പക്ഷിപാതാളം – സിസിലി ജോർജ് | അദ്ധ്യായം 40

Facebook
Twitter
WhatsApp
Email

രാവിലെ ഫോണ് ഉണ്ടെന്നറിഞ്ഞാണ് എഴുന്നേറ്റതുതന്നെ. ഓടിച്ചെന്ന് ഫോണെ ടുത്തതും ഒരു ഗാനമാണ് റിങ്ങ് ടോണ്‌പോലെ ഒഴുകിവന്നത്.

‘ആരെയും ഭാവഗായകനാക്കും ആത്മസന്ദര്യമാണുനീ

ന്രമ ശീര്ഷരായ്‌നില്ക്കും നിന്മുന്നില് ക്രമ നക്ഷത്രകനൃകള് ‘

‘ഇപ്പോള് ന്രമമശീര്ഷനാണോ?’ നന്ദിനി ചോദിച്ചു.

‘അടിയന് ‘

‘എന്താ വെളുപ്പാന്കാലത്ത്.’

‘ഒന്നുമില്ല… എഴുന്നേറ്റതുമുതല് ഒരാശ… ആ സ്വരമൊന്ന് കേള്ക്കാന്!’

‘ഉറങ്ങീല്ലേ ശബ്ദത്തിനൊരുപതര്ച്ച… എന്ത്പറ്റി?!’

‘പറഞ്ഞിട്ടുകാര്യമില്ലല്ലോ. നന്ദുവിന് വരാന് പറ്റില്ലല്ലൊ.’

‘എന്താ! പറയുന്നേ! എന്തുപറ്റി?’

‘പേടിക്കാനൊന്നുമില്ല. നല്ല പനിയുണ്ടായിരുന്നു. രാവിലെ നോക്കുമ്പോള് ചിക്കന് പോകസാണ്.’

‘ങ്ങേ! എന്താ ഈ പറയുന്നത്? സത്യമായിട്ടും…’

‘അതേ, നന്ദു വരരുത്… എന്നെ കാണാതെ വിഷമിക്കയും അരുത്. അത് പറയാ

നാണ് വിളിച്ചത്. വീട്ടില് നിന്ന് അപ്പൂട്ടി ചേട്ടന് പുറപ്പെട്ടിട്ടുണ്ട് എന്നെ നോക്കാന്. ഡോക്ടറും വന്നുപോയി. നന്ദു വരരുത്, ഇത് പകരുന്നതാ.’

നന്ദിനി വിറയ്ക്കാന് തുടങ്ങി. എന്ത് ചെയ്യുമെന്നറിയില്ല. ഓടിപ്പോയി ശുശ്രൂഷി

ക്കാന്, ആ വേദന പങ്കിട്ടെടുക്കാന് ആഗ്രഹമുണ്ട്. പക്ഷെ ഹോസ്റ്റലില് നിന്ന് അനുവദിക്കില്ല. ജോണ്‌സേട്ടനും സമ്മതിക്കില്ല.

‘ദിനേശേട്ടനറിഞ്ഞോ?’

‘അറിയിച്ചില്ല… അറിയിക്കണം. അവനും ഹോസ്റ്റലിലല്ലെ.’

നന്ദിനി പൊട്ടിക്കരഞ്ഞു… ‘ഞാന് വരട്ടെ?’

‘വരരുത് നന്ദു… നമുക്കടുത്തിരിക്കാന് പറ്റാത്തസമയമാണിത് വരരുത്… എനിക്ക് ഒന്നുമില്ല… പേടിക്കാതെ.’

നന്ദിനി തേങ്ങലോടെ ഫോണ്വച്ചു.

ക്ലാസ്സിലിരുന്നിട്ട് ഒന്നും ശ്രദ്ധിക്കാന് കഴിഞ്ഞില്ല. ജോണ്‌സേട്ടന്റെ മുഖവും ശരീ രവും ചുട്ടുപൊള്ളുമ്പോള്! അവള്‌മെല്ലെ തേങ്ങിക്കൊണ്ടിരുന്നു, ആരുമറിയാതെ.

ഉച്ചയ്ക്ക് നളിനിയോട് മാത്രം പറഞ്ഞു.

‘വല്ല്യേവേദനയായിരിക്കും. എനിക്ക് വന്നിട്ടുള്ളതാ, ഒരിക്കെ വന്നാപ്പിന്നെ വരില്ല.

പക്ഷെ ഹോസ്റ്റലില് അനുവദിക്കില്ല. അല്ലെങ്കില് ഞാന്‌പോയി വിവരമറിഞ്ഞേനേ,

വേണെങ്കി ശുശ്രുഷിക്കയും ചെയ്‌തേനെ.’ അവള് പറഞ്ഞു. തന്റെ പൊള്ളുന്ന ഹൃദയം അവളെ തുറന്നു കാണിയ്ക്കാന് പറ്റില്ല. നന്ദിനിക്ക് സ്വയം ഉരുകുന്നെന്നു തോന്നി. പിറ്റേന്ന് മനസ്സിലായി. മമ്മിയും വിഷമിക്കുകയാണെന്ന് പറഞ്ഞു. വയസ്സുകാലത്ത് വന്നാല് ശരിയാവില്ലെന്നു പറഞ്ഞ് ജോണ്‌സണ് തടഞ്ഞു വച്ചിരിക്കയാണ്. ദിനേശനോടും വരരുതെന്ന് പറഞ്ഞിരിക്കയാണ്. വേദനകടിച്ചമര്ത്തി പുറത്തറിയി ക്കാ ത്തതാണെന്ന് ശബ്ദത്തില് നിന്നറിയാം. ദിവസങ്ങള് പ്രയാസപ്പെട്ടാണ് നീങ്ങുന്നത്. നന്ദിനിക്ക് ഉറങ്ങാനും ഉണ്ണാനുമൊന്നും സാധിക്കാതായി.

