ഗൃഹ പ്രവേശം – പ്രസന്ന നായർ

Facebook
Twitter
WhatsApp
Email

അമ്പലത്തിൻ്റെ ആനക്കൊട്ടിലിൽ ഏറെ നേരമായ് വിനോദിനി നിൽപ്പു തുടങ്ങിയിട്ട്. വെടിവഴിപാടു നടത്തുന്ന വിക്രമൻ അവരുടെ അടുത്തെത്തി. എന്താ വിനോദിനിയമ്മേ, കുറേ നേരമായല്ലോ ഇവിടെ നിൽക്കുന്നു. ആരെയോ പ്രതീക്ഷിച്ചെന്ന പോലെ.വിനോദിനി ആ നാട്ടിലെ വൃദ്ധ
സദനമായ ‘ശാന്തിതീര’
ത്തിൻ്റെ നടത്തിപ്പുകാരിലൊരാളാണ്.അതുകൊണ്ടവരെ എല്ലാവർക്കും
സ്നേഹവും, ബഹുമാനവുമാണ്. അതേ വിക്രമാ, ഞാൻ
മൈഥിലിച്ചേച്ചിയേയും
രാമനാഥേട്ടനേയും കാത്തു നിൽക്കുകയാണ്. അതിന് മൈഥിലിയമ്മ
മകനോടൊപ്പം തിരുവനന്തപുരത്തല്ലേ
രാമേട്ടനെ ഒരാഴ്ചയായിട്ട് കാണാനുമില്ല. എവിടെയാണെന്നാർക്കും അറിയുകയുമില്ല.
രണ്ടാളും എവിടെയുണ്ടെന്നെനിക്കറിയാം.വിനോദിനി
പറഞ്ഞു. ഇന്നവരുടെ ഗൃഹപ്രവേശമാണ്.

വിക്രമൻ നെറ്റി ചുളിച്ചു. അവരിപ്പോഴെവിടെയാണ് ?അവരുടെ ഗൃഹപ്രവേശം വർഷ ങ്ങൾക്കു മുൻപു നടന്നതല്ലേ? പിന്നെ
ഇപ്പോൾ .. അവനാകെ സംശയമായി. അതേ
വിക്രമാ .ഇന്ന് ആ വീടിൻ്റെ രണ്ടാമത്തെ ഗൃഹ പ്രവേശമാണ്. എന്നിട്ട് ഞങ്ങളാരുമറിഞ്ഞില്ലല്ലോ. അവരെവിടെയാ
ണെന്നേ നിങ്ങൾക്ക് ആർക്കുമറിയില്ല. പിന്നെങ്ങനെ ഗൃഹപ്രവേശ മറിയും. രണ്ടു വെടി വഴിപാട്. ഒരാൾ വന്നു വിക്രമനെ
വിളിച്ചു. അവൻ മനസ്സില്ലാ മനസോടെ
വഴിപാട് നടത്താൻ പോയി.

അവൻ പറഞ്ഞതു ശരിയാണ്.വളരെ വർഷങ്ങൾക്കു മുൻപ്
അവരുടെ നല്ല പ്രായത്തിൽ പാലുകാച്ചുനടന്നതാണ് ആ വീട്. വീണ്ടും ഒരു ഗൃഹപ്രവേശം. ചില പെൺകുട്ടികൾക്ക് രണ്ടാം വിവാഹം പോലെ. ഇതിനു മൊരു രണ്ടാം ഗൃഹപ്രവേശം അതും ആദ്യത്തെ
ആളുകൾ തന്നെ നടത്തുന്നു.

