പക്ഷിപാതാളം – സിസിലി ജോർജ് | അദ്ധ്യായം 45

തിരുവനന്തപുരത്ത് കോളേജ് ലക്ചററായി ജോലിയില് കയറിയപ്പോള് നന്ദിനി ഒരു വീട് വാടകയ്‌ക്കെടുത്ത് അമ്മയെക്കുടെ അവിടെ കുടെ താമസിപ്പിക്കാമെന്ന് കരു തിയായിരുന്നു. താമസിക്കുന്ന അന്തരീക്ഷത്തില് നിന്നൊരുമാറ്റം അമ്മയില് എന്ത് ചലനമാണുണ്ടാക്കുകയെന്നറിയില്ലല്ലൊ. നാല്പത്തിനാല് വയസ്സ് മാത്രം ഉള്ള അമ്മ യുടെ അവസ്ഥ പരിതാപകരമായിരുന്നു, ആരേയും അവര് തിരിച്ചറിഞ്ഞില്ല. ആരെ ങ്കിലും കുളിപ്പിച്ച് വസ്ത്രം മാറ്റിച്ച്, ഭക്ഷണം നിര്ബ്ബന്ധിച്ചൂട്ടി ഒരു രണ്ടു വയസ്സുകാ രിയെപ്പോലെ പരിചരിക്കണം. ടോയ്‌ലറ്റില്‌പോലും ആരെങ്കിലും കൊണ്ടുപോകണം. നിര്വ്വികാരമായ മുഖത്തോടെ വിദൂരതയില് കണ്ണുംനട്ട് ഒരേ ഇരുപ്പ്. ദേവകിയെത്തന്നെയാണ് നന്ദിനികൂടെക്കൊണ്ടു […]
കഥാകാരന്‍റെ കനല്‍വഴികള്‍ , അദ്ധ്യായം 5 – ( ആത്മകഥ – കാരൂര്‍ സോമന്‍ )

സാഹിത്യത്തിലെ വഴികാട്ടി ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന കാലത്താണ് സംസ്കൃത പണ്ഡിതന്‍ എന്ന വിളിപ്പേരുള്ള കെ. കുഞ്ഞുപിള്ള പണിക്കര്‍ സാറിനെ കാണുന്നത്. ഇദ്ദേഹത്തിന്‍റെ കുടുംബം കരുനാഗപ്പള്ളി പനക്കടയാണ്. സംസ്കൃത, മലയാള ഭാഷകളുടെ സമസ്തമേഖലകളിലും പാണ്ഡിത്യം തെളിയിച്ചിട്ടുള്ള പണിക്കര്‍ സാറിന് സംസ്കൃതത്തില്‍ നിന്നു മലയാളത്തിലേക്ക് ഗ്രന്ഥങ്ങള്‍ പരിഭാഷപ്പെടുത്തിയതിന് കേന്ദ്ര സര്‍ക്കാറിന്‍റെ ഗ്രാന്‍റ് ലഭിച്ചിരുന്നു. ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. ഹരിനാമകീര്‍ത്തനത്തിന് അദ്ദേഹം വ്യാഖ്യാനമെഴുതി. അദ്ദേഹമെഴുതിയ ഭഗവത്ഗീതയുടെ വ്യാഖ്യാനം ഏറ്റവും കൂടുതല്‍ വിറ്റഴിച്ച കൃതിയാണ്. കുമാരനാശാന്‍റെ വീണ പൂവ് സര്‍ദാര്‍ കെ എം […]



