സംസ്ഥാനത്ത് സ്വകാര്യബസുകളുടെ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി. യാത്രാനിരക്കുകൾ കൂട്ടാത്തതിൽ പ്രതിഷേധിച്ചാണ് ബസുടമകളുടെ വിവിധ സംഘടനകളുടെ സംയുക്ത സമരസമിതി പണിമുടക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. യാത്രനിരക്ക് കൂട്ടാനുള്ള തീരുമാനം നേരത്തെ എടുത്തതാണെന്നും എന്നുമുതൽ കൂട്ടണമെന്ന കാര്യത്തിൽ മാത്രമാണ് തീരുമാനമെടുക്കാനുള്ളതെന്നുമാണ് ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ നിലപാട്. ജനങ്ങളെ വലയ്ക്കാതെ സമരം പിൻവലിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ബസ് സമരം നേരിടാൻ കൂടുതൽ സർവീസുകൾ നടത്തുമെന്നാണ് കെ.എസ്.ആർ.ടി.സിയുടെ അറിയിപ്പ്. ഓരോ ഡിപ്പോയിലെയും മുഴുവൻ ബസുകളും നിരത്തിലിറക്കാനും കെഎസ്ആർടിസി നിർദേശം നൽകിയിട്ടുണ്ട്.
About The Author
No related posts.