LIMA WORLD LIBRARY

സ്വത്വബോധവും സാഹിത്യാവബോധസിദ്ധാന്തചിന്തയും – (ആർവിപുരം സെബാസ്റ്റ്യൻ)

മനുഷ്യനും മനസ്സും ചിന്തയും കാലവും ഉള്ളിടത്തോളം, സാഹിത്യം വാഴുമെന്നത് നിസ്തർക്കമാണ്. കാരണം സാഹിത്യത്തിന്റെ സിംഹഭാഗവും ജീവിതഗന്ധിയും മനോവ്യാപാരങ്ങളുടെ ആകത്തുകയുമാണ്. ഏവരിലും ചിന്തകൾ കവിയുമെങ്കിലും അതു വിതയായി പതിയുമ്പോഴാണ് കവിതയോ മറ്റേതുസാഹിത്യവിഭാഗമോ ആയി പിറവികൊള്ളുന്നത്. കാലാകാലങ്ങളായി അതു തുടർന്നുകൊണ്ടേയിരിക്കുന്നു. ഇനിയുമതു അവിരാമം തുടരും. കുറച്ചേറെനാളുകളായി സമൂഹമാദ്ധ്യമങ്ങൾ സമൂഹമദ്ധ്യത്തിൽ പടർന്നുപിടിച്ചതോടെ, ന്യൂനപക്ഷമായിരുന്ന കവികൾ ബഹുഭൂരിപക്ഷമായിമാറി. വാളെടുത്തവൻ വെളിച്ചപ്പാടെന്ന ശൈലിപോലെ നാടൊട്ടുക്കും പേനയുന്തുന്നവൻ കവിയായിമാറി. വാമൊഴിയറിയാവുന്നവരിലേറെ കാവ്യപ്രേമികളും വരമൊഴിയിലേക്ക് ഓടിയടുത്തു. കവികളായി സ്വയം അവരോധിച്ചു, പ്രഖ്യാപിച്ചു! വികലമായ എഴുത്തുകളുടെ കുത്തൊഴുക്കായി.എത്രയോ ശ്രദ്ധയോടെയും […]

കോളാമ്പി – (കാർത്തി ചാരുംമ്മൂട്)

ലിംഗഭേദമില്ലാതെ ആർക്കോ വേണ്ടി ചിലച്ചു തീരുന്ന ചില ജന്മങ്ങളുണ്ട് നമുക്കു ചുറ്റും പരദൂഷണത്തിന്റെ പരദേവതകൾക്ക്/ ദേവന്മാർക്ക് ആത്മരതിയുടെ സദ്യയൊരുക്കുന്നവർ കണ്ടതും കാണാത്തതും കേട്ടതും കേൾക്കാത്തതും അറിഞ്ഞതും അറിയാത്തതും ഭാവനയുടെ നുറുങ്ങുകളാൽ കൗതുകം തീർക്കുന്നവർ ആധുനികതയുടെ സൗന്ദര്യ ബോധങ്ങളിൽ അശ്ലീലതയുടെ നിറച്ചാർത്തുകൾ കോരിയിടുന്നവർ ഇല്ലാത്തൊരൊന്നിനെ സ്വയം നിർമ്മിച്ച് ചിലവില്ലാത്ത നവാട്ടിന്റെ അദ്ധ്വാന ഭാരത്താൽ തകർന്നടിയുന്ന വിലപ്പെട്ട ജീവിതങ്ങളെ നോക്കി ആത്മനിർവൃതിയുടെ പരല് തേടുന്നവർ….

