LIMA WORLD LIBRARY

അക്ഷരകിരണങ്ങള്‍ – മാലൂര്‍ മുരളി

പ്രപഞ്ച കാഴ്ചകളേറെക്കാണ്മാന്‍ ബാഹ്യക്കണ്ണിനു കഴിയുമ്പോള്‍ അവയുടെ കാമ്പുകള റിയുന്നതിനാ – യകമിഴി വിടരേണം അകമിഴി വിടരണമെങ്കില്‍ അക്ഷരദീപം തെളിയേണം ആ,പ്രഭയുള്‍ക്കൊണ്ടകതാര്‍, ചിന്താലോകത്തേക്കുഗമിക്കേണം. തിന്മവിതയ്ക്കാന്‍വിളനിലമാ .യി – ട്ടവനിയെ ഉഴുതു മറിയ്ക്കുമ്പോള്‍ ! സഹജരെയുള്‍പ്പെടെ കൊയ്തുമെതി – ച്ചുര്‍ജ്ജത്തെ യശിപ്പൂ ധനമോഹാല്‍…. കഷ്ടം ..മര്‍ത്യാ….ദുഷ്ഠാ നിന്നുടെ ഹൃദയം ശിലയോ ലോഹമതോ….? മാനവനെന്നുള്ളര്‍ത്ഥം നിന്നുടെ ചാരേ പോയിട്ടുണ്ടോ? സാമൂഹികമാം ശരി – തെറ്റുകളെ നേരായ് ചിന്തിക്കാന്‍ അക്ഷരദീപക്കിരണത്താ- ലുള്‍ക്കണ്ണു തുറക്കേണം കൊടിച്ചിനായുടെ ജീവിത മതുപോ- ലക്ഷര രഹിത സഹോദരരും! സമൂഹമേലാളപ്പച്ചപ്പിന്‍ […]

ഞാന്‍ മന്ത്രിയായാല്‍ – ഗിരിജ ഉദയന്‍ മുന്നൂര്‍കോഡ്

ജനസേവനം മഹാശ്ചര്യം ……..എനിക്കും കൈ ഇട്ടു വാരണം പണം എന്ന നേതാവ് ആവില്ല ഞാന്‍. അഴിമതിക്കെതിരെ പ്രസംഗിക്കുമ്പോഴും, അഴിമതിക്കേസില്‍ മുന്നിട്ടു നില്ക്കുന്ന ഇന്നത്തെ നേതാക്കളെ പോലെയാവില്ല, വീറോടും, വാശിയോടും കൂടി മത്സര രംഗത്തേക്ക് വരുന്നവരുടെ ലക്ഷ്യം എന്താണ്? ഇന്ത്യന്‍ പാര്‍ലമെന്റിലെ ഒരംഗത്തിനു അര ലക്ഷം രൂപ ശമ്പളം, പിന്നെ കിമ്പളം വേറെ. ഒപ്പം അല്ലവന്‍സ്, അതും ഇതുമൊക്കെയായി പിന്നെയും കിട്ടും. എങ്ങിനെയായാലും ഒരുമാസം ഒരുലക്ഷം കൈയില്‍ കിട്ടും. അതിനു പുറമെ യാത്ര സൌജന്യം ഭാര്യക്കും ഭര്‍ത്താവിനും രാജ്യത്ത് […]

വിരഹിണി – ലാലിമ (ലാലി രംഗനാഥ്)

