അരുണൻവരും പുലർദർശനം
പവനൻതരും മൃദുസ്പർശനം
മലയെതൊടും മുകിൽമാലയും
മയിലായ്ത്തരും നിറഭംഗിയും
അലയാഴിയും നീർച്ചോലയും
നിറനാഴിപോൽ തളിർച്ചില്ലയും
അകതാരിലെ കുളിർവർഷവും
അതിലോലമാം രോമഹർഷവും
ഹിമബിന്ദുവിൽ സൂര്യനിദ്രയും
ഗഗനങ്ങളിൽ ഇന്ദുസ്പർശവും
ശിശിരങ്ങളിൽ ദലവർഷവും
അനുഭൂതിയായ് മുഴുവർഷവും
ഏതിരേൽക്കുവാനാശംസകൾ











