പക്ഷിപാതാളം – സിസിലി ജോർജ് | അദ്ധ്യായം 42

‘മൂന്ന് ദിവസം കൂടെ എനിക്ക് ലീവുണ്ട്. ആഘോഷമാക്കണ്ടെ നമുക്ക് ഈ ദിവസ ങ്ങള്‍.’ രാവിലെ ജോണ്‍സണ്‍ പറഞ്ഞു ‘എവിടേം പോകേണ്ട ജോണ്‍സേട്ടാ…. നമുക്കിവിടെ മതി. ഞാനും തങ്കമണീം മുന്തിരിപറിക്കാന്‍ പഠിക്യാണ്. അവരുടെ കൂടെ രണ്ട് ദിവസം മുന്തിരിത്തോട്ടത്തില്‍ കഴിയാം.’ നാരായണി പറഞ്ഞു. ‘എന്താ ഇത് നാരായണീ… ഞാന്‍ കൂലിയൊന്നും തരില്ലാട്ടൊ.’ ജോണ്‍സണ്‍ കളിയാക്കി. ‘നന്ദിനി മുന്തിരി പറിക്കാന്‍ പഠിക്കണില്ലേ?’ അയാള്‍ ചോദിച്ചു. ‘അങ്ങനെപ്പൊലാഭമുണ്ടാക്കണ്ട’ നന്ദിനി പറഞ്ഞു ‘ഞാന്‍ പണിയൊന്നും ചെയ്യില്ല. തോട്ടത്തിലെ കുഞ്ഞിക്കിളികള്‍ക്ക് കൂട്ടിരിക്കാം.’ ‘എന്നാല്‍ നിങ്ങള്‍ […]