പകരുന്നു ഞാനെന്റെ ഹൃദയതാളം, നിന്റെ ഹൃദയത്തിലേയ്ക്കിന്നു തെല്ലുനേരം.. അറിയുവാനായി നിനക്കു മാത്രം മൗനമായ് മൊഴിയുമീ പ്രണയമന്ത്രം. അകലെയെങ്ങോ പോയ് മറഞ്ഞീടിലും തിരയുന്നുവോ എന്റെ വഴികളില്‍ എന്നെ നീ.? പതിയുന്നു നിന്നുടെ കാല്‍പ്പാടുകള്‍ പതിയെ തിരിഞ്ഞു ഞാന്‍ നോക്കീടവേ, നിന്റെ നനവാര്‍ന്ന മിഴികളും കാണുന്നു ഞാന്‍. പ്രിയനേ,നിന്നരികില്‍ ഞാനെന്നുചേരും? മരണം കവര്‍ന്നൊരന്‍ ജീവിത ഗാനത്തിന്‍ ഈണമായ്ത്തീര്‍ന്നു നീ പോയതെന്തേ? ഇനിയെത്ര കാതം ഞാന്‍ താണ്ടിടേണം എന്റെ ഈ ഗാനമീണത്തില്‍ മൂളീടുവാന്‍..? പ്രാണേശ്വരാ,നിന്റെ സാമീപ്യമില്ലാതെ പാടുവതെങ്ങിനെ യുഗ്മഗാനം..?    

ജുഡീഷ്യറിയെ അസ്ഥിരപ്പെടുത്താനുമുള്ള ഗൂഢാലോചന – അഡ്വ. പാവുമ്പ സഹദേവന്‍

ഇന്ത്യന്‍ സുപ്രീം കോടതിയുടെ ചരിത്രത്തില്‍ ഇത്രയേറെ വിവാദങ്ങള്‍ സൃഷ്ടിച്ച മറ്റൊരു ചീഫ് ജസ്റ്റിസ് ഇല്ലെന്ന് തന്നെ പറയാം. അയോധ്യാ കേസ് പോലെയുള്ള സങ്കീര്‍ണ്ണമായ വിഷയങ്ങളില്‍ അന്തിമ തീര്‍പ്പുകല്‍പ്പിച്ചത് ഭരണപരമായ അദ്ദേഹത്തിന്റെ മികച്ച നേട്ടമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാല്‍, ഭരണകൂടത്തിനെതിരെ ഉയര്‍ന്ന അഴിമതി കേസുകളില്‍ (റഫേല്‍) ക്ലീന്‍ ചിറ്റ് നല്‍കിയതും, തനിക്കെതിരെ ഉയര്‍ന്ന പീഡന ആരോപണത്തില്‍ സ്വയം വിധികര്‍ത്താവായതും, എല്ലാറ്റിനുമുപരി വിരമിച്ചയുടനെ സര്‍ക്കാരില്‍ നിന്ന് രാജ്യസഭാ എം.പി പദവി സ്വീകരിച്ചതും അദ്ദേഹത്തെ കടുത്ത വിമര്‍ശനങ്ങളുടെ കേന്ദ്രമാക്കി മാറ്റി. 1954 നവംബര്‍ […]

തെരഞ്ഞെടുപ്പു ‘ഗോദ’ സംഭാവനകളുടെ പൂരപ്പറമ്പ് – ബാലചന്ദ്രന്‍ അമ്പലപ്പാട്ട്

ബാങ്ക് അക്കൗണ്ടിലെ ത്തേണ്ട 60000 കോ ടി രൂപയോളം ഇല ക്ഷന്‍മൂലം വിപണിയില്‍ ഇറ ങ്ങുന്നതായി റിസര്‍വ് ബാങ്ക് പറയുന്നു. ഇതില്‍ അതിശയോ ക്തി ഉണ്ടെന്നുതോന്നുന്നില്ല. പണ്ടത്തെപ്പോലെ ചുവരെഴുത്തി നും പ്രചാരണത്തിനും എന്തിന് ബൂത്തിലിരിക്കാന്‍ പോലും ആള്‍ക്കാര്‍ക്ക് കൂലികൊടുക്കാ തെ പറ്റില്ല. ചുമരെഴുത്ത് സൗജ ന്യമല്ല. ചതുരശ്രയടിക്കാണ് കൂലി. ഒരു സ്ഥാനാര്‍ത്ഥിക്ക് മൂന്നുലക്ഷത്തിലധികം രൂപ ഇതിനുതന്നെ വേണ്ടിവരുമത്രെ മുപ്പതുദിവസത്തെ പ്രവര്‍ത്ത നത്തിനിറക്കുന്നവരുടെ ദിവസ ക്കൂലി, ഭക്ഷണം, കാറ്, ലോറി, ജീപ്പ്, പോസ്റ്ററുകള്‍, ഫ്ളെ ക്സുകള്‍, മൈക്കുപ്രചാരണം, വീടുവീടാന്തരമുള്ള […]

