LIMA WORLD LIBRARY

അഡ്വ. വല്‍സ മരങ്ങോലിയുടെ “നിലാവിന്റെ നിശബ്ദത”, “കാവ്യശലഭങ്ങൾ” – കവർ പേജ് പ്രകാശനം

പ്രിയമുള്ളവരെ,

എന്റെ പുതിയ കഥാ സമാഹാരം “നിലാവിന്റെ നിശബ്ദത” യും ഒപ്പം കവിത സമാഹാരം “കാവ്യശലഭങ്ങൾ” എന്ന രണ്ട് കൃതികളുടെ കവർ പേജ് പ്രകാശനം പ്രമുഖ സാഹിത്യകാരനും ലോക റെക്കോർഡ് (യൂആർഎഫ്) ജേതാവുമായ ശ്രീ. കാരൂർ സോമൻ ലണ്ടനിൽ വെച്ച് online ൽ പ്രകാശനം ചെയ്തു.

ചില നിശ്ശബ്ദതകൾ വാക്കുകളേക്കാൾ ആഴത്തിൽ ജീവിതത്തെ തൊടുന്നു.
നിലാവിന്റെ മൃദുവെളിച്ചത്തിൽ ഹൃദയം ഒളിപ്പിച്ചുവെച്ച പതിനൊന്ന് കഥകൾ അടങ്ങിയതാണ്
എന്റെ “നിലാവിന്റെ നിശബ്ദത” എന്ന ഈ കഥാസമാഹാരം. തിരക്കുകൾക്കിടയിൽ നാം കാണാതെ പോകുന്ന ചില മനുഷ്യരും നിമിഷങ്ങളും ഓർമ്മകളും ചേർന്നാണ്
ഈ കഥാസമാഹാരം രൂപം പ്രാപിച്ചത്.

ഹൃദയത്തെ തൊട്ടുണർത്തുന്ന നിമിഷങ്ങൾ അക്ഷരങ്ങളാകുമ്പോൾ, അവ കവിതയായി പിറക്കുന്നു.
വായനയുടെ നിശ്ശബ്ദതയിൽ നിങ്ങളുടെ സ്വന്തം ഓർമ്മകളെ കണ്ടെത്തുന്ന കുറെ വരികൾ നിറഞ്ഞ കവിതകളാണ് എന്റെ 48 കവിതൾ അടങ്ങിയ ഈ “കാവ്യശലഭങ്ങൾ” എന്ന
എന്റെ കവിതാസമാഹാരം.
ഈ കൃതികൾ പ്രസിദ്ധീകരിക്കുന്നത്
കൊച്ചിൻ സാഹിത്യ അക്കാദമിക്കു വേണ്ടി ആർ പി ബുക്ക്സ് ആണ്.

അക്ഷരസ്നേഹികളായ എന്നെ സ്നേഹിക്കുന്ന എന്റെ എല്ലാ പ്രിയപ്പെട്ടവർക്കുമായി ഈ രണ്ടു കൃതികളും ഹൃദയപൂർവ്വം ഞാൻ സമർപ്പിക്കുന്നു.

അഡ്വ. വല്‍സ മരങ്ങോലി

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px