പക്ഷിപാതാളം – സിസിലി ജോർജ് | അദ്ധ്യായം 40

രാവിലെ ഫോണ് ഉണ്ടെന്നറിഞ്ഞാണ് എഴുന്നേറ്റതുതന്നെ. ഓടിച്ചെന്ന് ഫോണെ ടുത്തതും ഒരു ഗാനമാണ് റിങ്ങ് ടോണ്‌പോലെ ഒഴുകിവന്നത്. ‘ആരെയും ഭാവഗായകനാക്കും ആത്മസന്ദര്യമാണുനീ ന്രമ ശീര്ഷരായ്‌നില്ക്കും നിന്മുന്നില് ക്രമ നക്ഷത്രകനൃകള് ‘ ‘ഇപ്പോള് ന്രമമശീര്ഷനാണോ?’ നന്ദിനി ചോദിച്ചു. ‘അടിയന് ‘ ‘എന്താ വെളുപ്പാന്കാലത്ത്.’ ‘ഒന്നുമില്ല… എഴുന്നേറ്റതുമുതല് ഒരാശ… ആ സ്വരമൊന്ന് കേള്ക്കാന്!’ ‘ഉറങ്ങീല്ലേ ശബ്ദത്തിനൊരുപതര്ച്ച… എന്ത്പറ്റി?!’ ‘പറഞ്ഞിട്ടുകാര്യമില്ലല്ലോ. നന്ദുവിന് വരാന് പറ്റില്ലല്ലൊ.’ ‘എന്താ! പറയുന്നേ! എന്തുപറ്റി?’ ‘പേടിക്കാനൊന്നുമില്ല. നല്ല പനിയുണ്ടായിരുന്നു. രാവിലെ നോക്കുമ്പോള് ചിക്കന് പോകസാണ്.’ ‘ങ്ങേ! എന്താ ഈ […]



