LIMA WORLD LIBRARY

ജ്ഞാനികളുടെ സമ്മാനങ്ങൾ (ഒ ഹെൻറി) – ശ്രീ മിഥില

വില്യം സിഡ്നി പോർട്ടർ എന്നായിരുന്നു ഒ ഹെൻറിയുടെ യഥാർത്ഥ പേര്. 1862 സെപ്റ്റംബർ 11 ന് വടക്കൻ കരോലിനയിലെ ഗ്രീൻസ് ബറോ യിലാണ് പ്രശസ്തനായ ഈ കഥാകാരൻ ജനിച്ചത്. മാതാവ് മേരി ജയൻ വിർജീനിയ . പിതാവ് ഡോക്ടർ അൾഗർണർ സിഡ്നി പോർട്ടർ. വിദ്യാഭ്യാസത്തിനുശേഷം ഫസ്റ്റ് നാഷണൽ ബേങ്ക് ഓഫ് ആസ്റ്റിനിൽ ജോലി നേടി. അവിടെ വരുന്നവരോട് കഥകൾ പറഞ്ഞും രേഖാചിത്രങ്ങൾ വരച്ചും സാഹിത്യത്തിലേക്ക് കടന്നു. ധനാപഹരണത്തെത്തുടർന്ന് ജയിലിലായി കഥകളുടെ ആകസ്മികമായ അന്ത്യം ആയിരുന്നു ഹെൻറിയുടെ കഥകളെ […]

വിജനതയിലെ സ്ത്രീ – ചാരുംമൂട് ഷംസുദീൻ

സമയം രാത്രി ഒരുപാട് ഇരുട്ടി ഇന്നല്പം ജോലിക്കൂടുതൽ ഉണ്ടായിരുന്നതിനാൽ അയാൾ വീട്ടിൽ പോകാൻ വൈകി. തന്റെ സന്തത സഹചാരിയായ ഹീറോഹോണ്ട ബൈക്കിൽ വീട്ടിലേക്കയാൾ തിരിച്ചു. ഇടയ്ക്കെപ്പോഴെങ്കിലും എതിരെ കടന്നുപോകുന്ന വാഹനങ്ങൾ ഒഴിച്ചാൽ റോഡ് ഏതാണ്ട് വിജനമായിരുന്നു. ചാറ്റൽമഴ പെയ്യുന്നുണ്ടായിരുന്നു. അയാൾ വാച്ചിൽ സമയം നോക്കി രാത്രി രണ്ടുമണി കഴിഞ്ഞിരിക്കുന്നു. റോഡിൽ തനിച്ചായതിൽ അയാൾക്ക് വല്ലാത്തൊരു ഉൾഭയം തോന്നാതിരുന്നില്ല. ദേശീയ പാതയുടെ ഇരുവശവും അക്കേഷ്യക്കാടുകൾ നിബിഡമായി വളർന്നു കാടുപിടിച്ചു നിൽക്കുന്നു. മങ്ങിയ തെരുവ് വിളക്കിന്റെ പ്രകാശത്തിൽ അതിന്റെ നിഴലുകൾക്ക് […]

കരച്ചിൽ സൂക്ഷിക്കുന്നവർ – ജോസ് ക്ലെമന്റ്

ചിരിയിലും കരച്ചിൽ സൂക്ഷിക്കുന്നവർ നമുക്കു ചുറ്റും ധാരാളമുണ്ട്.ഇവരിൽ പലരും ചിരിക്കുന്നത് സന്തോഷം കൊണ്ടല്ല, കരയാതിരിക്കാൻ വേണ്ടിയാണ്.ചിരിക്കുമ്പോഴും കണ്ണുനനയുന്നവരാണ് ഏറ്റവും ആഴത്തിൽ ജീവിക്കുന്നവർ.നിങ്ങളുടെ ചിരിയിലും ഒരു നനവുണ്ടെങ്കിൽ അത് മറച്ചുവയ്ക്കേണ്ട. അതാണ് നിങ്ങളെ മനുഷ്യരാക്കുന്നത്. ആശാൻപാടിയ തതാണ് :”അലിവിൻ നനവില്ലാത്തതാമ്പൽ പോലെ ഉലകിൽ നീയെന്തിനു ജീവിക്കുന്നു “വെന്ന്. കരുണയില്ലാത്ത ഈ ലോകത്ത് നനവുള്ള ചിരികൾ തന്നെയാണ് മനുഷ്യത്വത്തിന്റെ അവസാന തെളിവ്. തകർന്നയിടങ്ങളിൽ കരുത്തരായവരാണ് ചിരിയിൽ കരച്ചിൽ സൂക്ഷിക്കുന്നതെന്ന് ഏണസ്റ്റ് ഹെമിംഗ് വേ തന്റെ “A Farewell to Arms” […]

