പക്ഷിപാതാളം – സിസിലി ജോർജ് | അദ്ധ്യായം 45

Facebook
Twitter
WhatsApp
Email

തിരുവനന്തപുരത്ത് കോളേജ് ലക്ചററായി ജോലിയില് കയറിയപ്പോള് നന്ദിനി ഒരു വീട് വാടകയ്‌ക്കെടുത്ത് അമ്മയെക്കുടെ അവിടെ കുടെ താമസിപ്പിക്കാമെന്ന് കരു തിയായിരുന്നു. താമസിക്കുന്ന അന്തരീക്ഷത്തില് നിന്നൊരുമാറ്റം അമ്മയില് എന്ത് ചലനമാണുണ്ടാക്കുകയെന്നറിയില്ലല്ലൊ. നാല്പത്തിനാല് വയസ്സ് മാത്രം ഉള്ള അമ്മ യുടെ അവസ്ഥ പരിതാപകരമായിരുന്നു, ആരേയും അവര് തിരിച്ചറിഞ്ഞില്ല. ആരെ ങ്കിലും കുളിപ്പിച്ച് വസ്ത്രം മാറ്റിച്ച്, ഭക്ഷണം നിര്ബ്ബന്ധിച്ചൂട്ടി ഒരു രണ്ടു വയസ്സുകാ രിയെപ്പോലെ പരിചരിക്കണം. ടോയ്‌ലറ്റില്‌പോലും ആരെങ്കിലും കൊണ്ടുപോകണം. നിര്വ്വികാരമായ മുഖത്തോടെ വിദൂരതയില് കണ്ണുംനട്ട് ഒരേ ഇരുപ്പ്. ദേവകിയെത്തന്നെയാണ് നന്ദിനികൂടെക്കൊണ്ടു പോയത്, അമ്മയെ പരിചരിക്കാന്! വര്ഷങ്ങളായി വൈദ്യ ഗൃഹത്തിലെ പരിചാരികയായിരുന്നു അവര്. പിന്നെപ്പിന്നെ അമ്മുക്കുട്ടിയമ്മ ആരും

കാണാതെ ഒളിച്ച് പുറത്തിറങ്ങി ലക്ഷ്യമില്ലാതെ നടക്കുന്ന അവസ്ഥയായി. റോഡ് സൈഡിലുള്ള വാടകവീട്ടില് നിന്ന് പുറത്തിറങ്ങിയാല് ട്രാഫിക്കില് പെടാന് സാധ്യതയുണ്ട്.

നാരായണിയുടെ തിരോധാനത്തിലുണ്ടായ ഷോക്കാണ് പ്രധാനമായും വൈദ്യരുടെ മരണവും, മാതാവിന്റെ വിയോഗവുമൊന്നും അവര് അറിഞ്ഞിട്ടില്ല. അതിനാല് നാര യണിയുടെ സാന്നിദ്ധ്യം മാറ്റമുണ്ടാക്കുമെന്ന് ഒരഭിപ്രായം ഡോക്ടര്മാര്ക്കുണ്ടായിരുന്നു. പക്ഷെ നാരായണിയ്യെപ്പറ്റി ഒരു വിവരവുമില്ല. അവളെ കൊണ്ടുപോയ മുഹമ്മദുണ്ണി സ്വന്തം വീടുമായിപ്പോലും ഒരു ബന്ധവും പുലര്ത്തുന്നില്ലായിരുന്നു. അതിനാല് അവര്ക്കും ഒന്നും അറിയാതായി. നാരായണി വീട്ടിലെ ഒരുകാര്യവും അറിയു ന്നില്ലായിരിക്കാം. ജോണ്‌സണ് പലവഴികളിലൂടെ നാരായണിയെ തേടിക്കൊണ്ടിരുന്നു. ഇത്തരമൊരാഘാതം സ്വന്തം ഭവനത്തില് സംഭവിക്കുമെന്ന് നാരായണി ഒരു പക്ഷെ ചിന്തിച്ചിരിക്കില്ല.

സമയം ആര്ക്കും വേണ്ടിയും കാത്തു നിന്നില്ല. ഇങ്ങനെ ആണ്കിളി അക്കരെയും പെണ്കിളി ഇക്കരെയുമായികഴിഞ്ഞാല് എങ്ങനെയെന്ന് ജോണ്‌സണ് നന്ദിനിയോട് ചോദിച്ചു.

‘ഞാനെന്തു പറയും ജോണ്‌സേട്ടാ?’

അവള് വിഷമത്തോടെ പറഞ്ഞു. പ്രതാപത്തോടെ കഴിഞ്ഞ തറവാട് കുളംതോണ്ടി. ഒരു പെണ്കുട്ടിയുടെ പ്രവര്ത്തനഫലമാണത്. ഇനി ഉടനെതന്നെ അടുത്ത ആളും അതേവഴി എങ്ങനെ സ്വീകരിക്കും. എന്തു ചെയ്യണമെന്നറിയാതെ നന്ദിനി വിഷമിച്ചു. ‘നമുക്കെന്തായാലും അമ്മയ്ക്ക് ഒരു വിദഗ്ദ്ധചികിത്സ കൊടുക്കണം.’ ജോണ്‌സണ് പറഞ്ഞു. ഫ്രെഡ്ഡിയുമായി ബന്ധപ്പെട്ട് അമേരിക്കയില് ചികിത്സ യ്ക്കുള്ള സൌകര്യമൊരുക്കി.