‘എന്തൊരു രോഗം’

അവള് വളരെ വിഷമിച്ചു. ദിനേശന് ആശ്വസിപ്പിച്ചു. അയാള്ക്കും ഫോണി ലൂടെയല്ലാതെ, ഒന്നും ചെയ്യാന് കഴിയില്ലല്ലൊ.

ദിവസങ്ങള്ക്ക് ദൈര്ഘ്യമേറിയിരിക്കുന്നു. പ്രിയന്റെ വേദനയും ഞരക്കവും നന്ദിനി കേള്ക്കുന്നു.

ഒരു ദിവസം പറഞ്ഞു ‘കഠിനവേദന! നന്ദൂ! താനൊന്ന് പാടു’

‘അയ്യോ! ഇവിടെ ഹോസ്റ്റലില് നിന്നോ?’ അവള് പൊട്ടിക്കരഞ്ഞു.

‘മെല്ലെ പാടു’ ജോണ്‌സണ് ആവശ്യപ്പെട്ടു. നന്ദു പാടി. ഹൃദയം നുറുങ്ങി

‘എന്‌സ്വരം പൂവിടും ഗാനമേ, ഈ വീണയില് നീ അനുപല്ലവി, ഇനിയൊരുശിശിരം തളിരിടുമോ, അതിലൊരുഹൃദയം കതിരിടുമോ, കരളുരുകും സംഗീതമേ, കരളുരുകും സംഗീതമേ, വരൂ , ഈ വീണയില് നീ അനുപല്ലവി’

നന്ദിനി തേങ്ങിത്തേങ്ങിക്കരഞ്ഞു.

‘എന്താ നന്ദു… കരയാനാണോ, ഞാന് പാട്ട് കേട്ട് ആശ്വസിക്കാനല്ലെ, പാടാന് പറ ഞ്ഞത്?കരയരുത്‌ട്ടോ, ഇതിപ്പൊ മാറില്ലേ? പാട്, അടുത്ത വരി കൂടെ പാട്, എന്തൊരാ ശ്വാസമാണെനിക്ക് തന്റെ പാട്ട് കേള്ക്കുന്നത്, പാട്… ‘

‘ഒരുമിഴിയിതളില് ശുഭശകുനം, മറുമിഴിഇതളില് അപശകുനം

വിരല് മുനതഴുകും നവരാഗമേ, വിരല് മുന തഴുകും നവരാഗമേ

വരൂ , ഈ വീണയില് നീ അനുപല്ലവി… ‘

തേങ്ങിത്തേങ്ങിക്കരഞ്ഞ് നന്ദിനിഫോണ് വച്ചു.

അവള്ക്ക് ജോണ്‌സന്റെ ധീരസ്വരവും, തമാശകളും, കുസൃതികളും മാത്രമാണ് പരിചയമുള്ളത്. ഇന്ന് അദ്ദേഹത്തിന്റെ വേദനമുറ്റിയവിതുമ്പല് അവളെ തളര്ത്തുന്നു. ഒന്ന് കാണാന് കൊതിക്കുന്നു. ഒന്നു തൊട്ടുരുമ്മിയിരുന്നാശ്വസിപ്പിക്കാന് കഴിയാത്ത അവസ്ഥ രാത്രി മുഴുവന് നന്ദിനി കരഞ്ഞു നേരം പുലര്ന്നപ്പോള് തളര്ന്നുറങ്ങി. അന്ന് കോളേജില് പോയില്ല. എല്ലാവരും ക്ലാസ്സില് പോയപ്പോള് നന്ദിനി ഫോണിനടുത്തെത്തി.

ജോണ്‌സണ് പറഞ്ഞു, ഇപ്പോള് ആശ്വാസമുണ്ട് എന്ന്. ഇനി രോഗത്തിന്റെ കാഠിന്യം കുറയാന് തുടങ്ങിയിരിക്കയാണ്. ഇന്നലെ മൂര്ദ്ധന്യമായിരുന്നു. അതാണ് ഇത്രവേദനയുണ്ടായത്. ഇങ്ങനെയാണ് ഈ രോഗം, ഭയപ്പെടാനൊന്നുമില്ല. നന്ദിനി ഒന്നാശ്വസി ച്ചു. ഇന്നലത്തെ സ്വരമല്ല ഇന്ന്. അപ്പോള് കുറവ് കാണും. അവള് ദേവിയുടെ പടം

എടുത്തു വച്ച് പ്രാര്ത്ഥിച്ചുകൊണ്ടിരുന്നു. ബാംഗ്ലൂര് പോയപ്പോള് കണ്ട മാതാവിന്റെ സ്വരൂപം മനസ്സിലാവാഹിച്ച് പ്രാര്ത്ഥിച്ചതിന് ഫലം കാണുന്നുണ്ടല്ലൊ.

