുതിരിഞ്ഞു. പ്രസ്സ് ഫോട്ടോഗ്രാഫര്മാര് മത്സരിച്ചോടിയെത്തി.
‘പുതിയ ഗായിക നന്ദിനി.’
ജനങ്ങള് മുഴുവനും അവളെ ശ്രദ്ധാക്രേന്ദ്രമാക്കി. സിനിമയുടെ ഹരങ്ങളൊക്കെ അവിടെ എത്തിയിരുന്നു. ബാക്കിയുള്ളവര് റിസപ്ഷനെത്തും. ‘എന്തൊരു തിരക്ക്. ജോണ്‌സേട്ടനെ കാണാനുമില്ല.’നന്ദിനി മനസ്സിലോര്ത്തു. ജോണ്‌സണ് അവര് വന്നത് അപ്പോഴേ കണ്ടിരുന്നു. ‘എന്റെ പെണ്ണ് ‘അയാള് അഭിമാനത്തോടെ നോക്കി കണ്ണുമിഴി ച്ചുനിന്നു.
‘പകല്ക്കിനാവിന് സുന്ദരമാകും പാലാഴിക്കടവില്
പണ്ടേ നിന്നെ കണ്ടിട്ടുണ്ടൊരു പവിഴക്കല്പ്പടവില്.’
എന്ന ഗാനശകലം എപ്പോഴുമെന്നപോലെ മനസ്സില് ഓടിയെത്തി. അന്നൊക്കെ സങ്കലപത്തിലവളെ ഒരുക്കിയെടുത്തത് ഇന്ന് യാഥാര്ത്ഥ്യമായിരിക്കുന്നു. കണ്ണട യ്ക്കാന്പറ്റാതെ നോക്കുമ്പോഴാണ് ഫോട്ടോഗ്രാഫര്മാരുടെ ആക്രമണം ജോണ്‌സണ് ഓടി അവിടെ എത്തി. അതോടെ ഫോട്ടോഗ്രാഫേഴ്‌സിന് അടുത്ത ഇരയായി.
‘സാറിങ്ങ് ചേര്ന്ന് നില്ക്ക്… ഗാനലോകത്തിന്റെ ഉച്ചിയിലെത്തിയ സൂര്യന്മാരല്ലേ?’
‘ഒരു സ്‌നാപ്പ്, അതില് നിര്ത്തണം ഉപ്രദവിക്കരുത്.’ ജോണ്‌സണ് പറഞ്ഞു. പിന്നെ ഫോട്ടോഗ്രാഫേഴ്‌സ് ആര്ത്തിയോടെ ഒരു വളച്ചിലാണ്. വല്ലവിധവും നന്ദിനിയെയും കുട്ടികളേയും രക്ഷിച്ച് പള്ളിക്കകത്തുകയറ്റി. പള്ളിയില് ഫോട്ടോ, വീഡിയോഗ്രാഫേഴ്‌സിന് പ്രവേശനമില്ലാത്തത് നന്നായി. വിവാഹത്തിന്റെ ചടങ്ങുകള് മാത്രമെടുക്കാന് വീട്ടുകാര് ആവശ്യപ്പെടുന്ന ഒരൊറ്റ വീഡിയോഗ്രാഫറേ അവിടെയുള്ളൂ. എന്നിട്ടും പലപ്പോഴും നന്ദിനി അയാളുടേയും ശ്രദ്ധാപാത്രമായി.
ഡേവിഡിന്റെ അടുത്ത് നവോഡയായി നില്ക്കുമ്പോഴും ലില്ലി ഡോക്ടറുടെ കണ്ണു കള് ജോണ്‌സണെ ആര്ത്തിയോടെ ഉഴിയുന്നത് നന്ദിനി ശ്രദ്ധിച്ചിരുന്നു.