പക്ഷിപ്പനി – ഡോ. വേണു തോന്നയ്ക്കൽ

ആഗോള വ്യാപകമായി ഈ പകർച്ചപ്പനി മഹാമാരിയായി കണക്കാക്കപ്പെടുന്നു. പക്ഷിപ്പനി വൈറസ് സൂക്ഷ്മമായ സ്രവത്തുള്ളികളിലൂടെ വായുവിൽ പടരുമെങ്കിലും പക്ഷിപ്പനി വായുവിലൂടെ പകരുന്ന ഒരു രോഗമായി കരുതുന്നില്ല. ഏവിയൻ ഇൻഫ്ലുവൻസ വൈറസ് മനുഷ്യരിൽ പകരുന്നത് പക്ഷിപ്പനി ബാധിതരുമായോ രോഗബാധയേറ്റ പക്ഷികളുമായോ ഉള്ള സമ്പർക്കത്താലാണ്. കോഴികൾ ഉൾപ്പെടെ പക്ഷികൾക്ക് ബാധിക്കുന്ന ഒരു പനിയാണങ്കിലും കോഴികളെ ബാധിക്കുന്നതിനാലാണ് കൂടുതൽ ആകാംക്ഷ. നമ്മുടെ വീടുകളിലും കോഴി ഫാമുകളിലും നാം കോഴികളെ വളർത്തുകയും അവയുടെ ഇറച്ചിയും മുട്ടയും ഭക്ഷണമാക്കുകയും ചെയ്യുന്നു. അതിനാൽ പക്ഷിപ്പനി കോഴികളിൽ നിന്നും […]

പ്രിയപ്പെട്ട ചായ – സന്ധ്യ

ആവി പറക്കുന്ന ഒരു കപ്പ് ചായ പ്രണയം പോലെ ഊഷ്മളമായ ഒരു ചുംബനം. ഓരോ കവിൾ കൊള്ളുമ്പോഴും ആവി പറക്കുന്ന സ്നേഹം,കടുപ്പമുള്ള. ഹൃദയങ്ങളുടെ ഇഴയടുപ്പം. ഒരു നിമിഷാവേഗം, ഒരായുഷ്കാല സൗഹൃദം. മതിവരാ മധുവിധു. പുലരി മുതൽ പകലറുതി വരെ, ഒരു ദിവസത്തിന്റെ സമയത്തുള്ളികളെ അളന്ന് പകരുന്ന ഒരു കപ്പ് ചായ. ചായക്കോപ്പയിലെ ചുടുചുംബനങ്ങൾ കൊടുങ്കാറ്റുകൾ, കപ്പിനും ചുണ്ടിനും ഇടയിൽ വഴുതിപ്പോയ ചില മാത്രകൾ. സമോവറിന്റെ ചുവട്ടിൽ, എരിയുന്ന കനലുകൾ പറയുന്നു തീ പാറുന്ന ജീവിതച്ചൂരുള്ള കഥകൾ. കല്പനയിൽ […]

ജിന്ന് – ജോസുകുട്ടി

ഐഷാത്തു അലറിക്കുവി മാളോരെക്കൂട്ടി , ഒറ്റ മകനാ ഓൻ എന്തക്കൊയോ കാട്ടിക്കുട്ടണ് . മെയ്ല്യാരും മുക്രിയും വന്ന്. ഒന്നടങ്ങെന്റെ സുബൈറെ . സുബൈർ അടങ്ങിയില്ല. മുറ്റത്തുള്ള വാഴ വെട്ടി , ചേന വെട്ടി അടുക്കളയിൽ കൈകാര്യം ചെയ്ത നാല് മൺ കുടവുമുടച്ച് സുബൈർ .. മെയ്ല്യാർ കറുത്ത ചരടൊന്ന് ജപിച്ച് .പഹയന്റെ അരയിൽ കെട്ടാൻ . സുബൈർ കണ്ടവഴിയോക്കെ മണ്ടി പാഞ്ഞു.വയല്ചാടി, പുഴ ചാടി , അടയ്ക്കാതോട്ടം ചാടി .കവുങ്ങ് വളച്ചക്കര ചാടി – മുക്രി ചരടുമായി […]