പിരിയുവാനാവില്ല – പ്രസന്ന നായര്‍

പിറന്ന നാള്‍ മുതല്‍ ഓരോ തുടിപ്പിലും നിന്‍ വരവിനായ് ഹൃദയം കൊതിച്ചു ഉദയാസ്തമയങ്ങള്‍ വിട ചൊല്ലി മറയേ എന്‍ നീള്‍ മിഴി പീലി നനഞ്ഞു ഓരോ ഋതുവും കൊഴിഞ്ഞു വീഴുമ്പോള്‍ എന്‍ അഭിലാഷ ചഷകമൊഴിഞ്ഞു ആയുസിന്‍ പുസ്തക താളുകള്‍ മറിയുമ്പോള്‍ അറിയാതെ മാനസമിടറി പിരിയുവാനാവില്ല എന്നോതിയിട്ടും കാണാന്‍ കഴിയാതെ മറഞ്ഞതെന്തേ? തമ്മില്‍ ചേരാനാവാതെ അകന്നതെന്തേ?  

 യുദ്ധ പൂരിതമായ മനസ്സ് – ഡോ.വേണു തോന്നയ്ക്കല്‍

ലോക ചരിത്രം യുദ്ധങ്ങളുടേതാണ്. നമ്മുടെ ഭാവനയും ചിന്തയും യുദ്ധ പൂരിതമാണ്. അതിന് തെളിവാണ് മിത്തോളജിയും പൗരാണിക കൃതികളും ഇതിഹാസങ്ങളും പറയുന്നത്. ഭാരതത്തിന്റെ ഇതിഹാസങ്ങളായ രാമായണവും മഹാഭാരതവും യുദ്ധങ്ങളുടെ കഥയാണ് പറയുന്നത്. ഭാരതത്തിന്റെ മാത്രമല്ല ലോക സാഹിത്യത്തില്‍ എങ്ങും നമുക്ക് യുദ്ധത്തെ മഹത്വപ്പെടുത്തുന്നത് കാണാനാവും. ഹോമറുടെ ഇലിയഡും ഒഡീസിയും മറ്റെന്താണ് പറയുന്നത്. ഇനിയും എത്രയോ പൗരാണിക കൃതികള്‍. മിക്കതും യുദ്ധത്തിന്റെ ആകൃതിയില്‍ ചമച്ചതാണ്. യുദ്ധത്തിന് സുദീര്‍ഘമായ ചരിത്രമുണ്ട്. യവന ലോകത്ത് 27 വര്‍ഷം (BCE 431- BCE 404) […]

എനിക്ക് ഒന്നുറങ്ങണം –  ജെസ്സി ജോണ്‍

അനന്തു പതിവ് പോലെ ഇന്നും അവളെ കാണാന്‍ എത്തിയിരുന്നു , അവള്‍ തികച്ചും മ്ലാനവതി ആയിരുന്നു, ഭദ്രന്‍ അവന്റെ കൈ കുമ്പിളില്‍ അവളുടെ മുഖം പിടിച്ചുയര്‍ത്തി, എന്നിട്ട് അവളുടെ കണ്ണുകളിലേക്ക് നോക്കി ,അവന്റെ ആ നോട്ടം അവളുടെ ഹൃദയ കവാടങ്ങള്‍ ഭദ്രയുടെ മനസ്സില്‍ നേര്‍ത്ത തണുപ്പ് അനുഭവപ്പെട്ടു, ഭദ്രയുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി. അവന് കാണാമായിരുന്നു ആ കണ്ണുകളില്‍ ഒരു കായല്‍, അവന്‍ ചോദിച്ചു എന്തേ എന്റെ കൊച്ചിന്റെ സങ്കടം,, അവള്‍ പരിസരം മറന്ന് അവന്റെ നെഞ്ചില്‍ […]

