പെസഹായും ഇണ്ട്രിയപ്പവും (Passover & INRI Bread) – സൂസന് പാലാത്ര

പെസഹാബുധനാഴ്ച വൈകുന്നേരം മിക്ക ക്രിസ്തീയഭവനങ്ങളിലും ഇണ്ട്രിയപ്പം (INRI Bread) ഉണ്ടാക്കും, പുളിപ്പില്ലാത്ത അപ്പം. വ്യാഴാഴ്ചരാവിലെ വീട്ടിലെ തലമൂത്തകാരണവര്‍ അപ്പം മുറിക്കും. അപ്പത്തിനു കൂട്ടാന്‍ തേങ്ങാപ്പാലും ശര്‍ക്കരപ്പാനിയും ചുക്കും ജീരകവും ഏലക്കായും ചേര്‍ത്ത് കാച്ചിക്കുറുക്കിയെടുക്കും. പാലുകുറുക്കു് എന്ന് ഇതിനെ വിളിക്കും. പാലുകുറുക്ക് ചേര്‍ത്താണ് അപ്പം കഴിക്കുന്നത്. ഈ അപ്പം പാലുകുറുക്ക് കൂട്ടാതെ കഴിച്ചാല്‍ രുചിയൊന്നുമില്ല. പുട്ടിനു പറ്റിയ അരിപ്പൊടിയില്‍ അല്പം ഉഴുന്നരച്ചുചേര്‍ത്ത് അതില്‍ ചുവന്നുള്ളി, വെളുത്തുള്ളി, ജീരകം ഏറെ തേങ്ങാപ്പീര, പാകത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് സമചതുരത്തില്‍ ഇലകീറി […]
ആത്മശുദ്ധിയുടെ ദിനം – മിനി സുരേഷ്

യേശുക്രിസ്തു ക്രൂശിക്കപ്പെട്ട ദിനമായാണ് ക്രൈസ്തവ വിശ്വാസത്തില്‍ ദുഃഖവെള്ളിയാഴ്ച ആചരിക്കുന്നത്. ദുഃഖത്തിന്റെയും ഓര്‍മ്മയുടെയും ദിനം മാത്രമല്ല ആത്മാവിനെ ശുദ്ധീകരിക്കുവാനുള്ള അവസരം കൂടിയാണ് ഈ ദിനം. എല്ലാ തിരക്കുകളും മാറ്റി വച്ച് പ്രാര്‍ത്ഥനാനിര്‍ഭരമായി സ്വന്തം ഉള്ളിലേക്ക് തിരിഞ്ഞു നോക്കാന്‍ പ്രേരിപ്പിക്കുന്നു. നാം മറ്റുള്ളവരോട് ചെയ്ത തെറ്റുകളും പാപങ്ങളും അഹങ്കാരങ്ങളുമെല്ലാം തിരിച്ചറിയുമ്പോള്‍ മനസ്സ് ആത്മശുദ്ധിയിലേക്ക് വഴി മാറുന്നു. ദുഃഖവെള്ളിയുടെ മുഖ്യസന്ദേശം ത്യാഗവും ക്ഷമയുമാണ്. ‘ഇവര്‍ ചെയ്യുന്നതെന്തെന്ന് അറിയുന്നില്ല. ഇവരോട് ക്ഷമിക്കേണമേ ‘ എന്ന പ്രാര്‍ത്ഥനയിലൂടെ യേശു പഠിപ്പിച്ചത് ക്ഷമിക്കാന്‍ പഠിക്കുന്ന ഓരോ […]
ആദ്യത്തെ കണ്മണിയുടെ ചോറൂണ് – ശ്രീകല മോഹന്‍ദാസ്