‘ഇപ്രാവശ്യത്തെ ലോങ്ങ് വെക്കേഷന് നമുക്ക് യു. എസില് പോകണം. അമ്മയ്ക്ക് അവിടെ ട്രീറ്റ് മെന്റ് കിട്ടാന് ഞാന് ശ്രമിക്കുകയാണ്’ ജോണ്‌സണ് പറഞ്ഞു.

‘വേണം ജോണ്‌സേട്ടാ… എന്ത് ചിലവുവന്നാലും നമുക്ക് അമ്മയെ രക്ഷിച്ചെടുക്കണം ‘ നന്ദിനി സമ്മതിച്ചു. ആദ്യമായി അമ്മുക്കുട്ടിയമ്മയെ കണ്ടതോര്ത്തു ജോണ്‌സണ്. എന്തൊരു സന്തോഷവും ഐശ്വര്യവുമായിരുന്നു അവരുടെ മുഖത്ത്. പെണ്മക്കള് മാത്രമുള്ള അവര് ഒരു മകനായാണ് ജോണ്‌സണെ കണ്ടിരുന്നത്. വൈദ്യരും അങ്ങനെതന്നെയായിരുന്നു. ഐശ്ചര്യസമൃദ്ധമായ ഒരു ഭവനം! വൈദ്യരെപ്പറ്റി ഓര്ക്കുമ്പോള് ജോണ്‌സന്റെ ഹൃദയം ഇപ്പോഴും നടുങ്ങുന്നു. ചെറുപ്പത്തില് പിതാവിന്റെ സ്ഥാനത്ത് സങ്കല്പ്പിച്ചിരുന്നു. ആ സ്വര്ണ്ണനിറവും ഉയര്ന്നമൂക്കില്തുമ്പത്ത് പൊങ്ങിനിന്നിരുന്ന കറുത്തരോമരാജിയും, രാജകീയ കലയുള്ള മുഖകാന്തിയും ഒരി ക്കല്‌പോലും മറക്കാന് കഴിയില്ല. മുഴക്കമുള്ള ചിരി കാതില് മുഴങ്ങുന്നു. മക്കളോടുള്ള വാത്സല്യവും, ഭാര്യയോടുള്ള ബഹുമാനവും, തന്നെ ആശ്രയിക്കുന്ന സേവക വൃന്ദത്തോടുള്ള നല്ല പെരുമാറ്റവും ആ മനുഷ്യന്റെ പ്രത്യേകതകളായിരുന്നു. എന്നിട്ടും ഒരു ചെറിയ കാര്യത്തെ പര്വ്വതീകരിച്ചുകണ്ട് ചെയ്തുപോയ അബദ്ധം എത്ര വലുതായിപ്പോയി. ഒരു സാമ്രാജ്യം തന്നെ കടപുഴകിപ്പോയില്ലെ?

രാവിലെ ജോണ്‌സണ് നന്ദിനിയെ വിളിച്ചുണര്ത്തി ഫോണില്. നന്ദിനി ഞെട്ടി ഉണര്ന്നാണ് ഫോണെടുത്തത്

‘നന്ദൂ…. ഞാന് പറഞ്ഞത് മനസ്സിലായോ?’

‘മനസ്സിലായി……… യാത്രയ്‌ക്കൊക്കെ ഒരുങ്ങിക്കോ.’

‘അമ്മ നോര്മ്മലല്ലെന്നറിയാലോ.. യാത്ര സുഖകരമാവില്ല’

‘എനിക്കറിയാം… എന്നാലും ജോണ്‌സേട്ടനുണ്ടല്ലൊ കൂടെ’

‘വിസ ശരിയായിട്ടുണ്ട് ഒരാഴ്ചയ്ക്കകം പുറപ്പെടണം. ടിക്കറ്റ് ഓ… കെ.. യാക്കട്ടെ?’

‘ചെയ്യ്… വേണ്ടതൊക്കെ ചെയ്യ്… വൈകിക്കണ്ട.’

ജോണ്‌സന്റെ മമ്മിയ്ക്ക് കാലില് നീര് വച്ചിരിക്കുന്നു. വാതത്തിന്റെ ആണെന്നാണ് പറയുന്നത്. അല്ലെങ്കില് അമേരിയ്ക്കയില് വരണമെന്നുണ്ടായിരുന്നു. ഫ്രെഡ്ഡിയു ടെയും മമ്മിയുടെ എല്ലാ സഹായസഹകരണങ്ങളുമുണ്ടല്ലൊ.

ഉദ്ദേശിച്ചതിനേക്കാള് കൂടുതല് വേഗം കാര്യങ്ങള് നീക്കി ജോണ്‌സണ് ഒരുക്ക ങ്ങള് പൂര്ത്തിയാക്കി. യാത്രയ്‌ക്കൊക്കെ മേല്‌നോട്ടം വഹിക്കാന് ജോണ്‌സണ് ഉള്ളതെത്ര ആശ്വാസം. ദിനേശേട്ടൻ ബാംഗ്ലൂരുള്ളതിനാലാണ് ഈ സീസണില്

ജോണ്‌സേട്ടനിത്രയും ഒക്കെ സാധിച്ചത്. ബാംഗ്ലൂരിലെ കാര്യമൊക്കെ ദിനേശേട്ടന്റെ ചുമലിലാണിപ്പോള്.

