കേരളവർമ്മ വലിയകോയിത്തമ്പുരാൻ (1845–1914) സ്മരണാഞ്ജലികൾ – ബിജു യുവശ്രീ

മലയാളഭാഷയുടെയും സാഹിത്യത്തിന്റെയും നവോത്ഥാനകാലത്തിന് ദിശാബോധം നൽകിയ മഹാപ്രതിഭയായിരുന്നു കേരളവർമ്മ വലിയകോയിത്തമ്പുരാൻ. കവി, പണ്ഡിതൻ, വിവർത്തകൻ, അധ്യാപകൻ, ഭാഷാപരിഷ്കർത്താവ്, സാഹിത്യകാരൻ എന്നീ നിലകളിൽ മലയാളത്തിന്റെ വളർച്ചയ്ക്ക് അദ്ദേഹം നൽകിയ സംഭാവനകൾ അനശ്വരമാണ്. 1845-ൽ ചങ്ങനാശ്ശേരി ലക്ഷ്മീപുരം കൊട്ടാരത്തിൽ, ദേവിയംബ തമ്പുരാട്ടിയുടെയും തളിപ്പറമ്പ് മുല്ലപ്പള്ളി നാരായണൻ നമ്പൂതിരിയുടെയും രണ്ടാമത്തെ പുത്രനായി കേരളവർമ്മ ജനിച്ചു. ബാല്യകാലത്തിനുശേഷം മാതുലനായിരുന്ന ചങ്ങനാശ്ശേരി രാജരാജവർമ്മ കോയിത്തമ്പുരാനോടൊപ്പം തിരുവനന്തപുരത്ത് താമസമാക്കി. അവിടെവച്ച് കാവ്യ, നാടക, അലങ്കാര, വ്യാകരണശാസ്ത്രങ്ങളിൽ ആഴത്തിലുള്ള പഠനം നടത്തി. സംസ്കൃതത്തോടൊപ്പം ഇംഗ്ലീഷ് ഭാഷയിലും പ്രാവീണ്യം […]
മരിച്ചുകൊണ്ടിരിയ്ക്കുന്നവർ – ദീപ ബിബീഷ് നായർ

ജനിച്ചാൽ ഒരിയ്ക്കൽ മരിയ്ക്കണം എന്നത് പ്രകൃതിനിയമം, പക്ഷേ ജീവിച്ചിരിക്കുമ്പോൾ തന്നെ മരിച്ചതിനു തുല്യമായി ജീവിയ്ക്കുന്നവരെ കണ്ടിട്ടുണ്ടോ? അവരെ കാണണം, കണ്ടാലും നിങ്ങളവരെ തിരിച്ചറിയണമെന്നില്ല. അവരുടെ ജീവൻ നിശ്ചലമായതു മനസ്സിലാണ്, ഹൃദയത്തിലാണ്. ആർക്കും വേണ്ടെങ്കിലും ആർക്കൊക്കെയോ വേണ്ടി ജീവിക്കുന്നവരാണവർ, മറ്റുള്ളവരെ ബോധ്യപ്പെടുത്താനായി എന്തൊക്കെയോ കാട്ടിക്കൂട്ടുന്നവർ. സ്വപ്നം കണ്ടതൊക്കെയും വെറുതെയായിപ്പോകുമ്പോൾ, ഉറക്കമില്ലാത്ത രാത്രികളിൽ, ചിന്തകൾ അതിരുകളില്ലാതെ പായുമ്പോൾ, ഹൃദയമുറിവുകളിൽ നിന്നുറയുന്ന രക്തകണങ്ങളെ കണ്ണീരുകൊണ്ട് കഴുകുന്നവർ. സ്നേഹം വേദന മാത്രം തരുമെന്ന തിരിച്ചറിവിൽ, ഒരു ബന്ധങ്ങളും നിർബന്ധിച്ച് നില നിർത്തുന്നതിൽ അർത്ഥമില്ല […]
ഏഷ്യാഡും ആദ്യത്തെ ടെലിവിഷൻ കാഴ്ചയും – ഉല്ലാസ് ശ്രീധർ