തനിക്കുമന്ന് ചെറുപ്പമാണ്. തന്നെ ബാലേട്ടൻ വിവാഹം കഴിച്ചു കൊണ്ടുവന്നതിനു ശേഷം താൻ ഇവിടെ
ആദ്യം പങ്കെടുക്കുന്ന ചടങ്ങായിരുന്നു. എന്തു
ഭംഗിയായിരുന്നു അന്നാ വീട്, “മിഥില “.
നല്ല മുല്ല മാലയും, ജമന്തിപ്പൂക്കളുമൊക്കെ തോരണം തൂക്കിയ ഒതുക്കമുള്ള വീട്. അദ്ധ്യാപക ദമ്പതികളായ മൈഥിലിയും, രാമനാഥനും, മക്കൾ
പ്രതീഷിനും, പ്രാർത്ഥ നയ്ക്കും വേണ്ടി സ്നേഹംകൊണ്ട്‌
പണിതുയർത്തിയ
വീട്. എത്ര കുട്ടികളെ നേർവഴികാട്ടിയ ഇവരു
ടെ മക്കളെന്തേ ഇങ്ങനെയായത്? പ്രതീഷ് ഹെൽത്തു ഡിപ്പാർട്ടുമെൻറിൽ
ഉയർന്ന തസ്തികയിൽ. ഭാര്യ
ബാങ്ക് മാനേജർ.
പ്രാർത്ഥന കെ.എസ്.ഇ .ബി യിൽ അസിസ്റ്റൻ്റ് എൻജിനീയർ. ഭർത്താവ് മുന്തിയ ബിസിനസ്സുകാരൻ. എന്നിട്ടും ഇവരുടെ നില
എന്തേ ഇങ്ങനെയായത്.
ഏതാണ്ട് പത്തു മുപ്പത്തിയാറു വർഷത്തെ പരിചയമുണ്ട് തനിക്കവരുമായി. താനറിഞ്ഞ ടത്തോളം
നല്ല മനസ്സിന്നുടമകളാണ്
രണ്ടാളും. മുജ്ജന്മപാപ്പാകാം
ഇന്നത്തെ അവസ്ഥക്കു കാരണം.

ബാങ്കുമാനേജർ മരുമകൾ വന്നതോടുകൂടി മകൻ അവളുടെ പാദസേവകനായി. ഒറ്റമോൾ.ആവശ്യത്തിലേറെ സ്വത്തുക്കൾ‌. അവൾക്കെന്നും സ്വന്തം വീടിനോടായിരുന്നു കൂറ്. പ്രതീഷിനവളെ പിണക്കാൻ പറ്റില്ല. അവൾക്കവനെ മതിയെന്നുള്ള വാശി
കൊണ്ടാണാ വിവാഹം നടന്നത്. അല്ലെങ്കിൽ ഇത്രയും സ്വത്തുകാരിയെ അവനു കിട്ടില്ലായിരുന്നു.അത് അവളും, അവളുടെ
അമ്മയും ഇടയ്ക്കിടെ പറയാറുമുണ്ട്. മകൾ
പ്രാർത്ഥന ഒരു കൊച്ചു സുന്ദരിയായിരുന്നു.സാ യി ഭക്തരായ രാമനാഥനും, മൈഥിലിയും കുട്ടികളേയും കൂട്ടി പുട്ടപർത്തിക്കിടക്കിടക്ക് പോവ്വാറുണ്ട്. അവിടെ വെച്ച് പ്രാർത്ഥനയേക്കണ്ടി ഷടപ്പെട്ട താണ് ആ ബി സിനസ്സുകാരൻ. അല്ലെങ്കിൽ ആ വീട്ടിൽ കയറാനുള്ള യോഗ്യതയൊന്നും പ്രാർത്ഥനക്കില്ലായിരുന്നു.

ഇതെല്ലാം മൊത്തത്തിൽ ശാപമായ് തീർന്നത്
മൈഥിലിക്കും, രാമനാഥനുമായിരുന്നു. അദ്ധ്യാപകരായിരുന്ന
അവർ വിദ്യാധനം മാത്രമേ സമ്പാദ്യമായി മക്കൾക്കു കൊടുത്തുള്ളു. അവർ
സ്നേഹം നിറച്ചു തുറന്നിട്ട വാതിലിലൂടെ
മക്കൾ രണ്ടാളും കടന്നു പോയി.രണ്ടു മരുമക്കളുടെ വീട്ടുകാർക്കും ഇവരെ പുഛമായിരുന്നു. രാമനാഥൻ ഒരു വശം തളർന്ന് വീണപ്പോഴാണ് മക്കളുടെ സ്നേഹത്തി
ൻ്റെ ആഴം രണ്ടാളും
മനസ്സിലാക്കിയത്.രണ്ടാളും അമ്മയെ കൊണ്ടുപോകാൻ തയ്യാറാണ്. പക്ഷേ
തളർന്നു കിടക്കുന്ന അഛൻ അവരുടെ മുന്നിൽ വലിയൊരു
ചോദ്യ ചിഹ്നമായി. ഒടുവിലവരൊരു തീരുമാനത്തിലെത്തി.അമ്മയെ കൊണ്ടുപോയി രണ്ടാളും മാറി മാറി നോക്കുക.അഛനേ നോക്കാനൊരു പുരുഷ ഹോംനേഴ്സിനെ നിർത്തുക.
മൈഥിലിക്കു താങ്ങാ
വുന്നതിലപ്പുറമായിരുന്നു ആ തീരുമാനം. പക്ഷേ, എതിർക്കാനവർക്കു ത്രാണിയില്ല.തനിക്കു ബലമായ് നിൽക്കേണ്ട ആൾ അനക്കമില്ലാതെ കിടക്കയിൽ.രണ്ടു പേരുടെയും ശമ്പളം
ഒന്നിനും തികയുകയില്ല.തന്നേ കൊണ്ടു തന്നെ കിടപ്പു രോഗിയെ പരിചരിക്കാനുമാവില്ല. ഹൃദയം പിളരുന്ന വേദനയോടെ അവർ തമ്മിൽ പിരിഞ്ഞു. പോകുന്നതിനു തലേന്നാൾ താനിവിടെ
വന്നതും .അന്ന് മൈഥിലിച്ചേച്ചി
പറഞ്ഞു കരഞ്ഞതും വിനോദിനിയോർത്തു. രാമേട്ടനെ പിരിയുന്നത വർക്ക് ഉൾക്കൊള്ളാനേ പറ്റില്ല. രണ്ടാമത് മകൻ്റെ വീട്ടിലെ അവഗണന, ഏകാന്തത .