‘ഒരു ഗുണവുമില്ല മോളേ…’ നന്ദിനിയുടെ മനസ്സ് പറഞ്ഞു. എന്നിട്ട് സ്വയം ശാസി ക്കയും ചെയ്തു. കുശുമ്പിപ്പെണ്ണുങ്ങളെപ്പോലെ ചിന്തിക്കാന് തനിക്കെങ്ങനെ കഴിയുന്നു. ജോണ്‌സണും, ഏതു കോണില്, എന്തു തിരക്കില് നിന്നാലും കണ്ണുകള് നന്ദിനിയെ വലംവച്ചുതന്നെ നിന്നു. ചടങ്ങുകള് കഴിഞ്ഞതും നന്ദിനിയെയും നാരായണി
യേയും തങ്കമണിയേയും അയാള് ഡ്രൈവറെക്കൊണ്ട് റിസപ്ഷന് ഹാളിലെത്തിച്ചു. ദിനേശനും, ജോണ്‌സണും, മമ്മിയുമൊക്കെ പിന്നെയാണിറങ്ങിയത്. റിസപ്ഷന്ഹാളിലും ഫോട്ടോ, വീഡിയോക്കാര് നന്ദിനിയെ വിട്ടില്ല. സിനിമാഫീല്ഡിലെ ‘ഉദയതാര’ മായിത്തീര്ന്നിരുന്നു നന്ദിനി. പാടാനും, എഴുതാനും, റ്റിയൂണ് ചെയ്യാനും കഴിയുന്ന മറ്റാരും ഇതുവരെ അവിടെ ഉണ്ടായിരുന്നില്ല. പോരാത്തതിന് സൗന്ദര്യവും.
പുറത്തിറങ്ങാന് പറ്റാത്തവിധം നന്ദിനി കൂട്ടിലടയ്ക്കപ്പെടുകയായിരുന്നു. ബസിലും ട്രെയിനിലുമൊന്നും ഇനി സ്വതന്ത്രമായി സഞ്ചരിക്കാനാവില്ല. ജോണ്‌സേട്ടനെന്ന ഗരുഡന്റെ തണലില്ലാതെ അവള്ക്കിനി രക്ഷയില്ല എന്ന് ജോണ്‌സണും മനസ്സിലാക്കിയിരുന്നു. വൈകുന്നേരംതന്നെ ദിനേശനേയും കൂട്ടി അവരെ ജോണ്‌സണ് കാറില്തിരിച്ചയച്ചു. ‘ഞാന് വിളിക്കാം നന്ദൂ.’
ഇറങ്ങാന് നേരം ജോണ്‌സണ് പറഞ്ഞു.
പിറ്റേന്ന് രാവിലെതന്നെ ജോണ്‌സന്റെ ഫോണ് വന്നു. നന്ദിനി കാത്തിരുന്നപോലെ ഓടിവന്ന് ഫോണെടുത്തു.
‘ഹലോ…’
‘നന്ദൂ… ഞാനാണ്.’
‘ഉം … പറയു ഞാന് കാത്തിരിക്യായിരുന്നു.’
‘ഇവിടത്തെ കാര്യമൊക്കെ ഒന്നവസാനിപ്പിച്ചെന്നു പറയാം. നാരായണിയെ ഹോസ്റ്റ്‌ലിലാക്കണ്ടെ? അതെന്താ ഓര്ക്കാഞ്ഞേ?’
‘ശരിയാ ജോണ്‌സേട്ടാ… അത് പറയാനാ ഞാന് കാത്തിരുന്നത്. മറ്റന്നാള് രാവിലെ പോകണം. അവള്ക്ക് അടുത്ത ദിവസംതന്നെ ക്ലാസ് തുടങ്ങും. അച്ഛന്മാത്രം പോയാല്‌പോരാ. ‘
‘ഞാന് വന്നിരിക്കും. എല്ലാം ഒരുക്കിയിരിക്കണം.’ ജോണ്‌സണ് പറഞ്ഞപോലെ രാവിലെതന്നെ വന്നു. കല്യാണത്തിന്റെ വക പലഹാരങ്ങളുംകൊണ്ട്. നാരായണി ആദ്യ മായി വീട് വിട്ട് പോകുന്നതിന്റെ ദുഃഖം എല്ലാവര്ക്കുമുണ്ട്. നാരായണി നല്ല ഉത്സാഹത്തിലായിരുന്നു.