മനുഷ്യന് നിസ്സഹായനാവുമ്പോഴും ദൈവം പ്രവര്ത്തനനിരതനാണല്ലൊ . ദിനേശന് വന്ന് നന്ദിനിയെ വിളിച്ച് പുറത്ത് കൊണ്ടുപോയി. വീട്ടില് അമ്മയെ വിളിച്ച് വിവരം പറഞ്ഞു. ദേവിക്ക് മഞ്ഞപ്പട്ട് സമര്പ്പിച്ച് ,പ്രാര്ത്ഥിക്കുന്നുണ്ടെന്ന് അമ്മ പറഞ്ഞു. നാരായണിയെ വിളിച്ച് വിവരങ്ങള് അന്വേഷിച്ചു. ജോണ്‌സേട്ടന്റെ മമ്മിയെ  വിളിച്ച് ആശ്ചസിപ്പിച്ചു. കുറവുണ്ടെന്നറിഞ്ഞിട്ടും മമ്മി അസ്വസ്ഥയായിരുന്നു. ഡോ. മോളി ഗര്ഭിണിയായിരുന്നതിനാല് വന്നില്ല, അല്ലെങ്കില് അവര് ഡോക്ടര്മാര് വന്ന് വേണ്ടത് ചെയ്യുമായിരുന്നെന്ന് പറഞ്ഞു. ഇത്രയും വില്പവറുള്ള ജോണ്‌സേട്ടനെ തളര്ത്തിയ രോഗത്തിന്റെ കാഠിന്യം അവളോര്ത്തു. മനുഷ്യന് ചിലപ്പോള് എത്രമാത്രം നിസ്സഹായനാണ്!

‘ജീവിതത്തിന്റെ പാഠപുസ്തകത്തില് ഒരേടുകൂടെ ചേര്ക്കാന് പറ്റി’യെന്നാണ് രോഗം മാറി കുളിച്ച്, ദിവസങ്ങള്ക്കുശേഷം നന്ദിനിയെ കാണാന് വന്നപ്പോള്, ആ അനുഭവ ത്തെപ്പറ്റി ജോണ്‌സണ് പറഞ്ഞത്. സുന്ദരമായ മുഖത്ത് അവിടവിടെ പാടുകള് നിര്ത്തി ക്കൊണ്ട് രോഗം പിന്മാറിപ്പോയിരുന്നു. ആ ശരീരം, സ്വശരീരത്തോടുചേര്ത്ത് പൂണ്ടടക്കം കെട്ടിപ്പിടിക്കാന് നന്ദിനിയുടെ ശരീരവും കൊതിച്ചിരുന്നു.

‘ഡേവിഡിന്റെ പുതിയ സിനിമ വന്ഹിറ്റാണ്. നന്ദു അറിഞ്ഞോ? നമുക്ക് പോയി കാണണ്ടേ?’

ജോണ്‌സണ് ചോദിച്ചു. ‘ഞാനറിഞ്ഞിരുന്നു. നന്ദിനി പറഞ്ഞു.’ സിനിമാ മാസികയും പ്രതത്തിലെ അഭിപ്രായവുമൊക്കെ ജോണ്‌സണ് കരുതിയിരുന്നു. ഇരുവരേയും പത്രങ്ങള് വാനോളം പുകഴ്ത്തിയിട്ടുണ്ട്. രണ്ട് അനുഗ്രഹീതജന്മങ്ങള് എന്നൊക്കെ എഴുതിയിരിക്കുന്നു. ജോണ്‌സന്റെ ഉത്സാഹം തിരിച്ചുവന്നിരിക്കുന്നു. പടം ഓടുന്ന തിയേറ്ററില് ജോണ്‌സണോട് ചേര്ന്നിരുന്ന് സിനിമ കഴിഞ്ഞിറങ്ങിയതും കാണികള് അവരെ വളഞ്ഞു. വല്ലവിധവും രക്ഷപ്പെട്ടാണ് പുറത്തിറങ്ങിയത്. രാത്രി ദിനേശനോടൊത്ത് ഒരിക്കല് കൂടി പടം കണ്ടെന്ന് പിറ്റേന്ന് ഫോണില് ജോണ്‌സണ് പറഞ്ഞു. ദിവസങ്ങളായി കരഞ്ഞഹൃദയം അന്ന് ആശ്വസിച്ചു. അടുത്ത രണ്ട് പടങ്ങളുടെ ചര്ച്ചക്ക് വിളിച്ചിരിക്കുന്നുവെന്നും ജോണ്‌സണ് പറഞ്ഞു. ‘നന്ദിനിക്ക് ഒരു മാനേജര് വേണ്ട അവ സ്ഥയാണ്.’

‘എനിക്കോ? ഇനി എന്തിനാ അങ്ങനെ ഒരാള്’ നന്ദിനി ചോദിച്ചു.

‘അപ്പൊ, മാനേജര് സ്ഥാനം കൂടെ എനിക്കാണോ?’

‘എല്ലാ സ്ഥാനവും ജോണ്‌സേട്ടനാണ്. എല്ലാം എന്നേക്കാള് ഉയര്ന്നസ്ഥാനങ്ങ ളാണ്. ‘

‘മാനേജരായി നടക്കുന്ന പല ഭര്ത്താക്കന്മാരുണ്ട് പലര്ക്കും’ ജോണ്‌സണ് പറഞ്ഞു, ‘അങ്ങനെയാണോ?’

‘മിണ്ടാതിരിക്ക് ജോണ്‌സേട്ടാ, എങ്ങനെയാണെന്ന് എനിക്കറിയില്ല… എന്റെ എല്ലാമെല്ലാമാണ്.’