ഒടുവിൽ മരണതുല്യമായ ദു:ഖത്തോടെ അവർ
മകനോടൊപ്പം തിരുവനന്തപുരത്തേക്കു പോയി. അവിടെ അടുത്തു തന്നെയാണ് മകളുടെ വീടും. അഛനേ നോക്കാൻ ഒരു ഹോംനേഴ്സിനേയും മകൻ ഏർപ്പാടാക്കി. മാസാമാസം ശമ്പളം കൊടുക്കാൻ മാത്രം മകൻ വരും .കഷ്ടിച്ച് ഒരു മണിക്കൂർ അഛൻ്റെ മുറിയിലിരിക്കും. അഛ നേ വിളിക്കാനുള്ള അവകാശം പോലും അവർ കൊടുത്തിരുന്നില്ല. കൊച്ചുമക്കളേ ഒന്നു കാണണമെന്ന് രാമനാഥനു മനസ്സിലാ ഗ്രഹമുണ്ടായിരുന്നു. ആ ആഗ്രഹം തന്നോടു
കൂടി മണ്ണടിയട്ടെയെന്നയാൾ
തീരുമാനിച്ചു.

ഹോം നേഴ്സിൻ്റെ
പരിചരണവും, മരുന്നി
ൻ്റെ ബലവും.രാമനാഥൻ്റെ
തളർച്ച മാറി.എഴുന്നേറ്റു നടക്കാവുന്ന സ്ഥിതിയായി അതോടെ ഹോം നഴ്സിനെ പറഞ്ഞു വിട്ടു. ഒരു വെയിൽ മങ്ങിയ വൈകുന്നേരമാണ് രാമേട്ടൻ തന്നെ കാണാൻ വന്നത്.വിനോദിനി വ്യക്തമായിട്ടോർക്കുന്നു അന്നദ്ദേഹം പറഞ്ഞ കാര്യങ്ങൾ.
വിനോദിനി, ഞാനിവിടേക്കു വരികയാണ്. അതിനുള്ള പേപ്പറുകൾ തയ്യാറാക്കിക്കൊള്ളു. ഇപ്പോൾ ഇതൊന്നും മക്കളറിയേണ്ട. അപ്പോൾ വീട്?താൻ
സംശയത്തോടെ ചോദിച്ചു.അതു പൂട്ടിയിടും. ചേച്ചിയോടു പറയേണ്ടേ? വേണ്ടാ, ഞാൻ വൃദ്ധസദനത്തിലാണെന്നറിഞ്ഞാൽ അവൾക്കു സങ്കടമാകും. ഞാൻ വീട്ടിലാണെന്ന വിശ്വാസത്തിൽ അവൾ അവിടെ കഴിയട്ടെ.