കുഞ്ഞു വാവേടെ കന്നി ചോറൂണു ചടങ്ങു നടക്കുവാന്‍ പോവുകയാണു. അതിന്റെയൊരു സന്തോഷവും ഉത്സാ ഹവും കുഞ്ഞിന്റെ മാതാപിതാക്കളുടെ മുഖത്തു കാണ്മാനുണ്ടു… കുഞ്ഞു വാവയെ കുഞ്ഞു കസവു മുണ്ടുടുപ്പിച്ചു കണ്ണെഴുതി പൊട്ടു തൊടുവിച്ചു മെയ്യാഭരണങ്ങളണിയിച്ചു ചമയി ച്ചൊരുക്കി അച്ഛന്റെ മടിയില്‍ കിടത്തിയിരിക്കുന്നു. അച്ഛനുമമ്മയും കാര്യമായ് തന്നെ ഒരുങ്ങിയിട്ടുണ്ടു.. ആദ്യത്തെ കണ്മണിയുടെ ചോറൂണല്ലേ.. അതൊരാഘോഷമാക്കാനുള്ള പുറപ്പാടാണവരുടെ… ബന്ധുക്കളെയൊക്കെ ക്ഷണിച്ചു കാണും.. സദ്യ വട്ടവും ഒരുക്കിയിട്ടുണ്ടാവും.. ആദ്യം അതു നാക്കിലയില്‍ വിളക്കത്തു വിളമ്പും.. പിന്നെയാണു കുഞ്ഞിനു നല്‍കുക.. ചെറിയ തൂശനിലയില്‍ കുഞ്ഞിനു […]
വിസ്മയക്കാഴ്ച്ച – ശ്രീ മിഥില

പുഴ പാതി നീന്തിക്കടന്നപ്പോളാണ് സിജോയുടെ കണ്ണുകള്‍ കരയിലേക്ക് തിരിഞ്ഞത്. ഇരുട്ടില്‍ തെളിഞ്ഞുകത്തുന്ന നിലവിളക്ക് പോലെയൊരു വെട്ടം കാടിനുനേരെ പോകുംപോലെ. ആക്കംകൂട്ടി നീന്തി കരയിലെത്തിയപ്പോള്‍ വിളക്കിന്റെ വെട്ടം കുറച്ചകലേക്ക് മാഞ്ഞിരുന്നു. ഇവിടെ വന്നപ്പോള്തൊട്ടുള്ള ശീലമാണ് രാത്രിയായാല്‍ പുഴക്കപ്പുറംനീന്തി തിരിച്ചതുപോലെ നീന്തി ഇപ്പുറംവരിക എന്നത്. ഒരു ഷൂട്ടിന്റെ ഭാഗമായി കാടിന്റെയോരം തിരഞ്ഞെടുത്തു തമ്പടിച്ചിട്ട് ഒരാഴ്ചയായി. ഒരുപാട് പ്രത്യേകതകളും നിഗൂഢതകളും ഒളിഞ്ഞിരിക്കുന്ന സ്ഥലം. പുഴയില്‍ നീലനിറത്തില്‍ ഒരു പ്രഭ വിസ്മയംസൃഷ്ടിച്ചിരുന്നു. കഴിഞ്ഞദിവസങ്ങളില്‍ കാണാത്ത തരത്തില്‍. വിളക്ക് കണ്ട ദിക്കിലേക്ക് പതുക്കെ കാലുകള്‍ […]
ഗുരുവായൂര്‍ ദര്‍ശനം – പ്രസന്ന നായര്‍

