മാളത്തിലൊളിക്കുന്ന സംസ്കാരിക നായകർ – കാരൂർ സോമൻ, (ചാരുംമൂടൻ)

മനുഷ്യർ ഇന്ന് നേരിടുന്ന രണ്ട് ദുരന്തങ്ങളാണ് ഒന്ന് കള്ളന് ചൂട്ടുപിടിക്കുക അല്ലെങ്കിൽ ആഗ്രഹി ക്കുന്നത് കിട്ടാതിരിക്കുക. മനുഷ്യരെ അജ്ഞതയുടെ ഭൂമുഖത്തു് നിന്ന് മാത്രമല്ല അവരുടെ ജീർണവികാരങ്ങളെ ശക്തിയോടെ വിളിച്ചറിയിച്ചവരാണ് ലോകമെങ്ങുമുള്ള സാഹിത്യ പ്രതിഭകൾ. സാഹിത്യ രംഗത്ത് എം.കൃഷ്ണൻ നായർ, സാമൂഹ്യ സാംസ്കാരിക രംഗത്ത് ഡോ.സുകുമാർ ആഴിക്കോട് ഏത് വിഷയവും അതിന്റെ സൂക്ഷ്മതലങ്ങൾ നമ്മുടെ മുന്നിൽ തുറന്നുകാട്ടി അതിലെ അനീതി, അജ്ഞത ബോധ്യപ്പെടുത്തുമായിരിന്നു. ഇന്നത്തെ എഴു ത്തുകാർ, ബഹുഭൂരിപക്ഷം മാധ്യമങ്ങൾ നാട് വാഴുന്നോർക്ക് വാലാട്ടികളായി നടക്കുന്ന കാഴ്ച യാണ് […]
മൗനം, വാചാലം – ശ്രീ മിഥില

നിശ്ശബ്ദവീഥിയിൽ നിറഞ്ഞു നിന്ന കോളാമ്പിപ്പൂക്കളോട് ഒന്നേ ചോദിക്കാനുണ്ടായിരുന്നുള്ളൂ.. ഈവഴി പോയവർ എന്തൊക്കെയാവാം പറഞ്ഞിട്ടുണ്ടാവുക.. ഒരുപാടൊപാട്.. കോളാമ്പികൾ തല താഴ്ത്തി.. മുക്കുറ്റികൾ എന്തോ പറയാൻ വെമ്പി.. തുമ്പകൾ തലയാട്ടി നിന്നു.. വാകപ്പൂമരങ്ങൾക്ക് പറയാനുണ്ടായിരുന്നത് പ്രണയലഹരിയുടെ ഒരായിരം കഥകളാണ്.. ചെമ്പരത്തിക്കാടുകൾക്കോ, പ്രണയ നൊമ്പരങ്ങളുടെയും.. ചെത്തി, മന്ദാരം, തുളസികൾക്ക് കൃഷ്ണപൂജയുടെ മഹാത്മ്യങ്ങൾ.. അരിപ്പൂവുകൾ ശ്വാസമടക്കിപ്പിടിച്ചു.. പൂക്കളങ്ങൾ തീർക്കുന്ന തിരക്കിൽപെട്ട് വിവിധതരം പൂക്കൾ ഒരു കൂടയിൽ സ്നേഹസൗഹാർദ്ദം ചൊരിഞ്ഞു.. അവർക്ക് പറയാനുണ്ടായിരുന്നത് അതിർവരമ്പുകളില്ലാത്ത കൂട്ടായ്മയുടേതാണ്.. ഓർക്കിഡുകളും ആന്തൂറിയങ്ങളും കഥയൊന്നുമറിയാതെ ആഘോഷങ്ങൾ തുടങ്ങി.. അമ്പിളിയും […]
അറിവിന്റെ വെളിച്ചം – അഡ്വ. വത്സ മരങ്ങോലി

