LIMA WORLD LIBRARY

പുത്തൻ കലവും കറിച്ചട്ടിയും – ശ്രീകല മോഹൻദാസ്

ഓർമ്മയുണ്ടോ ഇതു പോലുള്ള സ്ത്രീ ജനങ്ങളെ…
പുത്തൻ കലവും കറിച്ചട്ടിയും മീൻ ചട്ടിയുമൊക്കെയായി
വീടു വീടാന്തരം കയറിയിറങ്ങി
വിൽപ്പന നടത്തി
ഉപജീവനം കഴിച്ചിരുന്നവർ..
തലയിലൊരു ചുമ്മാട് വെച്ച്
അതിനു മുകളിൽ ഇതു പോലുള്ള
വല്ലക്കൊട്ടകളിൽ ചട്ടി കലങ്ങളുമായി
നാട്ടിടവഴികളിലൂടെ ചെരിപ്പ് പോലു
മില്ലാതെ ഓടിയും നടന്നും
ചിലപ്പോൾ പൊരി വെയിലത്തും
പെരു മഴയത്തും
ഒരു കുട പോലുമില്ലാതെ സഞ്ചരിച്ച്
അഷ്ടിക്ക് വകയുണ്ടാ ക്കാൻ കഷ്ടപ്പെടുന്നവർ…
ആരോടുമൊരു പരാതിയുമില്ലാതെ
തങ്ങളുടെ തൊഴിലെടുക്കുന്നവർ..
മിക്കവാറും ഈ ചട്ടി കലങ്ങളൊക്കെ
ഉണ്ടാക്കുന്നതും ഇവർ തന്നെയാവും..
പണ്ടൊക്കെ മിക്ക വീടുകളിലും
ഇതു പോലുള്ള മൺ പാത്രങ്ങളാണ്
ഉപയോഗിച്ചു പോന്നിരുന്നത്..
എളുപ്പം പൊട്ടുന്ന പാത്രങ്ങളുമാണിവ..
അതു കൊണ്ട് തന്നെ വീട്ടുകാർ പൊട്ടിയ പാത്രങ്ങൾക്കു പകരം വേറെ വാങ്ങാനായി ഇവരുടെ വരവും കാത്തിരിക്കും..
സ്ഥിരമായി ഇവർ പാത്രം വിറ്റു കൊണ്ടിരിക്കുന്ന വീടുകളും ഉണ്ടാവും..
അങ്ങനെ ഇവരൊക്കെ തമ്മിൽ
ഒരു പരസ്പര സ്നേഹ ബന്ധവും ഉടലെടുക്കും..
അതൊക്കെ ഒരു കാലം..
ഉടയാത്ത ആധുനിക പാത്രങ്ങളുടെ വര വോടെ
ഈ പാത്ര വിൽപ്പനയും നിലച്ചു
ഒപ്പം ആ സ്നേഹ ബന്ധങ്ങളും….

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px