മുഹമ്മദുണ്ണി ദിനേശേട്ടന്റെ ക്ലാസ്സ്‌മേറ്റായിരുന്നു. ദിനേശേട്ടൻ പറഞ്ഞ് അയാളുടെ സ്വഭാവശുദ്ധിയും മഹത്വവും നന്ദിനി മനസ്സിലാക്കി. നല്ല ഭവനത്തില് പിറന്ന നല്ല മകനാണയാള്. നാരായണി ആകൃഷ്ടയായത് ഒരു നല്ല മനുഷ്യനിലാണെന്നത് ആശ്വാസകരം തന്നെ. പക്ഷെ അത് വരുത്തി വച്ച വിനകള് എത്ര വലുതാണ്. ഒന്നും അറി യാതെ അവള്ക്ക് ജീവിക്കാന് കഴിയുന്നു. എന്നാല് എല്ലാത്തിനും തകര്ക്കാന് കഴി യുന്നത് നന്ദിനിയുടെ ജീവിതമാണ്. കൂട്ടത്തില് മനഃസാക്ഷിയുള്ള ഒരുപാവം മനുഷ്യനും. ജോണ്‌സേട്ടന്

ജോണ്‌സേട്ടന്റെ പ്ലാനില് ഒരു ‘ദുബൈ’ സന്ദര്ശനമുണ്ട്. ഒരുപാട് പേരുമായി അതിനായി ബന്ധപ്പെടുന്നുമുണ്ട്. എംബസിയിലും സ്വാധീനം ചെലുത്തിനോക്കി. നാരായണി എവിടെ ഒളിച്ചു കഴിയുന്നു എന്ന് ഓര്ത്തിട്ട് ഒരു പിടിയുമില്ല. ആരും അവരെ ഉപദ്രവിക്കാനുദ്ദേശിക്കുന്നില്ല. പിന്നെന്തിനീ ഒളിച്ചുകളി

മുറ്റത്തെ തുളസിത്തറയോട് ചേര്ന്നിരുന്ന് അമ്മയുടെ മുടി ചീകിക്കൊടുക്കുകയാണ് ദേവകി. ഒരിഴപോലും നരയ്ക്കാത്ത മുട്ടോളമെത്തുന്ന മുടി കടലലയിളക്കുന്ന പോലെ ചെറുകാറ്റില് താളമിടുന്നു. താളിതേച്ച് കുളിച്ച സുഖത്തില് അമ്മയുടെ കണ്ണുകള് ഇടയ്ക്കിടയ്ക്ക് അടഞ്ഞുപോകുന്നുണ്ട്. ഈയിടെയായി രാത്രിയില് അമ്മ ഉറങ്ങുന്നില്ലെന്ന് പറഞ്ഞുദേവകി. കത്തിനില്ക്കുന്ന ലൈറ്റില് നിന്ന് ചുരുട്ടിയെടുത്ത പേപ്പര് കൊണ്ട് തീ കത്തിച്ചെടുക്കാനുള്ള ശ്രമമായിരുന്നത്രെ ഇന്നലെ രാത്രി മുഴു വന്. ലൈറ്റണയ്ക്കാന് സമ്മതിച്ചില്ലെന്ന്. രണ്ടുദിവസം മുമ്പ് നന്ദിനി കോളേജില് നിന്ന് വന്ന് മാറ്റിയിട്ട സാരി കഷ്ണം കഷ്ണമായി വെട്ടിയിട്ടു കണ്ടു. കണ്ണ് തെറ്റിയാല് വീട്ടില് നിന്ന് ഇറങ്ങി എങ്ങോട്ടെന്നില്ലാതെ പൊയ്ക്കളയും. ആഭരണങ്ങള് ഇന്ന് അണി യാനിഷ്ടമാണ്. ഭയംമൂലം നന്ദിനി ചിലതൊക്കെ ഈരിവച്ചപ്പോള്, വലിയ ദുഃഖം മുഖത്ത് കണ്ടു. ആ ദയനീയത നന്ദിനിക്കിന്നും മറക്കാന് കഴിയുന്നില്ല.

നന്ദിനി പുസ്തകത്തിലിരുന്ന ദേവിയുടെ പടമെടുത്ത് കാണിച്ചപ്പോള് കണ്ണുകളില് പൂത്തിരികത്തുന്ന തിളക്കം! അമ്മയുടെ മനസ്സില് ദേവീടെ രൂപത്തിനെന്നും നാരായണിയുടെ ഛായ ഉണ്ടായിരുന്നെന്ന് നന്ദിനിയ്ക്കറിയാമായിരുന്നു. പ്രാര്ത്ഥന യൊന്നും ഇപ്പോള് അമ്മയ്ക്കില്ല. അക്ഷരങ്ങള്‌പോലും അമ്മ മറന്നുപോയിരിക്കുന്നു. പുസ്തകം തലതിരിച്ചു പിടിച്ച് കുറച്ചുനേരം കഴിഞ്ഞപ്പോള് അലക്ഷ്യമായി താഴെ

ഇട്ടുകളഞ്ഞു. യാത്രയ്ക്കുള്ള ഒരുക്കങ്ങള് എല്ലാം ചെയ്തു തീര്ത്തു. അമേരിക്കയില് എത്ര ദിവസം തങ്ങേണ്ടിവരുമെന്നറിയില്ല. ഒരു മാസം കുറഞ്ഞത് എന്ന് ഉദ്ദേശിക്കുന്നു. മൂന്നുമാസത്തെ വിസ സംഘടിപ്പിച്ചിട്ടുണ്ട്. വരുംവഴി ഒരാഴ്ച ദുബൈയിലും ഒന്ന് കറങ്ങണം. നാരായണിയെപ്പറ്റി എന്തെങ്കിലും അറിയാന് കഴിഞ്ഞാലോ എന്ന് നന്ദിനി എപ്പോഴും ആഗ്രഹിക്കുന്നു. നന്ദിനിയുടെ ഒരഭിപ്രായവും ജോണ്‌സണ് വിലമതിക്കാ തിരിക്കാറില്ല. ദിനേശനും എല്ലാ ഒത്താശയും തരുന്നുണ്ട്.