‘കണ്ടതും,കേട്ടതും’ എന്ന ഈ പരമ്പര നമുക്കെല്ലാവര്‍ക്കും പരിചിതങ്ങളായ കാര്യങ്ങളാണ്. വായിക്കുമ്പോള്‍ നിങ്ങള്‍ക്കു മനസിലാകും, ഇതെല്ലാം ഞാന്‍ നിത്യ ജീവിതത്തില്‍ എപ്പോഴും കാണും കാര്യങ്ങളാണല്ലോ യെന്ന്. ഏതായാലും നിങ്ങളില്‍ പൂര്‍ണ്ണ വിശ്വാസമര്‍പ്പിച്ച് ഞാനീ പരമ്പര തുടങ്ങട്ടെ.ഇന്ന് തിങ്കളാഴ്ച.നല്ല ദിവസമെന്നല്ലേ പറയാറ്. അതുകൊണ്ട് ഇനി തിങ്കളാഴ്ചകളില്‍ ഈ പരമ്പരയിലൂടെ നമുക്കു കാണാം. ഈശ്വരന്റെ മുന്നില്‍ എല്ലാവരും തുല്യര്‍. എന്നാണല്ലോ അഭിമതം. ആരാധാനാലയങ്ങളില്‍ പോയി പ്രാര്‍ത്ഥിക്കുന്നത് മനുഷ്യര്‍ മാത്രമാണല്ലോ ആ സന്നിധിയില്‍ എല്ലാവരും സമന് മാരാണെന്നല്ലോ വെയ്പ്.ഈശ്വരനെല്ലാവരും തുല്യരാണ്. അവരെ സേവിക്കുന്ന […]
അടരുവാന്‍ വയ്യെന്റെ പ്രണയമേ – ശംസീര്‍ ചാത്തോത്ത്/ ചെറുവാഞ്ചേരിക്കാരന്‍

പ്രണയത്തിന്റെ തീവ്രതയും വിരഹത്തിന്റെ നോവും ഒരേപോലെ ഇഴചേര്‍ത്തുവെച്ച സറീന ഉമ്മു സമാന്റെ മനോഹരമായ കൃതിയാണ് ‘അടരുവാന്‍ വയ്യെന്റെ പ്രണയമേ..’. ശീര്‍ഷകത്തില്‍ തന്നെ വായനക്കാരെ ആകര്‍ഷിക്കുന്ന ഈ നോവല്‍, ബന്ധങ്ങള്‍ക്കിടയിലെ ചതിയും നിസ്സഹായതയും പ്രണയത്തിന്റെ ആഴവും അടയാളപ്പെടുത്തുന്നു.. സ്വന്തം രക്തബന്ധങ്ങളുടെ ചതിക്കുഴികളില്‍ വീണുപോയ റാം മോഹനന്റെയും സിത്താരയുടെയും തകര്‍ന്നുപോയ പ്രണയമാണ് നോവലിന്റെ ഇതിവൃത്തം. സ്നേഹിച്ചു കൊതിതീരും മുന്‍പേ മോഹിപ്പിച്ചു കടന്നുകളയുന്ന, പൂമ്പാറ്റകളെപ്പോലെ പാറിപ്പറക്കുന്ന ചില സ്വഭാവങ്ങളെ നോവലിലെ കഥാപാത്രങ്ങളിലൂടെ എഴുത്തുകാരി വരച്ചുകാട്ടുന്നു. റാം മോഹന്‍ കാമുകനായി നിറഞ്ഞുനില്ക്കുമ്പോള് തന്നെ, […]
ഗന്ധര്വ്വഗയകാ, കാതോര്‍ത്തു നില്ക്കുന്നു കാലം – ജോസ്കുമാര്‍ ജര്‍മ്മനി

‘ആറാം മാസം ഗബ്രിയേല്‍ ദൂതന് ഗലീലിയില്‍ നസറത്ത് എന്ന പട്ടണത്തില്‍, ദാവീദിന്റെ വംശത്തില്‍പ്പെട്ട ജോസഫ് എന്നു പേരായ പുരുഷനുമായി വിവാഹനിശ്ചയം ചെയ്തിരുന്ന കന്യകയുടെ അടുത്തേക്ക്, ദൈവത്താല്‍ അയയ്ക്കപ്പെട്ടു. അവളുടെ പേര് മറിയം എന്നായിരുന്നു. ദൂതന് അവളോടു പറഞ്ഞു. ദൈവകൃപ നിറഞ്ഞവളെ, സ്വസ്തി, കര്‍ത്താവ് നിന്നോടുകൂടെ ! നീ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേശു എന്നു പേരിടണം. മറിയം ദൂതനോടു പറഞ്ഞു: ഇതെങ്ങനെ സംഭവിക്കും. ഞാന്‍ പുരുഷനെ അറിയന്നില്ലല്ലോ? ദൂതന് മറുപടി പറഞ്ഞു: […]
വെല്ലിങ്ടണ്‍ തടാകം – ഡോ. വേണു തോന്നയ്ക്കല്‍

