പതിമൂന്നാം നമ്പര്‍ വില്ല-പൂന്തോട്ടത്ത് വിനയകുമാര്‍

Facebook
Twitter
WhatsApp
Email

ഇരുളിന്റെ മറവുകളില്‍ പതുങ്ങിയിരുന്നിടത്തുനിന്നും വര്‍ധിച്ച വീര്യത്തോടെ കൂട്ടത്തോടെ വേഗത്തില്‍ അവര്‍ കടന്ന് വരും. പിന്നെ കൂര്‍ത്ത മൂര്‍ച്ചവരുത്തിയ ആയുധങ്ങള്‍ വെച്ച് മനുഷ്യന്റെ പച്ച മാംസത്തിലേക്ക് ആഴ്ന്നിറക്കുകയായി. ചൂടാര്‍ന്ന രക്തം യഥേഷ്ടം വലിച്ചുകുടിക്കും.അതാണവറ്റകളുടെ ലക്ഷ്യം.
ഓരോരുത്തരും അവരവരുടെ ജീവിതത്തിന്റെ ചിലന്തി വലകൂട്ടിനുള്ളിലെ നൂലാമാലകള്‍ക്കിടയില്‍ ഓടിക്കിതച്ചു തളര്‍ന്നു ഒരുപരുവമാകുമ്പോഴായിരിക്കും ആ ദിവസത്തിന്റെ അവസാന ആശ്രയകേന്ദ്രമായ തന്റെ കിടക്കയിലേക്കും , പിന്നെ ഉടനെയോ അല്ലെങ്കില്‍ ക്രമേണയോ ഉറക്കത്തിന്റെ മേച്ചിന്‍ പുറങ്ങളിലേക്ക് യഥേഷ്ടം സഞ്ചരിക്കാന്‍ പോവുക.മിക്കവര്‍ക്കും ഉറക്കം ഒരു ലഹരിയാണല്ലോ.
സുഖ നിദ്രയിലായിരിക്കുമ്പോഴായിരിക്കും അവ കൂട്ടത്തോടെ കടന്നാക്രമിക്കുക.
ഇപ്പോള്‍ സുകേഷിന് ഇരുട്ടിനെ തികഞ്ഞ ഭയമായിരിക്കുന്നു.
ഉറക്കം തൂങ്ങുന്ന കണ്ണുകള്‍ ഇമചിമ്മാനനുവദിക്കാതെ അയാള്‍ കാത്തിരിക്കുന്നു.അവറ്റകളുടെ അക്രമത്തെ പ്രതിരോധിക്കാന്‍.
ഇതൊക്കെയല്ലേ ഒരു പക്ഷേ എവിടെയും നടക്കുന്നതതെന്ന് സുകേഷ് എന്ന ചെറുപ്പക്കാരന്‍ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു.
ജോലി കിട്ടി പട്ടണത്തിലെത്തിയ അയാള്‍ക്ക് കമ്പനി താമസ സൗകര്യമൊരുക്കിയത്, ചുറ്റുമതിലും സെക്യൂരിറ്റിയുമുള്ള മനോഹരമായ ഇരുപത് വില്ലകളില്‍ പതിമൂന്നാം നമ്പര്‍ വില്ലയിലെഒരു മുറിയായിരുന്നു ആയിരുന്നു. കൊള്ളാം, മനോഹരമായ വില്ല. ഷെയറിങ് അക്കൊമൊഡേഷന്‍.
ബാച്ച്‌ലര്‍ ആയത്‌കൊണ്ടാണ് കമ്പനി അത്തരത്തില്‍ നല്‍കുന്നത്.
പതിമൂന്നാം നമ്പര്‍ വില്ലയിലെ അഞ്ചാം നമ്പര്‍ റൂമിലെത്തിയ അയാള്‍ വീണ്ടും സന്തോഷിച്ചു മനോഹരമായ ഒരു മുറി.
