ബാബുവിന്റെ ഓർമ്മ… – ഉല്ലാസ് ശ്രീധർ

ഹാജർ വിളിച്ച് ക്ലാസ് തുടങ്ങിയപ്പോഴാണ് 6 ബിയിലെ ബാബു മരിച്ചതിനാൽ സ്കൂളിന് അവധിയാണെന്ന അറിയിപ്പ് വന്നത്… കണക്ക് സാറിന്റെ അടിയിൽ നിന്ന് രക്ഷപ്പെടാമെന്ന ചിന്തയിൽ എന്റെ മനസിൽ ആഹ്ലാദം അലതല്ലി… സ്കൂൾ ഗ്രൗണ്ട് കഴിഞ്ഞാൽ വലതു വശത്ത് മൂന്നാമത്തെ വീടാണ് ബാബുവിന്റേത്… ബാബു എന്റെ ക്ലാസിലല്ല പഠിക്കുന്നതെങ്കിലും ഞങ്ങൾ കൂട്ടുകാരാണ്… അങ്ങാടിക്കടയിലും റേഷൻ കടയിലും മൂക്രൈൻ വലിയച്ഛന്റെ പലവ്യജ്ഞന കടയിലും വെച്ച് കാണുമ്പോൾ ഞങ്ങൾ സൗഹൃദം പുതുക്കും… ഏഴടി പൊക്കവും അതിനൊത്ത വണ്ണവും മുഖം നിറഞ്ഞു […]