അമ്മയുടെ പെട്ടിയിലെ ചട്ടമുണ്ട്. ഒരു ബാല്യകാല ഓർമ്മ – ലീലാമ്മ തോമസ്, ബോട്സ്വാന

ഞാൻ കഴിഞ്ഞ ആഴ്ചയിൽ ഫ്രാൻസിസ് ടൗണിലെ ലിവിങ്‌സ്റ്റൺ ചർച്ചിൽ ചട്ടയും മുണ്ടും ധരിച്ച് കുർബാനയിൽ പങ്കെടുത്തപ്പോൾ പലരും എന്റെ പരമ്പരാഗത ക്രിസ്തീയ വസ്ത്രധാരണത്തെ സ്നേഹത്തോടെ അഭിനന്ദിച്ചു. ആ അഭിനന്ദനങ്ങൾക്കിടയിൽ എന്റെ മനസ്സ് അറിയാതെ വർഷങ്ങൾക്കു പിന്നിലേക്ക് സഞ്ചരിച്ചു. എന്റെ അമ്മയുടെ പെട്ടിയിൽ ഭദ്രമായി സൂക്ഷിച്ചിരുന്ന ചട്ടമുണ്ടും കച്ചമുറിയും നിറം മങ്ങാത്ത ഒരു ബാല്യകാല ഓർമ്മയായി എന്റെ മുന്നിൽ തെളിഞ്ഞുവന്നു. അമ്മയുടെ പെട്ടി തുറക്കുമ്പോൾ ഉണങ്ങിയ കൈതപ്പൂവിന്റെ മണം ഉയരും. വസ്ത്രങ്ങൾക്കിടയിൽ ആ മണം കാത്തുസൂക്ഷിച്ചിരുന്ന അമ്മയ്ക്ക് അതിന്റേതായൊരു […]

ധർമ്മമെന്നാൽ – മാലൂർ മുരളി

ധർമ്മമേ….. ! നിന്റെ പേരിന്നു കശ്മലർ വികൃതമാക്കിവിഷം കുടിപ്പിച്ചുവോ….? വറുതിപൂക്കുന്ന കാടാക്കി നാടിതിൽ തിന്മയാം വിളവു തീറ്റിപ്പുലർത്തുവോർ…!! ജാതിയും ഉപജാതിയും സൃഷ്ടിച്ച് വൈര്യമൂതിപ്പെരുപ്പിച്ചു തമ്മിലായ്…. ! ചൂഷണത്തിൻ വിളനിലമാക്കി യീ പാരിതിൽ തിന്മചെയ്തു സുഖിക്കുവോർ…. !!. ഭുരിപക്ഷത്തിൻ വിളഭൂമിയൊക്കെയും കൈയ്ക്കലാക്കി പ്പുറംകാടകങ്ങളിൽ ആട്ടിയോടിച്ച സംസ്കാരവാഴ്ച്ചക്ക് എന്തുധർമ്മമുരയ്ക്കാൻ കഴിഞ്ഞിടും…?!!! അക്ഷരങ്ങൾ കൊടുക്കാതെ നാവിനെ നിഴലിലാഴ്ത്തിക്കെടുതി തീറ്റിച്ചവർ ! വേദനിയ്ക്കും പരകോടിജന്മത്തിൻ ജീവശാസ്ത്രമെരിച്ചു കളഞ്ഞവർ…!! സ്ത്രീകളാകെ യബലയെന്നോതിയ ങ്ങടിമയാക്കിപ്പലേവിധ ചെയ്തിയാൽ വിധവയെ മുണ്ഡനം ചെയ്യിക്കയും, സതിയെ വാനിൽപുകഴ്ത്തിയും ധർമ്മിഷ്ടരായവർ..!! സ്ത്രീകളെത്രവിലപ്പെട്ട […]

സംഗീതത്തിന് ഭാഷയില്ല – വൃന്ദ പാലാട്ട്

 ജർമ്മൻകാരി ജന്നിഫർ ഒരു സംഗീതാസ്വാദകയാണ്. യു ട്യൂബിലൂടെ ജർമ്മൻ ഗാനങ്ങൾ കേട്ടുകൊണ്ടാണ് ഒഴിവ് സമയം ചെലവഴിക്കുക. ഒരിക്കൽ യാദൃച്ഛികമായി ഒരു മലയാള ഗാനം കേട്ടു. അർത്ഥമറിയില്ല , പക്ഷേ ആ പാട്ട് അവളെ മോഹിപ്പിച്ചു. വീണ്ടും വീണ്ടും കേട്ടു , അവളതിൻ്റെ മോഹവലയത്തിൽ വീണു പോയി. പിന്നീട് ആ പാട്ടിനെ കുറിച്ച് അന്വേഷണമായി . അതിൻ്റെ സംഗീത സംവിധായകൻ മരിച്ചു പോയിരുന്നു, എങ്കിലും അവൾ വിമാനം കയറി കേരളത്തിൽ എത്തി. ഗാനത്തിൻ്റെ രചയിതാവ് ശ്രീകുമാരൻ തമ്പിയെ വീട്ടിൽ […]

