LIMA WORLD LIBRARY

പതിമൂന്നാം നമ്പര്‍ വില്ല-പൂന്തോട്ടത്ത് വിനയകുമാര്‍

ഇരുളിന്റെ മറവുകളില്‍ പതുങ്ങിയിരുന്നിടത്തുനിന്നും വര്‍ധിച്ച വീര്യത്തോടെ കൂട്ടത്തോടെ വേഗത്തില്‍ അവര്‍ കടന്ന് വരും. പിന്നെ കൂര്‍ത്ത മൂര്‍ച്ചവരുത്തിയ ആയുധങ്ങള്‍ വെച്ച് മനുഷ്യന്റെ പച്ച മാംസത്തിലേക്ക് ആഴ്ന്നിറക്കുകയായി. ചൂടാര്‍ന്ന രക്തം യഥേഷ്ടം വലിച്ചുകുടിക്കും.അതാണവറ്റകളുടെ ലക്ഷ്യം. ഓരോരുത്തരും അവരവരുടെ ജീവിതത്തിന്റെ ചിലന്തി വലകൂട്ടിനുള്ളിലെ നൂലാമാലകള്‍ക്കിടയില്‍ ഓടിക്കിതച്ചു തളര്‍ന്നു ഒരുപരുവമാകുമ്പോഴായിരിക്കും ആ ദിവസത്തിന്റെ അവസാന ആശ്രയകേന്ദ്രമായ തന്റെ കിടക്കയിലേക്കും , പിന്നെ ഉടനെയോ അല്ലെങ്കില്‍ ക്രമേണയോ ഉറക്കത്തിന്റെ മേച്ചിന്‍ പുറങ്ങളിലേക്ക് യഥേഷ്ടം സഞ്ചരിക്കാന്‍ പോവുക.മിക്കവര്‍ക്കും ഉറക്കം ഒരു ലഹരിയാണല്ലോ. സുഖ നിദ്രയിലായിരിക്കുമ്പോഴായിരിക്കും […]