Emotional Orphancy അഥവാ വൈകാരിക അനാഥത്വം: ചുറ്റും മനുഷ്യരുണ്ടെങ്കിലും ചേർത്തുപിടിക്കാൻ ആരുമില്ലാതാവുന്ന അവസ്ഥ! – പ്രൊഫ്. കവിതാ സംഗീത്

അനാഥത്വം എന്ന വാക്ക് കേൾക്കുമ്പോൾ നമുക്ക് ആദ്യം ഓർമ വരുന്നത് മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളെയാണ്. എന്നാൽ ജീവിതത്തിൽ മറ്റൊരു അനാഥത്വം കൂടിയുണ്ട്. രക്തബന്ധങ്ങളും സൗഹൃദങ്ങളും കുടുംബവുമെല്ലാം ചുറ്റുമുണ്ടായിട്ടും മനസ്സുകൊണ്ട് ഒറ്റപ്പെട്ടുപോകുന്ന അവസ്ഥ. അതാണ് വൈകാരിക അനാഥത്വം. എല്ലാവർക്കും വേണ്ടി ഓടിനടക്കുന്ന ചില മനുഷ്യരുണ്ട്. മറ്റുള്ളവരുടെ സങ്കടങ്ങൾ കേൾക്കാനും പ്രശ്നങ്ങൾ പരിഹരിക്കാനും എപ്പോഴും തയ്യാറുള്ളവർ. എന്നാൽ അവർക്കൊരു വിഷമമുണ്ടാകുമ്പോൾ, അവരുടെ മനസ്സൊന്ന് കേൾക്കാൻ ആരെങ്കിലും തയ്യാറാണോ എന്ന് നമ്മൾ ചിന്തിക്കാറുണ്ടോ? എല്ലാവരുടെയും മുന്നിൽ ചിരിക്കുന്നവർക്ക് സങ്കടങ്ങളില്ലെന്നല്ല. പരാതിപ്പെടാത്തവർക്ക് വേദനയില്ലെന്നുമല്ല. […]
നീ ഉണരുമ്പോള്‍ ചെയ്യേണ്ടത് – കൊട്ടാരക്കര ഷാ

ഒരിക്കല്‍ നീ ഉണരുമ്പോള്‍ ഞാന്‍ ഉണ്ടായിരിക്കുകയില്ല അന്ത്യ നിമിഷത്തിലും നീ എന്നില്‍ നിറഞ്ഞിരിക്കും പ്രണയ പേടകത്തില്‍ തന്നെ ആണിയടിക്കുന്ന ആദ്യ കമിതാക്കളില്‍ പ്രഥമയാവണം നീ എന്റെ കരളു പറിച്ചെടുത്ത് ഏകാന്തതയില്‍ മുക്കി കടലാസില്‍ പകര്‍ത്തണം അതു സൂക്ഷിക്കരുത് എത്ര കത്തിച്ചാലും ചാമ്പലാകാത്തതാണത് കല്ലറയ്ക്കരികില് നിന്റെ റോസാചെടിയ്ക്കൊപ്പം ഒരു മുല്ല കൂടി നടണം എന്നിട്ടതിനു വളമാകണം വരികളും നിന്റെ ഏകാന്തതയുടെ മുല്ലപ്പൂമണവും എന്റെ കരളിന്റെ തുടിപ്പും അറിഞ്ഞു ഞാന്‍ ഉറങ്ങിക്കോളാം…….
അന്യമായ് തീരുന്ന ബന്ധങ്ങൾ – അഡ്വ. വത്സ മരങ്ങോലി

ഒന്നിച്ചു നടന്നോരീ വഴികളിൽ ഇന്ന്, അന്യമായ് മാറുന്ന നിഴലുകൾ മാത്രം. മിഴികളിൽ പണ്ടുള്ള പ്രകാശവും, മൗനത്തിൻ ഇരുളിലായ് മാഞ്ഞുപോയി. വാക്കുകൾ തീർത്തോരീ മധുരമാം കാലങ്ങൾ, വാടിയ ഓർമ്മയായ് കൊഴിഞ്ഞു വീണു. നെഞ്ചോടു ചേർത്തുവെച്ചോരാത്മ- സൗഹൃദങ്ങളും, അകലെയേതോ കടലലയായ് മാറിപോയി. സ്വാർത്ഥത തൻ കാറ്റിലാടിഉലഞ്ഞോരോ രോ, സ്നേഹത്തിൻ പച്ചപ്പും കരിഞ്ഞുപോയി. ഒരുമിച്ചുണ്ടായിരുന്നാ കിനാവുകൾ, ഒറ്റയ്ക്കാം യാത്രയിൽ ചുമടുകളായ്. കൂടെയുണ്ടെന്നുള്ള വാഗ്ദാന നാളുകൾ, കാലത്തിൻ മാറ്റത്തിൽ വെറും നിഴലായ്. ബന്ധങ്ങൾ അന്യമായ് മാറും പ്രപഞ്ചത്തിൽ, ഏകാന്തത മാത്രമെൻ കൂട്ടുകാരൻ.
എന്റെ ഹൃദയമെവിടെ? – ലാലി രംഗനാഥ് (ലാലിമ)