ഗുരു ഗോപിനാഥ് (1908–1987) സ്മരണാഞ്ജലികൾ – ബിജുയുവശ്രീ

കേരളത്തിന്റെ തനതായ കലാപാരമ്പര്യത്തെ ഭാരതത്തിന്റെ അതിരുകൾക്കപ്പുറത്തേക്ക് എത്തിക്കുകയും ഇന്ത്യൻ നൃത്തകലയുടെ അഭിമാനമായി ലോകത്തിനു മുന്നിൽ അവതരിപ്പിക്കുകയും ചെയ്ത മഹാനായ നർത്തകൻ, നൃത്തസംവിധായകൻ, കലാപരിഷ്കർത്താവ്, ഗുരുശ്രേഷ്ഠൻ — ഗുരു ഗോപിനാഥ്. കഥകളിയുടെ പാരമ്പര്യത്തിൽനിന്ന് ഊർജം ഉൾക്കൊണ്ട് നൃത്തകലയിൽ പുതിയ ആവിഷ്കാരസാധ്യതകൾ കണ്ടെത്തിയ അദ്ദേഹം, കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ അനശ്വരമായ സ്ഥാനം നേടിയ കലാപ്രതിഭയാണ്. പാരമ്പര്യത്തെ ആദരിച്ചുകൊണ്ടുതന്നെ കലയിൽ കാലോചിതമായ മാറ്റങ്ങൾ കൊണ്ടുവരാമെന്ന് സ്വന്തം ജീവിതത്തിലൂടെ തെളിയിച്ച അദ്ദേഹം, ഒരു കലാകാരൻ എന്നതിലുപരി തലമുറകളെ കലയുടെ വഴിയിലൂടെ നയിച്ച മഹാഗുരുവായിരുന്നു. […]

മലയാളി എഴുത്തുകാരികൾ കടലാസ് പുലികളോ? – കാരൂർ സോമൻ, (ചാരുംമൂടൻ)

ശുദ്ധ ജലത്തിൽ എത്ര പ്രാവശ്യം കഴുകിയാലും ശുദ്ധിവരാത്തതുപോലെ കേര ളത്തിലെ സമസ്ത മണ്ഡലങ്ങളിലും മനുഷ്യ മനസ്സിലും മാലിന്യങ്ങൾ കുന്നുകൂടുകയാണ്. മലിനമനസുള്ളവർ നായാട്ടു നായ്ക്കളെപോലെ സ്ത്രീകളെ, പെൺകുട്ടികളെ പല വഴി കളിലൂടെ വലിച്ചിഴച്ചു് അധികാരദുരകളുടെ കൃതൃമശ്രമത്തിന്റെ ഫലമായി പലവി ധത്തിൽ പീഡിപ്പിക്കുന്നുണ്ട്. എന്തെങ്കിലും ആവശ്യങ്ങളുടെ ചരടുകളിൽ കുരുങ്ങുമ്പോ ഴാണല്ലോ ഇവർ അധികാരികളെ സമീപിക്കുന്നത്. കാര്യം നടക്കണമെങ്കിൽ ശരീരം പണയംവെക്കണം. കാണം വിറ്റാലും മാനം വിൽക്കരുതെന്ന് കാരണവന്മാർ പറ ഞ്ഞിട്ടുണ്ട്. ഈ വീട്ടു കോഴികൾ കാട്ടുകോഴികളാകുന്നത് പാവങ്ങൾ എന്തെങ്കിലും ആവശ്യവുമായി […]

സാഹിത്യ സമാനതകളോ പാഠാന്തരത്വമോ?