സ്വസ്ഥമായിട്ടുറങ്ങാന്‍ കഴിയുന്ന ഒരു മുറി അത് അയാളെപ്പോലെ സാധാരണക്കാരനായ ആര്‍ക്കും ആഗ്രഹിക്കാവുന്ന ഒന്നാണല്ലോ.ആഗ്രഹിച്ചതുപോലെ കിട്ടി.കൂടാതെ എടുത്തുപറയേണ്ട മറ്റൊന്ന് കൂടി.നല്ല സൗകര്യങ്ങളുള്ള വൃത്തിയുള്ള ഒരുബാത്ത് റൂമും …..ധാരാളം.
പലപ്പോഴും പലയിടങ്ങളിലുമയാള്‍ അഭിമുഖീകരിച്ചുകൊണ്ടിരുന്ന വലിയൊരു പ്രശ്‌നം തന്നെയായിരുന്നു അത്.മുന്‍പ് ജോലി ചെയ്തിരുന്നിടത്തു ഒരു റൂമില്‍ നാലുപേരും തൊട്ടടുത്തടുത്തുള്ള രണ്ടു റൂമുകള്‍ക്ക് ഒരു ബാത്ത് റൂം എന്ന കണക്കിലായിരുന്നു.എന്തൊരു കഷ്ട്ടം..?
രാവിലെ എട്ടുമണിക്ക് ജോലിക്ക് പോകണമെങ്കില്‍ വെളുപ്പിനെ നാലുമണിക്ക് എഴുന്നേറ്റു കുളിക്കേണ്ട അവസ്ഥ.
റൂം മേറ്റ് ഒരു തമിഴന്‍ ചെറുപ്പക്കാരന്‍.
അവന്‍ വെള്ള ടൈല് പാകിയ തറയില്‍ ഇരുന്ന് മൊബൈലില്‍ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു.നല്ല ഭംഗിയുള്ള വൃത്തിയുള്ള തറ.
തമിഴ് സിനിമകളില്‍ അയാള്‍ കണ്ടിട്ടുണ്ടാട്ടിരുന്നു തമിഴര്‍ വലിയ വീടുകളില്‍ പോലും തറയില്‍ ചമ്രം പടഞ്ഞിട്ടിരിക്കുന്നത്.
തമിഴന്‍ ചിരിച്ചു.അവന്റെ കറുത്ത നിറത്തിലുള്ള ശരീരത്തിലെ വെളുത്ത പല്ലുകള്‍ ലൈറ്റിന്റെ പ്രകാശത്തില്‍ വെട്ടിത്തിളങ്ങുന്നതുപോലെ അയാള്‍ക്ക് തോന്നി. റൂം മേറ്റ് തമിഴനാണല്ലോ,വല്ല ബീഹാറിയും ബംഗാളിയുമായിരുന്നങ്കിലോ ചിന്തിക്കാന്‍കൂടി വയ്യ
തമിഴനോടുള്ള സംസാരത്തില്‍ നിന്നും അവന്‍ മധുരക്കടുത്തുള്ള ഒരു ഗ്രാമത്തില്‍ നിന്നുമാണ് വന്നിരിക്കുന്നതെന്ന് ആണെന്ന് അയാള്‍ക്ക് മനസിലായി.
സമാധാനത്തോടെ തന്റെ ബെഡ്ഡിലിരുന്ന് റൂമിലാകെ കണ്ണോടിച്ചപ്പോള്‍ അയാളെ ഏറെ ആകര്‍ഷിച്ചത് റൂമിലെ ലൈറ്റിങ്‌സും പെയിന്റിങ്‌സുമായിരുന്നു.എടുത്തു പറയേണ്ടുന്ന ഒരു കാഴച മുറിയുടെ നാല് വശത്തേയും ചുവരുകളില്‍ രണ്ടു ലൈന്‍ അടുപ്പിച് കാപ്പിപ്പൊടി കളറില്‍ ഉയരത്തിലായി ചിത്ര പണികള്‍ ചെയ്തു വച്ചിരിക്കുന്നു .പെയിന്റ് ചെയ്തിരിക്കുന്നയാള്‍ അതിസമര്‍ത്ഥനായിരിക്കണം തീര്‍ച്ച.
