മഹാനഗരിയിൽ നാല്പത്തിനാല് ഡിഗ്രി സെൽഷ്യസ് ചൂട്. വിമാന ത്താവളത്തിൽനിന്നു പുറത്തുകടന്നതു തിയിലേക്കെന്നപോലെ.
തൊണ്ട വരളുന്നു. കണ്ണിൽ നിന്ന് ആവി പറക്കുന്നു. ദേഹമാകെ നീറുന്നു.
പേരെഴുതി ഉയർത്തിപ്പിടിച്ച് അയാളെ കാത്തുനിന്ന ചെറുപ്പക്കാരന്റെ മുന്നിലേക്കു ചെന്നു.
സന്തോഷത്തോടെ ബീഫ് കേസ് ഏറ്റുവാങ്ങി ബാബു കുശലം ചോദിച്ചു: ‘അങ്കിൾ, ചൂട് അസഹ്യമായിരിക്കുന്നു, അല്ലേ?.
ബാബുവിനെ അന്നാദ്യമായാണ് കാണുന്നതെന്നു തോന്നിയില്ല. രക്തബന്ധത്തിന് വെള്ളത്തെക്കാൾ കട്ടിയുണ്ടെന്നു പറയാറുള്ളത് വെറുതെ അല്ലല്ലോ. മാത്രമല്ല, ബാബുവിന്റെ മുഖത്ത് ബാബുവിന്റെ അമ്മയുടെ കുട്ടിക്കാലത്തു കണ്ട പല ചേലുകളും അയാൾ പെട്ടെന്നു തിരിച്ചറിഞ്ഞു. പ്രത്യേകിച്ച്, ചുണ്ടറ്റങ്ങൾകൊണ്ടുള്ള ചിരി. “പ്രായം കൂടി വരുന്നതിനാ ലാകാം’, അയാളും പുഞ്ചിരിക്കാൻ ശമിച്ചു, “ഒന്നിനോടും ചെറുത്തുനി ല്ക്കാൻ പഴയപോലെ കഴിവില്ല.
കാറിലെ ശീതീകരണം ആശ്വാസമായി.
ചെറുപ്പമായിരിക്കെ ഏതാനും ചൂടുകാലങ്ങൾ ഇവിടെ കഴിഞ്ഞതാണ്. അന്നൊന്നും ഈ ഉഷ്ണം ഇത്ര അസഹ്യമായി അനുഭവപ്പെട്ടില്ല. വഴിയോരത്ത് ഉന്തുവണ്ടികളിൽ എങ്ങങ്ങും കിട്ടുമായിരുന്ന വെള്ളം വാങ്ങി കുടിച്ച് ഏതു പൊരിവെയിലത്തും നിലാവത്തെന്നപോലെ നടന്നു.
ചൂട് അതിന്റെ മൂർദ്ധന്യത്തിലെത്തുമ്പോൾ ഓർക്കാപ്പുറത്ത് ഒരു നാൾ ഉരുണ്ടുകൂടുന്ന കരിമേഘങ്ങളും അവയുടെ മൂൻപേ വരുന്ന പൊടിക്കാറ്റും ഇരുളടപ്പും ഇന്നലെ കഴിഞ്ഞപോലെ, ഇടി പതിനാറു ന്നതോടൊപ്പം തുള്ളിക്കൊരുകുടം പെയ്യുന്ന മഴയേറ്റ് പുൽമൈതാനി യിൽ ഒരു വെല്ലുവിളിയായി മലർന്നുകിടക്കാൻ എന്തു രസമായി രുന്നു!
കാലമെത്രയായി ഏറെയൊന്നും ആയില്ല. ഒരു പത്തുനാല്പതു കൊല്ലം. അത്രയേ ആയുള്ളൂ. ഞൊടിയിടപോലെയാണ് അത്രയും കാലം കടന്നുപോയത്. കണ്ണടച്ച് തുറക്കുംമുമ്പ് മറുകര എത്തി എന്ന മട്ടിൽ.
കൊടുംവേനലിലും നഗരത്തിൽ പണ്ടത്തേതിലേറെ പച്ചപ്പ് കാണാ നുണ്ട്. പരിസരം ഭംഗിയാക്കാൻ തീവ്രമായ ശ്രമം നടന്നിരിക്കുന്നു.