‘ഇന്ന് തന്നെ തിരിക്യല്ലേ…. ഞാന് വരേണ്ടല്ലോ’അച്ഛന് ചോദിച്ചു.
‘വേണ്ട. പോകുന്നവഴി ദിനേശനേംകൂട്ടാം.’ ജോണ്‌സണ് പറഞ്ഞു. ‘സ്ഥലമറിഞ്ഞി രുന്നാല് ദിനേശനും നല്ലതാ,’കാറില് നന്ദിനിയും നാരായണിയും കയറി. ദിനേശന്റെ കൂടെ തങ്കമണിയും ഒരുങ്ങിയിരുന്നിരുന്നു.
വഴിനീളെ പാട്ടുംകളിചിരിയുമായായിരുന്നു യാത്ര.
‘ജോണ്‌സേട്ടന് വാങ്ങിത്തന്ന ഡ്രസ്സ് വളരെ നന്നായിരുന്നൂട്ടോ.” നാരായണി നന്ദി പറഞ്ഞു.
‘എനിക്കും വല്യ ഇഷ്ടായി’ തങ്കമണിയും പറഞ്ഞു.
‘ഇനി ഇപ്പോ വേറെന്തെങ്കിലും വേണോ? രണ്ടാള്ക്കും?’ജോണ്‌സണ് ചോദിച്ചു.
‘വേണ്ട. ഇപ്പോ ഈ ചെയുന്നത് എത്ര വലിയ കാര്യമാണ് ‘നാരായണി പറഞ്ഞു.
ഹോസ്റ്റലില് നാരായണിയെ എത്തിച്ചവരെ കണ്ട് അവിടുത്തെ ടീച്ചര്മാരും കുട്ടികളും അതിശയിച്ചു. ‘പ്രശസ്തഗായിക നന്ദിനിയും ഗായകനും എഴുത്തുകാരനുമായ ജോണി പാറക്കുന്നേലും’വന്നിരിക്കുന്നെന്ന് വാര്ത്ത കാട്ടുതീപോലെ പടര്ന്നു. കാഴ്ച കാണാന് ഒരു കൂട്ടംതന്നെ ഓടിയെത്തി. നാരായണി നന്ദിനിയുടെ സഹോദരിയാണെന്നറിഞ്ഞ് എല്ലാവരും അതിശയിച്ചു. അതോടെ നാരായണിയുടെ സ്ഥാനവുമുയര്ന്നു.
‘മോളെ, സൂക്ഷിക്കണം. നീ ഒറ്റയ്ക്കാണിവിടെ. മറക്കേണ്ട.’ നാരായണിയെ ഹോസ്റ്റലിലാക്കി പോരുമ്പോള് നന്ദിനിക്ക് വലിയ ദുഃഖം തോന്നി. പക്ഷേ, നാരായണി നല്ല ധൈരൃത്തിലായിരുന്നു. തങ്കമണിക്കും കരച്ചില്വന്നു.
കാറില് തിരിച്ചുപോരുമ്പോള് ആകെ ഒരു മൂകത.
‘ഇതെന്താ ഒരു ദുഃഖം എല്ലാവര്ക്കും എന്തുപറ്റി?’നിശബ്ദതയെ ഭേദിച്ചു ജോണ്‌സണ്.
‘എല്ലാവരും കൂടെ പാട്…. നാരായണി പഠിക്കാന് പോയതല്ലേ? അതൊരപകടമല്ലല്ലോ.’
‘എനിക്കു വയ്യ ജോണ്‌സേട്ടാ,’ നന്ദിനി പറഞ്ഞു.
