വംഗ ഗന്ധം പേറുന്ന ഹുഗ്ലീ നദി പോലെ ഒരു പുസ്തകം-ഗുരുപ്രസാദ്

ചില പുസ്തകങ്ങളുടെ ജാതകം അങ്ങനെയാണ്. വായിച്ചാലും വീണ്ടും വായിക്കാന്‍ തോന്നുന്ന എന്തോ ഒരു ഇസം അതില്‍ പ്രവര്‍ത്തിക്കുന്നുണ്ടാവും. ബംഗ ആ ഗണത്തില്‍ പെടുത്താവുന്ന നോവലാണ് അതിശയോക്തിയുടെ മരീചികയല്ല, സത്യത്തിന്റെ പ്രായോഗിക വായനയുടെ ന്യായീകരണം മാത്രം. വെറുമൊരു നക്‌സല്‍ നേതാവിന്റെ ജീവചരിത്രക്കുറിപ്പല്ല ബംഗ. ചരിത്രവും രാഷ്ട്രീയവും (ഇടതും വലതും) വിപ്ലവവും സംഗീതവുമെല്ലാം മിശ്രണം ചെയ്ത ഒരുകൂട്ടം മനുഷ്യരുടെ അതിജീവനത്തിന്റെ കാല്പനിക കാഴ്ച. സാധാരണയായി മഹാരഥന്മാരെ വിപ്ലവ സിംഹം എന്ന് വിശേഷിപ്പിക്കാറുണ്ട്. എന്നാല്‍ കനു സന്യാലിനെ വിപ്ലവ സിംഹം എന്നല്ല […]