സമ്പന്നന്മാരുടെ നാടാണ് ഫ്‌ളോറിഡ. അമേരിക്കയിലെത്തുന്നവരാരും ഈ പറു ദിസ ഒന്ന് കാണാതെ മടങ്ങാറില്ല. മമ്മിയുമൊത്ത് ഒരുപാട് തവണ ഇവിടെ വന്നിരിക്കുന്നതിനാല് ജോണ്‌സണ് ഈ സ്ഥലം പുത്തരിയല്ല. ഇപ്രാവശ്യം മാത്രമാണ് ഒരു വലിയ ഉത്തരവാദിത്തവുമായി ഇങ്ങോട്ട് വരുന്നത്. സ്വന്തം ജന്മനാട്ടില് ജീവിച്ചുമരി ക്കണമെന്നുമാത്രം ആഗ്രഹമുള്ള ജോണ്‌സണെപ്പോലുള്ളവരെ കണ്ടിട്ടില്ലെന്നാണ് ഫ്രെഡ്ഡി എപ്പോഴും പറയാറ്. ഇതൊരു ‘പറുദീസ’ യാണെന്നാണ് അവന്റെ വാദം. അറ്റ്‌ലാന്റിക്ക് സമുദ്രത്തിലേക്ക് തള്ളിനില്ക്കുന്ന ഫ്‌ളോറിഡയുടെ മൂന്നുചുറ്റും കടലാണ്. ഇവിടത്തെ കടല്ത്തീരം ലോക പ്രശസ്തമാണല്ലൊ. സാന്ഫ്രാന്‌സിസ്‌ക്കോയില് പ്ലെയിന് ഇറങ്ങി മയാമിയിലെ ഫ്രെഡ്ഡിയുടെ വീട്ടിലേക്കുള്ള യാത്ര അമ്മുക്കുട്ടിയമ്മയ്ക്ക് തീരെ ഇഷ്ടപ്പെടുന്നില്ലായിരുന്നു. എന്താണെന്നറിയില്ല, ഒരു പ്രതിഷേധ വുമില്ലാതെ നീണ്ട പ്ലെയിന് യാത്ര മുഴുവന് അവര് ഉറങ്ങുകയായിരുന്നു. സിങ്കപ്പൂരില് ചിലവഴിച്ച നാലുമണിക്കൂര് ഒരല്പം വിരസതയൊക്കെ കാണിച്ചെങ്കിലും നന്ദിനിയുടെ സാന്നിദ്ധ്യത്തില് അടങ്ങിയിരുന്നു. ഇടയ്ക്ക് ടോയ്‌ലറ്റില് പോകുന്നതില് അനിഷ്ടമുണ്ടായിരുന്നു. മറ്റുള്ളവരൊക്കെ ഭക്ഷണം കഴിക്കുന്നത് നോക്കിയിരിക്കും കുറേനേരം. പിന്നെ അത്ഭുതകരമെന്നു പറയാം കൈയില് കിട്ടിയ ഭക്ഷണം സ്വന്തമായിത്തന്നെ കഴിക്കുന്നുണ്ടായിരുന്നു. നന്ദിനിയുടെ തിരുവനന്തപുരത്തെ വീട്ടില് കാണിച്ചിരുന്ന പ്രതിഷേധമൊന്നും കാണിക്കുനന്നില്ലായിരുന്നു. പ്ലെയ്‌നില് കയറിയ ഭയമാണോ എന്തോ? നന്ദിനി വിന്‌ഡോ സീറ്റിലായിരുന്നു. അമ്മുക്കുട്ടിയമ്മയെ നടുക്കിരുത്തി രണ്ടുപേരും രണ്ട് ഭാഗത്തും കാവലിരിക്കയായിരുന്നു. എന്തായാലും വളരെ ശാന്തയായിരുന്നു അവര്. ഒന്നും മനസ്സിലാവുന്നില്ലെങ്കിലും സ്‌ക്രീനില് തെളിഞ്ഞ ഇംഗ്ലീഷ് ഫിലിമിലേക്ക് നോക്കിക്കൊണ്ടിരിക്കും. ഇടക്കിടയ്ക്ക് ഉറങ്ങുകയും ചെയ്തു. അമ്മ ഉറങ്ങുമ്പോള് ജോണ്‌സണ് നന്ദിനിയെ തോളില് തലോടി ആശ്വസിപ്പിക്കും. ആ വിരലുകളില് സ്പര്ശിച്ച് നന്ദിനി ആ നല്ല മനസ്സിന് നന്ദിപറയുകയായിരുന്നു എപ്പോഴും.