അക്ഷരം അറിവ് ആണ്. അറിവ് വെളിച്ചമാണ് . ആ വെളിച്ചം വരും തലമുറയ്ക്ക് പകർന്നു നൽകുന്നത് അധ്യാപകരാണ്. ഒരു മനുഷ്യന്റെ ജീവിതത്തിൽ മാതാപിതാക്കൾക്കൊപ്പം തന്നെ ഹൃദയത്തിൽ എന്നും ആദരവോടെ നിലനിൽക്കുന്ന വ്യക്തിയാണ് അധ്യാപകൻ. അറിവ് പകർന്നു നൽകുന്നതിലുപരി, ജീവിതത്തെ എങ്ങനെ നേരിടണമെന്നും ശരിയും തെറ്റും തിരിച്ചറിയണമെന്നും സ്വപ്നങ്ങൾക്ക് ചിറകുനൽകണമെന്നും പഠിപ്പിക്കുന്നവരാണ് അവർ. അധ്യാപകൻ പാഠപുസ്തകത്തിലെ അക്ഷരങ്ങൾ മാത്രം അല്ല പഠിപ്പിക്കുന്നത് ; ജീവിതത്തിന്റെ അർത്ഥം വായിച്ചെടുക്കാനുള്ള വിവേകവും മനസ്സിൽ നന്മയുടെ വിത്തും പാകുന്നു. ഒരു നല്ല അധ്യാപകന്റെ […]
ഗുരുസ്മരണ – ബേബി മാത്യു അടിമാലി

മനസ്സിലെന്നും തിളങ്ങി നിൽക്കുമൊരു നിറദീപമാണെൻ അധ്യാപകർ സ്നേഹമേകുന്നവാക്കു തന്നൊരു കൂട്ടുകാരാണവരെപ്പോഴും നന്മയെന്തെന്നു ചൊല്ലിത്തന്നെൻ്റെ വന്നപിഴവുകൾ തിരുത്തുവാൻ തണലൊരുക്കി നടന്നു മുന്നിലായ് കൈപിടിച്ചു നടത്തുവാൻ പുസ്തകങ്ങളിലൊതുങ്ങാത്തൊരു ജീവപാഠങ്ങൾ തന്നവർ വിണ്ണോനോളം പറക്കുവാനായി ചിറകുകൾ നൽകിയതുമവർ പാദപത്മങ്ങളിൽ വീണു ഞാനിന്നു നമ്രശിരസ്കനായ് നിൽക്കവേ ഹൃദയമർപ്പിച്ചു ചൊല്ലിടുന്നെൻ്റെ അധ്യാപകദിനാശംസകൾ!
ശത്രുപക്ഷങ്ങൾ – മോഹൻ ചെഞ്ചേരി

കൂട്ടുതെറ്റി പിരിയുന്നു നമ്മൾ കുറ്റമെന്തെന്നറിയാതെ വഴിയിൽ കലഹഭാഷ്യങ്ങളില്ലാതെ പോയോർ കലിയടങ്ങാതെടുക്കുന്നു ചുരിക ! പുഴുപിടയ്ക്കും തലച്ചോറിന്നുള്ളിൽ കുരുതിനാമ്പിൻ ചിലയ്ക്കുന്ന ശബ്ദം പേരുപറയാത്തൊരജ്ഞാത ശത്രു പോരിനായ് വേഷമണിയുന്നു പിന്നിൽ. ഒരുമരത്തിൻ്റെ തായ്വേരു തമ്മിൽ ജലമെടുക്കുന്ന തർക്കത്തിലാണ്ടാൽ തലയെടുപ്പുള്ളയിലകൾ തെറിക്കും തണലുതിരയുവോർക്കെരിവായ് ഭവിക്കും ഝടിതിയിൽ ലോകമിരുളുന്നു മുറിവായ് മനിതരറിയാതെ പകപോക്കിടുന്നു. അമ്പിനാൽവീണ അരുമസൂനങ്ങൾ പശ തിരക്കില്ല ഞെട്ടിലേയ്ക്കൊട്ടാൻ! മതമുരുക്കി പണിയുന്ന ശിരസ്സിൽ സടകുടഞ്ഞെത്തുമശനിപാതങ്ങൾ ഉരുള വാരികൊടുത്ത കൈത്തണ്ടിനെ പലതരത്തിലെ പലഹാരമാക്കിടും! ശത്രുപക്ഷങ്ങളില്ലെങ്കിൽ ആയുധം മൂർച്ചകൂട്ടിയിട്ടെന്താണു കൗതുകം? പത്തുപേരിൽ നിന്നാഞ്ചാളുകൂടിയാൽ രണ്ടുപക്ഷമായ് […]
“കഥായാനം” വെയിൽ കൊണ്ട സൂര്യൻ – വട്ടപ്പാറ വി.ജി.എം ലേഖ