‘തനിക്കോ?’ജോണ്‌സണ് ദിനേശനോട് ചോദിച്ചു.
‘നെറ്റിയില് പൂവുള്ള സ്വര്ണ്ണച്ചിറകുള്ള പക്ഷീ…
നീ പാടാത്തതെന്തേ?
ഏതു പൂമേട്ടിലോ മേടയിലോ നിന്റെ തേന്കുടം വച്ചുമറന്നൂ…. പാട്ടിന്റെ തേന്കുടം വച്ച് മറന്നു!
പക്ഷീ…
നീ പാടാത്തതെന്തേ?’
ദിനേശന്റെ ഗദ്ഗദം മുറ്റിയ സ്വരത്തിലുള്ള പാട്ടുതിര്ന്നുവീണപ്പോള് നന്ദിനി
തേങ്ങി… ഉള്ളിലിരമ്പിയ ദുഃഖം അണപൊട്ടിഒഴുകി.
‘എന്താദ് …. നന്ദിനീ….’ ജോണ്‌സണ് കാറ് പാതയോരത്ത് ചേര്ത്തുനിര്ത്തി.
‘സോറി നന്ദിനീ… ഞാന് വെറുതേ…’ ദിനേശനും വല്ലാതായി. ഇതൊട്ടും പ്രതീ ക്ഷിച്ചതല്ലല്ലോ. തങ്കമണിയും കൂടെ കരഞ്ഞുതുടങ്ങിയിരുന്നു.
‘ഇതെന്താ… നാരായണി കരഞ്ഞില്ലല്ലോ. നിങ്ങള്ക്കാണോ കരച്ചില്?’
ജോണ്‌സണ് എല്ലാവരേയും ശാസിച്ചു. ആര്ക്കും മിണ്ടാന് വയ്യാത്തപോലെ നിശ ബ്ദതകളിയാടി.
‘കരഞ്ഞോണ്ടെങ്ങനെ കാറോടിക്കും? എല്ലാവരും ഇറങ്ങ്. നമുക്കല്പം കഴിഞ്ഞു പോകാം.’
കാറ് നിര്ത്തി എല്ലാവരേയും ഇറക്കി ജോണ്‌സണ്. ഒരൊഴിഞ്ഞ സ്ഥലമായിരുന്നു അത്. കാഴ്ചയ്ക്കുപോലും ഒന്നുമില്ല.
നന്ദിനി മുഖമൊക്കെ തുടച്ചു ഒരുത്സാഹമൊക്കെ മുഖത്തുവരുത്തി. വളരെനേര
മായി കാറോടിക്കുകയായിരുന്നു ജോണ്‌സണ്.
‘ദിനേശന് വണ്ടിയെടുക്ക്. തങ്കമണി മുന്നില് കേറിക്കോ. ഞാനിയാള്‌ക്കൊരു ക്ലാസ്സെ ടുക്കട്ടെ.’ജോണ്‌സണ് പറഞ്ഞു.
‘വേണ്ട ജോണ്‌സേട്ട … മുന്നിലിരുന്നോ… ഇനി ഞാന് കരയില്ല.’നന്ദിനി പറഞ്ഞു. ജോണ്‌സണ് പിന്‌സീറ്റില്ത്തന്നെ കയറി. നന്ദിനിക്ക് വല്ലാത്ത കുറ്റബോധം തോന്നി. ജോൺസൺ നന്ദിനിയുടെ അടുത്തിരുന്നു. തങ്കമണി കൂടെയുള്ളതിനാല് നന്ദിനിക്ക്
അല്പം ഭയംതോന്നി. കുട്ടി എന്തെങ്കിലുമൊക്കെ അമ്മായിയോടോ മറ്റോ പറഞ്ഞാലോ?
‘നന്ദിനീ… ആദ്യമായാണ് നാരായണി വീടുവിട്ടു നില്ക്കുന്നതല്ലേ?’ ജോണ്‌സൺ മുഖയവുരയിട്ടു.