വേദനകള്‍ക്ക് വേതനമുണ്ട് – ജോസ് ക്ലെമന്റ്

നമ്മുടെയൊക്കെ വേദനകള്‍ക്ക് വേതനമുണ്ട്. പക്ഷേ, ആ വേതനം കിട്ടുന്നതിന് ഒരു സമയമുണ്ട്. ഈശോയുടെ വേദനകളുടെ വേതനമായിരുന്നു അവന്റെ ഉയിര്‍പ്പ്. നമ്മുടെ വേദനകള്‍ക്ക് ഉടന്‍ വേതനം ലഭിക്കാന്‍ സമരം ചെയ്യുന്നവരാണ് നമ്മള്‍ . ഒരു മൂന്നു നാള്‍ പോലും നമുക്ക് കാത്തിരിക്കാനാവില്ല. കാത്തിരിക്കുന്നവര്‍ക്കൊക്കെ വേതനം ലഭിച്ചിട്ടുണ്ട്. വേദനകളുടെ കാത്തിരിപ്പിന് മുദ്ര വച്ച കല്ലുകള്‍ തടസ്സമായാലും അവ മാറ്റപ്പെടും. ഒരു ഉയിര്‍പ്പുണ്ടാകും. അത് വേദനകളില്‍ നിന്ന് , പ്രശ്‌നങ്ങളില്‍ നിന്ന് , രോഗങ്ങളില്‍ നിന്ന് , അസ്വസ്ഥതകളില്‍ നിന്നെല്ലാമുള്ള ഉയിര്‍പ്പാകാം. […]

ആത്മാവിന്റെ മുറിവുകള്‍ അക്ഷരങ്ങളാകുമ്പോള്‍ – കെ. ആര്‍ മോഹന്‍ദാസ്

ഒരു കഥ വായിക്കുന്നത് എന്തിനാണ് എന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമില്ല. പക്ഷേ, ഓരോ നല്ല കഥയും നമ്മെ നമ്മില്‍ നിന്ന് കുറച്ചെങ്കിലും വിട്ടയച്ച് മറ്റൊരാളുടെ ജീവിതത്തിലേക്ക് നയിക്കുന്നുവെന്നത് സത്യമാണ്. അതാണ് വായനയുടെ അത്ഭുതം-നമ്മുടെ അനുഭവങ്ങളുടെ ചുരുങ്ങിയ വലയത്തില്‍ നിന്ന് പുറത്തേക്ക് നീക്കി, അന്യമായ ലോകങ്ങളെയും മനുഷ്യരെയും നമ്മില്‍ അനുഭവമാക്കുക. ഇത്തരം ഒരു അനുഭവമാണ് ശ്രീകുമാരിയുടെ ”ഹവേലി” എന്ന കഥാസമാഹാരം തുറക്കുമ്പോള്‍ ലഭിക്കുന്നത്. വര്‍ത്തമാനകാലത്ത് കഥകള്‍ ജീവിതപരിസരങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുകയും യഥാതഥമായിവരയ്ക്കുകയും ചെയ്യുന്നു. ശ്രീകുമാരിയുടെ ഹവേലി എന്ന കഥാസമാഹാരത്തിലെ […]