കാഴ്ചക്കാരുടെ കണ്ണുകളില്‍ കുളിരു കോരുന്ന ഒരു തടാകമാണ് വെല്ലിങ്ടണ്‍ തടാകം (wellington lake). കൂനൂരിലെ വെല്ലിംഗ്ടണ്‍ പ്രദേശത്താണ് വെല്ലിംഗ്ടണ്‍ തടാകം സ്ഥിതി ചെയ്യുന്നത്. സമുദ്ര നിരപ്പില്‍ നിന്നും ഏകദേശം 1,850 മീറ്റര്‍ (6,085 അടി) ഉയരത്തിലാണ് വെല്ലിംഗ്ടന് തടാകം സ്ഥിതി ചെയ്യുന്നത്. ഊട്ടിയില്‍ നിന്ന് അവിടേക്ക് വാഹന ഗതാഗതം ലഭ്യമാണ്. ഇന്ത്യന്‍ മിലിട്ടറിയുടെ കീഴിലുള്ള ഒരു തടാകമാണിത്. ഊട്ടിയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ മിലിട്ടറിയുടെ ഓഫീസാണ് ഈ തടാകത്തിന്റെ നടത്തിപ്പ്. സൈന്യമാണ് തടാകവും പരിസരവും പരിപാലിക്കുന്നത്. മിലിട്ടറിയുടെ വകയാണെങ്കിലും […]
The Blitonist Manifesto – Leelamma Thomas Botswana

I am a Blitonist. I stand for light that endures questioning, for truth that does not seek permission, for clarity that survives scrutiny without asking to be liked. I reject spectacle as substance. I refuse noise as authority. I do not kneel before volume, majority, or glare. I believe light is not naïve. It has […]
അക്ഷരേശ്വരിക്കെന് ആത്മനിവേദനം – ഡോ. സുധ കെ. കെ (Dr. Sudha K K)

അക്ഷരമായ് പകര്ന്നക്ഷയമാം ജ്ഞാനം മുറ്റിലും വറ്റാത്തോരുള്ളുറവായ്… മിഥ്യയാമജ്ഞാനവേരറുത്തെന്നുള്ളില് സത്യസമത്വങ്ങളങ്കുരിക്കാന്.. ദേശപ്രദേശപ്രകാരഭേദങ്ങളെ മാറ്റി മനുഷ്യനെ മാനിക്കുവാന്‍.. ദീനന്റെ കണ്ണുനീരൊപ്പുന്ന കൈകളില്‍ ദൈവം കുടിയിരിക്കുന്ന സത്യം.. കാണുവാനുള്ക്കണ് തുറന്നരുളീടണേ അക്ഷരത്തിന് അധിദേവതേ നീ നിന് നേത്രയുഗ്മമായ് യോഗികള്‍ വാഴ്ത്തുന്നു സംഗീതസാഹിത്യസാരങ്ങളെ ആപാതമാധുരി ചൊരിയുന്നു സംഗീതമാലോചനാമൃതം സാഹിത്യവും… ആത്മസഞ്ചാരപഥത്തില് പൊലിയാത്ത കൈച്ചിരാതായ് വെളിച്ചം പകര്‍ന്നേ.. എന്നകക്കണ്ണിന് തിമിരം വിലക്കുവാനെന്നുമേ യെന്നുള്ളില്‍ വാഴുക നീ
കഥയല്ലിത് – ബാലചന്ദ്രന് അമ്പലപ്പാട്ട്

