LIMA WORLD LIBRARY

നാളേയീലേക്കു വീരിയുന്ന ഓര്‍മ്മത്തളിരുകള്‍ – സി. രാധാകൃഷ്ണൻ

മഹാനഗരിയിൽ നാല്പത്തിനാല് ഡിഗ്രി സെൽഷ്യസ് ചൂട്. വിമാന ത്താവളത്തിൽനിന്നു പുറത്തുകടന്നതു തിയിലേക്കെന്നപോലെ. തൊണ്ട വരളുന്നു. കണ്ണിൽ നിന്ന് ആവി പറക്കുന്നു. ദേഹമാകെ നീറുന്നു. പേരെഴുതി ഉയർത്തിപ്പിടിച്ച് അയാളെ കാത്തുനിന്ന ചെറുപ്പക്കാരന്റെ മുന്നിലേക്കു ചെന്നു. സന്തോഷത്തോടെ ബീഫ് കേസ് ഏറ്റുവാങ്ങി ബാബു കുശലം ചോദിച്ചു: ‘അങ്കിൾ, ചൂട് അസഹ്യമായിരിക്കുന്നു, അല്ലേ?. ബാബുവിനെ അന്നാദ്യമായാണ് കാണുന്നതെന്നു തോന്നിയില്ല. രക്തബന്ധത്തിന് വെള്ളത്തെക്കാൾ കട്ടിയുണ്ടെന്നു പറയാറുള്ളത് വെറുതെ അല്ലല്ലോ. മാത്രമല്ല, ബാബുവിന്റെ മുഖത്ത് ബാബുവിന്റെ അമ്മയുടെ കുട്ടിക്കാലത്തു കണ്ട പല ചേലുകളും അയാൾ […]

ദേശം ഗ്രാമീണ സംസ്ക്കാരത്തിന്‍റെ ഹൃദയഭൂപടം – ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍

ഭൂമിയുടെ സൗന്ദര്യപൂര്‍ണ്ണിമ തേടിപ്പോയ കേരളീയ സഞ്ചാരിയൊട ് സ്വിറ്റ്സര്‍ലാന്‍ഡിലെ സ്നേഹിത പറഞ്ഞു:”നിന്‍റെ നാട് ഏത് വന്‍കരയിലും വെച്ച് ഏറെ മനോഹരിയാണ്.” ആല്‍പ്സ് പര്‍വ്വതത്തിന്‍റെ താഴ്വാരങ്ങളില്‍ മഞ്ഞുവീഴുന്ന സായാഹ്നം വെള്ളയും റോസും നിറമുള്ള കുഞ്ഞുപൂക്കള്‍ ആ ആവരണത്തിനുള്ളില്‍ മറയുന്നു. ശീതക്കാറ്റ് അടിച്ചുകൊണ്ടിരിക്കുന്നു. ആകാശ വിളക്കുകള്‍ അണഞ്ഞ് കാഴ്ച മരവിക്കുന്നു. പെട്ടന്നാണ് കാലപരിണാമം സംഭവിക്കുന്ന് വേനലിന്‍റെ ഭംഗികള്‍ മറച്ചുകളയുന്ന മഞ്ഞും മഴയും അതിന്‍റെ നിശബ്ദത. ഋതുഭേദങ്ങളില്‍ എന്‍റെ നാട് എത്ര ചൈതന്യപൂര്‍ണ്ണമാണ്. ഹരിതകാന്തി നിറയുന്ന പ്രകൃതി, ഏതു കാലത്തും പൂ […]

മനുഷ്യജീവന്‍ വിലപ്പെട്ടതാണ് – സിപ്പി പള്ളിപ്പുറം

ജപ്പാനിലെ “മെക്കാതോ”രാജാവ് വലിയ കലാസ്നേഹിയായിരുന്നു. കൗതുകമുള്ള കലാശില്പങ്ങള്‍ സൂക്ഷിച്ചുവയ്ക്കാന്‍ അദ്ദേഹം കൊട്ടാരത്തിനടുത്തായി ഒരു ശില്പഗോപുരം തന്നെ പ്രത്യേകം പണികഴിപ്പിച്ചിരുന്നു. ഓരോ രാജ്യത്തു നിന്നും കൊണ്ടുവന്ന വിലപ്പെട്ട ശില്പങ്ങള്‍ മെക്കാതോ തന്‍റെ ശില്പഗോപുരത്തിനുള്ളില്‍ അടുക്കും ചിട്ടയോടും കൂടി പ്രദര്‍ശിപ്പിച്ചിരുന്നു. അതെല്ലാം കൃത്യമായി കാത്തുപരിപാലിക്കാന്‍ “സിയാനോ എന്നു പേരുള്ള” മിടുമിടുക്കനായ ഒരു സൂക്ഷിപ്പുകാരനേയും അദ്ദേഹം നിയമിച്ചിരുന്നു. ഒരിക്കല്‍ സിയാനോ ശില്പങ്ങള്‍ ഒന്നൊന്നായി എടുത്ത് തുടച്ച് വൃത്തിയാക്കുകയായിരുന്നു. നിര്‍ഭാഗ്യമെന്നു പറയട്ടെ അയാളുടെ കൈയ്യില്‍ നിന്ന് ഒരു പ്രതിമ താഴെ വീണ് തകര്‍ന്ന് […]

പൂവൻ കോഴി (കാരൂര്‍ സോമന്‍)

കോഴിയെ തിന്നുന്ന കാര്യത്തിൽ ഞാൻ മിടുക്കൻ തന്നെയെന്നാണ് ഭാര്യയുടെ പക്ഷം. അവധിക്കു നാട്ടിൽ വരുമ്പോൾ എന്തു വില കൊടുത്താലും നല്ല ചൊമചൊമാന്നുള്ള പൂവൻകോഴിയെ വാങ്ങി എണ്ണയിൽ പൊരിച്ചു കഴിക്കും. അമേരിക്കയിലെ കൊഴുത്തു തടിച്ച തണുത്തു മരവിച്ച വൈറ്റ് ലഗൂൺ കോഴിയെ തിന്നു മടുത്തു. അതിന് ഒരു ഗുണവുമില്ല, മണവുമില്ല. എന്നാൽ നാടൻ കോഴി അങ്ങനെയല്ല. കോഴിയെ തിന്നുന്നത് ഒരു കലയല്ല. പ്രത്യേകിച്ച് നാട്ടിലെ ചുവന്ന പൂവൻ കോഴികളെ. അവർ ഉച്ചത്തിൽ കൂവിക്കളയും. കോഴികളിൽ തന്നെ രണ്ടു വിഭാഗമുണ്ടത്രേ. […]