LIMA WORLD LIBRARY

എന്റെ മലയാളം – ജഗദീശ് തുളസിവനം കരിമുളയ്ക്കല്‍

ജീവാമൃതം പോലെ മാധുര്യമേറുമീ
മലയാളമാണെന്റെ മാതൃഭാഷ.
ഉള്ളൂര്‍ ആശാന്‍ വളളത്തോള്‍
ഉള്ളം ത്രസിക്കും കവിത്രയങ്ങള്‍.!
തുഞ്ചത്തെഴുത്തച്ഛന്‍
ചെറുശ്ശേരിയും
അഞ്ചിതമോഹന ഗീതം രചിച്ചു നല്കി.

ശ്രീ നാരായണ ഗുരുവും വാഗ്ഭടനും
ശ്രീയേറും ദര്‍ശന ഭാവം നല്കി. !

സ്വാതിതിരുന്നാളില്‍
സ്വരരാഗഗീതിയും
കുഞ്ചന്റെ തുള്ളലും,
കഥകളി പദങ്ങളും
തുള്ളി തുളുമ്പി തുടിക്കും
മലയാളമേ നീയിന്ന്
ഉലകിടം ചുറ്റി വളര്‍ന്നുവല്ലോ.!
പല കല കേളികളാടീടുന്നു!

എന്‍നാവിന്‍ തുമ്പിലീയ
ന്‍പത്താറക്ഷരം
അന്‍പോടു നൃത്തം ചവിട്ടീടുന്നു.
നിന്റെ സ്ഫുടാക്ഷര ശക്തിയിലിക്ഷിതിയിലെന്നും
മലയാളം മറ്റേതു ഭാഷയ്ക്കും മേലേ മേലേ

നിന്‍പുകളേറും കലാരൂപമേന്മയില്‍
തകഴിയും വയലാറും
ഈവിയും കൂടു കുടെ
ചിരിയും ചിന്തയും നല്കീടും ബഷീറുമെന്നും
ഭാസിയും വീ ടിയും എം.ടി യും ചേലില്‍,
ചങ്ങമ്പുഴയും, രാമപുരത്തു വാര്യരും ഏ.ആറും
ചേര്‍ന്നെന്റെ
മലയാളഭാഷയെ ശ്രേ ഷ്ഠമാക്കി.
ലോകമലയാള ഭാഷയായി
വളര്‍ന്നുവല്ലോ.

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px