‘ഉം … ‘ നന്ദിനി മൂളി.
‘ഈയാള് ഇങ്ങനെ വിഷമിച്ചാലോ? അമ്മയ്‌ക്കെന്തു ദുഃഖമാവും.’
‘ഉം .’ നന്ദിനി പിന്നെയും മുളി.
‘നാരായണി നല്ല സ്മാര്ട്ടാ. അവള് നല്ല ഒരു ടീച്ചറാവും.’
‘ഉം …’നന്ദിനി പിന്നേയും മൂളി.
‘ഉം … ഉം … ഉം …’എന്താ ഇത്?
‘ഒന്നുല്യാ…. ജോണ്‌സേട്ടന് മുന്നില് കയറിക്കോ ഞാനിനി കരയില്ല. തങ്കമണി ഇവിടെവന്നിരുന്നോട്ടെ.’
‘കരയില്ലല്ലോ… ശരി. കാറ് നിര്ത്ത് ദിനേശാ.’
ജോണ്‌സണ് മുന്നില്ത്തന്നെ കയറി. തങ്കമണി പുറകിലും.
‘ഇനി പാടാന് തുടങ്ങിക്കോ. ദൂരം കുറേ പോകാനുണ്ട്. ഡ്രൈവറുറങ്ങിയാല് എല്ലാ വരും കരയേണ്ടിവരും’ ജോണ്‌സണ് പറഞ്ഞുകൊണ്ട് പാട്ടുതുടങ്ങി.
‘തേനും വയമ്പും നാവില് തുകും വാനംപാടി
തേനും വയമ്പും നാവില് തുകും വാനംപാടി
രാഗം ശ്രീരാഗം പാടൂ നീ വീണ്ടും വീണ്ടും വീണ്ടും വീണ്ടും തേനും വയമ്പും…’
നന്ദിനി കൂടിച്ചേര്ന്നു പാടി
‘മാനത്തെ ശിങ്കാരത്തോപ്പില്
മാനത്തെ ശിങ്കാരത്തോപ്പില്
ഒരു ഞാലിപ്പൂവന്പഴത്തോട്ടം
കാലത്തും വൈകീട്ടും പൂവാഴത്തേനുണ്ണാന് നീയും പോരേണം…
തേനും വയസും…’
ദിനേശന് ശ്രദ്ധാപൂര്വം കാറോടിച്ചുകൊണ്ടിരുന്നു. അയാള്ക്ക് നന്ദിനി കരഞ്ഞതിന്റെ ഒരു അങ്കലാപ്പുണ്ടായിരുന്നു. ജോണ്‌സണ് എല്ലാവരേയും ആശ്വസിപ്പിക്കുന്ന ഒരേട്ട നായി മാറി.
വഴിയില് നല്ലൊരു ടൗണില് കാറ് നിര്ത്തി. എല്ലാവരും ഭക്ഷണം കഴിച്ചു. നന്ദിനി ഉത്സാഹം വീണ്ടെടുത്തിരുന്നു. ‘നമുക്കൊരു ‘മാറ്റ്‌നി’ ഷോ കണ്ടാലോ? ഒരു തമാശപ്പ
ടം’എല്ലാവരും മാറ്റ്‌നിക്ക് കയറി. നല്ലൊരു ചിരിപ്പടമായിരുന്നു. ചിരിക്കാത്തവരും ചിരിക്കുന്ന തമാശ എല്ലാവരും ആസ്വദിച്ചു. പടംകഴിഞ്ഞിറങ്ങിയപ്പോള് മനസ്സില് തളംകെട്ടിനിന്ന ദുഃഖം അലിഞ്ഞില്ലാതായി. പുറത്തിറങ്ങി ചായകുടിച്ച് വീണ്ടും യാത്ര തുടങ്ങിയപ്പോള് കാറിനകത്ത് സന്തോഷം കടന്നുകൂടിയിരുന്നു. ജോണ്‌സണ് തന്നെ കാറോടിക്കാന് തുടങ്ങി. ദിനേശനേയും തങ്കമണിയേയും വീട്ടില്വിട്ടിട്ട് വൈദൃഗൃഹ ത്തിലേക്ക് കാറോടിക്കുമ്പോള് ജോണ്‌സണ് വിളിച്ചു.