അപ്പോഴും തമിഴന്‍ നിലത്തിരുന്ന് മൊബൈലില്‍ തോണ്ടി കൊണ്ടിരിക്കുകയായിരുന്നു.
അന്നത്തെ ദീര്‍ഘ യാത്രകാരണം ശരിക്കും അയാള്‍ക്ക് ക്ഷീണം അനുഭവപ്പെട്ടിരുന്നു.
പുറത്തു കനത്ത ചൂട് തന്നെയായിരുന്നു.പുറത്തിറങ്ങിയാല്‍ അപ്പോള്‍ വിയര്‍ക്കും. റൂമിലെ ഏസി കൂട്ടിയിട്ടിരിക്കുകയാണ്.ഇപ്പോള്‍ റൂം നന്നേ തണുത്തിരിക്കുന്നു. ബന്ധുക്കളും നാട്ടുകാരുമായ ചില കീടങ്ങളുണ്ടായിരുന്നു അയാള്‍ക്ക് .അങ്ങനെ പറയാനായിരുന്നു അയാള്‍ക്കിഷ്ടം .ഒരാവശ്യമുമില്ലെങ്കിലും തന്റെ ജീവിതത്തില്‍ അനാവശ്യമായി ഇടപെടുന്ന , കുറ്റം മാത്രം കാണുന്ന ചില കീടങ്ങള്‍ .ജോലി തേടിയത് തന്നെ അവരില്‍ നിന്നും ഒരു രക്ഷപ്പെടലിന് വേണ്ടിയായിരുന്നു.
മുറിയില്‍ കനത്ത ഇരുട്ട്.ഏ സി യുടെ നല്ല തണുപ്പ്.അയാള്‍ ശരീരം കമ്പിളിമൂടി.ഇനി സുഖമായൊന്നുറങ്ങണം. മനോഹരമായ സ്വപനങ്ങളുടെ ചിറകുകളില്‍ പറന്നു നടക്കുന്നതിടയിലാണത് സംഭവിച്ചത്.
കടുത്ത വേദന …ശരീരത്തില്‍ മൂര്‍ച്ചയുള്ള കത്തി ആഴ്ന്നിറങ്ങുന്ന വേദന ….അയാള്‍ ആ വേദനയില്‍ പുളഞ്ഞുണര്‍ന്നു.
പകച്ചെഴുന്നേറ്റിരുന്നു ലൈറ്റിട്ടു.അപ്പുറത്തെ ബെഡില്‍ പാണ്ടിക്കാരന്‍ കമ്പിളി മൂടി പുതച്ചു കിടന്നുറങ്ങുന്നുണ്ടായിരുന്നു. തമിഴരെ അയാളുടെ നാട്ടില്‍ പൊതുവെ പാണ്ടിക്കാരന്‍ എന്നാണ് പറഞ്ഞിരുന്നത്..പത്ര വില്‍പ്പനക്കായി വരുന്ന പാണ്ടിക്കാരന്‍ , ആടിനെ വാങ്ങാന്‍ വരുന്ന പാണ്ടി, പശുവിനു കൊടുക്കുന്ന വൈക്കോല്‍ കാളവണ്ടിയില്‍ കൊണ്ടു വരുന്ന പാണ്ടി …തമിഴര്‍ക്കെല്ലാം പൊതുവെ പേരൊന്ന് മാത്രം പാണ്ടി.
പുറത്തും കൈയുടെ പിന്നാമ്പുറത്തും തേള്‍ കുത്തിയ പോലുള്ള കട്ടുകഴക്കുന്ന വേദന…
ഇനി യഥാര്‍ത്ഥത്തില്‍ തേള്‍ കുത്തിയത് തന്നെയാണോ …?