നേരം പുലരും മുൻപേ തന്നെ ഉണർന്ന അയാൾ ആകെ അസ്വസ്ഥനായിരുന്നു. എന്താണ് ചെയ്യേണ്ടതെന്ന് പോലും വ്യക്തതയില്ല. വീടിന്റെ വരാന്തയിൽ,ചുണ്ടിൽ കത്തിച്ച ഒരു സിഗരറ്റും തിരുകി അയാൾ അങ്ങോട്ടുമിങ്ങോട്ടും നടന്നു. പെട്ടെന്ന് ഒരാവേശത്താലെന്നപോലെ ഓടിച്ചെന്ന്, TV ഓൺ ചെയ്ത് .. ചാനലുകൾ മാറ്റി മാറ്റി ഇട്ടു. തലേദിവസം നടന്ന അപകടത്തിന്റെ വാർത്തകളാണ് എല്ലാ ചാനലിലും.. ” ഇത് അപകടമല്ല,ക്രൂരമായ നരഹത്യ യാണ്. മദ്യപിച്ച് ബോധംകെട്ട 20 കാരൻ 200 കിലോമീറ്ററിലധികം വേഗത്തിൽ ഓടിച്ച ആഡംബര കാറിടിച്ച്, സ്കൂട്ടർ യാത്രികരായ […]
അക്ഷരദീപം – പ്രശാന്ത് പഴയിടം

വേദങ്ങൾ ശ്രുതിചേർക്കും വീണാപാണി നാവിലമൃതം പൊഴിക്കും വിദ്യാദായിനി അംബുജവാസിനി നിൻ തൃപ്പാദത്തിൽ രാഗമാല ചാർത്തുവാൻ അനുഗ്രഹിക്കൂ വേദങ്ങൾ ശ്രുതിചേർക്കും.. ആദ്യസംഗീതം നീ അമ്മേ നാദമായി ആദ്യാക്ഷരം നീ അമ്മേ രാഗമായി വാണി നിൻ വീണയിൽ നിന്നുതിരും താളലയങ്ങളറിയുവാൻ അനുഗ്രഹിക്കൂ വേദങ്ങൾ ശ്രുതിചേർക്കും.. അക്ഷരദീപമാകുമമ്മേ സ്വരദായിനി വിജ്ഞാനമരുളുന്നമ്മേ ജ്ഞാനദായിനി അമ്മേ നീ അരുളിയ അറിവിന്റെ ദീപം അകതാരിൽ നിറയുവാൻ കൃപചൊരിയൂ വേദങ്ങൾ ശ്രുതിചേർക്കും.. സപ്തസ്വരമേകും നിൻ വീണാതന്ത്രി ജീവതാളമേകും നിൻ സ്വരമാധുരി ജീവാമൃതമേകും നിൻ വരികളെന്നും ജീവശ്വാസമായെന്നിൽ വിളങ്ങേണമേ […]
മാനുഫാക്ച്ചറിങ്ങ് ഡിഫെക്ട് – മുതുകുളം സുനിൽ

കോയിക്കൽ കുഞ്ഞുമോൻ ചേട്ടനും സീനിയേഴ്സ് സിറ്റിസൺ ഫോറത്തിലെ പഞ്ചായത്ത് എക്സിക്യൂട്ടീവ് അംഗങ്ങളും കൂടി കായംകുളത്തെ ക്ലബ്ബിൽ പോകാൻ മുരിങ്ങച്ചിറ ജംഗ്ഷനിൽ ബസ് കാത്തു നിൽക്കുകയായിരുന്നു. ജംഗ്ഷനിലെ അച്യുതൻ പിള്ള ചേട്ടന്റെ പഴയകാല സൂപ്പർമാർക്കറ്റിന്റെ ഓരത്തുനിന്ന് ഒരു ജെൻസി പയ്യൻ മൊബൈലിൽ സംസാരിക്കുന്നു…അവൻ ഉച്ചത്തിൽ എന്തൊക്കെയോ സംസാരിക്കുന്നു . ആരെയും അവൻ ശ്രദ്ധിക്കുന്നില്ല. പെട്ടെന്ന് ഒരു പെൺകുട്ടി സ്കൂട്ടറിൽ എത്തി അവന്റെ അടുത്തേക്ക് വന്ന് അവനോട് കയർക്കുന്നു . “ഡാ, നീയെന്നെ ബ്രെഡ് ക്രമ്പിങ്ങ് ചെയ്തു. ഗോസ്റ്റ് ചെയ്തു. […]
ഓർമ്മയിൽ മഹാകവി അക്കിത്തം – ജോൺസൻ റോച്