ഒരാഴ്ച മുമ്പ് രഞ്ജിത്ത് വീടിനുള്ളില്‍ തൂങ്ങിമരിച്ചു. ഞാന്‍ രഞ്ജിയും അവന് രഞ്ജിതും. ഒന്നിച്ചു പഠിച്ച അയല്‍ക്കാര്‍. അവന് എന്നെക്കാള്‍ പഠിയ്ക്കാന്‍ മിടുക്കനായിരുന്നു, പക്ഷേ ജോലി ഒന്നും കിട്ടിയില്ല. എനിക്ക് ബാങ്കില്‍ ജോലി കിട്ടുമ്പോള്‍ അവന് പറഞ്ഞു ഓരോരുത്തര്‍ക്കും ഓരോ തലവരയാടാ. അവന് പിന്നെ ജീവിക്കാനായി എന്തൊക്കെയോ ചെയ്തിരുന്നു. ഒന്നിലും കരപിടിച്ചില്ല. അവന് അമ്മയും അമ്മയ്ക്ക് അവനും മാത്രമായി ഒരു ചെറിയ വീട്ടില്‍ ജീവിതം ഒതുക്കിയിരുന്നു. ഞാന്‍ സ്ഥലം മാറി വീടിനടുത്തുള്ള ബാങ്കില്‍ വന്നശേഷം ഒരു ദിവസം അവനെ […]
‘കുരിശിലെ മൊഴികള്‍ ‘ – Mary Alex (മണിയ)

കുരിശിന്റെ വഴികള്‍ പതിനാലെങ്കിലോ കുരിശിലെ മൊഴികളതിന്‍ പാതിയാണ്. ക്രൂരരാം പീഠകര്‍ താഡിച്ചും ഭേദിച്ചും കിരീടം മുള്ളിനാല്‍ മെനഞ്ഞാശിരസ്സിലും കുരിശൊന്നു തോളിലേറ്റിക്കൊടുത്തും കാല്‍വരി മലമേലെത്തിച്ച ക്രിസ്തുവോ കാല് വഴുതി വീണുപോയ് മൂന്നിടത്തായ് കുമ്പിട്ടു മുത്തുന്നാ മൂന്നിടങ്ങളിന്നുമായിരം ഇസ്രായേല്‍ യാത്രയില്‍ വിശ്വാസപൂര്‍വം. തരുവിനാല്‍ തീര്‍ത്തൊരാ ക്രൂശതില്‍ ഇരു കരങ്ങളും വിരിച്ചാ കൈ വെള്ളയില്‍, ഇരുകാല്കള് പിണച്ചതിന് മേലും കാരിരുമ്പാണികള്‍ മൂന്നു തറച്ചവര്‍ തരുവതു നാട്ടിയുയര്ത്തി ദയാലേശം അര്ദ്ധനഗ്നനായതില് യേശു പാവം! ക്രൂശില്ക്കിടന്നവന് ചൊന്നതാം മൊഴികളോരൊന്നും ഇന്നിതായെന്‍ അറിവിന്നനുസൃതം ഞാന്‍ പങ്കിടുന്നു […]
അവസാനിക്കാത്ത ഓര്‍മകളുടെ തിരുശേഷിപ്പ്- ജോസ് ക്ലെമന്റ്