അയാള്‍ ഭയന്നു.
ചെറുതായി തന്നെ പനിക്കുന്നുണ്ടെന്നയാള്‍ക്ക് തോന്നി.
സുകേഷ് കയ്യുടെ പിന്നാമ്പുറത്തു പരിശോധിച്ചു … കാണാന്‍ കഴിയുന്നില്ല . തപ്പി നോക്കിയപ്പോള്‍ മനസ്സിലായി..തടിപ്പുണ്ട്…
കൈത്തണ്ട ബദ്ധപ്പെട്ടു തിരിച്ചുപിടിച്ചു നോക്കിയപ്പോള്‍ രക്തം ചത്ത് കിടക്കുന്നപോലുള്ള ഭാഗത്താണ് വേദന.
അയാള്‍ എഴുന്നേറ്റു കിടക്കയിലെ കമ്പിളി തട്ടിക്കുടഞ്ഞു …
വെളുത്ത തറയിലൂടെ ചോരകുടിച്ചു മയങ്ങിയ മുഴുത്ത മൂട്ടകള്‍ അടര്‍ന്നു വീണു.
വീണ്ടും അയാള്‍ ആ ബെഡ്ഷീറ് കുടഞ്ഞു.
നിലത്തു വീണ മൂട്ടകള്‍ ചലിക്കാന്‍ തുടങ്ങി…
ഒന്ന്…രണ്ട് …മൂന്ന്….
അയാള്‍ ബെഡില്‍ എഴുന്നേറ്റിരുന്നു…മൂട്ടകളെ കൊന്നൊടുക്കാന്‍ തുടങ്ങി….അവിടെ തന്റെ തന്നെ ചോരക്കറ ചിത്രങ്ങള്‍ വരച്ചുകൊണ്ടിരുന്നു.ബെഡില്‍, തറയില്‍, മേശപ്പുറത്തും മേശവലിപ്പിലുമെല്ലാം …. ചോരകുടിച്ചു തടിച്ചു ചീര്‍ത്ത മൂട്ടകള്‍ പതുങ്ങിയിരിക്കുന്നു.
ഇതൊന്നും അറിയാതെ തമിഴന്‍ കിടന്നുറങ്ങുന്നുണ്ടായിരുന്നു….!
ഉറക്കം വന്നിട്ടും ക്ഷുദ്രജീവികളെ ഭയന്നുറങ്ങാതിരിക്കുന്നതാണ് ഏറ്റവും ബുദ്ധിമുട്ടെന്നയാള്‍ക്ക് തോന്നി .
ഉറങ്ങാതെ ബെഡിന്റെ ഓരത്തു അയാള്‍ ഒറ്റചന്തിയില്‍ ഇരുന്നു.. ശരിക്കും ബെഡില്‍ അമര്‍ന്നിരിക്കാന്‍ അയാള്‍ക്ക് ഭയം തോന്നി.
അമര്‍ന്നിരുന്നാല്‍ ഇരുന്നാല്‍ മുട്ടകള്‍ വീണ്ടും അക്രമിച്ചാലോ ….
അപ്പോഴാണയാള്‍ അത് ശ്രദ്ധിച്ചത് …
പിങ്ക് കളറുള്ള ചുവര്‍ ചിത്രങ്ങള്‍ ശരിക്കും ചലിക്കുന്നുണ്ട്. ചില ചിത്രങ്ങള്‍ ഭിത്തിയിലോടെ സഞ്ചരിക്കുന്നുമുണ്ട് .ശരിക്കും ചലിക്കുന്ന ചിത്രങ്ങള്‍…
അവ ചിത്രങ്ങളല്ല …!കൂര്‍ത്ത കൊമ്പുകളുള്ള …ഇരുട്ടില്‍ പതിയിരുന്നാക്രമിക്കുന്ന, ശരീരം തുളച്ചു ചോര കുടിക്കുന്ന മൂട്ടകളായിരുന്നു …….