മലയാള കവിതയെ ഭാവുകത്വത്തിന്റെ പ്രകാശധാരയിലേക്ക് കൈപിടിച്ചുയർത്തിയ മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിയുടെ ദീപ്തമായ ഓർമ്മകൾക്ക് 6 വർഷം. 1926 മാർച്ച് 18 ന് പാലക്കാട് ജില്ലയിലെ കുമരനെല്ലുരിൽ വാസുദേവൻ നമ്പൂതിരിയുടെ മകനായി ജനിച്ചു. കവിത, ചെറുകഥ, നാടകം,ഉപന്യാസം, വിവർത്തനം, തുടങ്ങിയ മേഖലകളിലായി 46 ൽപരം കൃതികൾ രചിക്കപ്പെട്ടു. VT ഭട്ടതിരിപ്പാടിനൊപ്പം സാമുദായിക നവീകരണ യജ്ഞത്തിൽ പങ്കാളിയായ അക്കിത്തം കേരളീയ നവോത്ഥാന ചരിത്രത്തിന്റെ ഭാഗമായിട്ടാണ് അറിയപ്പെടുന്നത്. വ്യത്യസ്ത മേഖലയിൽ തന്റെ സർഗ്ഗസിദ്ധിയെ ജനമനസ്സിലേക്ക് പ്രസരിപ്പിച്ചു കൊണ്ടാണ് അക്കിത്തം കടന്നുപോയത്. […]
TRUE STORY BY AUTHOR KARUR SOMAN PUBLISHED BY JANMABUMI ONAM SPECIAL MAGAZINE.. 2026
ദാരിദ്ര്യത്തെക്കുറിച്ച് പറയുമ്പോൾ – സതീഷ് വെളുന്തറ

“കാലേ ഹിതമിതഭോജി കൃതചംക്രമണഃ ക്രമേണ വാമശയഃ അവിധൃതമൂത്രപുരീഷഃ സ്ത്രീഷു യതാത്മാ ച യോ നരഃ സോരുക്ക് ” കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലെ ആലത്തൂർ നമ്പി എന്ന കഥയിലേതാണ് മേൽപ്പറഞ്ഞ ശ്ലോകം. യഥാസമയത്ത് ശരീരത്തിന് ഹിതകരമായതും മിതമായ അളവിലുള്ളതുമായ ഭക്ഷണം കഴിക്കുന്നവനും,ഭക്ഷണശേഷം അൽപദൂരം നടക്കുന്നത് ശീലമാക്കിയവനും,അതിനുശേഷം ഇടതുവശം ചരിഞ്ഞ് കിടക്കുന്നവനും,മൂത്രവും മലവും ആവശ്യമായ സമയത്ത് തടഞ്ഞുവയ്ക്കാതെ വിസർജിക്കുന്നവനും,സ്ത്രീകളോടുള്ള വിഷയാസക്തിയിൽ ആത്മനിയന്ത്രണം പാലിക്കുന്നവനും ആരാണോ അങ്ങനെയുള്ളവൻ രോഗമില്ലാത്തവനായിരിക്കും എന്നാണ് ഇതിന്റെ അർത്ഥം. അമിതമായി ഭക്ഷണം കഴിക്കുന്നത് പാപവും അധർമവുമാണെന്ന് യുധിഷ്ഠിരൻ […]
പുത്തൻ കലവും കറിച്ചട്ടിയും – ശ്രീകല മോഹൻദാസ്