‘നന്ദു ‘
‘എന്താ… ജോണ്‌സേട്ടാ’
‘മറ്റന്നാള് ഈയാള്ക്ക് ഹോസ്റ്റലിലെത്തണ്ടെ?’
‘ഉം…. ‘
‘ഞാനും ജോയ്‌ന് ചെയ്യാ… ഈയാള് റെഡിയായിരുന്നോ ദിനേശനേം കൂട്ടാം.’
‘ശരി.’
‘ഇനി നമ്മുടെ പഴയ ദിനചര്യ… ഓര്ക്കുന്നോ?’
‘ഉം…’
‘സന്തോഷമായിരിക്കണം. നമ്മുടെ വഴിതെളിയാന് ഇനിയും കാത്തിരിക്കാനുണ്ട്. മറക്കേണ്ട.’
വൈദ്യഗൃഹത്തില് നന്ദിനിയെ ഇറക്കി, വൈകാതെ ജോണ്‌സണ് തിരിച്ചുപോയി.
ഹോസ്റ്റലില് നന്ദിനിക്ക് വമ്പന് സ്വീകരണമായിരുന്നു. ഗായിക, ഗാനരചയിതാവ്, പാട്ടിന്റെ ഡയറക്ടര് പുറമെ മാസികകളില് വരുന്ന ‘കവിത’കള് നളിനി അവളെ കെട്ടിപ്പിടിച്ചു. നന്ദിനിയുടെ പേലവകരങ്ങള് കൂട്ടിപ്പിടിച്ച് ആ വിരലില് അവള് മുത്ത മിട്ടു.
‘ഇതെന്താ… നളിനീ.’
‘ഉം ഉം… ഈ വിരലുകളെ ഞാന് പ്രേമിക്കുന്നു.’
‘പോടീ… അവളുടെയൊരു പ്രേമം. വേറാരേംകിട്ടീല്ലേ?’
നന്ദിനി കൊണ്ടുവന്ന സാധനങ്ങള് മുറിയില് ഒതുക്കിവച്ചു. ഡേവിഡിന്റേയും ഡോ. ലില്ലിയുടേയും വിവാഹസമയത്തെടുത്ത ഫോട്ടോകളും കുടെ നന്ദിനിയും ജോണ്‌സണും ആ പ്രാവശ്യത്തെ സിനിമാ മാസികയില് നിറഞ്ഞുനിന്നു. നന്ദിനിയായിരുന്നു മുഖചിത്രം. ഫാഷന് ഷോയ്‌ക്കെന്നപോലെ, നീട്ടിമെടഞ്ഞ മുടി ഒരുവശത്തെടുത്തിട്ട് പുതുഫാഷനില് വ്ര്രസമണിഞ്ഞ സുരലോകസുന്ദരിയായി ചിരിച്ചു നില്ക്കുന്ന നന്ദിനി ഉള്ളില് നന്ദിനിയും ജോണ്‌സണും ചേര്ന്നുനില്ക്കുന്ന ഫോട്ടോയുമുണ്ട്.
‘എടീ… നിന്റെ ദിനേശനിത് ദഹിക്കുമോടീ! നീയും ജോണ്‌സണ് സാറും കൂടെ നില്ക്കുന്നത് ‘മെയ്ഡ് ഫോര് ഈച്ച് അദര്’ എന്ന പോസിലല്ലേ?’
നന്ദിനി വെറുതെ ചിരിച്ചു. ‘മെയ്ഡ് ഫോര് ഈച്ച് അദര്’ അവള് ആ വാക്കുകള് മനസ്സിലിട്ട് കൊഞ്ചിച്ചു.