മഴ വേവുന്ന മനസ്സുമായി സംജ്ഞാ ദേവി മാധ്യമ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ വന്നു. പത്ത് ഡോക്ടർമാർക്ക് തുല്യയാണ് ഭാര്യ എന്നല്ലേ പറയാറ്. ആ നിലക്ക് പതിയെക്കുറിച്ച് പത്നിയുടെ വാക്കുകൾ വിശ്വസിക്കാം. …… ലോകനാഥനായ സൂര്യനിൽ സൗര കളങ്കം അതായത് സൺ സ്പോട്. സൗരജ്വാലകൾ ഭൂമീനിലയത്തിലെ കാലാവസ്ഥയെ എങ്ങനെ ബാധിക്കും? പ്രോട്ടോൺ കണങ്ങളുടെ പ്രവാഹം മൂലം ഭൂമീനിവാസികൾക്കുണ്ടാകുന്ന മാറ്റങ്ങൾ എന്തെല്ലാമാണ്? മാധ്യമ സമൂഹത്തിന് അങ്ങനെ ഒരുപാട് — ചോദ്യങ്ങൾ — പക്ഷേ സൂര്യപത്നിയുടെ ആകുലതകൾ വേറെയാണ്. സംജ്ഞാ ദേവി […]
കാലഘട്ടത്തിന്റെ സാന്നിധ്യങ്ങളാണ് അധ്യാപകർ – പ്രൊഫ്. കവിതാ സംഗീത്

ചില മനുഷ്യർ നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത് ഒരു കാലഘട്ടത്തിന്റെ ഭാഗമായി മാത്രമല്ല; നമ്മുടെ ജീവിതത്തിന്റെ ദിശ തന്നെ മാറ്റിവയ്ക്കാനാണ്. അത്തരം ചില സാന്നിധ്യങ്ങളാണ് അധ്യാപകർ. ഒരു ക്ലാസ് മുറിയിൽ, കൈയിൽ ഒരു പുസ്തകവുമായി നിൽക്കുന്ന അധ്യാപകനെ നമ്മൾ പലപ്പോഴും കാണുന്നു. പക്ഷേ, ആ പുസ്തകത്തിനപ്പുറം അദ്ദേഹം തുറന്നുവയ്ക്കുന്ന ലോകങ്ങൾ എത്രയോ വലുതാണ്. അക്ഷരങ്ങൾക്ക് അർത്ഥം പകരുന്നതിനൊപ്പം, ജീവിതത്തിന് അർത്ഥം കണ്ടെത്താനും അദ്ദേഹം നമ്മെ പഠിപ്പിക്കുന്നു. അറിവിന്റെ വെളിച്ചം പകരുന്നതോടൊപ്പം, ഇരുട്ടേറിയ വഴികളിൽ സ്വന്തം വെളിച്ചമാകാനുള്ള ആത്മവിശ്വാസവും നൽകുന്നു. […]
മഴ – മാലൂർ മുരളി

മഴയാണ് ഭൂമിയെ മയമേറ്റിടുന്നതും മഴയാണ് ഭൂവിന്നു ഗർഭമേകുന്നതും മഴയാണ് മനുഷ്യന്റെ മാനസതാപത്തെ മന്ദസ്മിതത്താലെ മഞ്ഞാക്കിടുന്നതും. മഴയാണു നന്മതൻ വിത്തുപാകുന്നതും മഴയാണു ലോകത്ത് കുളിർകാറ്റിടുന്നതും മഴയാണു മിഥുനത്തി- നുന്മാദ നൃത്തങ്ങൾ പകരുന്ന ശ്രീകോവി – ലാക്കി മാറ്റുന്നതും. മഴയാണു ശ്രീയെ തലോടി നിൽക്കുന്നതും മഴയാണ് കാഞ്ചന – പ്പട്ടുവിരിപ്പതും മഴയാണു ജീവന്റെ ഹേതുവാകുന്നതും മഴയാണു പ്രാണന്റ മാതാവു തന്നെയും.!! മഴയെ പ്രണയിച്ച് ജീവിക്കയെന്നത് മനുജന്റെ കർമ്മമായ് കാണേണ്ടതല്ലയോ? മണ്ണിന്റെമാറിൽ പുണർ – ന്നതിൻ പയസ്സിനെ മോദമായൂറി കുടിക്കേണ്ടതല്ലയോ?
കൃഷ്ണസങ്കല്പം – ഗിരിജാവാര്യർ