1982 നവംബർ 19 മുതൽ ഡിസംബർ 4 വരെയാണ് ഇന്ത്യയിൽ ഏഷ്യാഡ് നടന്നത്… പത്രങ്ങളും റേഡിയോയും മാത്രം പ്രചാരത്തിലുള്ള അന്ന് വളരെ അപൂർവം വീടുകളിൽ മാത്രമാണ് ടെലിവിഷൻ ഉണ്ടായിരുന്നത്… ഞാനും എൻ്റെ കൂട്ടുകാരും ടെലിവിഷൻ കണ്ടിട്ടേയില്ല… ഒരിക്കലും കണ്ടിട്ടില്ലാത്ത ടെലിവിഷനെ കുറിച്ചുള്ള ചർച്ചകൾ ഞങ്ങളെന്നും നടത്താറുണ്ട്… അതോടൊപ്പം പത്രങ്ങളിലും റേഡിയോയിലും നിറഞ്ഞു നിൽക്കുന്ന ഏഷ്യാഡിനെ കുറിച്ചും ഞങ്ങൾ ചർച്ച ചെയ്യുമായിരുന്നു… ഒരു ദിവസം ചർച്ചകൾക്കിടയിൽ മത്തായി ഷാജു പറഞ്ഞു: “ടേയ് കഴക്കൂട്ടത്ത് ഒരു വീട്ടിൽ ടി വിയുണ്ട്. […]
ഭൂമിയെ പ്രകാശിപ്പിക്കുന്ന മുത്തശ്ശി പത്രം – കാരൂർ സോമൻ, (ചാരുംമൂടൻ)

കേരളീയരുടെ സമകാലീന സർഗ്ഗപൈതൃകത്തിലും സാമൂഹ്യ സാംസ്കാരിക ജീവി തത്തിലും അവി ഭാജ്യഘടകമായി മാറിയ മുത്തശ്ശി പത്രത്തിന്റെ നൂറ്റിനാല്പതാം വാർ ഷികാഘോഷം ഉദ്ഘാടനം ചെയ്തു കൊണ്ട് കേരള മുഖ്യ പറഞ്ഞത് ‘വിപ്ലവകരമായ തുടക്കം കുറിച്ച പത്രം, ദീപികയുടെ പ്രസക്തി വിശ്വാസ്യതയാണ്, സെൻസേഷണൽ വാർത്തകളുണ്ടാക്കി റേറ്റിങ് കൂട്ടുന്ന പത്രമല്ല’. ഈ മുത്തശ്ശി പത്രത്തെയോർക്കുമ്പോൾ മലയാള പത്രപ്രവർത്തനത്തിന്റെ പിതാവ് ചെങ്കുളത്തു് കുഞ്ഞിരാമ മേനോനെയും ഓർക്കേണ്ടതുണ്ട്. മുഖ്യമന്ത്രിയുടെ വാക്കുകൾ മുഖവിലക്കെടുക്കുമ്പോൾ ഒരു ചോദ്യമുയരുന്നു. ദീപികപോലെ സ്വാർത്ഥ താല്പര്യങ്ങളില്ലാത്ത, പ്രതിച്ഛായയുള്ള എത്ര പത്രങ്ങൾ കേരളത്തിലുണ്ട്? […]
സാംസ്കാരിക അക്കാദമികൾക്ക് പുതിയ നേതൃത്വം; സാഹിത്യ അക്കാദമിയിൽ കൽപ്പറ്റ നാരായണൻ, സംഗീത നാടക അക്കാദമിയിൽ ജി. വേണുഗോപാൽ