പ്രണയാർദ്രം – (പ്രസന്ന നായർ)

പാതി ചാരിയ പൂമുഖ വാതിലിൽ പാർവണേന്ദുവിൻ മുഖ ബിംബം പോലെ പ്രണയം കരിമഷി എഴു തി യ മിഴികൾ തൻ കാമ കടാക്ഷങ്ങൾ എറ്റു തളർന്നു ഞാൻ വിടരാൻ വിതുമ്പുന്ന ചെഞ്ചുണ്ടു തൂകിയ പുഞ്ചിരി പൂനിലാ കുളിർമഴയിൽ ആകെ നനഞ്ഞു കോരിത്തരിച്ചു നിൽക്കേ നിൻ ആലിംഗനത്തിൽ സ്വയമലിഞ്ഞു പോയി ദേവി തൻ വിഗ്രഹ വടി വാർന്ന മേനിതൻ താരുണ്യ പൂക്കൾ കൊരുത്ത മാല്യം കൊതിയോടെ ആത്മാ വിൽ അണിഞ്ഞ നേരം അതിലൂറും മധുകണ ത്താൻ ഉന്മത്തനായി ഞാൻ

കിളിക്കൊഞ്ചല്‍ , (ബാലനോവല്‍) അദ്ധ്യായം 9 – കാരൂര്‍ സോമന്‍

പൂവന്‍കോഴിയെ കുഴിച്ചുമൂടാന്‍ കുഴിയെടുത്തുകൊണ്ട് നില്ക്കേ കെവിന്‍ ചാര്‍ളിയുടെ നേര്‍ക്ക് ഒരു കല്ലെടുത്തു എറിഞ്ഞു. ചാര്‍ളി തിരിഞ്ഞു നോക്കി. കെവിന്‍ ഒരു പോരാളിയെപ്പോലെ അവന്‍റെയടുത്തേക്ക് പാഞ്ഞടുത്തു. കെവിന്‍റെ മുഖഭാവം ആകെ മാറിയിരുന്നു. സിഗററ്റ് വലിച്ച കാര്യം കുഞ്ഞമ്മ പറഞ്ഞു കാണും. കെവിന്‍ അടുത്ത് ചെന്ന് ചാര്‍ളിയുടെ നെഞ്ചത്ത് ഇടിച്ചു. ചാര്‍ളി പകച്ചു നോക്കി. ഇടികൊണ്ടവന്‍ തറയില്‍ വീണു. കെവിന്‍ കാലുയര്‍ത്തി ഒരു ചവിട്ടും ഒപ്പം താക്കീതും കൊടുത്തു. ‘യിനി എന്‍റെ കാര്യം മമ്മീടേ പറഞ്ഞാ ഇടിച്ചു കൊല്ലും. കേട്ടോടാ.’ […]

കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു. വരും മണിക്കൂറില്‍ വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് സഞ്ചരിച്ച് ശക്തി കൂടിയ ന്യൂനമര്‍ദ്ദമാവുകയും തുടര്‍ന്ന് ഒക്ടോബര്‍ 21-ഓടെ വീണ്ടും ശക്തി പ്രാപിച്ച് മധ്യ അറബിക്കടലില്‍ തീവ്ര ന്യൂനമര്‍ദ്ദമായി മാറാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്ക് കിഴക്കന്‍ അറബിക്കടലിനും മധ്യ കിഴക്കന്‍ […]

മണിപ്പൂരിൽ വംശീയ കലാപത്തിന് ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്നു

Cabinet meeting in Manipur: മണിപ്പൂരിൽ വംശീയ കലാപത്തിന് ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗം മുഖ്യമന്ത്രി എൻ ബിരേൻ സിംഗിന്റെ അധ്യക്ഷതയിൽ ചേർന്നു. ബുധനാഴ്ച ഉഖ്രുൽ ജില്ലയിലായിരുന്നു യോഗം. ഈ നിർണായക കാബിനറ്റ് യോഗത്തിൽ കുക്കി മന്ത്രിമാരായ നെംച കിപ്‌ജെൻ, ലെറ്റ്‌പാവോ ഹാക്കിപ്പ് എന്നിവർ പങ്കെടുത്തില്ല. മെയ് മൂന്നിന് പൊട്ടിപ്പുറപ്പെട്ട വർഗീയ കലാപമാണ് അവരുടെ അസാന്നിധ്യത്തിന് കാരണമെന്നാണ് റിപ്പോർട്ടുകൾ. എൻ ബിരേൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള സർക്കാരിൽ 12  ബിജെപി  കൗൺസിൽ മന്ത്രിമാരാണുള്ളത്. 10 കുക്കി എംഎൽഎമാർ ഉൾപ്പെടെ […]

