Author Karoor Soman ‘Story Oru Kody Rupa’ Published in Deepika
അഡ്വ. വല്‍സ മരങ്ങോലിയുടെ “നിലാവിന്റെ നിശബ്ദത”, “കാവ്യശലഭങ്ങൾ” – കവർ പേജ് പ്രകാശനം

പ്രിയമുള്ളവരെ, എന്റെ പുതിയ കഥാ സമാഹാരം “നിലാവിന്റെ നിശബ്ദത” യും ഒപ്പം കവിത സമാഹാരം “കാവ്യശലഭങ്ങൾ” എന്ന രണ്ട് കൃതികളുടെ കവർ പേജ് പ്രകാശനം പ്രമുഖ സാഹിത്യകാരനും ലോക റെക്കോർഡ് (യൂആർഎഫ്) ജേതാവുമായ ശ്രീ. കാരൂർ സോമൻ ലണ്ടനിൽ വെച്ച് online ൽ പ്രകാശനം ചെയ്തു. ചില നിശ്ശബ്ദതകൾ വാക്കുകളേക്കാൾ ആഴത്തിൽ ജീവിതത്തെ തൊടുന്നു. നിലാവിന്റെ മൃദുവെളിച്ചത്തിൽ ഹൃദയം ഒളിപ്പിച്ചുവെച്ച പതിനൊന്ന് കഥകൾ അടങ്ങിയതാണ് എന്റെ “നിലാവിന്റെ നിശബ്ദത” എന്ന ഈ കഥാസമാഹാരം. തിരക്കുകൾക്കിടയിൽ നാം കാണാതെ […]
പാസ് വേഡ് – പൂന്തോട്ടത്ത് വിനയകുമാര്‍

ട്രഷറിയുടെ മുന്നിലെത്തുമ്പോള്‍ മഴയ്ക്ക് ശക്തി കുറഞ്ഞിരുന്നു.ആകാശത്തിന്റെ ചാരനിറം പഴയൊരു ഫയലിന്റെ പുറംചട്ടപോലെ താഴ്ന്നുകിടന്നു. ഗേറ്റിനരികിലെ മാവിന്റെ ഇലകളില്‍ മഴത്തുള്ളികള്‍ തൂങ്ങിനിന്നു. കാറ്റ് വരുമ്പോഴൊക്കെ അവ ഒന്നൊന്നായി താഴേക്ക് വീണു; വരാന്തയിലെ പൊടിയില്‍ ചെറു വൃത്തങ്ങള്‍ വരച്ചു. ശങ്കരന്‍ മാഷ് കുട മടക്കി. കുറച്ചുനേരം ഗേറ്റിനരികില്‍ നിന്നു. പിന്നെ, എവിടെയോ മറന്നുപോയ ഒരു വിലാസം തേടിയെത്തിയ മനുഷ്യനെപ്പോലെ, അകത്തേക്ക് നടന്നു.ട്രഷറിയുടെ വരാന്തയ്ക്ക് വലിയ മാറ്റമൊന്നും വന്നിട്ടില്ല. പക്ഷേ എല്ലാം മാറിയിരുന്നു.ചുവരുകള്‍ അതേപോലെ.തറ അതേപോലെ. ജനാലകള്‍ അതേപോലെ. തുറന്നുകിടന്ന രണ്ടു […]
പ്രണയപൂര്‍വം ലിന്‍സി റിയാദ് – (നോവല്‍) അധ്യായം 8 – അഡ്വ. ലത ചുനക്കര

പോരാട്ടത്തിന്റെ രാത്രി ലിന്‍സി മന്ത്രിയായി അധികാരമേററ്റിട്ട് ആറുമാസമായി. കേരളത്തിലെ ആതുരസേവനത്തിന് പുതിയ മാനങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് പല ബില്ലുകളും പാസാക്കി. അവള്‍ ദിവസത്തില്‍ 24 മണിക്കൂറും രാജ്യത്തിനുവേണ്ടി ഒഴിഞ്ഞു വച്ചിരുന്നു. എല്ലാ നിയമസഭാ മീറ്റിങ്ങുകളിലും ലിന്‍സിയുടെ ബില്ലുകള്‍ ചര്‍ച്ച ചെയ്യാന്‍ ഉണ്ടാവും. എല്ലാ സര്‍ക്കാര്‍ ആശുപത്രികളും സുസജ്ജമായി, ആശുപത്രി ജീവനക്കാര്‍ സേവനോന്‍മുഖരായി. മീഡിയകള്‍, ലിന്‍സി പുതിയതായി സ്ഥാപിച്ച, ലേറ്റസ്റ്റ് ടെക്‌നോളജി ഉള്ള മെഷീനുകളും റോബോട്ടിക് സര്‍ജറി മുതലായ ചികിത്സാരീതി കളെയും വാനോളം പ്രശംസിച്ചു. ക്യാന്‍സര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ബില്ല് […]
യവനികയ്ക്ക് പിന്നിലെ അനാഥത്വം (നോവല്‍) അധ്യായം 11 – രണിത. കെ