പരീക്ഷകള്, പഠനം, കോളേജിലെ ആര്ട്ടസ് ക്ലബ്ബിന്റെ ഉത്തരവാദിത്തങ്ങള്, ഇവയ് കൊല്ലാം പുറമെ ഗാനരചന, ഡയറക്ഷന്, പാട്ട് അങ്ങനെ നന്ദിനിക്ക് ഉത്തരവാദിത്ത ങ്ങള് വലിയ തിരക്ക് സൃഷ്ടിച്ചു. കേവലം ഒരു പെണ്കുട്ടിക്ക് താങ്ങാവുന്നതില് കൂടുതല്.പക്ഷേ ശക്തമായൊരു ‘ചുമല്’ താങ്ങാനുള്ളതിനാല് അവള് ഉയര്ച്ചകള്

കീഴ്‌പ്പെടുത്തി. ആ പ്രാവശ്യത്തെ ‘കേന്ദ്ര അവാര്ഡ് ‘കൂടെ വന്നുചേര്ന്നപ്പോള് നന്ദിനി ഫൈനല് ഡിഗ്രി ക്ലാസ്സിലെത്തിയിരുന്നു. അവാര്ഡ് ജേതാവ് കേവലം കോളേജു വിദ്യാര്ത്ഥിനിയാണെന്നതും ഒരു അതിശയമായി ഉയര്ത്തപ്പെട്ടു. അവാര്ഡ് സ്വീകരിക്ക ന് നന്ദിനിക്ക് പോകാന് കഴിഞ്ഞില്ല. യൂണിവേഴ്‌സിറ്റി പരീക്ഷകള് നടന്നുകൊണ്ടിരിക്കുന്നു. പഠനം അവള്ക്ക് ഒന്നാം സ്ഥാനത്തായിരുന്നു. ഒരു റാങ്ക് പ്രതീക്ഷ കൈവിടാതെ പഠനം മുന്നേറുമ്പോള്, സഹായഹസ്തവുമായി എല്ലാകാര്യങ്ങള്ക്കും, ജോണ്‌സണ് തന്നെയാണ് കൂട്ടായുണ്ടായിരുന്നത്.

നാരായണിയുടെ ടി. ടി. സി. പരീക്ഷയും കഴിഞ്ഞു. അവളെ ഹോസ്റ്റലില് നിന്ന്

കൂട്ടിക്കൊണ്ടുവന്നു. നന്നായി ഒരു വിജയം അവള്ക്കും ഉറപ്പായിരുന്നു. പഴയ നാരായണിയല്ല, നല്ല പക്വതയോടെ സംസാരിക്കുന്ന, പ്രവര്ത്തിക്കുന്ന ഒരു പക്വതയാര്ന്ന വൃക്തിത്വത്തിനുടമയായിരുന്നു അവള്. തൊട്ടടുത്ത് പുതിയതായി തുടങ്ങിയ എൽ.പി, സ്‌ക്കൂളില് നല്ലൊരു സംഭാവനകൊടുത്ത് ഒരു ടീച്ചര്സ്ഥാനവും അവള്ക്കായി ഉറപ്പിച്ചിട്ടു. വീട്ടില് നിന്ന് പോയിവരാവുന്ന അകലത്തില് നല്ലൊരു ജോലി! ദിനേശന് ഒരു വര്ഷം കൂടെയുണ്ട് എഞ്ചിനീയറിങ്ങ് പഠനം പൂര്ത്തിയാവാന്. ജോണ്‌സണ് സ്വന്തം നാട്ടിലേക്ക് പ്രമോഷനോടെ മാറ്റമായി. എല്ലായിടത്തും വളര്ച്ചയുടെ പടവുകള് കയ്യറിയവരുടെ ഒരുകാലം തന്നെയായിരുന്നു. വെക്കേഷന് ആഘോഷിക്കാന് സമയമില്ലാതെ നന്ദിനി സിനിമാഫീല്ഡില് കൂടുതല് വര്ക്ക് ചെയ്തു. എന്ത് തിരക്കും മാറ്റി വച്ച് ജോണ്‌സണ് അവള്ക്ക് കൂട്ടായി. ജോണ്‌സന്റെ ‘പക്ഷിപാതാള’ത്തിന് മലയാള ഭാഷയിലെ നോവലിനുള്ള അവാര്ഡ് കരസ്ഥമായി. അതിന്റെ ആഘോഷച്ചടങ്ങില് വിശിഷ്ടാതിഥിയായി നന്ദിനിയും ആദരിക്കപ്പെട്ടു. ഇരുവരുടേയും യുഗ്മഗാനാലാപനവുമുണ്ടായി. റിസള്ട്ട് വന്നപ്പോള് നന്ദിനി ഒന്നാം റാങ്ക് തന്നെ കരസ്ഥമാക്കിയിരുന്നു. അത് നാടിന്റെ ഉത്സവമായിരുന്നു. പത്രത്തിനും ടി. വി. ചാനലിനുമൊക്കെ ആ കൊച്ചു ഗ്രാമത്തെ ശ്രദ്ധാക്രേന്ദ്രമാക്കിയ കൊച്ചുകലാകാരി സമുന്നതമായി ആദരിക്കപ്പെട്ടു. സന്തോഷം വൈദൃഗൃഹത്തെ പൊതിഞ്ഞുനിന്നു. പെണ്കുട്ടികള് മാത്രം പിറന്നതില് അമ്മുക്കുട്ടിയമ്മയ്ക്കുണ്ടായിരുന്ന ചെറിയനൊമ്പരം വിടവാങ്ങിയിരിക്കുന്നു. അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകള് നേടി തന്റെ മകള് വിജയസോപാനം ചവിട്ടിക്കയറുന്നത് ആ അമ്മനിറകണ്ണുകളോടെ കണ്ടിരുന്നു. ‘മാര്ക്കറ്റിംഗ് മെത്തഡോളജി’യൊന്നുമില്ലാത്ത നിഷ്‌ക്കളങ്കഗ്രാമത്തിന് അംഗീകാരത്തിന്റെ ഉയര്ച്ചയേകാന് തന്റെ മക്കള്ക്കാകുന്നല്ലോ എന്നോര്ത്ത് അവര് ദേവിയ്ക്ക് നന്ദി പറഞ്ഞു. ഇത്രയൊക്കെയേ അവര്ക്കറിയു. ആകാശത്തിന്റേയും ഭൂമിയുടേയും സ്രഷ്ടാവായ ദൈവത്തിന് നന്ദി പറഞ്ഞ്, നന്ദിനിയെ അനുഗ്രഹിക്കാന് ജോണ്‌സേട്ടന്റെ മമ്മിയും എത്തിയിരുന്നു. ആ അമ്മയ്ക്ക് നന്ദിനി സ്വന്തം ഉദരഫലം പോലെതന്നെയായിരുന്നു. ‘വിഷ്വല് മീഡിയാ’യിലൂടെ നാടും നാടിന്റെ മക്കളും കേരളം മുഴുവന് അറിയപ്പെട്ടു. ലോകം അങ്ങനെയൊക്കെയാണ്. അവിടെ സന്തോഷത്തിന്റെ അലകളുണ്ട്, ദുഃഖത്തിന്റെ നൊമ്പരമുണ്ട്. എല്ലാം സന്തു ലിതാവസ്ഥയില് കൊണ്ടുപോകുന്ന ഒരു ‘കര്മ്മയോഗി’ഇതിനൊക്കെ കര്ട്ടന് വലി ക്കുന്നു.

