ഐഷാത്തു അലറിക്കുവി
മാളോരെക്കൂട്ടി ,
ഒറ്റ മകനാ ഓൻ എന്തക്കൊയോ കാട്ടിക്കുട്ടണ് .
മെയ്ല്യാരും മുക്രിയും വന്ന്.
ഒന്നടങ്ങെന്റെ സുബൈറെ .
സുബൈർ അടങ്ങിയില്ല.
മുറ്റത്തുള്ള വാഴ വെട്ടി , ചേന വെട്ടി അടുക്കളയിൽ കൈകാര്യം
ചെയ്ത നാല് മൺ കുടവുമുടച്ച് സുബൈർ ..
മെയ്ല്യാർ കറുത്ത ചരടൊന്ന്
ജപിച്ച് .പഹയന്റെ അരയിൽ കെട്ടാൻ . സുബൈർ കണ്ടവഴിയോക്കെ മണ്ടി പാഞ്ഞു.വയല്ചാടി, പുഴ ചാടി , അടയ്ക്കാതോട്ടം ചാടി .കവുങ്ങ് വളച്ചക്കര ചാടി –
മുക്രി ചരടുമായി സുബൈറിന്റെ പിന്നാലെ പാഞ്ഞു. സുബൈർ ചാടിക്കടന്നതോക്കെയും മുക്രിയും ചാടി .
നോമ്പിന് അറക്കാൻ നിർത്തിയ മൂരിയേ പോലെ വായിൽ പത വന്നു, കിതച്ചു , തളർന്ന് അവശനായ് .
കിതപ്പിനിടയിൽമുക്രി ചൊല്ലി.
ഊയ്യന്റെ മെയ്ലിയാരെ ഓന് ജിന്നിന്റെ ബാധയാ .
കേട്ട പാടെ ഐഷാത്തു
സുബൈറിന്റെ കട്ടിലിൻ
മൂലയിൽ കാലിയായ് തപസ്വിരുന്ന
ജിന്നിന്റെ കുപ്പി
പിന്നാമ്പുറത്തുടെ
പുറത്തേയ് ക്കെറിഞ്ഞുടച്ച് ഓട് സൈത്തനെഎന്നാ ക്രോശിച്ചു.