നല്ല വെള്ളിയുടെ ശേഷിപ്പ് മൂകമായ കാത്തിരിപ്പാണ്. ഒരു ഉത്ഥാന പുലരിക്കായുള്ള കാത്തിരിപ്പ്. അവസാനിക്കാത്ത ഓര്‍മകളുടെ തിരുശേഷിപ്പാണ് ഓരോ കല്ലറകളും . അതുകൊണ്ടാണ് ക്രിസ്തു മരണത്തെ നിദ്രയെന്നു വിളിച്ചത്. അതിനാലാണ് അതുവരെ ആരും കിടക്കാത്ത തോട്ടത്തിലെ കല്ലറ അവന് ഉറക്ക ശയ്യയായത്. ആകാശം പറവകളും മാളങ്ങള്‍ കുറുനരികളും സ്വന്തമാക്കിയപ്പോള്‍ അവന് തല ചായ്ക്കാന്‍ ആരോ ഒരിടം കരുതി വച്ചതു പോലെ. അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നും ഭൂമിയെന്ന മണ്‍പാത്രത്തിലേക്കുള്ള കൂടു മാറ്റമാണ് ജീവിതമെന്ന് പാടിയത് വാസ്തവം തന്നെ. മരണമെത്തുന്ന നേരത്ത് […]
പ്രജയില്‍ നിന്ന് പൗരനിലേക്ക് – ആര്.വി ആചാരി (R.V Achari)

നമ്മള് ജനിച്ചത് ബ്രിട്ടീഷ് കോളനിയിലാണ്, നമ്മളില്‍ ചിലര്‍ നാട്ടുരാജ്യങ്ങളിലും. എന്നാല്‍ ഒരു ബ്രിട്ടീഷ് പ്രജയുടെയോ ബ്രിട്ടീഷ് സംരക്ഷിത പ്രജയുടെയോ കഷ്ടപ്പാടുകള്‍ അറിയാനാകാത്ത വിധം നമ്മള് വളരെ ചെറുപ്പമായിരുന്നു. എന്തൊരു മഹത്തായ തലമുറ – ഒരു പ്രജ ആയാണ് ജനിച്ചത്. അതിന്റെ കെടുതികള്‍ അനുഭവിക്കാതെ കുട്ടിക്കാലം ചെലവഴിക്കുകയും ബാല്യത്തിന്റെ അവസാനഭാഗം മുതല്‍ പൗരനായി സന്തോഷത്തോടെ പൂക്കുകയും ചെയ്തു. നമ്മുടെ മുന്‍ തലമുറയിലെ മാതാപിതാക്കളും അവരുടെ മാതാപിതാക്കളും എല്ലാം സഹിച്ചു. അവര്‍ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടി… അവര്‍ ജയിലില്‍ പോയി… […]
ദുഃഖ ശനിയാഴ്ചയുടെ നിശബ്ദത – ആന്റെണി പുത്തന്‍പുരയ്ക്കല്‍

ദുഃഖവെള്ളിയുടെ മുറിവുകള്‍ നെഞ്ചിലേറ്റി, ദൈനംദിന ജീവിതത്തിന്റെ ആലസ്യത്തില്‍ മുഴുകി, ക്ലേശപൂര്‍ണ്ണമായ തിരക്കില്‍, ചിലപ്പോള്‍ വേദനയില്‍ പോലും ആകൃഷ്ടരായി, ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ആഘോഷത്തെ മുന്നില്‍ കണ്ടുകൊണ്ട് മനുഷ്യന് ഏറ്റവും അധികം മറക്കുന്ന ഒരു ദിവസമുണ്ട് – ദുഃഖശനിയാഴ്ച. മരണത്തിനും പുനരുത്ഥാനത്തിനും ഇടയില്‍, ഇരുട്ടിനും വെളിച്ചത്തിനും മദ്ധ്യേ, ഒരു ശ്വാസം പോലെ തൂങ്ങിനില്‍ക്കുന്ന ഈ ദിവസം ഒന്നും സംഭവിക്കാത്ത, എന്നാല്‍ എല്ലാം ഒളിഞ്ഞിരിക്കുന്ന ഒരു ദിവസമാണ്. മരണത്തിനും പുനരുത്ഥാനത്തിനും ഇടയില്‍ നില്ക്കുന്ന ഈ ദിവസത്തെക്കുറിച്ച്, ക്രിസ്തീയ കലണ്ടറില്‍ ഏറ്റവും കുറച്ച് മാത്രമേ […]



