ലോകത്തെ സംഗീത ദൃശ്യവിസ്മയം – കാരൂര്‍ സോമന്‍, ചാരുംമൂട്

Facebook
Twitter
WhatsApp
Email
രാവിലെ കുളിച്ചൊരുങ്ങി ഹോട്ടല്‍ റസ്റ്ററന്‍റില്‍ നിന്ന് പ്രഭാത ഭക്ഷണം കഴിച്ചിറങ്ങി മുറിയുടെ താക്കോല്‍ കൊടുക്കാന്‍ റിസ്പ്ഷനിലെത്തി. കനത്ത പുഞ്ചിരിയുമായി വിടര്‍ന്ന നേത്രങ്ങളുള്ള സുന്ദരി പ്രഭാതവന്ദനം പറഞ്ഞുകൊണ്ട് ചോദിച്ചു. ‘മിറ്റ കുലു’.   നിനക്ക് സുഖമാണോ?. ഫിനിഷ് ഭാഷ ചിലത് പഠിച്ചതിനാല്‍ അതിന്‍റ അര്‍ത്ഥം മനസ്സിലാക്കി അതിനുത്തരം കൊടുത്തു. ‘കയ്ക്കി ട്യുളീ ഒളിമാന്‍ ഹൈവിന്‍’  എല്ലാം നന്നായി പോകുന്നു എന്നാണ് അതിന്‍റയാര്‍ത്ഥം. തലേദിവസം സംസാരിച്ചപ്പോള്‍ അവള്‍ മനസ്സിലാക്കിക്കാണും എനിക്കും ഫിനിഷ് ഭാഷ അറിയാമെന്ന്.  ചില വാക്യങ്ങള്‍ കാണാപാഠം പഠിച്ചതല്ലാതെ എനിക്ക് ഈ ഭാഷയറിയില്ല. അവള്‍ക്കരികില്‍ പ്രകാശം പരത്തുന്നത് നിയോണ്‍ വിളക്കുകളാണെങ്കിലും നെയ്വിളക്കുകളുടെ മധ്യത്തില്‍ തിളങ്ങി നില്‍ക്കുന്നതായി തോന്നി. എനിക്ക് യാത്രമംഗളങ്ങള്‍ നേര്‍ന്ന് യാത്രയാക്കി. മാനം ഇരുണ്ടു കിടന്നു. മഴ പെയ്യുമോ എന്നൊരു സംശയമുണ്ട്. ബസ്സ് സ്റ്റോപ്പിലെത്തി. ഏതാനും മിനിറ്റുകള്‍ കഴിഞ്ഞപ്പോള്‍ മഴത്തുള്ളികള്‍ പെറ്റുപെരുകാന്‍ തുടങ്ങി. ബസ്സില്‍ സിറ്റിയിലെത്തി. ഇന്നത്തെ യാത്ര അതി മനോഹരമായ സിബിലിയസ് പാര്‍ക്കിലേക്കാണ്. ഫിന്‍ലന്‍ഡില്‍ ധാരാളം പാര്‍ക്കുകളുണ്ട്. അതില്‍ കണ്ട ഒരു പ്രത്യേകത പല പാര്‍ക്കുകളും കലാസാഹിത്യ രംഗത്തുള്ളവരുടെ പേരിലാണ് അറിയപ്പെ ടുന്നത്. ഇവരുടെ സാഹിത്യസൃഷ്ട്രികള്‍ സമൂഹത്തില്‍ അഴകുവിരിച്ചു നിന്നെങ്കിലും റഷ്യന്‍ അധി നിവേശത്തിനെതിരെ, സാമൂഹ്യ തിന്മകള്‍ക്കതിരെ എഴുത്തിലൂടെ ശക്തമായ പ്രതിരോധം സൃഷ്ടി ക്കുക മാത്രമല്ല ജനത്തിനൊപ്പം നിഴലും വെളിച്ചവുമായി നിലകൊണ്ടവരാണ്. അതിന്‍റ ആദരസൂച കമായിട്ടാണ് ഈ പാര്‍ക്കുകള്‍ ഇവരുടെ പേരുകളില്‍ അറിയപ്പെടുന്നത്.
