LIMA WORLD LIBRARY

യുദ്ധം… – ഉല്ലാസ് ശ്രീധർ

ഇന്ത്യാ പാകിസ്ഥാൻ യുദ്ധം ആസന്നമായിരിക്കുമ്പോൾ ചിംഗീസ് ഐത്മാത്തോവ് എഴുതിയ ‘വയലമ്മ’ എന്ന റഷ്യൻ നോവലാണ് ഓർമ്മ വന്നത്…

സ്റ്റാലിൻ സോവിയറ്റ് യൂണിയൻ ഭരിക്കുമ്പോൾ ഹിറ്റ്ലർ നടത്തിയ യുദ്ധമാണ് ‘വയലമ്മ’യുടെ പ്രമേയം…

നാട്ടിലെ ആരോഗ്യമുള്ള ആണുങ്ങളെല്ലാം യുദ്ധത്തിനായി പട്ടാളക്കാരോടൊപ്പം ചേർന്നു…

പെണ്ണുങ്ങളെല്ലാം വയലിൽ പണിയെടുക്കുന്നു…

പട്ടാളക്കാർ പട്ടിണിയാകാതിരിക്കാനാണ് രാജ്യസ്നേഹികളായ സ്ത്രീകൾ വയലിൽ പണിയെടുക്കുന്നത്…

ധാന്യങ്ങൾ മുഴുവൻ പട്ടാള ക്യാമ്പിലേക്കാണ് കൊണ്ടു പോകുന്നത്…

ഓരോ വീട്ടിലേക്കും വരുന്ന അറിയിപ്പനുസരിച്ച് ആണുങ്ങൾ യുദ്ധത്തിനായി പോയിക്കൊണ്ടിരുന്നു…

ഒടുവിൽ വയലമ്മ കൊഞ്ചിച്ചും ലാളിച്ചും വളർത്തിയ ഇളയ മകനെ തേടിയും പട്ടാളത്തിൽ ചേരാനുള്ള അറിയിപ്പ് വന്നു…

മൂത്ത മക്കളെയെല്ലാം പട്ടാളത്തിലേക്ക് വിളിച്ചപ്പോഴും പ്രായപൂർത്തിയാകാത്ത
ഇളയ മകനെ വിളിക്കില്ല എന്നാണ് വയലമ്മ കരുതിയത്…

യുദ്ധം കൊടുമ്പിരിയിലെത്തിയപ്പോൾ പെണ്ണുങ്ങളെല്ലാം വയലിലും ആണുങ്ങളെല്ലാം യുദ്ധത്തിലുമായി…

വയലിലും വീട്ടിലും
അമ്മമാർക്ക് മക്കളെയോർത്ത് കരയാൻ മാത്രമേ നേരമുള്ളൂ…

ഒരു ദിവസം വയലമ്മക്ക് ഇളയ മകന്റെ കത്ത് വന്നു…

ഇന്ന ദിവസം ഇത്ര മണിയാകുമ്പോൾ ധാന്യം ശേഖരിക്കാനായി അതുവഴി കടന്നു പോകുന്ന പട്ടാള തീവണ്ടിയിൽ ഞാനുമുണ്ടാകും…

അമ്മ റയിൽവേ സ്റ്റേഷനിൽ നിൽക്കണം.എനിക്ക് അമ്മയെ കാണണം…

കത്തിലെ ഓരോ അക്ഷരങ്ങളിലും മകന്റെ വിവിധ ഭാവങ്ങളാണ് വയലമ്മ കണ്ടത്…

മകന്റെ മണമുള്ള
കത്ത് കിട്ടിയത് മുതൽ വയലമ്മക്ക് ഉറക്കമില്ലാതായി…

മകന് ഇഷ്ടപ്പെട്ട ആഹാരവും തയ്യാറാക്കി വയലമ്മ റയിൽവേ സ്റ്റേഷനിലേക്ക് ഓടി…

വയലമ്മ പാളത്തിലൂടെ ഓടിയെത്തുന്നതിന് തൊട്ടു മുമ്പ് തീവണ്ടി പുറപ്പെട്ടു…

ചൂളം വിളിയേക്കാൾ വലിയ നിലവിളിയോടെ വയലമ്മ തീവണ്ടിയുടെ പുറകേ ഓടി…

കൂകി പാഞ്ഞ് തീവണ്ടിയോടിയ പാളത്തിന് നടുവിൽ നിസഹായയായി നിന്നുകൊണ്ട് മകനെ കാണാൻ കഴിയാതെ ആ അമ്മ അലമുറയിട്ട് കരഞ്ഞു…

എന്നിട്ട്…

ഇരുമ്പ് പാളത്തിൽ ചെവി വെച്ച് കിടന്നു…

തീവണ്ടിയിൽ ഇരിക്കുന്ന മകന്റെ ഗന്ധവും ശബ്ദവും സ്നേഹവും തീവണ്ടിയിലൂടെ,
തീവണ്ടിയോടുന്ന പാളത്തിലൂടെ,
ആ ചെവിയിലൂടെ,
ഹൃദയത്തിലേക്ക് വയലമ്മ ആവാഹിച്ചെടുത്തു…

എത്ര വികാരനിർഭരമാണ് ആ രംഗം…

അതെ…,

യുദ്ധം വേദനകൾ മാത്രമേ സമ്മാനിക്കൂ…

പക്ഷേ…,

പാകിസ്ഥാന്റെ
കാട്ടാളത്തത്തിന് മറുപടിയായി യുദ്ധം മാത്രമേ വഴിയുള്ളൂ എന്നത് യാഥാർത്ഥ്യം…

ലോകത്ത് ഏത് യുദ്ധം നടന്നാലും എന്റെ മനസിൽ ആദ്യം ഓടിയെത്തുന്നത് ‘വയലമ്മ’യാണ്……………………..

__________ഉല്ലാസ് ശ്രീധർ

🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px