കൃഷ്ണസങ്കല്പംപോലെ മനോഹരമായ മറ്റെന്തുണ്ട് ഈ ലോകത്തിൽ ഇന്ന് ഞാൻ എപ്പോഴും ചിന്തിക്കാറുണ്ട്. ഉണ്ണിക്കണ്ണനായി പ്രപഞ്ചത്തെ മുഴുവൻ മോഹിപ്പിച്ച് ആ കുഞ്ഞ് ലീലകളാടി. പൂർവ്വസൂരികളുടെ കാലംമുതൽ ദേ, ഈ ദിവസംവരെയുള്ള ചരിത്രം എടുത്തു നോക്കിയാൽ കണ്ണന്റെ ലീലകൾ ലഹരിയാക്കി മാറ്റിയ എത്രയെത്ര കവികൾ, ചിത്രകാരന്മാർ,നർത്തകർ.. “ അൻപാഴിത്തിരയിൽ വഞ്ചികളിയ്ക്കു- മമ്പാടിക്കുഞ്ഞിൻപുരികവും കാതോളംനീട്ടി മഷിയെഴുതിയ കൂറോളം വെട്ടും മിഴികളും.. കട്ടത്തൈർ കൂട്ടി “മാമുണ്ടു” വീർത്ത- കുട്ടിക്കുമ്പയും കാണേണം “ എന്ന് ഓട്ടൂർ ഉണ്ണി നമ്പൂതിരിപ്പാട്! അദ്ദേഹം വരച്ചുകാട്ടുന്ന നീലചന്ദ്രികയ്ക്ക്, ആ […]
എയ്ഞ്ചൽ – സാക്കിർ – സാക്കി നിലമ്പൂർ

” ൻ്റെ, പൊന്നെയ്ഞ്ചൽ മോളേ… മമ്മ പറയുന്നതൊന്ന് കേൾക്ക് നീ… മമ്മേടെ കയ്യില് കാശ് തെകയാഞ്ഞിട്ടല്ലേ കുഞ്ഞാ.? അത് കൊണ്ടല്ലേ….? ഉവ്വാവു മാറീട്ട് മമ്മ പണിക്ക് പോവും. കൂലി കിട്ടിയാ ഉടനെ മോൾക്ക് മമ്മ കേയ്ക്ക് വാങ്ങിച്ച് തരും ട്ടൊ…! ” കറാകറാ ശബ്ദത്തോടെ ചുമച്ച് കൊണ്ടാണ് മേരിയത് പറഞ്ഞത്. മീനാമ്മയുടെ കയ്യിൽ നിന്ന് കടം വാങ്ങിയ കാശു കൊണ്ടാണ് മരുന്ന് വാങ്ങിയത് തന്നെ. മോളെ പറഞ്ഞിട്ട് കാര്യമൊന്നുമില്ല. ആശുപത്രിയിൽ നിന്ന് വരുന്ന വഴി ജംഗ്ഷനിൽ പുതുതായി […]
ഇവിടെയാണ് ഓർമ്മകൾ മുങ്ങി മരിച്ചത് – ഡോ.വേണു തോന്നയ്ക്കൽ

ഓർമ്മകളുടെ നിഴൽ വീണ വഴികളിൽ പരതിയാണ് നാം പോയ കാലത്തെ കയ്പും മധുരവും തേടുന്നത്. ഇടറുന്ന ഓർമ്മകൾക്കിടയിൽ എവിടെയോ മറവി മണക്കുന്നുണ്ടാവും. മസ്തിഷ്കത്തിൽ ഘനീഭവിക്കുന്ന വിവരങ്ങളാണ് ഓർമ. മസ്തിഷ്ക കോശങ്ങളിൽ നടക്കുന്ന ജൈവരാസ പ്രതി പ്രവർത്തനങ്ങളാൽ വിവരങ്ങൾ രേഖപ്പെടുത്തി ജൈവരസതത്ര ഫയലുകളിൽ സൂക്ഷിക്കുകയും വേണ്ടപ്പോൾ പുറത്തെടുക്കുന്നതുമാണ് ഓർമ്മയുടെ കെമിസ്ട്രി. വിവരങ്ങൾ സൂക്ഷിച്ച ഫയലുകൾക്കുണ്ടായ നാശത്താൽ മടക്കിയെടുക്കാൻ ആവാത്ത വണ്ണം വിവരങ്ങൾ നഷ്ടപ്പെടുന്നതാണ് മറവി. വേണ്ടത്ര ഉദ്ദീപനം നൽകിയാൽ അവയിൽ ചിലതൊക്കെ വീണ്ടെടുത്ത് ഓർമക്ക് ദാനം ചെയ്യാം. ഉറക്കം […]
പുലരി, വെളിച്ചം കൊണ്ടല്ല തുടങ്ങുന്നത് – ജോസ് ക്ലെമന്റ്