കെഎസ്എഫ്ഡിസി ചെയർമാനായി പ്രേംകുമാർ; ലളിതകലാ അക്കാദമിയിൽ പ്രകാശ് മൂർത്തി, ഫോക്ലോർ അക്കാദമിയിൽ സുരേഷ് ബാബു എളയാവൂർ തിരുവനന്തപുരം: സംസ്ഥാനത്തെ പ്രമുഖ സാംസ്കാരിക സ്ഥാപനങ്ങളുടെയും അക്കാദമികളുടെയും തലപ്പത്ത് പുതിയ നേതൃത്വത്തെ നിയോഗിച്ച് യുഡിഎഫ് സർക്കാർ. സാഹിത്യം, സിനിമ, സംഗീതം, നാടകം, ചിത്രകല, നാടോടി കലകൾ തുടങ്ങിയ മേഖലകളിൽ പ്രവർത്തിച്ചുവരുന്ന പ്രമുഖരെയാണ് വിവിധ സ്ഥാപനങ്ങളുടെ ചെയർമാൻ, വൈസ് ചെയർമാൻ, സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളിലേക്ക് പരിഗണിച്ചിരിക്കുന്നത്. സാംസ്കാരിക സ്ഥാപനങ്ങളുടെ പ്രവർത്തനം കൂടുതൽ സജീവമാക്കുകയും കലാ-സാഹിത്യ മേഖലകളിൽ പുതിയ പദ്ധതികൾക്ക് വഴിയൊരുക്കുകയും ചെയ്യുക […]
ശിൽപ്പിയുടെ ഭാവനകൾ – മോഹൻ ചെഞ്ചേരി

ഒരു ഘടനയുമില്ലാത്ത ജീവൻ്റെ രൂപം വര വരച്ചതിനൊരു ഭാവംകൊടുക്കും നിർവചനങ്ങൾകൊണ്ടർത്ഥം നിറക്കും മതനീരുകൊണ്ടതിനു പുണ്യാഹമേകും. സൃഷ്ടി,സ്ഥിതി പിന്നെ സംഹാരമൊക്കെ മേഘത്തിനപ്പുറം സ്വർഗത്തിൽ നിന്നും ദൈവം വടംതൂങ്ങിയെത്തിയീ മണ്ണിൻ്റെ ജീവൻ്റെ നീള,വണ്ണങ്ങൾ കുറിക്കും! ചെളിമണ്ണിൽ ആദ്യം പണിയുന്നു ദേഹം അതിലൂതി ദൈവം നിറക്കുന്നു ശ്വാസം കൽപ്പാന്തകാലത്തിൽ ഉരുൾപൊട്ടിടുന്നു പരകോടി ജീവികൾ പുഴു രൂപിയായി, അവനുള്ള ജാതകം തലയിൽ വരയ്ക്കും അതുതാങ്ങി ജീവിച്ചു കുഴി തേടിടുന്നു കര കണ്ടു പുഴകണ്ടു മഴ കണ്ടു മതിയായ് തിരികെ നടക്കുന്നു പരലോകമെത്താൻ. സ്വർഗത്തിലില്ലാത്ത […]
അവരവർ മാത്രമറിയുന്ന സങ്കടങ്ങൾ – കലാ പത്മരാജ്

ഓരോരുത്തർക്കും അവരവർ മാത്രമറിയുന്ന ചില സങ്കടങ്ങളുണ്ടാകും. എറിഞ്ഞു കളഞ്ഞ കല്ലും, പറഞ്ഞു കഴിഞ്ഞ വാക്കും, നഷ്ടപ്പെടുത്തി കളഞ്ഞ അവസരവും, കടന്നുപോയ സമയവും, നഷ്ടപ്പെട്ട വിശ്വാസവും ഒന്നും തിരിച്ചെടുക്കാൻ കഴിയില്ല. ചിലപ്പോൾ ഇന്ന് കൂടെയുള്ളവർ നാളെ ഒരു ഓർമ്മ മാത്രമായേക്കാം. അതിനാൽ ഒപ്പമുള്ളപ്പോൾ തന്നെ പ്രിയപ്പെട്ടവരെ സ്നേഹിക്കാനും പരിഗണിക്കാനും മടിക്കരുത്. ചിലപ്പോൾ നാളെ അതിന് സാധിച്ചെന്ന് വരില്ല. അതിനാൽ വാക്കുകളും പ്രവർത്തികളും മറ്റുള്ളവരെ വേദനിപ്പിക്കുന്നതാകരുത്. ഒത്തിരി ഇഷ്ടത്തോടെ എല്ലാവർക്കും നല്ലൊരു ശുഭദിനം ആശംസിക്കുന്നു.
ചിന്താപ്രഭാതം – ബേബി മാത്യു അടിമാലി