‘ഇരുപതുവര്ഷം കഴിഞ്ഞ് നിങ്ങള്ക്ക് കുറ്റബോധം തോന്നുന്നത്, ചെയ്തകാര്യ ങ്ങളെക്കാള് ചെയ്യാതെപോയ കാര്യങ്ങളെപ്പറ്റിയാവും. അതുകൊണ്ട് ഏറ്റവും അടുത്തുള്ള തീരത്തു നിന്നും ദൂരേക്ക് തുഴഞ്ഞുപോകൂ. കാറ്റിന്റെ ദിശയെ നിങ്ങള്ക്ക് അനുകൂലമാക്കൂ. യാത്രപോവു, കാണാത്തത് കണ്ടെത്തൂ,സ്വപ്നംകാണൂ.’ മാര്ക്ക് ട്വയിന്റെ ഈ വാക്കുകള് പറഞ്ഞാണ് ജോണ്‌സണ് നന്ദിനിയെ ഫോണില് ബന്ധപ്പെട്ടത്.

‘എന്താ ഒരു മുഖവുര? നിന്ദിനി ചോദിച്ചു.

‘നമുക്കൊന്ന് പുറത്തു കറങ്ങണം നമ്മുടെ

മനസ്സിന്റെ പുതിയമേച്ചില് സ്ഥലങ്ങള് കണ്ടെത്തണം അവിടെമേഞ്ഞു നടക്കണം.’

‘ഉം…. മനസ്സിലായി!’

‘ഇതുവരെ ഉണരാത്ത പുതിയ അനുഭൂതികള്, ഇതുവരെ കാണാത്തനിറങ്ങള്, ആകാശം… കാറ്റ് ഒക്കെക്കണ്ട് നമ്മുടെ മനസ്സിനെ പുതിയ സ്ഥലങ്ങളിലെത്തിക്കണ്ടേ?’

‘ഉം … എവിടേക്കാ വവ്വാല് പറക്കാന് കൊതിക്കുന്നത്?’നന്ദിനി ചോദിച്ചു.

‘ആകാശത്തോളം ഉയരമുള്ള ബാഹുബലിയെ കാണാം എനിക്ക് നമ്മുടെ മുന്തിരിത്തോട്ടത്തിന്റെ ശീതളിമയില് പഴുത്ത് തൂങ്ങുന്ന മുന്തിരികള് കൊത്തി കൊത്തി വയറും മനസ്സും നിറയ്ക്കണം.’

‘ഒരിക്കല്കൂടി നമുക്ക് ഗ്രാമങ്ങളില് ചെന്ന് രാപാര്ക്കാം. അതികാലത്ത് എഴുന്നേറ്റ് മുന്തിരിത്തോട്ടുങ്ങളില് പോയി, മുന്തിരിവള്ളി തളിര്ത്തു പൂവിടുകയും മാതളനാരകം പൂക്കുകയും ചെയ്തുവോന്ന് നോക്കാം. അല്ലേ? ഇതൊക്കെയല്ലെ മനസ്സില്?’

‘നന്ദു ഇതൊരു പകര്ച്ച വ്യാധിയാണോ?’

‘എന്ത്?’

