LIMA WORLD LIBRARY

പ്രണയം കാലത്തിനതീതം – ശ്രീ മിഥില

ആര്‍ക്കും ഉപയോഗമൊന്നുമില്ലെങ്കിലും ഉപേക്ഷിക്കാന്‍ മനസ്സ് വരാത്ത പൊട്ടിയ ബട്ടണ്‍ ഉള്ള പഴയ ഷര്‍ട്ട് പോലെ വാര്‍ദ്ധക്യം സ്മരണകള്‍ അയവിറക്കി കൊളുത്തില്‍ തൂങ്ങി. മുഖം തുടച്ചു മുഷിഞ്ഞ തൂവാല പോലെ ജീവിതം ഒളിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ആകസ്മികമായി അവളെ കണ്ടുമുട്ടി.
മോര്‍ണിംഗ് വാക്ക് ന് ഇറങ്ങിയതാണ്. ഹെലോ ഗുഡ് മോര്‍ണിംഗ്.
അടുത്തു വന്നു ചിരിക്കുന്ന ഒരു സുന്ദരമായ മുഖം. എവിടെയോ കണ്ടു മറന്നത് പോലെ.
പ്രൊഫൊസ്സര്‍ മനോഹര്‍ സര്‍… അല്ലേ
അതേ…
എനിക്കങ്ങോട്ട് ഓര്‍മ്മ കിട്ടുന്നില്ല. ഞാന്‍ ഷീജ മാത്യു. ആര്‍ട്‌സ് ക്ലബ് സെക്രെട്ടറിയായിരുന്നു. സര്‍ ന് പ്രേമലേഖനം തന്ന ഷീജ മാത്യു.
പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു ഇപ്പോള്‍ ഓര്‍മ്മ വന്നു. ഹഹ…

അന്ന് ഞാന്‍ ചെറിയ കുട്ടിയാണെന്ന് പറഞ്ഞു സര്‍ എന്നെ കുറേ ചീത്ത പറഞ്ഞു. പക്ഷെ പ്രണയം നഷ്ടപ്പെട്ടിരുന്നില്ല. വിവാഹജീവിതം ആസ്വാദ്യമായിരുന്നില്ല. ഇന്ന് ഞാന്‍ ഒറ്റയ്ക്ക്. കുട്ടികളും ഇല്ല. ഇങ്ങോട്ട് ട്രാന്‍സ്ഫര്‍ ആയി. ഈ സൊസൈറ്റിയില്‍ ഫ്‌ലാറ്റ് എടുത്തു.
സര്‍ ഇവിടെ. ഞാന്‍ ഒറ്റക്കാണ് വര്‍ഷങ്ങളായി. ഒരാക്‌സിഡന്റ് ല്‍ ഭാര്യയും കുട്ടികളും വിട്ടുപിരിഞ്ഞു. ഞാന്‍ മാത്രം ഇന്നും ഇങ്ങനെ.

പെട്ടന്നായിരുന്നു അവളുടെ പ്രതികരണം. അടുത്തു വന്നു കെട്ടിപ്പിടിച്ചു ചുംബിച്ചിട്ട് അവള്‍ ചോദിച്ചു ഇനിയെങ്കിലും എന്നെ പ്രണയിച്ചൂടെ. എന്താ കുട്ടീ ഈ പറയുന്നത്.
എന്തു പറയണം എന്ന് ഒരു ധാരണ കിട്ടാത്ത അവസ്ഥ. എനിക്ക് ഒരു മറുപടി കിട്ടണം.
എനിക്ക് വേണ്ടി കരുതി വെച്ച പ്രകൃതിയുടെ സമ്മാനമാകാം സര്‍ ഇന്ന്.
ഫോണ്‍ നമ്പര്‍ പരസ്പരം കൈമാറുമ്പോള്‍ മനസ്സ് പിടഞ്ഞു. പ്രായമാണ് സര്‍ ന്റെ പ്രശ്‌നമെന്ന് എനിക്ക് മനസ്സിലാവും.
അവള്‍ നടന്നു.

പിറ്റേന്ന് തൊട്ട് തുടരെ തുടരെ വന്നുകൊണ്ടിരുന്ന മെസ്സേജുകളില്‍ അവളുടെ കാത്തിരിപ്പിന്റെ വേദനയുടെ, സഹനത്തിന്റെ നൊമ്പരങ്ങള്‍ അവള്‍ കൂട്ടിച്ചേര്‍ത്തു. പ്രണയം ഒരു അവസ്ഥ യാണെന്നും അത് ശാരീരികം അല്ലെന്നും അവള്‍ തെളിയിച്ചു തന്നു.

പതിയെ പതിയെ കാലം തെറ്റി ക്കടന്നു വന്ന പ്രണയമായി അവള്‍. തന്നെ അറിയാവുന്നവര്‍ക്കും സ്‌നേഹിക്കുന്നവര്‍ക്കും ഈ വാര്‍ത്ത സന്തോഷദായകമായിരുന്നു. അങ്ങനെ ഒരുമിച്ചു. കാലം തെറ്റി കടന്നു വന്ന പ്രണയം അങ്ങനെ ഇന്ന് ജീവിതമായി.

 

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px