പ്രായം ഒരു സംഖ്യ മാത്രമല്ല, അത് ജീവിതം നമ്മിൽ എഴുതിയിട്ടുള്ള അനുഭവങ്ങളുടെ രേഖകളാണ്. കാലം കടന്നുപോകുമ്പോൾ നമ്മുടെ മുഖത്ത് വരകളുണ്ടാകുന്നു, പക്ഷേ അവയിൽ ഓരോന്നും ജീവിച്ച നിമിഷങ്ങളുടെ കഥകളാണ്. കുട്ടിക്കാലം നിസ്സഹായമായ സന്തോഷത്തിന്റെ കാലമാണ്. ലോകം അത്ഭുതങ്ങളാൽ നിറഞ്ഞിരിക്കും. ചെറുചിരിയും ചെറിയ സ്വപ്നങ്ങളും ആ കാലത്തെ സമ്പത്താണ്. യൗവനം ആഗ്രഹങ്ങളുടെയും സാധ്യതകളുടെയും കാലമായി മാറുന്നു. ലോകം കീഴടക്കാം എന്ന വിശ്വാസം അവിടെ മിഴിയുറക്കും. മധ്യവയസ്സിൽ മനുഷ്യൻ ഉത്തരവാദിത്വങ്ങളുമായി മുഖാമുഖം നിൽക്കുന്നു. കുടുംബം, ജോലി, സമൂഹം , എല്ലാം […]
അലാഹയുടെ പെണ്മക്കൾ – ശംസീർ ചാത്തോത്ത്/ ചെറുവാഞ്ചേരിക്കാരൻ

സാറാ ജോസഫിന്റെ “അലാഹയുടെ പെണ്മക്കൾ” വായിക്കുകയായിരുന്നൂ.. തൃശൂരിലെ ‘കൊക്കഞ്ചിറ’ എന്ന പാർശ്വവൽക്കരിക്കപ്പെട്ട ദേശത്തിന്റെയും, നഗരവൽക്കരണത്തിന്റെ അതിക്രമങ്ങളിൽ വേരറ്റുപോകുന്ന ഒരു ജനതയുടെയും ആഴത്തിലുള്ള ആത്മാവിഷ്കാരമാണ് ഈ കൃതി. മേൽജാതി സമൂഹവും നഗരാസൂത്രകരും പുറന്തള്ളിയ കക്കൂസ് വൃത്തിയാക്കുന്നവർ, തോട്ടിപ്പണിക്കാർ, ഇറച്ചിവെട്ടുകാർ, ചാരായം വാറ്റുകാർ തുടങ്ങിയവരുടെ അഭയകേന്ദ്രമാണ് കൊക്കഞ്ചിറ. ഒരുകാലത്ത് ശ്മശാനഭൂമിയായിരുന്ന ഈ മണ്ണ്, വ്യവസ്ഥിതി അടിച്ചമർത്തിയവരുടെ ജീവന്റെയും അതിജീവനത്തിന്റെയും സാന്ത്വനഭൂമിയായി മാറുകയായിരുന്നു. അമ്മാമ്മയുടെ ഐതിഹ്യങ്ങളും നാട്ടുചരിത്രങ്ങളും കുഴിച്ചെടുക്കുമ്പോൾ കൊക്കഞ്ചിറ വെറുമൊരു സ്ഥലനാമത്തിൽ ചുരുങ്ങാതെ ജീവിച്ച മനുഷ്യരുടെ സ്വപ്നങ്ങളും മോഹങ്ങളും ഉറങ്ങുന്ന […]
സായാഹ്നം – എം.തങ്കച്ചൻ ജോസഫ്