പക്ഷെ, എയര്‌പോര്ട്ടില് നിന്ന് ഫ്രെഡ്ഡിയുടെ അമേരിക്കന് കാറിലെ യാത്ര അവര്ക്ക് അസ്വസ്ഥതയുണ്ടാക്കി. റോഡിന്റെ വശങ്ങളില് നിറയെ വിരിഞ്ഞു നില്ക്കുന്ന വിവിധ നിറമുള്ള അരളി പൂക്കള് ഒരു നല്ലകാഴ്ചയായിരുന്നു. അറബിക്കടലിന്റെ തീരത്തു നിന്ന് അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ തീരത്തെത്തിയിരിക്കയല്ലെ. അറ്റ്‌ലാന്റിക്കിന്റെ രോഷാകുലത ഇവിടത്തെ പ്രത്യേകതയാണ്. തിരമാലകള്ക്ക് ശക്തി കൂടിയ ഈ നാട് കൊടുങ്കാറ്റുകള്ക്ക് പ്രസിദ്ധമാണ്. ഇടക്കിടയ്ക്കടിക്കുന്ന ചുഴലി ക്കൊടുങ്കാറ്റ് മയാമിയുടെ ശാപമാണ്.

ആന്റി കാത്തിരിക്കയായിരുന്നു. വല്ലപ്പോഴും വരുന്ന ജോണ്‌സണെ എങ്ങനെയൊക്കെ സ്വീകരിക്കണമെന്ന് അവര്ക്കറിയില്ല.

‘മമ്മീം കുടെയുണ്ടാവുമെന്ന് ഞാനാശിച്ചു’ആന്റി പറഞ്ഞു.

‘മമ്മിയ്ക്കിപ്പൊ രോഗങ്ങളുടെ ഘോഷയാത്രയല്ലെ. ഇവിടെ വരെ വരാനുള്ള വിഷമം അറിയാലോ. ആന്റി അങ്ങോട്ട് വന്നാമതി.’

നന്ദിനിയെയും അമ്മുക്കുട്ടിയമ്മയെയും അവര് കെട്ടിപ്പിടിച്ച് അകത്ത് കൊണ്ടു പോയി. അമേരിക്കയിലെ എല്ലാസുഖസൗകര്യങ്ങളുമുള്ള ഒരു ‘ഫൈവ് ബെഡ്‌റൂം ഹൗസ്’ ആണത്. കുളിയും ഭക്ഷണവും കഴിഞ്ഞ് മുറിയില് അമ്മയെ കെട്ടിപ്പിടിച്ചുകിടന്നിട്ടും നന്ദിനിക്കുറങ്ങാന് കഴിഞ്ഞില്ല. വീടിനു ചുറ്റും ഭംഗിയില് ഒരുക്കിയതോട്ടം നിര്ന്നിമേഷം നോക്കിനിന്നു. നിറയെ പഴുത്ത ഫലങ്ങളുമായി ആപ്പിള്, ഓറഞ്ച് പിന്നെ പേരറിയാത്ത മറ്റൊരു വൃക്ഷം, (ജോണ്‌സണ് പേര് പറഞ്ഞ് തന്നിരുന്നു പേഴ്‌സിമണ്) ഒക്കെ പഴുത്തഫലങ്ങള് താഴേക്കെറിഞ്ഞുകൊണ്ടിരുന്നു. ആരും അതൊന്നും പെറുക്കി എടുത്തിരുന്നില്ല. അത്തിപ്പഴം ആദ്യമായി കാണുകയായിരുന്നു. തിന്നുനോക്കി, പണ്ട് യേശുനാഥന് ഫലമില്ലാത്തതിന് ശപിച്ചവൃക്ഷം! മരങ്ങളില് കായ്‌നിറയു മ്പോള് ഇലകള് കാണുന്നില്ല. ഇലനിറഞ്ഞ അത്തിമരത്തില് കായ്‌തേടിയ യേശുദേ വന്, അതറിയാത്തവനായിരുന്നില്ലല്ലൊ

നേരം വെളുത്തുവരുന്നു. മൂടല്മഞ്ഞ് ഇറങ്ങിവന്ന് വീടുകളെ ചൂഴ്ന്ന് നിന്നു. നിറയെ പഴുത്ത കായ്കളുമായി നിന്ന ചെറിമരത്തിന്റെ ചുവട്ടില് ചുവന്ന പവിഴമണികള്‌പോലെ ചെറിപ്പഴം വട്ടം തീര്ത്തിരുന്നു. കുഞ്ഞുകിളികള് കലപിലകൂട്ടിതോട്ടത്തില് അവിടവിടെ ഞാത്തിയിട്ട ധാന്യമണിപ്പാത്രങ്ങളില് നിന്ന് മണികള് കൊത്തികുട്ടിലേക്ക് പറന്നു തുടങ്ങി. ഭംഗിയില് വെട്ടിയൊരുക്കിയ പച്ചപ്പുല്ലില് ഗോതമ്പ് മണികള് ചിതറിക്കി ടന്നു. കൂടെ മരത്തില് തുങ്ങിയാടുന്ന ‘പെറ്റൂണിയ’ പൂക്കളും.