ഓരോ കാര്യങ്ങളെക്കുറിച്ചും നമ്മള്‍ പഠിക്കുന്നത് നമ്മള്‍ ഓരോ പ്രശ്‌നങ്ങളെ നേരിടുമ്പോഴാണല്ലോ..
പാണ്ടിക്കാരന്‍ ചെറുപ്പക്കാരന്‍ സ്വന്തം മുറിയില്‍ തറയില്‍ കുത്തിപ്പിടിച്ചിരിക്കുന്നതിന്റെ പൊരുള്‍ മൂട്ടയെപ്പേടിച്ചിട്ടായിരുന്നു എന്നത് അയാള്‍ മനസിലാക്കി.
കൂടാതെ പുതിയ ചില കണ്ടുപിടുത്തങ്ങള്‍ കൂടി അയാള്‍ നടത്തി….
അതും പാണ്ടിക്കാരനെക്കുറിച്ചുള്ളത് തന്നെയായിരുന്നു….
അവന്‍ കുളിക്കാറില്ലായിയുരുന്നു എന്നതാണ് അതില്‍ ഒന്ന്.
അയാള്‍ ജോലിക്കു പോകുമ്പോഴും പാണ്ടിക്കാരന്‍ മൂടിപ്പുതച്ചു കിടക്കുന്നുണ്ടാവും.
തിരികെ വരുമ്പോള്‍ മുറിയിലെ തറയില്‍ കുത്തിയിരുന്ന് മൊബൈലിലും നോക്കിയും.
കൂടാതെ അയാളുടെ മുഷിഞ്ഞ കൂറപിടിച്ച മെത്തയും വിരിപ്പും.
പാണ്ടിക്കാരന്‍ മെത്തയിലെ വിരി മാറുകയോ കഴുകയോ ചെയ്യാറുമില്ല എന്നത് രണ്ടാമത്തെ കാര്യം.
രാത്രി ഒന്‍പതിന് കിടക്കുന്ന പതിവുള്ള അയാള്‍ ലൈറ്റ് ഓഫ് ചെയ്തു കിടക്കും.നല്ല ഇരുട്ട് വേണം അയാള്‍ക്കുറങ്ങാന്‍.കുറ്റം പറയരുതല്ലോ, അയാള്‍ കിടക്കാന്‍ പോകുകയാണെന്നറിഞ്ഞാല്‍ പാണ്ടിക്കാരന്‍ അപ്പോഴേ മുറിയില്‍ നിന്നും പുറത്തു പോയി ടീവി ഹാളിലെ സെറ്റിയില്‍ പോയിരിക്കുമായിരുന്നു.
ഒരു രാത്രിയില്‍ഉറക്കത്തില്‍ ഉണര്‍ന്നപ്പോഴാണ് അയാള്‍ അത് ശ്രദ്ധിച്ചത്.
പാണ്ടിക്കാരന്‍ ശബ്ദമുണ്ടാക്കാതെ വാതില്‍ പതിയെ തുറന്നു അകത്തുകയറി , വാതില്‍ സൗമ്യമായി അടച്ചു….പിന്നെ അലമാര തുറന്നു മൊബൈല്‍ വെളിച്ചത്തില്‍ കുറെ വേപ്പണ്ണ എടുത്തു ദേഹമാസകലം പൂശി.ആ മുറിയിലാകമാനം വേപ്പെണ്ണയുടെ കട്ടപിടിച്ച മണം പടര്‍ന്നു .
പിന്നെ ആ വേപ്പെണ്ണയുടെ അകമ്പടിയോടെ അയാള്‍ ബെഡില്‍ വന്നു കിടന്നു.