വെറുതേയെൻ മനമിന്ന് വേപഥുകൊണ്ടുവോ സായാഹ്നസൂര്യൻ മറഞ്ഞുനില്പ്പൂ.. നോവുമാത്മാവിന്റെ പദമൊഴി പാടിയീ പ്രകൃതിയാം പെണ്ണവൾ മുടിയഴിച്ചു.. എന്തിത്ര പെയ്തിട്ടും മഴയിന്നു തോർന്നില്ല മനസ്സിലെ കാർമേഘംമാഞ്ഞതില്ല. ചുറ്റും പരക്കുന്നു ദുരിതമാം കേൾവികൾ വെള്ളം കവർന്നുപോം ജീവിതങ്ങൾ.
ജങ്കാർ യാത്ര – വൃന്ദ പാലാട്ട്

ഇന്ന് കായലിലെ വെള്ളം എത്രകണ്ട് കലങ്ങിമറിഞ്ഞിരിക്കുന്നു മലവെള്ളം നിറഞ്ഞതുപോലെ. ചിങ്ങമാസമാണിത്… തുലാവർഷം നേരത്തെ പെയ്തു തീർക്കാനുള്ള തത്രപാടിലാണ് എത്ര ദിവസമായി മഴ ഇങ്ങനെ ചെയ്യാൻ തുടങ്ങിയിട്ട്? മഴ എന്നും എന്നെ മോഹിപ്പിച്ചിട്ടേ ഉള്ളൂ. ചിലപ്പോൾ മാത്രം വിരസതയും എന്റെ വിചാരങ്ങൾക്കും വി കാരങ്ങൾക്കും പ്രവചനാതീതം.മധുരമുള്ള നൊമ്പരം സമ്മാനിക്കുന്ന കാമുകനെ പോലെ.. ഇന്നു മുതൽകൂട്ടുകാരികൾ ഇല്ലാതെ യാത്ര.. നിന്നെ കുറിച്ച് ഓർത്ത് യാത്ര ചെയ്യാം നിശബ്ദത എന്നോട് മന്ത്രിച്ചു.ആകാശത്തിനു കീഴെയുള്ള എന്തും നിന്നോട് സംസാരിക്കാം നിന്റെ പേര് മഴയെന്നോ? […]
വിട പറയാൻ മാത്രം – സുധ അജിത്

വീട്ടിൽ ഉത്സവപ്രതീതി നിറഞ്ഞിട്ട് ദിവസങ്ങളായി. എല്ലാം അവരുടെ വരവോടെയാണ്.ബിമലുംഭാര്യയും രണ്ടു കുഞ്ഞുങ്ങളും പതിവുപോലെ ഞങ്ങളുടെ വീട്ടിൽ അതിഥികളായി എത്തിയതോടെ വീടിന്റെ അന്തരീക്ഷം ആകെ മാറി മറിഞ്ഞു. അതുവരെ ഞങ്ങൾക്കിടയിൽ നിലനിന്ന ശോകാന്തരീക്ഷം ആകെ മാറി. ബിമൽമിത്ര. കേന്ദ്രീയ വിദ്യാലയത്തിലെഎന്റെ പ്രിയപ്പെട്ട ബംഗാളിസുഹൃത്ത്. ഒന്നിച്ച് പഠിച്ച് ഒന്നിച്ച് കളിച്ചു വളർന്നവർ . ഡിഗ്രി തലത്തിൽ എത്തിയപ്പോൾ അവൻ എൻജിനീയറിങ്ങിലേക്കും ഞാൻ സാധാരണ കോമേഴ്സ് ഡിഗ്രി എടുക്കാനും കോളേജിൽ ചേർന്നു. അവൻ പ്രശസ്തമായ നിലയിൽ എഞ്ചിനീയറിങ്ങ് വിജയിച്ചപ്പോൾ ഞാൻ ആകട്ടെ […]
കൊല്ലന്റെ ആത്മാവ് – ഡോ. വേണു തോന്നയ്ക്കൽ