ഡേവിഡിന്റെ വിവാഹദിവസം എടുത്ത ഫോട്ടോകള് കണ്ട് നളിനി അതിശയിച്ചു. മൂന്നു സുന്ദരികള്
‘ആരാടീ ഈ കിളുന്നുകള്?’ നളിനി ചോദിച്ചു.
‘എന്റെ അനിയത്തി നാരായണി ഇത്, ദിനേശേട്ടന്റെ അനിയത്തി തങ്കമണി ഇത്.’
‘ഈ സൌന്ദര്യം മുഴുവന് നിങ്ങളുടെ വീട്ടുകാര് തൂത്തെടുത്തിരിക്കയാണോ?’ നളിനി ചോദിച്ചു.
‘പ്രേം നസീറും, ഷീലയും, ജയഭാരതിയും ശാരദയുമൊക്കെ അവിടെയാണല്ലോ.’
നന്ദിനി ചിരിയടക്കി. ഇവള്ക്ക് ശരിക്കും വട്ടുതന്നെ.
ജോണ്‌സന്റെ ഫോട്ടോയില് മുത്തം കൊടുത്ത് അവള് പറഞ്ഞു
‘ഈ ജയനെ ഞാനെങ്ങനെ വശത്താക്കും?’
‘ജയനോ?’ നന്ദിനി എത്തിനോക്കി ചോദിച്ചു. ‘അത് ജോണ്‌സാറല്ലേ?’
‘ഉം….. എനിക്കങ്ങ് പ്രേമം ഒഴുകുന്നെടീ. നീയൊന്ന് പറയ് അദ്ദേഹത്തോട്.’
‘അത് നീ തന്നെ പറഞ്ഞാല് മതി…’ നന്ദിനി പുഞ്ചിരിച്ചു.
ഡോ. ലില്ലി പഠിച്ചപണി പതിനെട്ടും നോക്കീതാ… നന്ദിനി മനസ്സിലോര്‌ത്തോര്ത്ത് ചിരിച്ചു.
വെറോനിക്കാമ്മ, ഡേവിഡിന്റെ കല്യാണത്തിരക്കില് നന്ദിനിയെ കണ്ടിരുന്നു. അടുത്തുവരാന് പറ്റിയില്ല. അതായിരുന്നല്ലോ അവസ്ഥ.
‘കല്യാണദിവസം ഞാന് കണ്ടിരുന്നു… എന്തൊരഴകായിരുന്നു എന്റെ മോള്ക്ക്. കണ്ണ് തട്ടല്ലേന്ന് വെറൊനിക്കാമ്മ പ്രാര്ത്ഥിച്ചു മാതാവിനോട്…’
‘നന്ദി വെറോനിക്കാമ്മേ, വീട്ടിലെല്ലാവര്ക്കും സുഖമല്ലേ?’
‘സുഖമാണ് കുഞ്ഞേ… വെറോനിക്കാമ്മയുടെ സന്തോഷം കര്ത്താവ് തിരിച്ചുതന്നു. കുഞ്ഞിന്റച്ഛനിലൂടെ.’
കിടക്കുന്നതിനുമുമ്പ് ജോണ്‌സണ് വിളിച്ചു.
‘ഹോസ്റ്റലിലെ സിറ്റുവേഷനൊക്കെ എങ്ങനെ, നന്ദു.’
‘ഒരു പുതിയ കാര്യം മാത്രമുണ്ട്.’ നന്ദിനി പറഞ്ഞു.
‘ഇവിടെ നളിനിക്ക് ഒരു പ്രേമം, ജോണ്‌സേട്ടനോട്.’
‘അങ്ങനെയാ ആമ്പിള്ളേര്. ഈയാള്ക്ക് അസൂയവന്നോ?’
‘ഏയ്! എന്തിന്?’
‘ഉം…. പറയായിരുന്നില്ലെ അത് റിസര്വ്ഡാണെന്ന്.’
‘അവളോടോ? അത് ആകാശവാണിയാണ്.’