`ബോംബ് വീണോ അല്ലെങ്കിൽ കുടിവെള്ളം കിട്ടാതെയോ മരിക്കണം´: ഗാസയിലേക്കുള്ള കുടിവെള്ളം വിച്ഛേദിച്ച് ഇസ്രായേൽ, ഗാസ നിവാസികൾ കുടിക്കുന്നത് മലിനജലവും കടൽ വെള്ളവും കൂട്ടിക്കലർത്തി

ഗാസയിലെ ആശുപത്രിയിൽ ചൊവ്വാഴ്‌ച നടന്ന സ്ഫോടനത്തിൽ 500ഓളം പലസ്‌തീനികൾ കൊല്ലപ്പെട്ട സംഭവം ഏറെ നടുക്കമാണ് സമ്മാനിച്ചിരിക്കുന്നത്.  ഇസ്രയേൽ വ്യോമാക്രമണമാണ് സ്‌ഫോടനത്തിന് കാരണമെന്ന പലസ്‌തീൻ വാദത്തെ തള്ളി ഇസ്രായേൽ രംഗത്തെത്തിയിരുന്നു. ഹമാസ് നടത്തിയ റോക്കറ്റ് വിക്ഷേപണം പരാജയപ്പെട്ടതാണ് ഇത്രയും വലിയ നാശനഷ്‌ടത്തിലേക്ക് നയിച്ചതെന്നാണ് ഇസ്രയേൽ വാദം. ഒക്‌ടോബർ ഏഴിന് തെക്കൻ ഇസ്രായേലിൽ അതിർത്തി കടന്നുള്ള ഹമാസ് ആക്രമണത്തെ തുടർന്ന് ഇസ്രയേൽ സൈന്യം ബോംബാക്രമണം ആരംഭിച്ചതോടെ ഗാസയിലെ സാധാരണക്കാരുടെ ജീവിതം ദുരിത പൂർണമായിരിക്കുകയാണ്. അതിനിടയിലാണ് ഗൗസ് അതി രൂക്ഷമായ കുടിവെള്ള പ്രതിസന്ധി അഭിമുഖീകരിക്കുകയാണ് […]

ആക്രമണ ഭീഷണി; ഫ്രാൻസിലെ ആറ് വിമാനത്താവളങ്ങൾ ഒഴിപ്പിച്ചു

France airports evacuated: ആക്രമണ ഭീഷണി ഇമെയിലുകൾ ലഭിച്ചതിനെത്തുടർന്ന് ഫ്രാൻസിലെ ആറ് വിമാനത്താവളങ്ങൾ ഒഴിപ്പിച്ചു. പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി എഎഫ്‌പി റിപ്പോർട്ട് ചെയ്തു. വടക്കൻ ഫ്രാൻസിലെ ലില്ലെ വിമാനത്താവളമാണ് ഒഴിപ്പിച്ച വിമാനത്താവളങ്ങളിലൊന്ന്. കൂടാതെ, ടുലൂസ്, നൈസ്, ലിയോൺ വിമാനത്താവളങ്ങളും ഒഴിപ്പിച്ചതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. ഒക്‌ടോബർ 13ന് നടന്ന അധ്യാപികയുടെ കൊലപാതകത്തിന് ശേഷം ഫ്രാൻസ് അതീവ ജാഗ്രതയിലായിരുന്നു. കത്തികുത്തിലൂടെയാണ് അധ്യാപിക കൊല്ലപ്പെട്ടത്. ഈ ആക്രമണത്തെ “ഇസ്ലാമിസ്റ്റ് ഭീകരാക്രമണം” എന്നാണ് ഫ്രഞ്ച് സർക്കാർ വിശേഷിപ്പിച്ചത്. […]