കുഞ്ഞു വാവേടെ കന്നി ചോറൂണു ചടങ്ങു
നടക്കുവാന്‍ പോവുകയാണു.
അതിന്റെയൊരു സന്തോഷവും ഉത്സാ ഹവും
കുഞ്ഞിന്റെ മാതാപിതാക്കളുടെ മുഖത്തു കാണ്മാനുണ്ടു…
കുഞ്ഞു വാവയെ കുഞ്ഞു കസവു മുണ്ടുടുപ്പിച്ചു
കണ്ണെഴുതി പൊട്ടു തൊടുവിച്ചു
മെയ്യാഭരണങ്ങളണിയിച്ചു ചമയി ച്ചൊരുക്കി
അച്ഛന്റെ മടിയില്‍ കിടത്തിയിരിക്കുന്നു.
അച്ഛനുമമ്മയും കാര്യമായ് തന്നെ
ഒരുങ്ങിയിട്ടുണ്ടു..
ആദ്യത്തെ കണ്മണിയുടെ ചോറൂണല്ലേ..
അതൊരാഘോഷമാക്കാനുള്ള
പുറപ്പാടാണവരുടെ…
ബന്ധുക്കളെയൊക്കെ ക്ഷണിച്ചു കാണും..
സദ്യ വട്ടവും ഒരുക്കിയിട്ടുണ്ടാവും..
ആദ്യം അതു നാക്കിലയില്‍ വിളക്കത്തു
വിളമ്പും..
പിന്നെയാണു കുഞ്ഞിനു നല്‍കുക..
ചെറിയ തൂശനിലയില്‍ കുഞ്ഞിനു
മുന്നില്‍
കറികളോരോന്നായ് വിളമ്പി വെക്കും..
നെയ്യും പരിപ്പും പപ്പടവും ചേര്‍ത്തു നന്നായ് കുഴച്ച ചോറില്‍ നിന്നും
ഒരു നുള്ളെടുത്തു ആദ്യം അച്ഛന്‍ കുഞ്ഞിന്റെ കുഞ്ഞു വായില്‍ വെച്ചു കൊടുക്കും..
പിന്നെ ഉപ്പും പുളിയും എരിവുമെല്ലാം
പേരിനൊന്നു തൊട്ടു കൊടുക്കും..
അതുവരെ പരിചിതമല്ലാത്ത രുചിയേറ്റു
കുഞ്ഞു വാവ മുഖം ചുളിക്കും..
ചിലപ്പോള്‍ നാവു കൊണ്ടു പുറത്തേക്കു
തള്ളുകയും ചെയ്യും..
അമ്മിഞ്ഞപ്പാലിന്റെ മധുരമല്ലേ കുഞ്ഞ തു വരേയും അറിഞ്ഞിട്ടുള്ളു..
പായസത്തിന്റെ രുചി നാവില്‍ തട്ടി യാല്‍
ആഹാ കുഞ്ഞു പൈതല്‍ അതു നൊട്ടി നുണയും..
ചോറൂണു ചടങ്ങു കഴിയുമ്പോള്‍
അച്ഛനും സായൂജ്യം അമ്മയ്ക്കും സായൂജ്യം..
പുറകെ മുത്തശ്ശനും മുത്തശ്ശിയു മൊക്കെ
പേരിനെന്തെങ്കിലും ഒന്നു തൊട്ടു കുഞ്ഞു നാവില്‍ തേച്ചു കൊടുക്കും..
അപ്പൊഴേക്കും അലോസരപ്പെട്ടു, ഉറക്കവും വന്നു കുഞ്ഞു വാവ കരയാന്‍ തുടങ്ങും..
അതോടെ അച്ഛന്‍ കുഞ്ഞിനെ അമ്മ യ്ക്കു കൈമാറും ..
പിന്നെ അമ്മേടെ നെഞ്ചിലെ ചൂടു പറ്റി കുഞ്ഞുവാവ അമ്മിഞ്ഞപ്പാലുണ്ടു സുഖമായ് ഉറങ്ങും…