മലമുകളില് വീട് വച്ച് കഴിയുന്നവര്, കൃത്രിമ തടാകം നിര്മ്മിച്ച് അതിനരുകില് രമ്യ ഹര്മ്യങ്ങള് തീര്ത്തവര്, സ്വന്തമായി ചെറിയ പ്ലെയ്‌നുകളില് യാത്രചെയ്യുന്ന വര് മനുഷ്യന് ശരിക്കും ഭ്രാന്തന്മാര് തന്നെ ഹോസ്പിറ്റലില് ചെക്കപ്പുകള് നടക്കുന്നു. പ്രതീക്ഷയ്ക്ക് വകയുണ്ടെന്ന് ചിലപ്പോഴൊക്കെ തോന്നി. അമ്മയുടെ നീണ്ടുചുരുണ്ടകേശഭാരം വെട്ടിമാറ്റിയപ്പോള് നന്ദിനി തേങ്ങിത്തേങ്ങിക്കരഞ്ഞു.

‘മുടിയല്ലെ, മോളേ, അതിനിയും വളരും. അമ്മ രക്ഷപ്പെടട്ടെ

‘ ജോണ്‌സന്റെ കരവലയത്തില് തളര്ന്നുകിടന്നു നന്ദിനി.

‘പ്രാര്ത്ഥിക്ക് അമ്മക്ക് സ്വബോധം തിരിച്ചുകിട്ടാന്’

‘ട്രീറ്റ്‌മെന്റിന്റെ ഒന്നാം ഘട്ടംകഴിഞ്ഞു. പ്രതീക്ഷയ്ക്ക് വകയുണ്ടെന്ന് ഡോക്ടര്മാര് പറഞ്ഞു. രണ്ടാംഘട്ടം കുറെക്കൂടെ കോംപ്ലിക്കേറ്റഡ് ആയിരുന്നു. അതുംകൂടെ കഴിഞ്ഞപ്പോള് അമ്മ ഈലോകത്തേ അല്ലെന്ന് തോന്നി. അത് നന്ദിനിയെ ആശങ്കപ്പെടുത്തി. പക്ഷെ വിദഗ്ദ്ധരായ ഡോക്ടര്മാര് തീര്ത്തു പറഞ്ഞു. അമ്മ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരുമെന്ന്. ഒരാഴ്ചയ്ക്കകം തിരിച്ചുപോകാമെന്നും ഉറപ്പു കിട്ടി.

‘ദുബൈയില് ഒരാഴ്ചത്തെ സ്റ്റെയുണ്ട് നമുക്ക്.’ ജോണ്‌സണ് നന്ദിനിയോട് പറഞ്ഞു.

‘അമ്മയെ ഈ നിലയില് അവിട്ടെന്ത് ചെയ്യാന്?’ നന്ദിനി പരിഭ്രമത്തോടെ ചോദിച്ചു.

‘സാരമില്ല… നമുക്ക് രണ്ടാള്ക്കും സാധിക്കാത്തതായി ഒന്നുമില്ല നന്ദൂ…. നമ്മള് ഒറ്റശക്തിയല്ലെ? ധൈര്യമായിരിക്ക്. തനിയെ തളര്ന്ന് താനിരിക്കേണ്ടിവരില്ല’

ആ വാക്കുകള്ക്ക് നന്ദിനിയില് വലിയ സ്ഥാനമാണുള്ളത്. ഏത് പ്രതിസന്ധിയും നേരിടാന് അവള്‌ക്കൊരു ശക്തികേന്ദ്രമാണത്.

ദുബൈ എയര്‌പോര്ട്ടില് പൊള്ളുന്ന ചൂടായിരുന്നു. പ്ലെയിന് ഇറങ്ങുമ്പോള് കൈവരിയില് കൈവെച്ചിട്ട് പെട്ടെന്ന് വലിച്ചെടുത്തു. തിളയ്ക്കുകയായിരുന്നു സൂര്യന്. താമ സസ്ഥലത്തേക്കുള്ള യാത്രയില് മരുഭൂമിയെ ശീതള കോമളമാക്കിയിരിക്കുന്ന പനകളും

പച്ചപ്പുല്ത്തകിടികളും വള്ളിക്കുടിലുകളും കൃത്രിമ അരുവികളും കണ്ട് വിസ്മയപ്പെട്ടു. ‘പണത്തിനുമേലെ പരുന്തും പറക്കില്ല’ എന്ന പഴഞ്ചൊല്ല് അക്ഷരാര്ത്ഥത്തില് പ്രാവര്ത്തികമാക്കിയിരിക്കുന്നു. ജോണ്‌സേട്ടന്റെ രണ്ട് സുഹൃത്തുക്കളാണ് അവരെ എയര്‌പോര്ട്ടില് സ്വീകരിച്ചത്. കഥകളൊക്കെ അവര്ക്കറിയാമായിരുന്നു. ദുബൈ മുഴുവന് അവര് നാരായണിയെയും കുഞ്ഞുമുഹമ്മദിനെയും തപ്പിയിരുന്നത്രെ

