LIMA WORLD LIBRARY

അമ്മ – റാണി വിനോദ്

എം ഡി സ്കൂളിന്റെ ടീച്ചർ അമ്മ

വീട്ടിൽ മക്കൾ ഞങ്ങൾക്ക് സ്നേഹമയി അമ്മ

തറവാട്ടിൻ അക്ഷയപാത്രം അമ്മ. എല്ലാവർക്കും വെച്ചു വിളമ്പുന്ന അമ്മ

അയൽപക്കങ്ങൾക്ക്
അന്നം വിളമ്പിയ അമ്മ.
കരുണാമയി അമ്മ

സ്കൂളിലെ കുട്ടികൾക്കായും കയ്യിൽ ഭക്ഷണപ്പൊതി കരുതിയ അമ്മ
കരുതലിന്റെ അമ്മ

സ്കൂളിലെ ജോലികൾ കഴിഞ്ഞുവന്ന് ക്ഷീണം മറന്ന്
പശുക്കിടാങ്ങളെ തഴുകും അമ്മ

തറവാട്ടിൽ എല്ലാവർക്കും സാറമ്മച്ചി അമ്മ

മലയാളം ടീച്ചർ അമ്മ
കഥകളും കവിതകളും എഴുതുന്ന അമ്മ
ഞങ്ങളെ പദ്യം പഠിപ്പിക്കുന്ന അമ്മ

പ്രഭാത അഞ്ചുമണി നേരത്ത് പ്രാർത്ഥിച്ച്, പാടി
വീട്ടിൽ വെളിച്ചം വിതറുന്ന അമ്മ

ആര് വഴക്കിട്ടാലും പിണക്കം ഇല്ലാത്ത അമ്മ
ആരോടും
പരിഭവങ്ങൾ പറയാത്ത അമ്മ

പ്രശ്നങ്ങൾക്കിടയിലും പതറാത്ത അമ്മ

നാലു പെൺകുട്ടികൾക്ക് ജന്മം കൊടുത്ത അമ്മ

അതുകൊണ്ടു ശ്രദ്ധ ഏറ്റവും കൂടുതൽ മക്കളിൽചെലുത്തുന്ന അമ്മ.

എപ്പോഴും നല്ല ഉപദേശങ്ങൾ തരുന്ന അമ്മ.
പതിവ് മുടക്കാതെ പള്ളിയിൽ പോകുന്ന അമ്മ എപ്പോഴും പ്രാർത്ഥിക്കുന്ന അമ്മ

സ്കൂളിൽ മലയാളം ടീച്ചർ അമ്മ
യാത്രകൾ ഇഷ്ടപ്പെടുന്ന അമ്മ
അമ്മയുടെ ദേശത്തേക്കും നാട്ടിലേക്കും രക്തബന്ധങ്ങളേയും
മറക്കാതെ കാണാൻ പോകുന്ന അമ്മ

വീട്ടിലെ ധൈര്യശാലി അമ്മ..
വീടിന്റെ തേരാളി അമ്മ
അല്ലല്ലറിയിക്കാതെ മക്കളെ വളർത്തി വലുതാക്കിയ. പോരാളി അമ്മ

വാർദ്ധക്യത്തിലും. പരിഭവങ്ങൾ ഇല്ലാത്ത അമ്മ

വീഴ്ചയിൽ പരിക്കുപറ്റിയ അമ്മ
കിടക്കയിൽ രണ്ടുവർഷം കിടക്കേണ്ടിവന്ന അമ്മ

വേദന കാണിക്കാത്ത അമ്മ.
ആനേരത്തും ചിരിക്കുന്ന മുഖത്തിൽ
മറ്റുള്ളവരെ ആശ്വസിപ്പിക്കുന്ന അമ്മ. മറക്കാൻ പറ്റാത്ത ഓർമ്മകൾ തന്ന അമ്മ❤️
അവസാന മുത്തം തന്നു
കാഴ്ചയ്ക്ക് മറഞ്ഞ്
സ്വർഗ്ഗം പൂകിയ അമ്മ🙏

അമ്മയുടെ വേർപാടിന്റെ 20 വർഷങ്ങൾ

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px