LIMA WORLD LIBRARY

മാനുഫാക്ച്ചറിങ്ങ് ഡിഫെക്ട് – മുതുകുളം സുനിൽ

കോയിക്കൽ കുഞ്ഞുമോൻ ചേട്ടനും സീനിയേഴ്സ് സിറ്റിസൺ ഫോറത്തിലെ പഞ്ചായത്ത് എക്സിക്യൂട്ടീവ് അംഗങ്ങളും കൂടി കായംകുളത്തെ ക്ലബ്ബിൽ പോകാൻ മുരിങ്ങച്ചിറ ജംഗ്ഷനിൽ ബസ് കാത്തു നിൽക്കുകയായിരുന്നു.

ജംഗ്ഷനിലെ അച്യുതൻ പിള്ള ചേട്ടന്റെ പഴയകാല സൂപ്പർമാർക്കറ്റിന്റെ ഓരത്തുനിന്ന് ഒരു ജെൻസി പയ്യൻ മൊബൈലിൽ സംസാരിക്കുന്നു…അവൻ ഉച്ചത്തിൽ എന്തൊക്കെയോ സംസാരിക്കുന്നു . ആരെയും അവൻ ശ്രദ്ധിക്കുന്നില്ല.

പെട്ടെന്ന് ഒരു പെൺകുട്ടി സ്കൂട്ടറിൽ എത്തി അവന്റെ അടുത്തേക്ക് വന്ന് അവനോട് കയർക്കുന്നു .
“ഡാ, നീയെന്നെ ബ്രെഡ് ക്രമ്പിങ്ങ് ചെയ്തു.
ഗോസ്റ്റ് ചെയ്തു.
ബോസ്റ്റിംഗ് ചെയ്തു.”
(തേച്ചിട്ട് പോയി എന്ന് സാരം ).

നെറ്റ് തീർന്നു വൈഫൈ കട്ട് ആയത് പോലെ കുറെ നേരം നിന്നിട്ട് പയ്യൻ ആവേശത്തോടെ പറഞ്ഞു..
“പോക്കി, നോ.. ഞാൻ നിന്നെ ഗോസ്റ്റ് ചെയ്തിട്ടില്ല…ബ്രെഡ് ക്രമ്പിങ്ങും,ഗോസ്റ്റിങ്ങും ചെയ്തിട്ടില്ല…നീയാണ് ഓർബിറ്റിങ്ങ് ചെയ്തത്.. നീ ആണ് പുഷിങ്ങു ചെയ്തത്…. നോ ക്യാപ്പ്…”
(പ്രിയപ്പെട്ടവളെ ഞാൻ നിന്നെ തേച്ചിട്ട് പോയില്ല നീ ഒന്നിൽ കൂടുതൽ പേര് സ്നേഹിക്കുന്നു നീ എന്നെപ്പറ്റി സോഷ്യൽ മീഡിയയിൽ ചീത്തപ്പേര് ഉണ്ടാക്കുന്നു.ഞാൻ സത്യമാണ് പറയുന്നത് ).

പെൺകുട്ടി പൊട്ടിത്തെറിച്ചുകൊണ്ടു പറഞ്ഞു..” നീ ഡെലുലു ചെയ്യുകയാണ് . നീ ഒരു സെസ്സാണ്…. (നീ യാഥാർത്ഥ്യമല്ലാത്തതിനെ വിശ്വസിക്കുന്നു . നീ ഒരു സംശയ രോഗിയാണ് ).

അവരുടെ വഴക്കിനിടയിൽ അവരുടെ ചില പൂക്കികൾ അവിടെ എത്തി.
അതിലെ ഒരു പെൺകുട്ടി പൂക്കി വഴക്കിട്ട് നിൽക്കുന്ന പെൺകുട്ടിയോട് പറഞ്ഞു…
“യൂ പീപ്പിൾ ആർ നോട്ട് മാച്ചബിൾ…. യുവർ റിലേഷൻ ഈസ്‌ ഇമ്പോസിബിൾ. യു ആർ എലിബ്രാ അവൻ സ്കോർപിയോ.കംപ്ലീറ്റ്ലി ടോക്സി കോമ്പിനേഷൻ.വേണമെങ്കിൽ യൂ ക്യാൻ പ്രൊസിഡ് സിറ്റുവേഷൻഷിപ്പ്.
( എലിബ്രയും , സ്ക്രോപിയോയും ഇംഗ്ലീഷ് സോഡിയാക് സൈനുകൾ ആണ്..
ജെൻസികൾക് ഈ രണ്ടും ചേരില്ല എന്ന വിശ്വാസം..
ഈ ബന്ധം ശരി ആകില്ല..
വേണമെങ്കിൽ ഉത്രവാദിത്വമില്ലാതെ അടുപ്പം കാണിക്കാം.. സിറ്റുവേഷൻഷിപ്പ്..)

പൂക്കികളെ നോക്കി എന്തൊക്കെയോ പറഞ്ഞു പെൺകുട്ടി സ്കൂട്ടർ സ്റ്റാർട്ട് ആക്കി പോകാൻ തുടങ്ങിയപ്പോൾ പയ്യൻ സ്കൂട്ടറിന്റ പിറകിലെ സീറ്റിൽ കയറി ഇരുന്നു.

പെൺകുട്ടി ചിരിച്ചുകൊണ്ട് പറഞ്ഞു
“പൂക്കി നീ വീണ്ടും സോബിൻ ചെയ്യുകയാണോ ”
(കൂട്ടുകാരാ നീ പിന്നെയും പിറകെ കൂടിയോ.. എന്ന് സാരം ).

പൊട്ടിച്ചിരിയോടെ അവർ കെട്ടിപിടിച്ചു സ്കൂട്ടറിൽ പോയപ്പോൾ മറ്റുള്ള പോക്കികൾ പറഞ്ഞു..
“സ്കിബിഡി… ബെസ്റ്റ് ഓഫ് ലക്ക് ”
(ഉഗ്രൻ… നല്ലത് സംഭവിക്കട്ടെ )

ഇതെല്ലാം കണ്ടും കെട്ടും നിന്ന കൂട്ടുകാർ കുഞ്ഞുമോൻ ചേട്ടനോട് ചോദിച്ചു..
” ഈ പിള്ളേർക്ക് എന്താ പറ്റിയത്.. കലി കാല വൈഭവം..”.
കുഞ്ഞുമോൻ ചേട്ടൻ പറഞ്ഞു..
” ഇത് അവരുടെ കുഴപ്പം അല്ല..മാനുഫാക്ചറിങ്ങ് ഡിഫെക്ട് ആണ്… ”
കായംകുളത്തേക്കുള്ള ബസ് വരുന്നത് കണ്ടു അവർ ഉച്ചത്തിൽ പറഞ്ഞു
” സീനിയർ പൂക്കികൾക്ക് ഉള്ള ബസ്സ്‌ വന്നു..”

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px