‘നമുക്ക് ഇവിടെ ഒരു ലക്ഷ്യമേയുള്ളു. ദുബൈയുടെ എല്ലാവഴികളിലൂടെയും ഈയൊരാഴ്ച നമ്മള് സഞ്ചരിക്കും.’ ജോണ്‌സണ് പറഞ്ഞു. ആ നിശ്ചയദാര്ഡ്യത്തിനപ്പുറം മറ്റൊന്നും നന്ദിനിക്കുമില്ലായിരുന്നു. രാവിലെ തുടങ്ങുന്ന യാത്ര രാത്രിയുടെ ഏതോ യാമത്തില് അവസാനിക്കും. ഒരേ മുറിയില് രണ്ടു കട്ടിലുകളില് അമ്മയെ കെട്ടിപ്പുണര്ന്ന് നന്ദിനി നെടുവീര്പ്പിട്ടു. അമ്മ ഉറങ്ങുമ്പോള് ആ നെടുവീര്പ്പുകള് ജോണ്‌സന്റെ നെഞ്ചില് കിടന്നായിരിക്കും. പലപ്പോഴും ആശ്വസിപ്പിച്ച്, വാരിപ്പുണര്ന്ന്, അവളെ താലോലിച്ചു അയാള്. മരുന്നുകള് അമ്മയില് ചെറുതായി പ്രവര്ത്തിച്ചുതുടങ്ങിയിരുന്നു. ജോണ്‌സണേയും നന്ദിനിയേയും അമ്മ സ്വന്തം ആളുകളാണെന്നപോലെ അനുസരിച്ചു തുടങ്ങി. ആവശ്യത്തിനുള്ള ഭക്ഷണം സ്വയമെടുത്ത് കഴിച്ചു ബാക്കി വെയ്സ്റ്റിലിട്ടു പാത്രം വൃത്തിയാക്കി വച്ചു. കാറില് പുറത്തേക്കു നോക്കിയിരുന്ന് പ്രകൃതി ഭംഗി ആസ്വദിച്ചു. ഈന്തപ്പഴക്കുലകള് ആസ്വദിച്ചുതിന്നു.

മൂന്ന് ദിവസം കഴിഞ്ഞിരുന്നു. നാലാമത്തെ പ്രഭാതം പൊട്ടിവിടര്ന്നപ്പോള് ജോണ്‌സണ് പറഞ്ഞു. ഇന്ന് നമ്മുടെ ടിക്കറ്റ് ഒന്ന് കണ്‌ഫോം ചെയ്യണം. നാട്ടില് മമ്മിയെ വിളിക്കണം. ദിനേശനെ വിളിക്കണം. ഒരുപാട് ഭാരമാണ് അവനെ ഏലപിച്ചിരിക്കുന്നത്. ഫ്രെഡ്ഢിയെയും കോണ്ടാക്റ്റ് ചെയ്യണം. വ്യത്യാസങ്ങള് അപ്പഴപ്പോള് അറിയിക്കണമെന്ന് പറഞ്ഞിട്ടുണ്ടല്ലൊ.

‘പ്രകടമായ വ്യത്യാസമുണ്ട്, ജോണ്‌സേട്ടാ. അമ്മ ഇന്നലെ തലതപ്പിനോക്കി, എന്നെ യൊന്ന് ദയനീയമായി നോക്കി. മുടിവെട്ടിയത് മനസ്സിലാക്കിയിരിക്കുന്നു.’

‘എന്നിട്ട്?’ ജോണ്‌സണ് ആ പ്രതികരണമറിയാന് തിടുക്കം കൂട്ടി. അമ്മ ഒന്നും പറഞ്ഞില്ല.

എയര്‌പോര്ട്ടില് നന്ദിനിയെയും അമ്മയെയുമിരുത്തി ജോണ്‌സണ് പോയിരുന്നു. ഒരു ഐസ്‌ക്രീം വാങ്ങി അമ്മയ്ക്ക് കോരിക്കൊടുത്തുകൊണ്ടിരുന്നു നന്ദിനി. അമ്മയ്ക്കതിഷ്ടപ്പെട്ടപോലെ തോന്നി. സ്‌ട്രോബറിയുടെ ശോണിമ അമ്മയുടെ ചുണ്ടുകള് കൂടുതല് ചുവപ്പിച്ചു.

കറുത്ത പര്ദ്ദയാല് മുഖം മറച്ച ഒരറബി സ്ത്രീ അവര്ക്കരികില് വന്നിരുന്നു. നന്ദിനിയെയും അമ്മയെയും അവര് ശ്രദ്ധിച്ചിരുന്നു എന്ന് തോന്നി. ഐസ്‌ക്രീം തീര്ന്നപ്പോള് അതിന്റെ കപ്പ് അമ്മ സീറ്റിലിട്ടത് അവരെടുത്ത് വെയ്സ്റ്റ് ബോക്‌സില് കൊണ്ടിട്ടു. നല്ല വെളുത്ത് നേര്ത്ത നീണ്ട വിരലുകള് മാത്രമാണ് പുറത്ത് കണ്ടിരുന്നത്. സുന്ദരമായ പൂമേനിയായിരിക്കും അവരുടേതെന്ന് ആ വിരലുകള് തെളിയിക്കുന്നുണ്ടായിരുന്നു. തലേദിവസം ഒരു വലിയ ‘മാളില്’ വെറുതെയിരുന്നപ്പോഴും ഇത്തരത്തിലൊരു പര്ദ്ദയണിഞ്ഞ സുന്ദരി അടുത്തിരുന്നിരുന്നു. അമ്മക്ക് ആ കറുത്ത വസ്ത്രം പേടിയായിരുന്നു. ഇന്നലെ ഇപ്പോള് ഈ വേഷത്തില് പലരേയും കണ്ട് ആ പേടിമാറിയിരുന്നു.