നന്നായി, നാടിന്റെ തലസ്ഥാനമല്ലേ നാലാൾ അന്യദിക്കിൽ നിന്നു വന്നു
കണ്ടാൽ അയ്യേ എന്നു പറയരുതല്ലോ, മഹാവ്യാധി പിടിപെട്ട അവ
സ്ഥയിലും ചിരിക്കണമെന്നല്ല പണ്ടുള്ളവർ പഠിപ്പിച്ചത്. അകവും പിന്നാമ്പുറവും എങ്ങനെ കിടന്നാലും പൂമുഖമെങ്കിലും….
കഴിഞ്ഞുപോയ കാലങ്ങളിൽ പല അലസവേളകളിലും വെറുതെ തോന്നായ്കയില്ല. ഇവിടേക്ക് ഒന്നു തിരികെ വരണം’ എന്ന്. പക്ഷേ, എന്തെങ്കിലും ഒരു കാര്യമുണ്ടായിട്ടു വേണ്ട? ഒഴിവും സൗകര്യവും
ഒത്തുകിട്ടിയുമില്ല. വന്നേ തിരു എന്ന ശക്തമായ തോന്നൽ ഉണ്ടായില്ല എന്നതുതന്നെ നേര്.
പരിചയവും ഇഷ്ടവുമുണ്ടായിരുന്നവരൊക്കെ മരിച്ചോ ഒഴിഞ്ഞാ പോയി, ശൂന്യതയിലേക്ക് എന്തിനൊരു വിരുന്ന് കാലം പോകെ വൈമനസ്യം വർദ്ധിച്ചു.
“അമ്മയിക്കും കുട്ടികൾക്കും സുഖംതന്നെ അല്ലെ?” ബാബു – ചോദിച്ചു.
ഇന്നാദ്യമായി കാണുന്ന ബാബു എന്ന ഈ ചെറുപ്പക്കാരൻ അമ്മാ മന്റെ മകളുടെ മകനാണ്. അമേരിക്കയിലായിരുന്നു. പുതിയ ലാവണവുമായി തലസ്ഥാനത്തെ വലിയ ആസ്പത്രിയിൽ എത്തിയിരിക്കയൊണ്, വീട്ടിൽ കാശ്മീരിയായ ബാബു പറഞ്ഞത്. “ഓർമ്മയുടെ എതാണ്ട് നാലിലൊന്നോളം കേടുപാടില്ലാതെ ഉണ്ട്. ചിലപ്പോൾ ഫ്ളാഷുകള്‍ കിട്ടാറുമുണ്ട് അങ്ങനെ ഒരു അവസരത്തി ലാണെന്നു തോന്നുന്നു അങ്കിളിന്റെ കാര്യം ചോദിച്ചത്.
“ചോദിച്ചതെന്തായിരുന്നു ആതെക്കുറിച്ചാണ് ചോദിക്കുന്നതെന്ന് ആദ്യം എനിക്ക് മനസ്സിലായില്ല ഞാന്‍ അങ്കിളിനോടു ഫോണില്‍ സംസാരിക്കുന്നത് അമ്മ കേള്‍ക്കുന്നുണ്ടായിരുന്നു. പെട്ടെന്നാണ് ചോദിച്ചത്.” ആ ബുദ്ദുവിനെ ഇനി കാണാനാവില്ലേ എന്ന് തന്നോടുതന്നെ
എന്ന രീതിയിലായിരുന്നു ആ ചോദ്യം ബുദ്ദു എന്ന വാക്കിന്റെ അർത്ഥം എനിക്ക് അറിയില്ലായിരുന്നു. എന്റെ മുഖഭാവം കണ്ടാവണം. അമ്മ അങ്കിളിന്റെ പേരുതന്നെ പറഞ്ഞു. എന്നിട്ട് എനിക്കു പറഞ്ഞുതന്നു ബുദ്ദു എന്നത് ഒരു ഓമനപ്പേരാണെന്ന്. വാക്കിന്‍റെ അക്ഷരാര്‍ത്ഥം മണ്ടന്‍ എന്നാണ്. അയാള്‍ ചെറുതായി ചിരിച്ചു.
