ലോകത്തെ സംഗീത ദൃശ്യവിസ്മയം – കാരൂര്‍ സോമന്‍, ചാരുംമൂട്

രാവിലെ കുളിച്ചൊരുങ്ങി ഹോട്ടല്‍ റസ്റ്ററന്‍റില്‍ നിന്ന് പ്രഭാത ഭക്ഷണം കഴിച്ചിറങ്ങി മുറിയുടെ താക്കോല്‍ കൊടുക്കാന്‍ റിസ്പ്ഷനിലെത്തി. കനത്ത പുഞ്ചിരിയുമായി വിടര്‍ന്ന നേത്രങ്ങളുള്ള സുന്ദരി പ്രഭാതവന്ദനം പറഞ്ഞുകൊണ്ട് ചോദിച്ചു. ‘മിറ്റ കുലു’. നിനക്ക് സുഖമാണോ?. ഫിനിഷ് ഭാഷ ചിലത് പഠിച്ചതിനാല്‍ അതിന്‍റ അര്‍ത്ഥം മനസ്സിലാക്കി അതിനുത്തരം കൊടുത്തു. ‘കയ്ക്കി ട്യുളീ ഒളിമാന്‍ ഹൈവിന്‍’ എല്ലാം നന്നായി പോകുന്നു എന്നാണ് അതിന്‍റയാര്‍ത്ഥം. തലേദിവസം സംസാരിച്ചപ്പോള്‍ അവള്‍ മനസ്സിലാക്കിക്കാണും എനിക്കും ഫിനിഷ് ഭാഷ അറിയാമെന്ന്. ചില വാക്യങ്ങള്‍ കാണാപാഠം പഠിച്ചതല്ലാതെ എനിക്ക് […]
വത്തിക്കാനിലെ സർവ്വമത സമ്മേളനം – കാരൂർ സോമൻ, ചാരുംമൂട്

വത്തിക്കാനിലെ മണിമാളികകൾക്ക് മുകളിൽ സമാധാനത്തിന്റെ ചിറകുകൾ വിടർത്തി പ്രാവുകൾ പറക്കുമ്പോഴാണ് കേരളത്തിലെ ശിവഗിരി മഠത്തിന്റെ നേതൃത്വത്തിൽ സർവ്വമത സമ്മേളനത്തിൽ പങ്കെടുക്കാൻ വിവിധ രംഗങ്ങളിലുള്ള മലയാളികളെത്തിയത്. ഇന്ത്യയടക്കം ലോകത്തിന്റെ പല ഭാഗങ്ങളിൽ മതങ്ങൾ ചിറകുമുളച്ചു് കഴുകനെപോലെ ആകാശത്തും മണ്ണിലും സുഖലോലുപരായി താണ്ഡവമാടുമ്പോൾ ഇവരുടെ കടൽ കടന്നുള്ള യാത്ര ആകാ ശത്തെയും കഴുകി ശുദ്ധിചെയ്യാനോ എന്ന് തോന്നി. ലോകത്തു് ഏറ്റവുവുമധികം ജന സംഖ്യ യുള്ള ആഗോള കത്തോലിക്ക സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പ വന്നവരെ അനുഗ്ര ഹിച്ചു് അനുഗ്രഹപ്രഭാഷണം നടത്തി […]