ഡോ. വിനയശ്രീയുടെ ‘ശിഖണ്ഡി’, ആർ. രാജശ്രീയുടെ ‘ആത്രേയകം’ എന്നീ നോവലുകളെ മുൻനിർത്തി ഉയർന്നുവന്ന സാദൃശ്യവിവാദങ്ങൾ സാഹിത്യവിമർശനത്തിന്റെയും പകർപ്പവകാശ തത്ത്വങ്ങളുടെയും വെളിച്ചത്തിൽ ഗൗരവമേറിയ പരിശോധന അർഹിക്കുന്നു. ഇരു കൃതികളുടെയും ആഖ്യാനഘടന, ഇതിവൃത്തം, കഥാപാത്രസൃഷ്ടി എന്നിവ സൂക്ഷ്മമായി താരതമ്യം ചെയ്യുമ്പോൾ, ആരോപണങ്ങളിൽ ഭാഗികമായ കഴമ്പുണ്ടെങ്കിലും ഇതിനെ കേവലമായ “സാഹിത്യ മോഷണം” എന്ന് വിളിക്കുന്നത് പൂർണ്ണ നീതിയല്ല. മറിച്ച്, സാഹിത്യചിന്തയിലെ ‘പാഠാന്തരത്വം’ , ‘ആശയസ്വാധീനം’ എന്നിവയുടെ സങ്കീർണ്ണമായ അതിർവരമ്പുകളിൽ നിൽക്കുന്ന ഒന്നായി ഇതിനെ വിലയിരുത്തുന്നതാവും ഉചിതം. രണ്ടു നോവലുകളും മഹാഭാരതത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട […]

ഇന്ത്യൻ അത്ലറ്റിക്സിൽ ഗ്ലാമർ കൊണ്ടുവന്ന കൽമാഡി – സനിൽ പി. തോമസ്

സുരേഷ് കൽമാഡിയ്ക്കെതിരെ അഴിമതി ആരോപിക്കുമ്പോഴും ഇന്ത്യൻ അത്ലറ്റിക്സിൽ ഗ്ലാമർ കൊണ്ടുവന്നത് കൽമാഡിയാണെന്ന് സമ്മതിക്കണം. കൽമാഡി സംഘടിപ്പിച്ച രാജ്യാന്തര മീറ്റുകളുടെ ഉദ്ഘാടനത്തിന് ലതാ മങ്കേഷ്കർ പാട്ടു പാടിയതും എം.എഫ് ഹുസൈൻ ചിത്രം വരച്ചതും ഓർക്കുന്നു. അത് ലറ്റിക്സിൽ അവർക്കെന്തു കാര്യമെന്ന് ആരും ചോദിച്ചില്ല. 1988ലെ സോൾ ഒളിംപിക്സിൽ സ്പ്രിൻറ് ഡബിൾ നേടിയ യു.എസ് താരം ഫ്ളോറൻസ് ഗ്രിഫിത് ജോയ്നർക്കൊപ്പം അവരുടെ വൺ ലെഗർ ടൈറ്റ്സും നീട്ടി വളർത്തി വർണങ്ങൾ പൂശിയ കൈ നഖങ്ങളും ആഘോഷിക്കപ്പെട്ടു. കായിക ലോകം സ്പോർട്സ്മാൻ […]

മൂന്ന് പതിറ്റാണ്ടിന്റെ മാധ്യമയാത്ര… നിറഞ്ഞ നന്ദിയോടെ… 

മാധ്യമപ്രവർത്തനത്തിന്റെ വഴിയിൽ മൂന്ന് പതിറ്റാണ്ട് പിന്നിടുമ്പോൾ, തിരിഞ്ഞുനോക്കുമ്പോൾ ഒരുപാട് ഓർമ്മകളും അനുഭവങ്ങളും മനുഷ്യരെയും നാടിനെയും അടുത്തറിഞ്ഞ നിമിഷങ്ങളും മനസ്സിൽ നിറയുന്നു. ഒരു വാർത്തയ്ക്കു പിന്നിലെ മനുഷ്യന്റെ വേദനയും പ്രതീക്ഷയും സമൂഹത്തിന്റെ ആവശ്യങ്ങളും തിരിച്ചറിഞ്ഞ്, കഴിയുന്നത്ര സത്യസന്ധമായി ജനങ്ങളുടെ ശബ്ദമാകുക എന്ന ലക്ഷ്യത്തോടെയാണ് ഈ യാത്ര ഇത്രയും കാലം മുന്നോട്ടുകൊണ്ടുപോയത്. ഈ മൂന്ന് പതിറ്റാണ്ടിന്റെ മാധ്യമപ്രവർത്തന ജീവിതത്തിൽ 4 ദേശീയ പുരസ്കാരങ്ങളും, 11ഓളം സംസ്ഥാന പുരസ്കാരങ്ങളും, 23 ജില്ലാ പുരസ്കാരങ്ങളും, 100ലധികം മറ്റ് പുരസ്കാരങ്ങളും ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ […]