പുലരിതൻ തിരക്കിതിൽ കേട്ടു
വാദ്യഘോഷങ്ങൾ തൻ മേളവും
പാദ പദനത്തിൻ താളലയങ്ങളും
ജിഞ്ജാസയൊടു പൂമുഖവാതിൽ
കടന്നു ചെല്ലവെ കണ്ടു, കുട്ടികൾ
നിര നിരയായ്, ശുഭ്ര വസ്ത്രധാരികൾ
മോദമൊട് ചരിക്കുന്നു പാതയിൽ
മുൻപിൽ ബാനറുമായ് രണ്ടു പേർ,
ജവഹർലാൽ നെഹ്രുവായ് ഒരാൾ
നെറ്റിയിൽ കൈ ചേർത്ത് പിന്നിൽ
തൊപ്പി തലയിലണിഞ്ഞ കുട്ടികൾ
കൈയിൽ വെള്ളക്കൊടിയുമായ്
സമാധാനത്തിൻ ചിഹ്നമതല്ലൊ!
ശാന്തിയും സമാധാനവും ആശിച്ച
ചാച്ചാ നെഹ്രു ജി തൻ ജന്മദിനം
ശിശുദിനമായ് കൊണ്ടാടുന്നവർ
പുത്തനുണർവുമായ് നടക്കുന്നു
രണ്ടു പേർ ‘ജെയ് ജെയ് ചാച്ചാജി’
ചൊല്ലി,ചടുല താളമൊടു കീ ജെയ്
വിളികളാൽ പിന്നാലെ കുട്ടികളും വേഷത്തിൽ ഭാവത്തിൽ ഭാവിതൻ ചാച്ചാജിമാർ നമ്മുടെ കുട്ടികൾ ചാച്ചാജി തൻ ജന്മദിനം സ്കൂളുകൾ നാടിനാഘോഷമായ് നടത്തിടുന്നു.













