യുദ്ധം… – ഉല്ലാസ് ശ്രീധർ

ഇന്ത്യാ പാകിസ്ഥാൻ യുദ്ധം ആസന്നമായിരിക്കുമ്പോൾ ചിംഗീസ് ഐത്മാത്തോവ് എഴുതിയ ‘വയലമ്മ’ എന്ന റഷ്യൻ നോവലാണ് ഓർമ്മ വന്നത്… സ്റ്റാലിൻ സോവിയറ്റ് യൂണിയൻ ഭരിക്കുമ്പോൾ ഹിറ്റ്ലർ നടത്തിയ യുദ്ധമാണ് ‘വയലമ്മ’യുടെ പ്രമേയം… നാട്ടിലെ ആരോഗ്യമുള്ള ആണുങ്ങളെല്ലാം യുദ്ധത്തിനായി പട്ടാളക്കാരോടൊപ്പം ചേർന്നു… പെണ്ണുങ്ങളെല്ലാം വയലിൽ പണിയെടുക്കുന്നു… പട്ടാളക്കാർ പട്ടിണിയാകാതിരിക്കാനാണ് രാജ്യസ്നേഹികളായ സ്ത്രീകൾ വയലിൽ പണിയെടുക്കുന്നത്… ധാന്യങ്ങൾ മുഴുവൻ പട്ടാള ക്യാമ്പിലേക്കാണ് കൊണ്ടു പോകുന്നത്… ഓരോ വീട്ടിലേക്കും വരുന്ന അറിയിപ്പനുസരിച്ച് ആണുങ്ങൾ യുദ്ധത്തിനായി പോയിക്കൊണ്ടിരുന്നു… ഒടുവിൽ വയലമ്മ കൊഞ്ചിച്ചും ലാളിച്ചും വളർത്തിയ […]
ഉൾക്കാഴ്ചയുടെ പ്രസക്തി. – ഡോ.പി.എൻ. ഗംഗാധരൻ നായർ.

സ്രാവുകൾ,ഗോൾഡ് ഫിഷിനെപോലെയാണ്. വളരാൻ ലഭിക്കുന്ന സ്ഥലത്തിനനുസരിച്ച് അവയും വളരും. അതുപോലെയാണ് നമ്മുടെ ചിന്തകളും. ചിന്തകൾക്കു വളരാനുള്ള സാഹചര്യങ്ങൾ ഒരുക്കി കൊടുത്താലേ അവയ്ക്ക് വികസിക്കുവാൻ സാധിക്കൂ.എങ്കിലേ ഉൾക്കാഴ്ച വികസിക്കൂ. നമ്മൾ പലരും കാഴ്ചപുറത്തെ ദൃശ്യങ്ങൾ കൊണ്ട് തൃപ്തരാവുകയാണ്. ഉപരിപ്ലവമായ ഈ കാഴ്ചകൾ അന്തർലീനമായ സത്യത്തെ പ്രതിഫലിപ്പിക്കുന്നില്ല. കാണാപ്പുറത്തെ കാഴ്ചകളാണ് യഥാർത്ഥ കാഴ്ചകൾ. അവയാണ് ഉൾക്കാഴ്ചകൾ. കാഴ്ചയുടെയും ഉൾക്കാഴ്ചയുടെയും സംഗമ വേദിയിലാണ് ഒരു ദർശനം,അഥവാ ഒരു വീക്ഷണം ജന്മമെടുക്കുക. ഒരു നേതാവിന് ആവശ്യമായി വരുന്ന മാർഗ്ഗനിർദ്ദേശങ്ങളുടെ ഉറവിടം ഈ ദർശനമാണ്. […]
നിലവിളക്ക് – സേബാ ജോയ് കാനം.

സന്ധ്യാ ദേവി മൂകിലിനോടെന്തോ രഹസ്യം പറഞ്ഞു. നീല മുകിൽ നാണത്തോടെ തല കുനിച്ചു. കറുത്ത കമ്പളം പുതച്ചു ഇരുൾ വരവായി. പട്ടു പാവാടയും, ബ്ലൗസും അണിഞ്ഞ പെൺകുട്ടി നിലവിളക്കിൽ എണ്ണ ഒഴിച്ചു ദീപം തെളിച്ചു വിളക്ക് ചിരിച്ചുണർന്നു. കത്താൻ നേരം ഒന്നു പിടഞ്ഞു എങ്കിലും മുറി യിലാകെ തെളിച്ചം പടർന്നൊഴുകി. “ദീപം. ദീപം, ദീപം “തെളിഞ്ഞ തിരി നാളം തൊട്ടു വണങ്ങി പെൺകുട്ടി നടന്നകന്നു. തൊട്ടപ്പുറത്ത് മേശ യിൽ ഫ്ലവർ വേസിൽ വച്ചിരുന്ന വാടാൻ തുടങ്ങുന്ന പൂവ് […]