‘എന്റെ വട്ട്…. തനിക്കും പകര്‌ന്നോ?’

‘ഇല്ല… ഇന്നലെ നമുക്ക് പാര്ക്കാന് മുന്തിരിത്തോപ്പുകള് എന്ന സിനിമയുടെ കാസ്റ്റ് കണ്ടിരുന്നു.’

‘അങ്ങനെവരട്ടെ… നമുക്ക് പറക്കാം? ങേ…. പറയൂ.’

‘ജോണ്‌സേട്ടന്റെ ഇഷടം. അച്ഛന്റെ അനുവാദം വേണം.’

‘ദിനേശനും, നാരായണിയും, തങ്കമണിയുമൊക്കെവരട്ടെ, ചോദിക്കാന് ഞാന് വരാം.’

‘എല്ലാവര്ക്കും വെക്കേഷനല്ലെ… ഒന്നിച്ച് പോകാം.’

അച്ഛനുമമ്മയും തടസ്സമൊന്നും പറഞ്ഞില്ല. ദിനേശന്റെ വീട്ടിലും തടസ്സമില്ല. പ്ലെയ്‌നില്ത്തന്നെ യാത്രയെന്നുറപ്പിച്ചു. ബാംഗ്ലൂര്വരെ ടിക്കറ്റ് ബുക്ക്‌ചെയ്തു ജോണ്‌സണും ദിനേശനും. ആദ്യം ബാംഗ്ലൂര്! അവിടെ മുന്തിരിപഴുത്തു തുടങ്ങി ജോണ്‌സണ് ചെന്നേ പറ്റൂ! പിന്നെ കാറില് മംഗലാപുരം. ബാഹുബലിക്ക് പാദപൂജ ചെയ്യാനൊരുങ്ങി യാത്ര ആരംഭിച്ചു. നാരായണിയും തങ്കമണിയും ആദ്യത്തെ പ്ലെയിന് യാത്ര ആസ്വദിച്ചു. പ്ലെയ്‌ന് ഉയരുമ്പോള് അവര് ശ്വാസമടക്കിയിരുന്നു പ്രാര്ത്ഥിച്ചു. ജോണ്‌സണ് നന്ദിനിയെ പാളിനോക്കി. നന്ദിനി ഒരു വളര്ന്ന പെണ്ണായിരിക്കുന്നെന്ന് അന്ന് ആദ്യമായി ജോണ്‌സണ് തോന്നി. അവളുടെ മുഖത്ത് ഒരു പ്രൗഡഭാവം! ഒരു വീട്ടമ്മയുടെ ഇരുത്തംവന്ന രൂപം!

മുന്തിരിത്തോട്ടങ്ങളും കൊട്ടാരങ്ങളുമുള്ള മൈസൂര് ക്ഷ്രേതങ്ങള്ക്കും, ഷോപ്പി ങ്ങിനും, നൈറ്റ് ലൈഫിനും പ്രശസ്തമായ ബാംഗ്ലൂര്!

ജോണ്‌സന്റെ ഡ്രൈവര് എയര്‌പോര്ട്ടില് കാത്തുനിന്നു. ആദ്യം മുന്തിരിത്തോട്ടങ്ങള് ചുറ്റിവളഞ്ഞ് ഗസ്റ്റ് ഹൗസില് ചാക്കോച്ചേട്ടന്റെ പാചകവൈദഗ്ദ്ധ്യം നുകര്ന്ന് ഒരാഘോഷം! നന്ദിനിയെ പ്രത്യേക കണ്ണുകൊണ്ടാണ് ഇത്തവണ ചാക്കോച്ചേട്ടന് കണ്ടത്, ‘ജോണ്കുഞ്ഞിന്റെ ഹൃദയറാണി’ കുഞ്ഞലച്ചേടത്തിയില് നിന്ന് ആ സത്യം അയാള് മനസ്സിലാക്കിക്കഴിഞ്ഞിരുന്നു. ആ വ്യത്യാസം എല്ലാസന്ദര്ഭത്തിലും നന്ദിനിക്ക് ഗോചരമായി.

‘ജോണ്‌സേട്ടന് എന്തെങ്കിലും പറഞ്ഞിരിക്കുമോ?’ നന്ദിനി അങ്ങനെയാണ് സംശയിച്ചത് . രാത്രി ഉറങ്ങാന് പോകുന്നതിനുമുമ്പ് ബഡ്ഡ് തട്ടിക്കുടഞ്ഞ് വിരിക്കുമ്പോൾ ചാക്കോച്ചേട്ടന് ചോദിച്ചു ‘കുഞ്ഞലയെപ്പോയി കണ്ടു അല്ലേ?’

നന്ദിനി ആ മുഖത്ത് നോക്കി. സ്‌നേഹാദരങ്ങള് അവിടെ നിറഞ്ഞ് കത്തുന്നു.

‘ഓ… അപ്പോള് കുഞ്ഞലച്ചേടത്തി നല്കിയ അറിവാണത്.’

‘പോയിരുന്നു. ആ അമ്മയ്ക്ക് തീരെ വയ്യാട്ടൊ’ – നന്ദിനിപറഞ്ഞു.

‘എന്ത് ചെയ്യാനാ കുഞ്ഞേ! ഒക്കെവിധി’ ചാക്കോച്ചേട്ടന് നിറഞ്ഞകണ്ണുകള് തുടച്ചു. നന്ദിനി ആ കൈകള് കൂട്ടിപ്പിടിച്ചു.