പാശ്ചാത്യരാജ്യങ്ങളില്‍ സാഹിത്യരംഗത്തുള്ളവര്‍ക്ക് നിര്‍ണ്ണായകമായ സ്ഥാനമാനങ്ങളാണ് ഭരണകൂടങ്ങള്‍ നല്‍കിയിട്ടുള്ളത്. അതിനുള്ള തെളിവാണ് ജീന്‍ സിബിലിയസ് പാര്‍ക്ക്.  ലക്ഷകണക്കിന് സന്ദര്‍ശകരാണ് എല്ലാം വര്‍ഷവും ഇവിടെ വന്നു പോകുന്നത്. സാഹിത്യരംഗത്തെ പ്രമുഖരായിരുന്ന മൈക്കല്‍ ലിബേക്ക (1864-1925), കാറല്‍ ആഗസ്റ്റ് ട്വസ്റ്റെസ്റ്ജേര്‍ണ(1860-1998) ഇവരുടെ പേരിലാണ് ആര്‍വോ ലിപ്പോ പാര്‍ക്കും, സാഹിത്യകാരനും ജേര്‍ണലിസ്റ്റുമായിരുന്ന സക്കറിയാസ് പോപേലിയൂസ്ന്‍റെ പേരിലാണ് 181-1898) ടോപ്പേലിയൂസ് പാര്‍ക്കും അറിയപ്പെടുന്നത്. ഭരണകൂട സ്തുതിപാഠകരെക്കാള്‍ സമൂഹത്തോട് കര്‍ത്തവ്യബോധമുള്ള കലാസാഹിത്യ രംഗത്തുള്ളവരെയെയാണ് വികസിത പാശ്ചാത്യ നാടുകളില്‍ കാണാന്‍ സാധിക്കുന്നത്. റഷ്യയുടെ പിതാവായ ലെനിന്‍ 1912 ല്‍ സെന്‍റ്പീറ്റേഴ്സ് ബര്‍ഗിലെ തൊഴിലാളികള്‍ക്കായി ആരംഭിച്ച ‘പ്രവ്ദ’ എന്ന ബോള്‍ഷേവിക്ക് ദിനപത്രം ഫിന്‍ലന്‍ഡിലെ കലാ സാഹിത്യ രംഗത്തുള്ളവര്‍ക്ക് ഏറെ പ്രചോദനം നല്‍കിയിരിന്നു.
റഷ്യന്‍ വിപ്ലവ നേതാവ് ലെനിന്‍, മാനവ സമൂഹത്തിന് ധാരാളം സാഹിത്യ സംഭാവനകള്‍ നല്‍കിയ  മാക്സിം ഗോര്‍ക്കി. ടോള്‍സ്റ്റോയിയെ ഓര്‍ത്തുനില്‍ക്കവെ ചുവപ്പ് നിറത്തിലുള്ള ഹോപ് ഓണ്‍ ഹോപ് ഓഫ് സിറ്റി ബസ്സ് വന്നു. അതില്‍ കയറി സിബിലിയസ് പാര്‍ക്കിലേക്ക് യാത്ര തിരിച്ചു. അവിടെയെത്താന്‍ അരമണിക്കൂറെടുത്തു. റോഡിന്‍റെ രണ്ട് ഭാഗങ്ങളിലും കെട്ടിടങ്ങള്‍ തലയുയര്‍ത്തി നില്‍ക്കുന്നു. കച്ചവട സ്ഥാപനങ്ങള്‍ ഒന്നുമില്ല. ടൂര്‍ ബസ്സും സിറ്റി ബസ്സും സ്റ്റോപ്പു കള്‍ അടുത്തടുത്താണ്. ഞാനിറങ്ങിയ ബസ്സ് സ്റ്റോപ്പിന്‍റെ പേരൊന്ന് വായിച്ചു.’രാജസറെന്‍റി’ എന്നാണ്. ഒരു ഇന്ത്യക്കാരന്‍ എന്ന നിലക്ക് അര്‍ത്ഥശങ്കയുണ്ടാക്കുന്ന ഒരു പേരായിട്ടാണ് തോന്നി യത്.  