ക എന്നാല്‍ ഒരു വരയില്‍ വളഞ്ഞ് പുളഞ്ഞൊഴു
കുമൊര നദിയല്ലേ.
പല മനുഷ്യരെയും പോലെ? ‘ക എന്നല്‍ കാമനയല്ലേ,
കാമത്തിന്റെ അര്‍ദ്ധാന്തരങ്ങള്‍ പ്രണയത്തില്‍ തളയ്ക്കാത്തോര്‍ – ക്കെഴുത്തല്ലേ.
ക എന്നാല്‍ കവിതയല്ലേ, കവിതയുടെ ഊടും പാവും തിരിച്ചറിയാത്തൊരു കവിതയല്ലേ.
ക എന്നാല്‍ കഥകളല്ലേ.
കഥയില്‍ കഥയില്ലാതെ
കഥാവശേഷമായ വരുടെ
ഓര്‍മ്മ ദിനമല്ലേ
ക എന്നാല്‍ കണ്ണുനീരല്ലേ, തുടക്കാന്‍ ആരുമില്ലാതെ,
കരള്‍ പിളര്‍ന്നോഴുകുമോ രു പതിതന്റെ കണ്ണുനീര്‍ നദിയല്ലേ,
ക എന്നാല്‍ കാമമല്ലേ.
പാതി വെന്തോരു ടലുമായി അലയുമൊരു,
കണ്ണുനീര്‍ തുള്ളിയല്ലേ.
കാമത്തിന് പ്രണയം നിര്‍ബന്ധമല്ലന്നോ?
അപ്പോള്‍ ക എന്നത് പ്രണയത്തിന്റെ
കഴുവേറ്റല്ലേ.
ക യ്ക്ക് കണ്ണുനീരെന്നും,
കാളകൂടവിഷമെന്നും ചൊല്ലുണ്ടല്ലേ,
കാ എന്നത് കരുണയെന്നും
കരുതലേന്നും അര്‍ത്ഥമുണ്ടല്ലോ.
ക യ്ക്ക് വളഞ്ഞ് പുളഞ്ഞോഴുകിയ എന്റെ
കണ്ണുനീരെന്നും അര്‍ത്ഥമുണ്ട്.
ക എന്നത് കാലം കുട്ടി വച്ചതോക്കെയും തന്നിലേയ്ക്ക് ചേര്‍ക്കു മെരു കാലനെന്നും അര്‍ത്ഥം’
ക കണ്ടാലറിയാര്‍ത്തോര്‍ക്ക് കൊണ്ടാലറിയുമെന്നും ചൊല്ലുണ്ട്.
About The Author
No related posts.