വേപ്പണ്ണ പുരട്ടിയാല്‍ മൂട്ട കടിക്കില്ലെന്ന കണ്ടുപിടുത്തം അയാള്‍ മനസിലാക്കി…എന്നാല്‍ അത് മാത്രമല്ല പാണ്ടിക്കാരന്‍ ചെയ്തത്….മൂട്ട കുത്താനായി അവന്റെ കൊമ്പുമായി പാണ്ടിക്കാരന്റെ ശരീരത്തിലേക്ക് പാഞ്ഞു ചെല്ലുന്നു…വേപ്പെണ്ണ പുരട്ടി മിനുക്കിയ ശരീരത്തില്‍ കൊമ്പു തെറ്റി തലയടിച്ചു ബെഡിലേക്കു വീഴുന്നു അവറ്റകള്‍..തീര്‍ന്നില്ല കട്ടിപിടിച്ച കമ്പിളി പുതച്ചു കിടക്കുന്നതിനാല്‍ മുട്ടകള്‍ ശരീരത്തില്‍ നിവിനും വഴുതി വീഴുന്നവ ചൂട് കൂടിയ കമ്പിളിപ്പുതപ്പിനുള്ളില്‍ വീര്‍പ്പു മുട്ടികിടന്നു കഥാവശേഷരാവുന്നു ….
വേപ്പണ്ണയുടെയുടെയും പാണ്ടിക്കാരന്റെ വിയപ്പിന്റെയും കടുത്ത അസുഖകരമായ ഗന്ധം ആ മുറിയില്‍ താളം കെട്ടി നിന്നു …..
മൂട്ടകള്‍ പ്രതിദിനം കൂടിക്കൊണ്ടിരുന്നു …..
പണ്ട് ആരോ നടത്തിയ ഒരു നല്ല പ്രഭാഷണത്തിന്റെ ഏതാനും വാചകങ്ങള്‍ അയാളുടെ മനസിലേക്ക് കടന്നു വന്നു…
‘കൃമി കീടങ്ങള്‍ ഇന്ന് ഇവിടെ നിങ്ങള്‍ക്ക് ഒരു ശല്യമാകും നാളെ നിങ്ങള്‍ മറ്റൊരിടത്തു ചെല്ലുമ്പോള്‍ അവിടെയും പ്രതീക്ഷിക്കാം ….അത് നമ്മുടെ സൈ്വര്യ ജീവിതത്തെ അലോസരപ്പെടുത്തിക്കൊണ്ടിരിക്കും …അതാണ് കലികാലത്തിലെ ലോക നടപ്പ്’-
സത്യം തന്നെ.
മൂട്ടകള്‍ അങ്ങനെയാണ് …
ആദ്യം ഒരെണ്ണം, പിന്നെ അത് പലതാകും,പെറ്റുപെരുകും…
ജീവികളുടെ ചുടു രക്തം ഊറ്റിക്കുടിച്ചു വളര്‍ന്നു തടിക്കും …..
അവര്‍ താവളമാകുന്ന ഇടം അവയുടെ സാമ്രാജ്യം ആക്കും…….
പാണ്ടിക്കാരന്‍ എഴുന്നേറ്റു നടക്കുമ്പോള്‍ ചുറ്റിലും പൂക്കള്‍ വിതറുന്നതുപോലെ മുട്ടകള്‍ ചിതറി…
സഹികെട്ട്, അയാള്‍ പാണ്ടിക്കാരനോട് പറഞ്ഞു.
‘നീ നിന്റെ വിരിപ്പുകള്‍ അലക്കിയെ പറ്റൂ…മൂട്ട മൂടിയ ബെഡ് ഉപേക്ഷിച്ചു പുതിയത് വാങ്ങണം ‘- പാണ്ടിക്കാരന്‍ അപ്പോഴും ഇളിച്ചുകൊണ്ട് മൊബൈലില്‍ കുത്തിക്കൊണ്ടിരുന്നു ….ഞാന്‍ പറഞ്ഞ മലയാളം അവന്‍ മനസ്സിലായില്ലെന്ന് കരുതി അയാള്‍ ഇംഗ്ലീഷില്‍ പറഞ്ഞു…
ഒരു രക്ഷയുമില്ല …!