ഇന്ത്യയില്‍ ഇതുപോലുള്ള പേരുകളുണ്ട്. എന്തായാലും ഇവിടെ വന്നിട്ട് അത് അടര്‍ത്തി മാറ്റി ഇന്ത്യക്ക് കൊടുക്കാനോ അതിന്‍റ ജാതകം നോക്കാനോ ശ്രമിച്ചില്ല. ബസ്സില്‍ നിന്നിറങ്ങിയ ആറേഴുപേര്‍ ഒരു ടൂര്‍ ഗൈഡിനൊപ്പം മുന്നോട്ട് നടന്നു. ഇവിടെ നിത്യവും വന്നുപോകുന്ന ഗൈഡ് ആയതുകൊണ്ടാണ് കൃത്യമായി കാര്യങ്ങള്‍ വിവരിക്കുന്നത്. ഞാനും പിറകെ നടന്നു. മലനിരകളി ല്ലെങ്കിലും ഈ സ്മാരകത്തിന് കാവല്‍ നില്‍ക്കുന്നതുപോലെ വന്‍ മരങ്ങള്‍ നിശ്ശബ്തരായി നില കൊള്ളുന്നു. റോഡില്‍ നിന്ന് വലത്തോട്ട് തിരിഞ്ഞു നടന്നു. നല്ല നടപ്പാത. നടപ്പാതയുടെ ഇരുഭാഗ ങ്ങളും പച്ചപ്പു നിറഞ്ഞ പുല്‍ത്തകിടികള്‍.
ഒരു വഴിയോര കച്ചവടക്കാരന്‍ കമ്പിളി തൊപ്പിയടക്കം പലതും വില്‍പനക്കായി വെച്ചിരി ക്കുന്നു. ടൂറിസ്റ്റുകളെ ലക്ഷ്യമാക്കിയുള്ള കച്ചവടമാണ്. ഒരു സായിപ്പ് തൊപ്പിയെടുത്തു് തലയില്‍ വെച്ചിട്ട്  തന്‍റെ ഭാര്യയെകൊണ്ട് ഫോട്ടോ എടുപ്പിച്ചു. ആ തൊപ്പിയുടെ തോല് കലമാന്‍റെതാണ്.  ഈ മാനിന്‍റെ വലിയ തോലുകള്‍ നിവര്‍ത്തി കാണിച്ചുകൊണ്ട് പറഞ്ഞു.  ഇത് വീടിന് അലങ്കരമായി ഉപയോഗിക്കാം.  കലമാന്‍റെ തോല്‍, കൊമ്പുകള്‍  ഈ രാജ്യത്തു് നിന്ന്  ധാരാളമായി കയറ്റുമതി ചെയ്യുന്നുണ്ട്. സായിപ്പ് യൂറോ കൊടുത്തു് തൊപ്പി വാങ്ങുന്നത് കണ്ടിട്ടാണ് ഞാന്‍ മുന്നോട്ട് പോയത്. മഞ്ഞു മുടികിടക്കുന്ന കൊടുമുടിയുടെ നെറുകയില്‍ വെള്ളപൂശിയതുപോലെ സൂര്യപ്രഭയില്‍ തെളിഞ്ഞു നില്‍ക്കുന്ന ജീന്‍ സിബിലിയസ് സ്മാരകം. സംഗീതപ്രേമികള്‍ക്ക് അണി യിച്ചൊരുക്കിയ മണ്ണിലെ ഒരു മനോഹര ദൃശ്യവിസ്മയം. മറ്റുള്ളവരെപ്പോലെ ഞാനും കൗതക ത്തോടെ നോക്കി നിന്നു. ചുറ്റിലും നിഞ്ചലമായി കിടക്കുന്ന പാറകള്‍, മരങ്ങള്‍ നിറഞ്ഞ ഒരു കാട്ടുപ്രദേശം. തെളിഞ്ഞു കിടക്കുന്ന പാറകളെ  കീറിയെടുത്തു് ഒരു ശില്പി കൊത്തിയെടുത്ത സ്മാരകശിലപോലെ സംഗീതത്തെ പ്രതിനിധികരിക്കുന്ന ഒരു സംഗീതോപകരണം മേളക്കൊഴുപ്പോടെ ആകാശത്തേക്കുയര്‍ന്നു നില്‍ക്കുന്നു.