ജോണ്‌സണ് ഉറക്കെ ഉറക്കെ ചിരിച്ചു. ഒരു വലിയ തമാശകേട്ടതുപോലെ. പിന്നെ നിര്ത്താതെ ചുംബനം തുടങ്ങി. നന്ദിനി കുളിര്‌കോരിനിന്നു.
‘ഉറങ്ങുന്നില്ലേ?’ അവള് ചോദിച്ചു.
‘അതെങ്ങനെ? സിനിമാ മാസികകണ്ടില്ലേ?’
‘കണ്ടു. ഇവിടെ മുഴുവന് അതിന്റെ കോപ്പികളാ.’
‘അതില് മുത്തംവച്ചു തോറ്റപ്പോഴാ ഞാന് വിളിച്ചത്… ഹോസ്റ്റലിന്റെ മതില് ചാടട്ടെ?’
‘ച്ചെ! നല്ല പരിചയം അല്ലേ? പഴയതൊക്കെ അയവിറക്കാ?’
‘ഇല്ല… നുണയല്ല… ഇങ്ങനെ ഒന്ന് കണ്ടില്ല അന്ന്. ഞാന് പറഞ്ഞിട്ടില്ലേ? അന്ന് കണ്ടെങ്കില് അത് സ്വന്തമായേനേ.’
‘ഇത് ഞാന് വിശ്വസിക്കുന്നു… അതെനിക്ക് മനസ്സിലായിട്ടുണ്ട്.’
‘ആ നളിനിയെ വിളിക്ക്, ഇന്നവളെ മതി’
‘ച്ഛെ എന്തൊക്കെയാ പറയുന്നത്?’
‘ആരോ വരുന്നു… ഞാന് കട്ട് ചെയ്യാ.’
വന്നത് നളിനി ആയിരുന്നു.
‘ആരോടാടി… കിന്നാരം?’ നളിനി ചോദിച്ചു.
‘ദിനേശട്ടനാ… ഫോണ് വച്ചു.’
‘നീ അയാളോട് ഞാന് പറഞ്ഞ മറ്റേക്കാര്യം പറയ്.’
‘ഏതു കാര്യം?’
‘നീയത് മറന്നോ? ദിനേശനോട് പറഞ്ഞാല് ശരിയാവും. ആ ജോണ്‌സണ് സാറിനെ ഞാന് പ്രേമിക്കുന്നെന്ന്.’
‘നീ പോടീ… അത് ബുക്ക്ടാ… മുമ്പ് സാറ് പറഞ്ഞിട്ടുണ്ട്.’
‘ഓ.. അതുംപോയോ’ നളിനി തലയില് കൈവച്ചു. ഉറങ്ങാന് കിടന്നിട്ട് നാരായ ണിയെ വിളിച്ചില്ലല്ലോ എന്നോര്ത്തു. നാളെ പുറത്തുപോയി ഒന്നു വിളിക്കാന് എന്താവഴി? ജോണ്‌സേട്ടന് തന്നെ വഴിയൊരുക്കാന് വിരുതനാ. എഴുന്നേറ്റുവന്ന് ഒരിക്കല്കുടി നന്ദിനി വിളിച്ചു.
‘എന്താ നന്ദൂ… ഉറങ്ങിയില്ലേ?’
‘ഇല്ല ജോണ്‌സേട്ടാ… എനിക്ക് നാരായണിയെ ഒന്നു വിളിക്കണം.’
‘പകരം ഇന്ന് ഞാന് വിളിച്ചാലോ?’
‘വേണ്ട. പുതിയ ഹോസ്റ്റലല്ലേ? അവള്ക്ക് ചീത്തപ്പേരാവും.
‘നാളെ എന്നെവന്ന് കൊണ്ടുപോവൂ… ഞാന് അവിടുന്ന് വിളിക്കാം.
‘ശരി.’ ജോണ്‌സണ് ഫോണ്ചച്ചു.
About The Author
No related posts.