– ജോസ്‌കുമാര്‍ ജര്‍മ്മനി

ലോകമെമ്പാടുമുള്ള തൊഴിലാളികളുടെ അക്ഷീണപരിശ്രമങ്ങളേയും ത്യാഗങ്ങളേയും അനുസ്മരിച്ചും ആദരിച്ചും ഈ വര്‍ഷവും ലോകതൊഴിലാളിദിനമായ മെയ് ഒന്ന് ഒരു അവധിദിനമായി കടന്നുപോയി. പാടത്തും, പണിശാലകളിലും, ചുട്ടുപൊള്ളുന്ന മണലാരണ്യങ്ങളിലും, മരംകോച്ചുന്ന മഞ്ഞില്‍ തണുത്തുവിറച്ചും പണിയെടുത്തവരും പണിയെടുത്തുകൊണ്ടിരിക്കുക്കുന്നവരുമായ ലക്ഷോപലക്ഷം തൊഴിലാളികളുടെ അചഞ്ചലമായ സമര്‍പ്പണത്തിന്റേയും കഠിനാധ്വാനത്തിന്റേയും ഫലങ്ങളാണ് നാമിന്നനുഭവിച്ചുകൊണ്ടിരിക്കുന്ന എല്ലാ സുഖസൗകര്യങ്ങളും എന്ന നഗ്‌നസത്യം സൗകര്യപൂര്‍വ്വം വിസ്മരിച്ചുകൊണ്ട്, തൊഴിലാളികളെ ഇനിയും പുതിയ പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് എങ്ങനെ കൂടുതല്‍ കൂടുതല്‍ ചൂഷണം ചെയ്യാം എന്ന ചിന്തയിലാണ് വരേണ്യവര്‍ഗ്ഗമെന്ന് കാലത്തിന്റ അടയാളങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. തുല്യജോലിക്ക് തുല്യശമ്പളത്തിനുവേണ്ടി, […]

ഐശ്വര്യമുള്ളൊരു കൊച്ചു വീട് – ശ്രീകല മോഹന്‍ദാസ്

പഴയ കാലത്തെ ഓര്‍മ്മപ്പെടുത്തുന്ന പ്രൗഢിയുള്ളൊരു തറവാട്ടു വീട്.. പുറം തിണ്ണയും ചവിട്ടുപടികളും പടി കയറി പൂമുഖത്തെത്തുമ്പോള്‍ ചാരിയിരിക്കുവാന്‍ അരമതിലും തൂണും റെഡ് ഓക്‌സൈഡ് പൂശി മിനുക്കിയ പൂമുഖവും, ഓടു മേഞ്ഞ മേല്‍ക്കൂരയുമായ് നല്ല ഐശ്വര്യമുള്ളൊരു കൊച്ചു വീട്.. രണ്ടു നിലയുള്ളൊരു വിടാണതു.. അതിന്റെ ഒരു വശത്തായ് ഒരു ജാലകം കാണാം.. മിക്കവാറും വശത്തുള്ള വരാന്തയിലൂടെ മുകളിലേക്കു കയറുവാന്‍ ഒരു മര ഗോവണി ഉണ്ടായിരിക്കും… ചുറ്റിലും നില്‍ക്കുന്ന മരങ്ങളൊക്കെയും ചേര്‍ന്ന് നല്ല ശീതളിമയുള്ളൊരു അന്തരീക്ഷം അവിടെ നില നില്‍ക്കുന്നുണ്ടു.. […]