ഫിന്‍ലന്‍ഡിന്‍റ ദേശീയ കലാകാരനായ ജീന്‍  സിബിലിയസ് ഈ ദേശക്കാരുടെ പ്രിയപ്പെട്ട സംഗീതവിദ്വാനും കവിയുമാണ്. ആധുനിക സംഗീതത്തിന്‍റ അഭൗമ മണ്ഡലങ്ങളിലേക്ക് അനുവാചകഹ്ര്യദയങ്ങളെ അനുഭൂതിതലത്തിലെത്തിച്ച നവയുഗ സംഗീതജ്ഞന്‍ മാത്രമല്ല സാര്‍ ചക്രവര്‍ത്തിമാരുടെ ദുര്‍ഭരണത്തെ സംഗീതത്തിലൂടെ പരിഹസിച്ഛ് ജനഹ്ര്യദയങ്ങളില്‍ ഇടം നേടിയ വ്യക്തി കുടിയാണ്.  ലോകത്തിന്‍റ പല ഭാഗങ്ങളിലും മനോഹരങ്ങളായ ധാരാളം ശില്പ ചിത്രങ്ങള്‍ കണ്ടിട്ടുണ്ടെങ്കിലും ഇതിന്‍റ സൗന്ദര്യം ദര്‍ശിക്കാന്‍ സാധിക്കുന്നത് ദേവാലയത്തില്‍ കാണുന്ന സംഗീതോപകരണമായിട്ടാണ്. പൂനിലാവില്‍ ഈറനണിഞ്ഞു ചന്ദ്രികയുയുടെ തിളക്കത്തില്‍ ചന്ദനം ചാര്‍ത്തി സംഗീതം പൊഴിച്ചുകൊണ്ട് നില്‍ക്കുന്ന കാവ്യാത്മകതയുടെ ഒരു സുന്ദര രൂപം.  ഫിന്‍ലന്‍ഡിന്‍റെ ഭരണകൂടം ഇതിന്‍റ ഉത്ഘടന കര്‍മ്മം നിര്‍വഹിച്ചത് 07  സെപ്റ്റംബര്‍ 1967 ലാണ്. കാടും മേടും പാറയും തടാകവുമുള്ള വിജനമായ ഒരു പ്രദേശത്തായതിനാല്‍ ടിക്കറ്റ് എടുക്കേണ്ട ആവശ്യമില്ല.  ജീയാന്‍റെ എണ്‍പതാം ജന്മദിനം ആഘോഷിക്കുന്ന വേളയിലാണ് ഈ പാര്‍ക്ക് ആ  പേരില്‍ നാമകരണം ചെയ്തത്. തണുത്ത കാറ്റ് വീശിയടിക്കുന്നുണ്ട്. എന്‍റെ മുന്നിലേക്ക് ഊന്നു വടിയുമായി ഒരു വയോധികന്‍ വന്നു നിന്ന് തല ഉയര്‍ത്തി സ്മാരകത്തെ നോക്കുന്നു.  നരബാധിച്ച മുടികള്‍ കാറ്റില്‍ ഇളകിയാടി. വീശിയടിച്ച കാറ്റിലാണോ എന്നറിയില്ല ഊന്നു വടി കയ്യില്‍ നിന്ന് ഊറിമാറി പാറയില്‍ വീണു. പെട്ടെന്ന് ഞാനത് എടുത്തുകൊടുത്തു. ഫിനിഷ് ഭാഷയില്‍ നന്ദി അറിയിച്ചപ്പോള്‍ ഈ നാട്ടുകാരനെന്ന്  മനസ്സിലായി.  ഈ പ്രായത്തിലും ഇതിവിടെയുണ്ടോ എന്നറി യാന്‍ വന്നതാകാം. മരങ്ങളിലെങ്ങോ ഏതോ പക്ഷിയുടെ ആകര്‍ഷകമായ ശബ്ദമുയര്‍ന്നു.