‘കരയരുത്, എല്ലാത്തിനും ജോണ്‌സേട്ടനുണ്ടല്ലൊ.’

‘അതാ കുഞ്ഞേ ദൈവത്തിന്റെ തലോടല്… ഇപ്പോ ഈ തങ്കമനസ്സും ഞങ്ങളെ അറിയുന്നു…’

ആ വൃദ്ധ മനസ്സ് ആശ്വാസം കാണുന്നു എന്നതത്രെ ആനന്ദകരം ജോണ്‌സണും ദിനേശനും കുളിരറിയാതെ നീന്തല്ക്കുളത്തില് നീന്തുന്നുണ്ടായിരുന്നു. ഉറക്കംതുങ്ങുന്ന ലൗബേഡ്‌സും, മഞ്ഞുകണമേറ്റ് വിടരാന് വെമ്പുന്ന റോസാപ്പൂക്കളും, നനഞ്ഞപുല്ത്ത കിടിയും ജനലിലൂടെ നോക്കിനിന്നു നന്ദിനി. ആകാശച്ചെരുവില് പാതിവളര്ന്ന അമ്പി ളിക്കല ഒരു നവോഡ്ഢയെ പോലെ മഞ്ഞില് മറഞ്ഞും തെളിഞ്ഞും നിന്നു.

‘ഭക്ഷണം കഴിഞ്ഞിട്ട് ഉറങ്ങാതെ നീന്തുന്നതെന്താ?’നന്ദിനി മനസ്സിലോര്ത്തു, ജോണ്‌സന്റെ തുടുത്തമേനിയില് ഇപ്പോഴും ചിക്കന്‌പോക്‌സ് വരുത്തിയ പാടുകള് നിഴല്‌സൃഷ്ടിച്ച് നില്ക്കുന്നു.

നാരായണിയും തങ്കമണിയും ഹോസ്റ്റല് വിശേഷങ്ങള് പങ്കിടുന്നു.

‘തങ്കമണിക്ക് വീടാണോ ഇഷ്ടം? ഹോസ്റ്റലിലൊന്നും താമസിക്കണ്ടെ?’ നാരായണി ചോദിക്കുന്നു.

‘എനിക്ക് ഭാഗ്യംണ്ടെന്നാ ഏട്ടന് പറഞ്ഞത്. വീട്ടില് നിന്ന് കോളേജില് പോകാലോ!’ തങ്കമണി പറഞ്ഞു.

‘അതും ശരിയാ…. പക്ഷേ നമ്മള് വീട്ടില് നിന്നകന്ന് മറ്റനവധി സ്വഭാവക്കാരുടെ കൂടെക്കലര്ന്ന് ജീവിക്കണം. അത് നമ്മളെ മാറ്റിക്കളയും. സത്യംപറഞ്ഞാ എനിക്കതാ തോന്നീത്.’

‘എനിക്ക് അമ്മേം അച്ഛനും ഏട്ടനും മുത്തച്ഛനുമൊക്കെ ഇല്ലാത്ത ഹോസ്റ്റലിലെ കുടുസുമുറീം, അവിടത്തെ ഭക്ഷണോമൊക്കെ ഓര്ക്കുമ്പോ ഒരു പേടിയാ’ തങ്കമണി പറഞ്ഞു.

‘എനിക്കും ആദ്യം അങ്ങനെയായിരുന്നു. പിന്നെ മനസ്സിലായി സ്വന്തമായി തീരു മാനമെടുക്കാനുള്ള അവസരങ്ങള് നമ്മളെ വളര്ത്തുന്നു എന്ന്. പല സ്വഭാവമുള്ള, വൃത്യാസമുള്ള ആളുകള് നമുക്ക് ലോകം ഒരുപാട് വലുതാണെന്ന് മനസ്സിലാക്കിത്ത രുന്നു.’

‘നാരായണി എത്ര വളര്ന്നിരിക്കുന്നു’ നന്ദിനി അവരുടെ സംഭാഷണ ശകലങ്ങള് കേട്ട് നിന്നപ്പോള് ഓര്ത്തു. ഇപ്പോള് അവള് ഒരുദ്യോഗസ്ഥയായി മാറാന് പോകുന്നു.സ്വന്തമായിവരുമാനമുള്ളവള്

ഒരു പീക്കിരിപ്പെണ്ണെന്ന് താന് പലപ്പോഴും കരുതിയിരുന്ന അവള് ഒരു വളര്ന്ന സ്ത്രീ ആയിരിക്കുന്നെന്ന് നന്ദിനി നടുക്കത്തോടെ ഓര്ത്തു. ദിനേശേട്ടന് ഒരു വര്ഷം

