‘താങ്കളുടെ പേര് രാജു എന്നല്ലേ..?’
‘അതെ. ‘
‘ഞാന്‍ കേരളാപോലീസില്‍ നിന്നാണ്. ‘
‘എന്താണ് സര്‍ പ്രശ്‌നം.?’
‘താങ്കള്‍ക്കെതിരെ ഒരു കേസുണ്ട്. അതിന്റെ നോട്ടീസ് തരാന്‍ വന്നതാ…’
‘എന്താണ് സര്‍
കേസ് ? ‘
‘രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയച്ച നോട്ടീസില്‍ കേന്ദ്രഭരണകക്ഷിയുടെ സീല്‍ വന്നതു സംബന്ധിച്ച ഒരു ചിത്രം താങ്കള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നോ?’
‘അതെ. ‘
‘അത് നിയമവിരുദ്ധമാണ്. അത് തന്നെയാണ് കേസ്.
ഇതാ നോട്ടീസ്. ‘
‘സര്‍.. ഈ നോട്ടീസില്‍….’
‘എന്താണ്?
താങ്കള്‍ ആ നോട്ടീസ് വായിച്ചില്ലേ…?’
‘വായിച്ചു സര്‍.’
‘ഇനി എന്തെങ്കിലും പറയാനുണ്ടോ?’
‘അത്…’
‘എന്താണ് പറയൂ…?’
‘അത് സര്‍ ,
ഈ നോട്ടീസിലും വെച്ചിരിക്കുന്നത് അതേ കേന്ദ്രഭരണപ്പാര്‍ട്ടിയുടെ സീല് തന്നെയാണ് സര്‍..!’