കലാകാരിയും ശില്പിയുമായ എയ്ല ഹില്‍ട്യുന്യൂ, സംഗീതവിന്യാസത്തിന്‍റ അടിസ്ഥാന ത്തിലാണ് ഇത് രൂപകല്പന ചെയ്തത്. ജീന്‍ സിബിലിയസ് കണ്ടെത്തിയ സംഗീത കാവ്യപ്രക്രി യയെ പുനരുദ്ധരിക്കുകയായിരിന്നു ഇതിന്‍റ ലക്ഷ്യം. സംഗീതാസ്വാദകന് ഇതിനുള്ളിലെ  സ്വരലയത്തെ കണ്ടെത്താന്‍ സാധിക്കുമെങ്കിലും എല്ലാവര്‍ക്കും കഴിയണമെന്നില്ല. മൂന്ന് സ്റ്റീല്‍ കമ്പികളില്‍  600 സ്റ്റീല്‍ കമ്പികളുടെ ഭാരം താങ്ങി നിര്‍ത്തുക ആരെയും വിസ്മയിപ്പിക്കുന്നതാണ്.  ഈ വാദ്യോപകരണത്തിന് 8.5 മീറ്റര്‍ ഉയരം, 10.5 മീറ്റര്‍ നീളം, 6.5 മീറ്റര്‍ വീതിയുണ്ട്.  ഒരു സ്റ്റീല്‍ കമ്പിയില്‍ ഇത്രയും ഭാരം താങ്ങി നിര്‍ത്തുന്നത് എന്നെയും ആശ്ചര്യപ്പെടുത്തി.  ഇതിന്‍റ ചെറിയ രൂപം യുനെസ്കോയുടെ ആസ്ഥാനമായ പാരിസിലും, ഐക്യരാഷ്ട്രസഭ ന്യൂയോര്‍ക്കിലും ഞാന്‍ കണ്ടിട്ടുണ്ട്. ഇതിന്‍റ വലതുഭാഗത്തു പാറയോടെ ചേര്‍ന്ന് സ്റ്റീലില്‍ ഒരുക്കിയൊലിച്ചതുപോലെ ജീന്‍  സിബിലിയസിന്‍റ് തലഭാഗം മാത്രമുള്ള ഒരു പ്രതിമയുണ്ട്. 1983-ല്‍ പ്രസിഡന്‍റായിരുന്ന മൗനോ കോയിവിസ്റ്റോ (1923-2017) അദ്ദേഹത്തിന്‍റ അറുപതാം ജന്മദിനത്തില്‍ ഇവിടെ അറുപത് ബിര്‍ച് മരങ്ങള്‍ നട്ടു വളര്‍ത്തി. അദ്ദേഹത്തിന് ആഡംബരപൂര്‍ണ്ണമായ ജന്മദിനം സമ്പത്ത് ചില വഴിച്ചു് ആഘോഷിക്കാമായിരുന്നെങ്കിലും അത് സംഭവിച്ചില്ല. അതിലുപരി ഒരു നല്ല ഭരണാധിപന്‍ സ്വയം പ്രകാശിക്ക മാത്രമല്ല കാലത്തിന്‍റ ജാലകത്തിലൂടെ പ്രപഞ്ചത്തെയും പ്രകാശിപ്പിക്കുന്നതാണ് കണ്ടത്.