കുട്ടിക്കാലത്തെ ഹീറോ – ഷീബ എസ് ജെയിംസ്‌

ഇന്നലെ പെയ്ത മഴയില്‍ കുളിച്ച് നില്‍ക്കുന്ന പ്രഭാതം…. പിച്ചകത്തലപ്പിലത്രയും പൂക്കള്‍ വിരിഞ്ഞിരിക്കുന്നു. ഇല പടര്‍പ്പിലൂടെ കിനിഞ്ഞിറങ്ങുന്ന സൂര്യകിരണങ്ങള്‍… മെഴുകിയ മുറ്റത്ത് തിളക്കമുള്ള വൃത്തങ്ങള്‍ വീഴ്ത്തി ഇളം കാറ്റില്‍ കാട്ടുറോസാപ്പൂക്കളുടെയും മുല്ലയുടെയും സൗരഭ്യം. കഥയുടെ ബീജത്തിനായി മനസ്സ് വെമ്പുമ്പോള്‍ ആദ്യം എത്തുന്നത് തറവാടാണ്. തറവാട്ടിലെ എന്നത്തെയും എന്റെ ഹീറോ ചിന്നു അമ്മച്ചിയായിരുന്നു. ആ ഓര്‍മ്മകള്‍ എന്നെ നൊമ്പരപ്പെടുത്തുന്നു. അതിനാല്‍ ആ ഓര്‍മ്മകള്‍ ഒരു കഥയാക്കാന്‍ ഞാന്‍ തീരുമാനിക്കുകയായിരുന്നു. മൂക്ക് കൊണ്ട് സംസാരിക്കുന്ന ചിന്നു അമ്മച്ചി ചിരട്ട കമഴ്ത്തി വച്ചത് […]

അനിമല്‍ ഫാം – ട്വന്റി ട്വന്റി – ഷജിബുദീന്‍ ബി

(മഹാനായ ജോര്‍ജ് ഓര്‍വെല്ലിന്റെ അനുവാദത്തോടെ.) ഏകദേശം ഏഴോളം ഏക്കര്‍ വിസ്താരം.ചുറ്റിനും, മരക്കുറ്റികള്‍ ഒരേ അളവില്‍ മുറിച്ചെടുത്തു നാട്ടിയുണ്ടാക്കിയ ചെറിയ വേലി. മരക്കഷണങ്ങള്‍ കൊണ്ട് നിര്‍മ്മിച്ച ചെറിയ പ്രവേശന കവാടവും ഓടാമ്പലും. സത്യത്തില്‍ തന്റെ ഫാമിന് ജോണ്‍ ഇങ്ങനെയൊരു സുരക്ഷിത കവചം നിര്‍മ്മിച്ചിരിക്കുന്നത് തന്റെ പന്നികള്‍ പുറത്തേയ്ക്കു ചാടിപ്പോകും എന്നു ഭയന്നിട്ടല്ല. പുറത്തു നിന്നും ഒരാക്രമണം പന്നികള്‍ക്കു നേരെ ഉണ്ടാകരുത് എന്ന് മുന്‍കരുതല്‍ എടുത്തതുകൊണ്ടാണ്. ഫാമിനു നടുവിലായി ദൂരെ നിന്നു നോക്കിയാല്‍ സര്‍പ്പിളാകൃതിയിലുള്ള ഒരു ഗോളം മണ്ണില്‍ അല്‍പ്പം […]

മിസ്ഡ് കാള്‍ – പൂന്തോട്ടത്ത് വിനയകുമാര്‍

മനീഷയ്ക്ക് ഫോണ്‍ ഒരു സാധാരണ ഉപകരണം മാത്രമല്ലായിരുന്നു – അത് അവളുടെ ലോകം തന്നെ ആയിരുന്നു. സോഷ്യല്‍ മീഡിയ, ചാറ്റുകള്‍, റീലുകള്‍… അവളുടെ ദിനം തുടങ്ങുന്നതും അവസാനിക്കുന്നതും മൊബൈല്‍ സ്‌ക്രീനിലൂടെയായിരുന്നു. ഒരു രാത്രി, ഉറങ്ങാന്‍ പോകുന്നതിനുമുമ്പ്, അവളുടെ ഫോണില്‍ ഒരു മിസ്ഡ് കാള്‍ വന്നു. പരിചയമില്ലാത്ത നമ്പര്‍. ആദ്യം അവള്‍ അത്ര ശ്രദ്ധിച്ചില്ല. എന്നാല്‍ അടുത്ത ദിവസം വീണ്ടും അതേ നമ്പറില്‍ നിന്ന് വീണ്ടും ഒരു മിസ്ഡ് കാള്‍ അതിനുശേഷം ദിവസേന അത് പതിവ് തെറ്റിക്കാതെ അവളെ […]