കാവല്‍ക്കാരുടെ സങ്കീര്‍ത്തനങ്ങള്‍, അദ്ധ്യായം 19 – (കാരൂര്‍ സോമന്‍)

അദ്ധ്യായം 19 സിന്ധൂരസന്ധ്യകള്‍ സ്ത്രീകളില്‍ അതിസുന്ദരിയായുള്ളോവേ, നിന്‍റെ പ്രിയന്‍ എവിടെ പോയിരിക്കുന്നു? നിന്‍റെ പ്രിയന്‍ ഏതുവഴിക്കു തിരിഞ്ഞിരിക്കുന്നു? ഞങ്ങള്‍ നിന്നോടുകൂടെ അവനെ അന്വേഷിക്കാം. തോട്ടങ്ങളില്‍ മേയിപ്പാനും തമാരപ്പൂക്കളെ പറിപ്പാനും എന്‍റെ പ്രിയന്‍ തന്‍റെ തോട്ടത്തില്‍ സുഗന്ധസസ്യങ്ങളുടെ തടങ്ങളിലേക്കു ഇറങ്ങിപ്പോയിരിക്കുന്നു. -ഉത്തമഗീതം, അധ്യായം 6 രാവിലെ അഞ്ച് മണിക്ക് നടക്കാന്‍ ഇറങ്ങിയപ്പോഴാണ് പള്ളി വക കാര്‍ പോര്‍ച്ചില്‍ ഇല്ലെന്ന് മനസ്സിലാക്കിയത്. കിഴക്കെ മുകള്‍പ്പരപ്പില്‍ നിന്ന് ചെറുപുഞ്ചിരിയോടെ ഉദിച്ചു വരുന്ന സൂര്യനെ നോക്കി നിന്നു. മനസ്സിലെ ദുഃഖം കാര്‍ നഷ്ടപ്പെട്ടതിലല്ലായിരുന്നു. […]