മൂട്ടകള്‍ പെരുകിക്കൊണ്ടിരുന്നു …..
മുറി മുഴുവന്‍ കൊളുത്തുവാനും ആ തീയില്‍ മൂട്ടകളെല്ലാം വെന്തുരുകുന്നതായും അയാള്‍ സ്വപ്നം കണ്ടു….
കിഷോറിനെ സംബന്ധിച്ചിടത്തോളം അയാളുടെ മുറി അയാള്‍ക്ക് ഭയാനകമായി മാറുകയായിരുന്നു ഓരോ ദിവസവും…അലമാരയിലും ടേബിളിലും, കിടക്കയിലുമെല്ലാം.
ചോര കുടിച്ചു വീര്‍ത്ത മൂട്ടകള്‍ ക്ഷണിക്കപ്പെടാത്ത അതിഥികളായി മറ്റുള്ള മുറികളിലേക്കും ,മറ്റുള്ള ഇടങ്ങളിലേക്കും ….
ഏറെ പണിപ്പെട്ടു കിഷോര്‍ മറ്റൊരു വില്ലയിലേക്ക് അവിടെ നിന്നും രക്ഷപ്പെടുവാനാണ് മാറിയത്.
അയാള്‍ കണ്ണുകള്‍ തുറന്നു ചുറ്റും വീക്ഷിച്ചു.അപ്പുറത്തെ ടീപ്പോയില്‍ ഒരു മുഴുത്ത പാറ്റ …
ത്തു അയാളെ തുറിച്ചു നോക്കുന്നതുപോലെ തോന്നി ….
അയാള്‍ എഴുനേറ്റപ്പോഴേക്കും അത് ടീപ്പോയുടെ പിന്നിലൊളിച്ചുകഴിഞ്ഞിരുന്നു …
അയാള്‍ ചാടിയെഴുന്നേറ്റു ….
വെളുത്ത ടൈലില്‍ കൂടി വേറെ രണ്ടു മൂന്നു വലിയ പാറ്റകള്‍ ….
അടഞ്ഞ വാതിലിനു മുകളില്‍ മറ്റൊരെണ്ണം….അങ്ങനെ പാറ്റകളുടെ എണ്ണം കൂടി വന്നു….
അയാള്‍ ബെഡില്‍ തളര്‍ന്നിരുന്നു.
അയാളുടെ മനസിലേക്ക് പണ്ട് കേട്ട പ്രഭാഷണം വീണ്ടും കടന്നു വന്നു…
‘ ഇന്ന് മൂട്ട , നാളെ പാറ്റ , അതിനു ശേഷം…നിങ്ങളുടെ സൈ്വര്യം കളയാന്‍ ഇനിയും ഉണ്ട് ക്ഷുദ്ര ജീവികള്‍ അനേകം ചുറ്റുപാടുകളില്‍…..’-
അപ്പോള്‍ കണ്ട പാറ്റകളെ അയാള്‍ ഓടിക്കുവാന്‍ തുടങ്ങി ….. ഒന്ന്…രണ്ട് ……ഒന്നിനെ ഓടിക്കുമ്പോള്‍ മറ്റൊന്ന്…. ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ കീടങ്ങള്‍ അയാളെ ഇപ്പോഴും പിന്തുടര്‍ന്ന് കൊണ്ടിരിക്കുന്നു.
അയാള്‍ കിതച്ചു .. .വീണ്ടും അയാളുടെ കണ്ണുകള്‍ കീടങ്ങളെ പരതികൊണ്ടിരുന്നു.ഒളിവില്‍ പതുങ്ങിയിരിക്കുന്നവയെതേടി…. വരും വരാതിരിക്കില്ലല്ലോ…

About The Author

Leave a Reply

Your email address will not be published. Required fields are marked *