കൂടെ പഠനം. പിന്നെ പുള്ളിയ്ക്ക് എം. ബി. എ.യ്ക്കുകൂടെ ഉദ്ദേശമുണ്ടെന്നാണ് പറ ഞ്ഞത്. അത് ബാംഗ്ലൂരില് ആക്കാമെന്ന് ജോണ്‌സേട്ടന് പറയുന്നത് കേട്ടു. അതൊക്കെ ഉപദേശിച്ചതും ജോണ്‌സേട്ടനായിരിക്കാം. ജോലിയിലാക്കിക്കൊടുക്കാനും ആ സഹായം തീര്ച്ചയായും ഉണ്ടാവും. ജോണ്‌സേട്ടനും വിദേശവുമായി ബിസിനസ്സിന്റെ നോട്ടമുണ്ട്. ദിനേശേട്ടനെ അതിനൊക്കെ ഒരുക്കി എടുക്കുന്നുമുണ്ടാവും. ഒക്കെ നല്ലതേ ജോണ്‌സേട്ടന് ചെയ്യു. കളങ്കമെന്നത് ആ മനസ്സിലില്ല. നന്ദിനി ആശ്വാസത്തോടെ വന്നു കിടന്നു. നേര്ത്ത വിരല് തഴുകി ഉറക്കുംപോലെ കണ്ണുകള് നിദ്രാലസൃത്തിലടഞ്ഞു പോയി. പക്ഷേ പെട്ടെന്നാരോ കുലുക്കി ഉണര്ത്തിയപോലെ .. ഞെട്ടിയുണര്ന്നു.

നേര്ത്ത സംഗീതം അലയടിച്ചെത്തുന്നപോലെതോന്നിനന്ദിനി കാതോര്ത്തുനോക്കി. സംഗീതോപകരണങ്ങള് ഇരിക്കുന്ന മുറിയില് നിന്നാണെന്നവള് തിരിച്ചറിഞ്ഞു. നന്ദിനി മെല്ലെ വാതില് തുറന്നു.

‘ശരിയാണ്… അവിടെ ലൈറ്റുണ്ട്.’

നന്ദിനി മുറിയുടെ മുമ്പില് ചെന്നുനിന്ന് മെല്ലെ വാതില് തള്ളിനോക്കി. അത് തുറന്നു ജോണ്‌സണ് നന്ദിനിയെ കണ്ടു.

‘എന്താ ഉറങ്ങീല്ലെ?’ നന്ദിനിചോദിച്ചു.

‘ചെറുതായിട്ടുറങ്ങി. പിന്നെ ഉണര്ന്നു വന്ന് നോക്കിയപ്പോള് നന്ദു ഉറങ്ങുന്നത് കണ്ടു. അതാ വിളിയ്ക്കാതിരുന്നത്.’

ഗിത്താര് താഴെ ചാരിവച്ച് ജോണ്‌സണ് നന്ദിനിയെ വാരിയെടുത്തു. എത്രകാല മായി ഈ മേനിയിലൊന്നു ചേര്ന്നുനിന്നിട്ട്. ഷര്ട്ടിടാത്ത ജോണ്‌സന്റെ ശരീരത്തില് പുള്ളികുത്തിയ ‘ചിക്കന്‌പോക്‌സി’ ന്റെ പാടുകളില് അവള് മുത്തമിട്ടു.

‘പെണ്ണേ, അടങ്ങിയിരുന്നോ എന്നെ വിറളിപിടിപ്പിക്കല്ലെ’അയാള് അവളുടെ ചുണ്ടു കളില് ചുംബിച്ചു. സോഫയില് ചേര്ത്തിരുത്തി ഗിത്താറും ഹാര്‌മോണിയവും ചെറിയശബ്ദത്തില് പാടി. നന്ദിനി ജോണ്‌സന്റെ ശബ്ദത്തോട് ചേര്ന്നുപാടി. ഒരു പുതിയ സ്വരരാഗസുധ അവിടെ ഉയര്ന്നുപൊങ്ങി. ജോണ്‌സന്റെ ടേപ്പ്‌റെക്കോര്ഡര് ആ സ്വരം പിടിച്ചെടുക്കുന്നുണ്ടായിരുന്നു. ജോണ്‌സന്റെ കരവലയത്തിലാണ് നന്ദിനി അന്നുറങ്ങിയത്. നേരം വെളുക്കുന്നതിനുമുമ്പ് അവളെ ജോണ്‌സണ് മുറിയിലെത്തിച്ചു… ഒരു അമൂല്യനിധിപോലെ!

രാവിലെ ടേപ്പ് റെക്കോര്ഡില് പുതിയ ഗാനമുയരുന്ന അന്തരീക്ഷത്തിലിരുന്ന് കാപ്പിയും പലഹാരങ്ങളും നിറഞ്ഞ ഊണുമേശയില് ഭക്ഷണമാസ്വദിച്ചപ്പോള്, എല്ലാവരും അത്ഭുതപ്പെട്ടു.

‘ഇത് നന്ദിനീം ജോണ്‌സേട്ടനുമല്ലെ പാടിയിരിക്കുന്നത്.’ ദിനേശന് ചോദിച്ചു. കട ലാസില് പകര്ത്താതെ, ഹൃദയത്തില് ഗാനവും, ഗാനത്തിന് നൊട്ടേഷനുമിടുന്ന അത്ഭുത പ്രതിഭാസത്തെ എല്ലാവരും കണ്ണുമിഴിച്ച് നോക്കിയിരുന്നു.

കുടിക്കുന്ന കാപ്പിയില് പഞ്ചസാര പോരെന്നു തോന്നി ജോണ്‌സണ്. അയാള്പാടി ‘എന്തിനിത്ര പഞ്ചസാര പുഞ്ചിരിപ്പാലില്?’എല്ലാവരും പൊട്ടിപൊട്ടിച്ചിരിച്ചു. ഒന്നും മനസ്സിലാവാത്ത ഭാവത്തില് ചാക്കോച്ചേട്ടനും

 

About The Author

Leave a Reply

Your email address will not be published. Required fields are marked *