വട്ടത്താടിയുള്ള നല്ല വെളുത്ത് കിളരം കൂടിയ ഒരു ചെറുപ്പക്കാരന് വന്ന് ‘അറബി യില് ‘ എന്തോ പറഞ്ഞു. പര്ദ്ദയണിഞ്ഞ സ്ത്രീ അറബിയില്ത്തന്നെ മറുപടി പറഞ്ഞു. കേട്ട് മറന്ന ഒരു സ്വരം പോലെ തോന്നി നന്ദിനിക്ക്. എവിടെയോ ഒരറബി സ്ത്രീയ്ക്ക് പരിചയമുള്ളപോലെ സ്വരം നല്കിയവന് ദൈവമല്ലെ? ഒരേപോലെ ലോകത്തില് ഏഴു

പേരുണ്ടായിരിക്കുമെന്നാണ് പലരും പറയുന്നത്. അപ്പോള് ഈ ലോകത്തില് ഒരേ സ്വരമുള്ള എഴുപതുപേരെങ്കിലും കാണും. ‘ജോണ്‌സേട്ടന് എവിടെപ്പോയോ !’

നന്ദിനി ആകാംക്ഷയോടെ ചുറ്റും നോക്കി.

‘ആ വരുന്നുണ്ട്… അമ്മയ്ക്ക് വിശക്കുന്നോ?’നന്ദിനി ചോദിച്ചു.

 

വട്ടത്താടിയുള്ള യുവാവ് ക്രിപ്‌സ് പാക്കറ്റുമായാണ് വന്നത്. ബീവിയുടെ കയ്യില് കൊടുത്ത് അയാള് പോയി.

‘അമ്മയ്ക്കിത് കൊടുക്കൂ’ആ അറബിസ്ത്രീ പറഞ്ഞതതാണെന്ന് നന്ദിനി ഊഹിച്ചു. അറബി പറയാന് അവള്ക്കറിയില്ല.

ആംഗ്യ ഭാഷയില് വേണ്ടെന്നുപറഞ്ഞു.

ജോണ്‌സണ് വന്ന് അവരെ കുട്ടിക്കൊണ്ടുപോയി. ഇംഗ്ലീഷില് നന്ദിപറഞ്ഞ് നന്ദിനി ജോണ്‌സന്റെ കുടെ അമ്മയുമായി നടന്നു. വെജിറ്റബിള് ബെര്ഗ്ഗറും ഫിങ്കര് ചിപ്പ്‌സും തിന്നുന്ന അമ്മയെ നോക്കിയിരുന്നു നന്ദിനി നെടുവീര്പ്പിട്ടു. നോക്കിയത്, അടുത്ത ടേബിളില് നിര്ന്നിമേഷയായി അവരെത്തന്നെ നോക്കിയിരുന്ന, വെളുത്ത് സുന്ദരമായ വിരലുകള് മാത്രം പുറത്ത് കാണിക്കുന്ന അറബിസ്ത്രീയിലാണ്. അവരും ഫിങ്കര് ചിപ്‌സും ബർഗ്ഗറും ഓര്ഡര് ചെയ്ത് കാത്തിരിക്കുന്നു. വട്ടത്താടിയുള്ള യുവാവ് ഒരിക്കല് കൂടി വന്ന് നന്ദിനിയുടെ അടുത്തിരുന്നു. ഭക്ഷണം ഓര്ഡര് ചെയ്ത് കാത്തിരിക്കുന്ന ജോണ്‌സണെ നന്ദിനിക്ക് ശ്രദ്ധിക്കാതിരിക്കാന് കഴിഞ്ഞില്ല. എന്തൊക്കെ ഉത്ത രവാദിത്തങ്ങള്ക്ക് നടുവിലും ഈ പ്രസന്നത സൂക്ഷിക്കാന് ജോണ്‌സേട്ടനന് എങ്ങനെ കഴിയുന്നു ആവൊ!

ബീഫ് ബര്ഗര് ഓര്ഡര് ചെയ്ത് കാത്തിരുന്ന ജോണ്‌സന്റെ അടുത്ത് വന്ന് ആ അറബിസ്ത്രീ അറബിയില് എന്തോ ചോദിച്ചു. ജോണ്‌സണ് മടികൂടാതെ അറബിയില്ത്തന്നെ ഉത്തരവും പറഞ്ഞു. ദൂരെ എങ്ങോട്ടോ ചൂണ്ടിക്കാണിക്കുകയും ചെയ്തു. നന്ദിനി അമ്മയുടെ മുന്നില് ബാക്കി വന്ന സാധനങ്ങള് എടുത്തുമാറ്റി, ടിഷ്യു എടുത്ത് മുഖം തുടച്ചുകൊടുത്തു. അമ്മയെ ടോയ്‌ലറ്റില് കൊണ്ടുപോയിവരാമെന്നു പറഞ്ഞ് കൈപിടിച്ചു നടന്നു. തിരിച്ചുവരുമ്പോള്, അറബിസ്ത്രീ ജോണ്‌സണുമായി അറബി യില് സംസാരിച്ച് ചിരിച്ചുകൊണ്ടിരിക്കുന്നു. അമ്മ വന്നിരുന്നപ്പോള് അവര് ഭംഗിയുള്ള വിരലുകൊണ്ട് അമ്മയുടെ കൈപിടിച്ച് മടിയില് വച്ച് തഴുകി. വട്ടത്താടിവച്ച യുവാവ് വന്ന് കൂട്ടിക്കൊണ്ടുപോകുമ്പോള് അവര് തിരിഞ്ഞുനോക്കി ‘റ്റാ റ്റാ’ പറയുന്നുണ്ടായിരുന്നു.

About The Author

Leave a Reply

Your email address will not be published. Required fields are marked *