താൻ പ്രതീഷിനേ
കത്തെഴുതിയെങ്കിലും അറിയിക്കാമെന്ന് പറഞ്ഞിട്ടും അദ്ദേഹം
സമ്മതിച്ചില്ല. ഒടുവിൽ
ആറ്റുകാലിൽ പൊങ്കാലയിടാൻ പോയ നളിനിയാണു പറഞ്ഞത്, അവൾ മൈഥിലി ചേച്ചിയെ അവിടെ വെച്ചു കണ്ടെന്ന്. ക്ഷീണിച്ചു കോലം കെട്ടിരിക്കുന്നുവത്രെ. മകനും, മരുമകളും കൂടെയുണ്ടായിരുന്നതിനാൽ കൂടുതലൊന്നും
സംസാരിക്കാൻ പറ്റിയില്ല. അന്നു താൻ
നിശ്ചയിച്ചതാണ് എല്ലാം മൈഥിലിച്ചേച്ചിയെ അറിയിക്കണമെന്ന് .
പക്ഷേ, എങ്ങനെ? ആരുടേയും ഫോൺ
നമ്പർ പോലും തനിക്കറിയില്ല.

അപ്പോഴാണ് ദൈവത്തിൻ്റെ ഇടപെടലുണ്ടായത്.” മൈഥിലിച്ചേച്ചിയുടെ
തിരുവനന്തപുരത്തെ
ഒരയൽവാസി ഇവിടെ
വന്നു. അവരുടെ മരുമകളുടെ വീട്ടിൽ.
ഈ നാട്ടുകാരിയായ
അവൾക്ക് മൈഥിലിച്ചേച്ചിയെ അറിയാമായിരുന്നു. അവൾ ഭർത്താവിൻ്റെ
അമ്മയോടു കാര്യങ്ങൾ എല്ലാം പറ
ഞ്ഞു. അവരാണ്
മൈഥിലിയോട് കാര്യ
ങ്ങൾ എല്ലാം പറഞ്ഞത്.
കാര്യങ്ങളെല്ലാമറിഞ്ഞ
മൈഥിലി മടങ്ങിപ്പോരു
വാൻ ബഹളം കൂട്ടി.
അതു തന്നെ തരം എന്നു കണ്ട മകനും മരുമകളും അവരെ
വീട്ടിലെത്തിച്ചു. അപ്പോഴാണ് ഭർത്താവ്
അവിടെയില്ലെന്നും, വീട് പൂട്ടിക്കിടക്കയാണെന്നും, ഭർത്താവ് അവിടെയില്ലെന്നും അവർ മനസ്സിലാക്കി. മക്കൾ അമ്മയുടെ ആവശ്യപ്രകാരം
അവരെ ശാന്തിതീരത്തിലെത്തിച്ചു.അഛനേപ്പറ്റി ഒരക്ഷരം ചോദിക്കാതെയവർ മട
ങ്ങി.

രാമനാഥനും, മൈഥിലിയും ഏഴുമാസങ്ങൾക്കുശേ
ഷം കണ്ടുമുട്ടുക യാണ്. ഏഴു യുഗങ്ങൾക്കു ശേഷം കണ്ടുമുട്ടുന്നതു പോലെയുള്ള ആവേശമായിരുന്നു.കണ്ടു നിന്ന വിനോദിനിക്ക് കണ്ണു നിറഞ്ഞു പോയി.അവർ തമ്മിലുള്ള സ്നേഹത്തിൻ്റെ ആഴം.പുതിയ തലമുറ കണ്ടു പഠിക്കേണ്ടതാണ്.
വിനോദിനി തന്നെയാണ് ഗൃഹപ്രവേശത്തിൻ്റെ
ആശയം മുന്നോട്ടുവെച്ചത്. കേട്ടപ്പോൾ രണ്ടാൾക്കും സ്വീകാര്യമായിത്തോന്നി.ആരേയും അറിയിക്കേണ്ട. പ്രത്യേകിച്ചെൻ്റെ മക്കളേ. നീ മാത്രം ഞങ്ങളോടൊപ്പം നിന്നാൽ മതി.രാമേട്ടൻ
വിനോദിനിയോടു
പറഞ്ഞു.

ഇതു ഞങ്ങളുടെ രണ്ടാം ജന്മമാണ്.കഴിഞ്ഞ ജന്മത്തിലെ മക്കളോടൊര കടപ്പാടും, സ്നേഹവും ഈ ജന്മത്തിലാവശ്യമില്ല.ഇന്നാണ് ആ ഗൃഹപ്രവേശം.