മരണം ഒരു സ്വാഭാവിക അനുഭവവും അനിവാര്യമായ പ്രതിഭാസവുമാണ്. എങ്കിലും നാം മരണത്തെ സ്വീകരിക്കാനും അംഗീകരിക്കാനും തയ്യാറല്ല. ഒരു ജീവ ജാതിയും സ്വന്തം മരണം ഇച്ഛിക്കുന്നില്ല. അപ്പോൾ നമുക്കിടയിലെ ആത്മഹത്യകളോ എന്ന് ചിന്തിച്ചേയ്ക്കാം. ഒരാളെ അത്തരം ഒരു പ്രവർത്തിയിലേക്ക് നയിക്കുന്നത് ഒരു പ്രത്യേക മാനസികാവസ്ഥയാണ്. ജീവിക്കുന്നതിനേക്കാൾ സന്തോഷകരം മരണമാണ് എന്ന ഒരു മാനസിക ഘട്ടത്തിൽ ഒരാൾ മരിക്കാൻ ആഗ്രഹിക്കുന്നു. മരണത്തെക്കാൾ ഖേദകരമായ അവസ്ഥയിൽ ജീവിക്കുന്ന വ്യക്തി മരണം സ്വീകരിക്കുന്നു. അത് ഒരു വ്യക്തിയുടെ തെരഞ്ഞെടുപ്പാണ്. നാം മരണം കേൾക്കാനും […]
ഹൃദയത്തിൽ കൊരുക്കപ്പെടുന്ന ബന്ധങ്ങൾ -ജോസ് ക്ലെമന്റ്

ബന്ധങ്ങൾ എന്നത് രക്തത്തിൽ മാത്രം എഴുതപ്പെടുന്നതല്ല. ഹൃദയത്തിൽ കൊരുക്കപ്പെടുന്നതാണ്. ചില ബന്ധങ്ങൾ പുസ്തകങ്ങൾ പോലെയാണ്. ഓരോ തവണ വായിക്കുമ്പോഴും പുതിയ അർഥങ്ങൾ ലഭിക്കും. ചിലത് പുഴ പോലെയാണ്. ശബ്ദമുണ്ടാക്കാതെ എന്നാലും ജീവന്റെ ഉറവയായി കൂടെയുണ്ടാകും. അകലം കൊണ്ട് ഇല്ലാതാകുന്നത് അകലം മാത്രമേ ഉണ്ടായിരുന്നുള്ളുവെന്ന് തെളിയിക്കും. അടുപ്പം കൊണ്ട് നിലനില്ക്കുന്നത് ആത്മാവിൽ തൊട്ട ബന്ധമാണെന്ന് ഓർമിപ്പിക്കും. ഇന്നു നാം കെട്ടിപ്പടുക്കുന്ന ഒരു ചെറു പുഞ്ചിരി , ഒരു ചെറു വിളി , സ്നേഹത്തോടെയുള്ള ഒരു കേൾവി അതൊക്കെയാണ് നാളെയുടെ […]
കാട്ടു കടന്നൽ —-Ethel Lilian വോയ്നിച് – A. S. Indira

കാട്ടു കടന്നൽ ഒരു ഉത്തമ കലാശില്പമാണ്. തൊഴിലാളി പ്രസ്ഥാനം ഉടലെടുക്കുന്നതിന് മുമ്പ് രൂപം കൊണ്ട വിപ്ലവകാരിയുടെ, സ്വാതന്ത്ര്യ യോദ്ധാവിന്റെ ആദർശവൽകൃത ചിത്രമാണത്. ആ കൃതിക്ക് ഏറ്റവുമധികം പ്രചാരം ലഭിച്ചത് റഷ്യയിലാണ്. റഷ്യൻ വിപ്ലവകാരികൾക്ക് ഒരു ആദർശമായിരുന്നു അതിലെ നായകൻ. ലെനിനും… എന്നു വേണ്ട എല്ലാ വിപ്ലവ നേതാക്കളും. അതിലെ നായകനെ ആദർശ വിപ്ലവകാരിയായി കണ്ടു മിക്ക യൂറോപ്യൻ ഭാഷകളിലേക്കും ഏഷ്യൻ ഭാഷകളിലേയ്ക്കും ഗാഡ് ഫ്ളൈ തർജ്ജമ ചെയ്യപ്പെട്ടു. സോവിയറ്റ് യൂണിയനിൽ മാത്രം 23ഭാഷകളിലായി 120പതിപ്പുകളിലധികം പുറത്തു വന്നു. […]