ഓർമ്മയുണ്ടോ ഇതു പോലുള്ള സ്ത്രീ ജനങ്ങളെ… പുത്തൻ കലവും കറിച്ചട്ടിയും മീൻ ചട്ടിയുമൊക്കെയായി വീടു വീടാന്തരം കയറിയിറങ്ങി വിൽപ്പന നടത്തി ഉപജീവനം കഴിച്ചിരുന്നവർ.. തലയിലൊരു ചുമ്മാട് വെച്ച് അതിനു മുകളിൽ ഇതു പോലുള്ള വല്ലക്കൊട്ടകളിൽ ചട്ടി കലങ്ങളുമായി നാട്ടിടവഴികളിലൂടെ ചെരിപ്പ് പോലു മില്ലാതെ ഓടിയും നടന്നും ചിലപ്പോൾ പൊരി വെയിലത്തും പെരു മഴയത്തും ഒരു കുട പോലുമില്ലാതെ സഞ്ചരിച്ച് അഷ്ടിക്ക് വകയുണ്ടാ ക്കാൻ കഷ്ടപ്പെടുന്നവർ… ആരോടുമൊരു പരാതിയുമില്ലാതെ തങ്ങളുടെ തൊഴിലെടുക്കുന്നവർ.. മിക്കവാറും ഈ ചട്ടി കലങ്ങളൊക്കെ ഉണ്ടാക്കുന്നതും […]
ഇന്ത്യൻ റെയിൻബോ (ലെഫ്റ്റനെന്റ് കേണൽ ഡോക്ടർ സോണിയ ചെറിയാൻ ) – ശ്രീനിജ സുനിഷ് മുല്ലപ്പള്ളി

ഒരു പട്ടാളക്കാരിയായ ഡോക്ടർ അവരുടെ പട്ടാള ജീവിതത്തിലെ ഓർമ്മകൾ വളരേ തന്മയത്വത്തോടെ കുറിച്ച് വച്ചിരിക്കുകയാണ് ഇന്ത്യൻ റെയിൻബോ എന്ന ഈ പുസ്തകത്തിൽ. ഇത് ആരംഭിക്കുന്നത് ഇങ്ങനെയാണ് “അപ്പൂപ്പൻ താടി പോലെ മോഹിപ്പിച്ച മറ്റൊന്നുണ്ടായിരുന്നില്ല കുട്ടിക്കാലത്ത്. പരിധിയോ പരിമിതിയോ ഇല്ലാത്ത സ്വപ്ന നിഴൽ ആ വെള്ളപ്പൊട്ടുകളിൽ മയങ്ങി കിടന്നിരുന്നു “. അപ്പൂപ്പൻ താടി പോലെ പാറിപ്പറക്കാൻ മോഹിച്ച ആ കുഞ്ഞു പെൺകുട്ടി പിന്നീട് നീണ്ട 14 വർഷം സഞ്ചരിച്ചത് നിസ്സാര യാത്രയൊന്നുമല്ല.അത് പരിധിയും പരിമിതിയും ഇല്ലാതെ പാറി പറക്കുന്ന […]
മരുന്ന് ഓവർഡോസ് ആണോ – ഡോ. വേണു തോന്നയ്ക്കൽ

രോഗത്തിന് നിർദ്ദിഷ്ട ഔഷധം സേവിച്ച് പാർശ്വഫലമുണ്ടായി അപകടത്തിലായവരും മരിച്ചവരും ധാരാളം. എല്ലാത്തരം ഔഷധങ്ങൾക്കും പാർശ്വ ഫലം ഉണ്ട്. എന്നാൽ ഏവരിലും പാർശ്വ ഫലം ഉണ്ടാവണമെന്നില്ല. മോഡേൺ മെഡിസിൻ ഔഷധങ്ങൾക്ക് മാത്രമേ പാർശ്വഫലമുള്ളൂ എന്ന് കരുതരുത്. ഫലം ഉള്ളതിന് ഏതിനും പാർശ്വ ഫലം ഉണ്ടാവാം. ആയുർവ്വേദിക് ഔഷധങ്ങൾ പാർശ്വ ഫലങ്ങൾ ഇല്ലാത്തവ എന്ന് കരുതേണ്ടതില്ല. അവ ജൈവ തന്മാത്രകൾ ആകയാൽ മിക്ക പാർശ്വഫലങ്ങളും പ്രകടമാവാൻ കാലതാമസമെടുക്കും. അതിനാൽ അത്തരം ഔഷധങ്ങൾ ഉണ്ടാക്കുന്ന പാർശ്വഫലങ്ങൾ നാം മനസ്സിലാക്കാതെ പോകുന്നു. ആധുനിക […]
വിശേഷം പറഞ്ഞാൽ അത് സുവിശേഷമാക്കും – ജോസ് ക്ലെമന്റ്