നളിനി അറിയപ്പെടുന്നു. അന്യം നിന്നുപോകുന്ന കലാരൂപങ്ങളിലൊതുങ്ങാതെ നങ്ങ്യാർകൂത്തിനെ മുഖ്യധാരയിൽ നിലനിർത്തുന്നതിനായി പ്രവർത്തിക്കുന്നതിനാൽ നളിനിക്ക് രാജ്യത്തിനകത്തു നിന്നും വിദേശത്തു നിന്നും പ്രശംസകൾ നേടാനായി. പല രാജ്യാന്തര സംഘടനകൾ നളിനിയെ ആദരിക്കുകയുണ്ടായി.അവർ ലോകമെമ്പാടും അറിയപ്പെടുന്ന ഒരു കലാകാരിയായി മാറിക്കഴിഞ്ഞു.എന്നിരുന്നാലും ഇപ്പോഴും ചെറിയ വേദികളായ അമ്പലപ്പറമ്പിലും മറ്റ് സാംസ്കാരിക വേദികളിലും കൂത്ത് നടത്താൻ നളിനി യാതൊരു മടിയും കാട്ടിയില്ല.അവർ കലയോട് അത്രത്തോളം വിധേയത്വം കാണിച്ചിരുന്നു. ഇന്നത്തെ ദിവസം നളിനിക്ക് കൂടുതൽ സന്തോഷമുള്ളതാണ്. സ്വന്തം നാട്ടിൽ ഒരു സ്വീകരണവും ആദരവും കിട്ടുന്നു. നാട്ടിലെ […]
കന്യാസ്ത്രീ കാര്‍മേല്‍ (നോവല്‍) അധ്യായം 11 – കാരൂര്‍ സോമന്‍

ചക്രവാളങ്ങളെ നന്ദി സിസ്റ്റര്‍ കാര്‍മേല്‍ മനഃപ്രയാസത്തോടെയാണ് ആ വാര്‍ത്തകള്‍ വായിച്ചത്. കണ്ണുകള്‍ മ്ലാനമായി. ചക്രവാളം മുതല്‍ ചക്രവാളംവരെ കാമഭ്രാന്തന്മാര്‍ കൂര്‍ത്ത നഖങ്ങളുമായി പറക്കുന്നു. ഇവരില്‍ കൂടുതലും ശക്തരും കരുത്തരും ധനികരും അധികാരികളുമാണ്. ഓരോന്ന് വായിക്കുന്തോറും മരവിപ്പാണ് തോന്നുന്നത്. ഇപ്പോള്‍ പലരും വന്‍കൊടുംങ്കാറ്റില്‍ പിഴുതെറിയപ്പെടുന്ന മരങ്ങള്‍ പോലെ നിലം പരിശാവുകയും ചെയ്യുന്നു. പ്രകൃതിയുടെ പ്രമാണലംഘനമായതുകൊണ്ടാകാം ഇതൊക്കെ സംഭവിക്കുന്നത്. മുന്‍ ജര്‍മ്മന്‍ മലയാളി എം.പി ബാലലൈംഗിക ചിത്രങ്ങളുടെ പേരില്‍ കോടതിയില്‍ നിന്ന് ശിക്ഷ വാങ്ങിയിരിക്കുന്നു. പതിനഞ്ചു വര്‍ഷത്തോളം ഈ പദവിയിലിരുന്ന മനുഷ്യന്‍ […]
SEVEN NIGHTS OF PANCHALI – VINAYASREE, Translated by: Dr. ANIAMMA JOSEPH (Novel Chapter 45)

Krishna, Govinda, What an ordeal it is? Madhav, my Lord! We don’t want this war where the poor soldiers are being killed like poor animals! If we are destined for the forest life for the remaining years, let it be so. I’ll get consoled thinking that it is our fate. But, the blue-complexioned Krishna, O […]