പുലരി, വെളിച്ചം കൊണ്ടല്ല തുടങ്ങുന്നത്. ഇരുട്ടിനെ ഉൾക്കൊള്ളാൻ പഠിച്ച മനസ്സുകൊണ്ടാണ്. നാം കരുതും ഇരുട്ട് പുറത്താണെന്ന് . അല്ല , ഇരുട്ട് പലപ്പോഴും ഉള്ളിലാണ് – പറയാതെ പോയ സ്നേഹത്തിൽ, ക്ഷമിക്കാതെ വച്ച വാശിയിൽ, കാണാതെ പോയ നന്മയിൽ . അതുകൊണ്ടാണ് ബുദ്ധ ദർശനം നമ്മെ ഓർമപ്പെടുത്തുന്നത് : “ആയിരം സൂര്യനുദിച്ചാലും ഉള്ളിലെ ഇരുട്ട് മാറില്ല. ഒരു ചെറിയ തിരി ഉള്ളിൽ തെളിക്കും വരെ” യെന്ന്. വാസ്തവത്തിൽ ഇരുട്ടകറ്റുന്നവർ ആരാണ് ? വലിയ വെളിച്ചക്കാരല്ല. സ്വന്തം നെഞ്ചിലെ […]
സ്ത്രീസുരക്ഷയും രാജ്യവും – എം. തങ്കച്ചൻ ജോസഫ്

നമ്മുടെ രാജ്യത്തിന്റെ ഭാരതമാതാവ് എന്ന സങ്കല്പം തന്നെ സ്ത്രീത്വമാണ്, അതേ ഭാരതത്തിലാണ് ഇന്ന് സ്ത്രീകൾ ക്രൂര ബലാത്സംഗങ്ങൾക്ക് ഇരയായി മാറുന്നു എന്ന വാർത്തകൾ രാജ്യത്തെമ്പാടും തുടർക്കഥകളായി മാറുന്നത്. സ്ത്രീ സുരക്ഷ ഉറപ്പു നൽകാൻ കഴിയാത്ത ഒരു സർക്കാരിന്റെ വീഴ്ച്ചകളെയാണ് ഇവ വ്യക്തമാക്കുന്നത്. അത്തരമൊരു സാഹചര്യത്തിൽ തങ്ങളുടെ അന്തസിനും അഭിമാനത്തിനും വേണ്ടി സ്ത്രീകൾ ഇനിയും പോരാട്ടങ്ങൾ തുടരേണ്ടതുണ്ട്. എന്തെന്നാൽ ഒരു പെൺകുട്ടി അതിക്രമത്തിന് ഇരയാകുമ്പോൾ അത് ആ കുടുംബത്തിന്റെ മാത്രമല്ല ഒരു സമൂഹത്തിന്റെ തന്നെ വേദനയായി മാറുന്നു. ഇത്തരമൊരു […]
അന്നമ്മ തോമസ്-കാത്തിരുന്ന എന്റെ അമ്മ, ഒരു അധ്യാപിക – സപ്ന അനു ബി. ജോർജ്ജ്

ക്ഷമയുടെ പ്രതീകം അനുകമ്പയുടെ തീർത്ഥം, സ്നേഹത്തിന്റെ പാരാവാരം.കവികളും കവിതകളിലും ലിഖിതങ്ങളിലും എത്ര എഴുതിയാലും തീരാത്ത വിഷയം. ആർക്കും പൂർണ്ണ അർത്ഥം മനസ്സിലാക്കാൻ ഇടം കൊടുത്തിട്ടില്ലാത്ത,ആരും തന്നെ നിർവ്വചനം എഴുതിച്ചേർത്തിട്ടില്ലാത്ത സ്നേഹപർവ്വം ആണ് അമ്മ. ജീവിതത്തില് അന്നും ഇന്നും അമ്മ എന്ന അധ്യാപികയാണ് ഇതിലെല്ലാം മുഖ്യ കഥാപാത്രം എന്ന് ഞാൻ മനസ്സിലാക്കി. എന്റെ മനസ്സിലും ജീവിതത്തിലും ശക്തമായി പ്രകടമായിരുന്ന,എന്നാൽ ഒരു സുഹൃത്തിന്റെ ലാഘവത്തോടെ എന്നും എന്നെ മനസ്സിലാക്കിയിരുന്ന,എന്നും എപ്പോഴും, എനിക്ക് ധൈര്യത്തോടെ ഓര്ക്കാന് സാധിക്കുന്ന എന്റെ അമ്മ.ജീവിതത്തിന്റെ എല്ലാ […]
The Landscape of Heart – Amithrajith , Punnayurkulam

The rugged hills rise high and steep, Like heavy secrets we must keep. Then valleys dip, so dark and low, Where hidden tears of sorrow flow. The summer sun brings joyful light, A sudden smile, so warm and bright. But winter winds begin to blow, And freeze the hope we used to know. The shifting […]