ചിലരോട് ഒരു വിശേഷം പറഞ്ഞാൽ അത് സുവിശേഷമാക്കും.മറ്റു ചിലർ പരദൂഷണവും. വിശേഷവും സുവിശേഷവും തമ്മിൽ എന്തു വ്യത്യാസമെന്ന് ചിന്തിക്കുന്നവരുമുണ്ട്. വിശേഷം ഇൻഫർമേഷനാണ്.നടന്ന കാര്യം.സുവിശേഷം ട്രാൻസ്ഫർമേഷനാണ്. നടക്കാൻ പോകുന്ന നന്മ!വിശേഷം പറയുന്നവർ നാട്ടിൽ മഴ കുറവാണെന്നും കൃഷി നശിച്ചുവെന്നും പറയുമ്പോൾ അത് സുവിശേഷമാക്കുന്ന വർ പറയും : മഴകുറവാണെങ്കിലും നമ്മുടെ കിണറ്റിൽ ഇപ്പോഴും വെള്ളമുണ്ട്.അതു നമ്മുക്ക് നനയ്ക്കാൻ ഉപയോഗിക്കാമെന്ന്. ഒരേ വസ്തുതതന്നെയാണെങ്കിലും കേൾവിക്കാരിലുണ്ടാക്കുന്ന ഫലം രണ്ടാണ്.ഒന്നു ഭയപ്പെടുത്തുന്ന വിശേഷമാണെങ്കിൽ മറ്റേത് പ്രത്യാശയുടേതാണ്.അതാണ് ഒ.വി.വിജയൻ പറഞ്ഞത് :”ചിലർ വാർത്തവായിക്കുന്നു ,മറ്റു […]
മനുഷ്യ സംസ്കാരത്തിന്റെ മൂർത്ത ചിത്രങ്ങൾ: കാരൂർ സോമൻ, (ചാരുംമൂടൻ)

കേരളത്തിൽ കണ്ടുകൊണ്ടിരിക്കുന്ന ഓരോ സംഭവങ്ങളും സാമൂഹ്യ-സാംസ്കാരിക ജീവതാരോഗ്യത്തെ തളർത്തുന്നതിന്റെ ഏറ്റവും വലിയ തെളിവാണ് കൊച്ചി നെടുമ്പാശേരിയിൽ ഒരു വാഹനം ഭീകരമായ വേഗതയിലെത്തി ഇടിച്ചു തെറിപ്പിച്ച് വിലപ്പെട്ട മൂന്ന് ജീവനുകളെടുത്തത്. ബൈബിളിൽ (സദൃ.22:6) ഒരു വാക്യമുണ്ട്. ‘ബാലൻ നടക്കേണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പിക്ക അവൻ വൃദ്ധനായാലും അത് മറക്കില്ല’ ഒരു തോട്ടം എങ്ങനെ കളകൊണ്ട് നിറയുന്നവോ അതുപോലെ പല കുടുംബങ്ങളിലും കളകൾ പോലെ വഷളത്വമുള്ള കുട്ടികളും വളരുന്നു. ഈ കളകൾ സമൂഹത്തിന്റെ എല്ലാം മേഖലകളിലും ഇരുൾ മൂടി കിടന്നിട്ടും […]
ആവർത്തി ക്കരുതാത്ത കൊടുംക്രൂരത – അഡ്വ ചാർളിപോൾ

മദ്യലഹരിയിൽ പത്തൊൻപതുകാരൻ ഓടിച്ചു ചീറിപ്പാഞ്ഞ ആഡംബരക്കാർ സ്കൂട്ടറിൽ ഇടിച്ച് മൂന്ന് ജീവൻ പൊലിഞ്ഞ ദാരുണ സംഭവത്തിൻ്റെ ഞെട്ടലിലാണ് കേരളം. മൂന്ന് കുടുംബങ്ങളുടെ പ്രതീക്ഷകളാണ് നടുറോഡിൽ അരഞ്ഞു കൊല്ലപ്പെട്ടത്. എഫ്. ഐ .ആർ . രേഖപ്പെടുത്തിയ പോലീസ് പ്രതിയുടെ സ്ഥാനത്ത് അൺനോൺ അഥവാ ആരെന്ന് അറിയില്ല എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മദ്യപിച്ചാണ് വാഹനമോടിച്ചത് എന്നുള്ള പരാമർശവും എഫ്.ഐ. ആറിൽ കാണുന്നില്ല. പണത്തിന് മുകളിൽ പരുന്തും പറക്കില്ല എന്ന് പറഞ്ഞത് പോലെ നീതി ,പണത്തിന് മുന്നിൽ മുട്ടുമടക്കുകയാണ്. അപകടം നടന്നയുടൻ ഓടിക്കൂടിയ […]