ഇതിനടുത്തായി ഒരു തടാകമുണ്ട്. അവിടേക്ക് നടക്കുമ്പോള്‍ ബിര്‍ച് മരത്തണലിലെ പച്ച വിരിപ്പില്‍ ഒരു സുന്ദരി കിടന്നുകൊണ്ട്  കാമുകനുമായി സല്ലപിക്കുന്നു. എന്തൊരു ലജ്ജാവഹമെന്ന് ഇന്ത്യക്കാരന് തോന്നാം. ഹൃദയത്തില്‍ കുടികൊള്ളുന്ന പ്രണയം മറച്ചുവെക്കാനുള്ളതല്ലെന്ന് ഇവര്‍ ലോകത്തോട് പറയുന്നു. മനസ്സിനിണങ്ങിയവരെ കണ്ടെത്താന്‍ ധാരാളം ഹ്യദയങ്ങള്‍ കാത്തിരി ക്കുന്ന നാട്ടില്‍ ഇതൊക്കെ ഒരപരാധമോ, സ്വഭാവ വൈകൃതമോ അല്ല. തടാകത്തില്‍ ഒന്നിലധികം ബോട്ടുകള്‍ നിരന്നു കിടക്കുന്നു. മല്‍സ്യതൊഴിലാളികളുടെ ബോട്ടുകളാകാം.  കടലും അടുത്താണ്. കരയില്‍ നിന്ന് തടാകത്തിലേക്ക് നടക്കാനൊരു തടിപ്പാലവും തടാകത്തിനുള്ളില്‍ മരത്തില്‍ തീര്‍ത്ത കെട്ടിടവുമുണ്ട്. തടാകത്തില്‍ ചെറിയൊരു പാറക്കൂട്ടവും കാണാം.  ഒന്നിലധികം വെളുത്ത നിറമുള്ള അരയന്നങ്ങള്‍ ജലത്തില്‍ ശയിക്കുന്നു. കെട്ടിടത്തിന് മുകളിലേക്ക് മരതകശോഭയുള്ള ഒരു പക്ഷി വന്നിരുന്നു. നല്ല തണുപ്പ് അനുഭവപ്പെട്ടതിനാല്‍ അവിടെ നിന്ന് റോഡിലേക്ക് നടന്നു.