‘ വിനോദിനി’ മൈഥിലി വന്നു തട്ടി വിളിച്ചപ്പോഴാണ്
അവർ ചിന്തയിൽ നിന്നും മുക്തയായത്. അവർ മൂന്നു പേരും ചേർന്ന് വഴിപാടുകൾ
നടത്തി. തിരിയെ
‘മിഥില ‘യിലേക്കു
നടന്നു.അവിടുത്തെ ഗേറ്റിൻ്റെ തൂണിലെ
ബോർഡുകൾ കണ്ടപ്പോൾ അത്ഭുതം തോന്നി.മിഥില എന്ന
ബോർഡിനു താഴെ,
അന്തേവാസികൾ
രാമനാഥൻ, മൈഥിലി.
തൊട്ടു താഴെ, ‘അന്യർക്കു പ്രവേശനമില്ല’ എന്നൊരു ബോർഡും. എന്താ രാമേട്ടാ, ഇതൊക്കെ.? വിനോദിനി അതിശയത്തോടെ ചോദിച്ചു. അതായത് അന്യർക്ക് എന്നു പറഞ്ഞാൽ എൻ്റെ മക്കൾക്ക് പ്രവേശനമില്ലായെന്നു സാരം.

പാലു കാച്ചു കഴിഞ്ഞാൽ വൃദ്ധ സദനത്തിൽ ഉച്ചക്ക് രണ്ടു കൂട്ടം പായസവും കൂട്ടി ഗംഭീര സദ്യ.ചടങ്ങുകഴിഞ്ഞ് മൂന്നാളും സിറ്റൗട്ടിലിരുന്നപ്പോൾ
ഒരു കാർ ഗേറ്റിനുഎടു പുറത്തു വന്നു നിന്നു.
ഗേറ്റിൻ്റെ ഓടാമ്പൽ എടുത്തപ്പോൾ രാമനാഥൻ ചോദിച്ചു.ഈ വീട്ടിൽ
അന്യർക്കു പ്രവേശനമില്ല.” അഛാ’
എന്നു വിളിച്ചു കൊണ്ട്
പ്രതീഷ് മുറ്റത്തേക്കു കയറി. പുറത്തെ ബോ ർ ഡു കണ്ടില്ലേ? അതിക്രമിച്ചു കടന്നാൽ ഞാൻ പോലീസിനേ വിളിക്കും
അഛാ, ഇതു ഞാനാണ്. പ്രതീഷ്
അഛൻ്റെ മോൻ. ആരുടെ മോൻ. പണ്ടത്തെ രാമനാഥനും, മൈഥിലിയും മരിച്ചു.

ഈ നിൽക്കുന്നവർ
അവരുടെ പുനർ ജന്മ
ങ്ങളാണ്. അവർക്കു
മക്കളില്ല.കഴിഞ്ഞ
ജന്മത്തിൽ ജീവിച്ചു കൊതിതീരാത്ത വീടിൻ്റ രണ്ടാം ഗൃഹപ്രവേശം ഇന്ന് കഴിഞ്ഞു. അവരെങ്ങിനെയാണ്
ഇതറിഞ്ഞത്.എന്തായാലും അവർ മിനക്കെട്ടു വന്നതല്ലേ, വിനോദിനിക്കു സഹതാപം തോന്നി. അവൾ രാമനാഥൻ്റെ
അടുത്ത് ചെന്ന് അവർ
ക്കു വേണ്ടി സംസാരിച്ചു. അവരിവിടെ വരെ വന്നതല്ലേ? ഒന്നു കയറി വന്നോട്ടെ. വിനോദിനി, അയാൾ പ്രതിഷേധ ശ
ബദത്തിൽ വിളിച്ചു.
ഞാനും, മൈഥിലിയും
മരിച്ച് പുനർജനിക്കാൻ
ഉദ്ദേശിക്കുന്നില്ല. അതുപോലെ ഈ വീടിന് മൂന്നാമതൊരു
ഗൃഹപ്രവേശവും നടത്താൻ മോഹവുമില്ല

അയാൾ മൈഥിലിയേ ചേർത്തു പിടിച്ച് വീടിനുള്ളിലേക്കു പോയി. കാറിൽ വന്നവർ നിസ്സഹായരായി മതിലിനു പുറത്തേക്കും.രണ്ടിനു മിടയിൽ സ്തംഭിച്ചു
നിന്ന വിനോദിനിയുടെ
മനസ്സിലൊരു ചോദ്യമുയർന്നു.ഇവരി ലാരാണ് ശരി?
ആരാണ് തെറ്റ്?

About The Author

Leave a Reply

Your email address will not be published. Required fields are marked *