ഈ യാത്ര തുടങ്ങിയ വേളകളില്‍
ഓര്‍ത്തുവോയിത്രയും ദൂരമെന്ന്
സഹയാത്രികര്‍ ചിലര്‍ യാത്രനിര്‍ത്തി
ഓര്‍മ്മകള്‍മാത്രമായ് മാറിയവര്‍
ഇനിയുമീയാത്രയിലെത്രകാലം നമ്മള്‍
ഒരുമിച്ചുണ്ടാകുമെന്നാര്‍ക്കറിയാം
സ്‌നേഹിച്ചു സ്‌നേഹിച്ചു കൊതിതീരുമോ
നമ്മള്‍ ഭൂമിയിലുള്ളൊരു കാലംവരെ
പിരിയുവനാകാത്തൊരാത്മബന്ധങ്ങളേ
ചേര്‍ത്തുപിടിച്ചിടാമീയാത്രയില്‍
സുഖവും ദുഃഖവും പങ്കിട്ടെടുത്തും
മുന്നോട്ടുതന്നെ സഞ്ചരിക്കാം
അവസാനമെത്തുന്ന നിമിഷങ്ങളില്‍
അവശേഷപ്പതിയോര്‍മ്മ മാത്രം
ഉള്ളിന്റെയുള്ളിലായ് തരളസ്‌നേഹത്തിന്റെ
വിത്തുകളിപ്പോഴേനട്ടുവെയ്ക്കാം