  ഫിന്‍ലന്‍ഡിലെ ഗ്രാമമായ ഹാമീന്‍ലീനയില്‍ 08 ഡിസംബര്‍ 1865-ലാണ് ജീന്‍  സിബിലിയ സിന്‍റ് ജനനം. പിതാവ് മെഡിക്കല്‍ ഡോക്ടര്‍ ആയിരുന്ന ക്രിസ്ത്യന്‍ ഗുസ്റ്റാള്‍ സിബിലിയസ്, മാതാവ് മരിയ ചാര്‍ലൊറ്റ, പിതാവ് ടൈഫോയിഡ് ബാധിച്ചു 1868 ല്‍ മരിച്ചു. അമ്മയുടെയും അമ്മാവന്മാരുടെയും തണലിലാണ് ജീന്‍ വളര്‍ന്നത്. സ്കൂള്‍ പഠനകാലത്തുതന്നെ സംഗീത സാഹി ത്യത്തില്‍ താല്പര്യം പുലര്‍ത്തുക മാത്രമല്ല സ്വീഡിഷ്, റഷ്യന്‍, ഫിനിഷ് പുസ്തകങ്ങള്‍ വായി ക്കുന്നതിലും താല്പര്യം പ്രകടിപ്പിച്ചു. ചെറുപ്പത്തില്‍ മാതാവിനൊപ്പം കടയില്‍ പോയ ജീന്‍ അവിടെ ധാരാളം നിറമാര്‍ന്ന കളിപ്പാവകള്‍ കണ്ടെങ്കിലും ഒരു വയലിനിലാണ് കണ്ണുവെച്ചത്. നല്ല വിലയുള്ള വയലിന്‍ മനസ്സില്ലാമനസ്സോടെ മാതാവ് വാങ്ങി കൊടുത്തു. മകന്‍റെ താല്പര്യം സംഗീ തത്തിലെന്ന് മനസ്സിലാക്കിയ മാതാവ് അവന്‍റെ ഇച്ഛക്ക് വിരുദ്ധമായി ഒന്നും പഠിപ്പിക്കാന്‍ ആഗ്രഹിച്ചില്ല. സംഗീതവിഷയമടക്കം 1885-ല്‍ സ്കൂള്‍ വിദ്യാഭാസം പൂര്‍ത്തിയാക്കിയ ജീന്‍ സംഗീ തത്തില്‍ തുടര്‍പഠനത്തിന് പോയത് വിയന്നയിലും ബെര്‍ലിനിലുമാണ്. പഠനം പൂര്‍ത്തിയാക്കിയെ ത്തിയ ജീന്‍ ആദ്യമായി തീയേറ്റര്‍ നാടകത്തിന് സംഗീതം കൊടുത്തത് അഡോള്‍ഫ് പോളിന്‍റെ ചരിത്രനാടകം ‘കിംഗ് ക്രിസ്ത്യന്‍ -11 (1898 ) നാണ്. ഒന്നുമുതലുള്ള അദ്ദേഹത്തിന്‍റ സ്വരലയത്തില്‍ ഏഴാമത്തേതാണ് വില്യം ഷേക്ക്സ്പിയറിന്‍റ ‘ദി ടെംപെസ്റ്റ്’ (1925) നാടകം. സംഗീതത്തില്‍ നട ത്തുന്ന അസാധാരണമായ സൗന്ദര്യപ്പൊലിമ യൂറോപ്പ് അമേരിക്കയടക്കം അംഗീകരിക്കുക മാത്രമല്ല സപ്തസ്വര രംഗത്തെ നവയുഗപുരുഷനായി അറിയപ്പെട്ടു. സംഗീതസംവിധാനത്തിന് പാശ്ചാത്യ സംസ്കാരത്തില്‍ പുതിയൊരു ഉയര്‍ത്തെഴുനെല്‍പ്പാണുണ്ടാക്കിയത്. ധാരാളം പുരസ്കാരങ്ങളും അദ്ദേഹത്തെത്തേടിയെത്തി. ജീന്‍ 20 സെപ്റ്റംബര്‍ 1957-ല്‍ ഹെല്‍സിങ്കിക്കടുത്തുള്ള ഐനോല യിലെ ഭവനത്തില്‍ വെച്ച് മരിച്ചു. ഭാര്യ ഐനോ, ആറു മക്കളുണ്ട്. സംഗീത സൗന്ദര്യത്തിന്‍റ വിരു ന്നൊരുക്കി നിര്‍ത്തിയിരിക്കുന്ന ജീന്‍  സിബിലിയസിനെ കണ്ടുമടങ്ങുമ്പോള്‍ മനസ്സില്‍ നിറഞ്ഞു നിന്നത് പാറകള്‍ നിറഞ്ഞ ഒരു ശ്മശാനമണ്ണിനെ സംഗീതസാന്ദ്രമാക്കിയ ഭരണാധികാരികളെയാണ്.

About The Author

Leave a Reply

Your email address will not be published. Required fields are marked *