സ്നേഹത്തോടെ വിളിക്കുന്നെങ്കില്‍ എന്ത് പേരും ഓമനപ്പേരാവില്ലേ എന്റെ അമ്മ എന്നെ എപ്പോഴും വിളിക്കുക ബുദ്ദു എന്നായിരുന്നു
നടുമുറ്റത്തിറങ്ങി നിന്ന് ആലോലം മഴ നനഞ്ഞ് ആർത്തലച്ചു. ചിരിക്കെ തങ്കം ഉറക്കെ വിളിച്ചുകൂവിക്കൊണ്ടിരുന്നു.
ബുദ്ദു ബുദ്ദു ബുദ്ദു
കൈവണ്ണയില്‍ പിടിച്ച് കണക്കിനൊരു തിരുമ്മു കൊടുത്തതു നല്ലപോലെ വേദനിച്ചിരിക്കും.
ഒന്നു മുഖം കോട്ടിയെന്നാലും അടുത്ത ക്ഷണത്തിൽ ചിരിച്ച് ആര്‍ത്തു ബുദ്ദു വിളി തുടർന്നു.
സന്ധ്യയ്ക്കു നാലുകോലായില്‍ അമ്മമാരുടെ കൂടെ ഇരിക്കെ ഊത്താലടിച്ചപ്പോള്‍ തങ്കം തന്‍റെ ദേഹത്തില്‍ ചാഞ്ഞു ചൂളി. അന്ന് തങ്കത്തിന്‍റെ ദേഹത്തിന് കുരുത്തോലയുടെ മണമായിരുന്നു.
ഇടവഴിയില്‍ ഉതിര്‍ന്ന വെള്ളരി മാങ്ങ പെറുക്കാന്‍ മഴയത്ത് മത്സരിച്ചോടുമ്പോള്‍ വേലിയിലെ ഇല്ലിമുളളില്‍ കുരുങ്ങി തങ്കത്തിന്‍റെ ഉടുപ്പ് ഉടനീളം നീറി. കാലില്‍ മുളളു കുത്തുകയും ചെയ്തു. കാലടിയിലെ മുളെളടുത്തുകൊടുത്തത്.
അവളുടെ ജാക്കറ്റിന്‍റെ പിന്‍ അഴിച്ചുവാങ്ങിയാണ്. അതു തിരികെക്കൊടുക്കാതെ ഒരു കൈയില്‍നിന്നു മാറ്റി മറ്റേക്കയ്യില്‍ പിടിച്ച് ‘ആള്‍ കാട്ടി കളിപ്പിച്ചപ്പോള്‍ തങ്കം പരിഭവിച്ച് വിളിച്ചതും ബുദ്ദു എന്നുതന്നെ.
യാത്ര പറയുന്നേരം എല്ലാരെയും കെട്ടിപ്പിടിച്ച് ഉമ്മ വയ്ക്കുമ്പോള്‍ ഒഴിഞ്ഞുമാറി നിന്ന തന്നെ ഓടിപ്പിടിച്ച് തങ്കമൊരു ഉമ്മ തരികയുണ്ടായല്ലോ. അന്ധാളിച്ചും നാണിച്ചും വിഷമിക്കുന്ന തന്നെ ചൂണ്ടി അന്നേരവും ഉറക്കെയുറക്കെ ബുദ്ദുവിളി ആഘോഷിച്ചില്ലേ.
കൂടെക്കൊണ്ടുവന്ന ചായപ്പെന്‍സിലുകള്‍ അതിനു മുന്‍പേ തങ്കം എനിക്കു സമ്മാനമായി നല്‍കിയിരുന്നു. ഇരുപത്തിനാല് ക്രയോണുകള്‍. അത്രയും നിറങ്ങള്‍, തങ്കം ചുവരില്‍ വരച്ച ചിത്രം അടുത്ത കൊല്ലം വെള്ള വലിക്കുന്നതു വരെ തെളിഞ്ഞും പിന്നെ ഒരു കൊല്ലം മങ്ങിയും നിന്നു. അതില്‍ രണ്ടു പെണ്‍കുട്ടികളുണ്ടായിരുന്നു.. മീശയുള്ള ഒരു പെണ്‍കുട്ടിയും മീശയില്ലാത്ത ഒരു പെണ്‍കുട്ടിയും മീശയുളളാളുടെ കാലിനോടു ചേര്‍ത്ത് ‘ബിയുഡിഡിയു’ എന്നു കുറിച്ചിരുന്നു താനതു പച്ചിലച്ചണ്ടി ഉരച്ചു മായ്ച്ചുകളയാന്‍ ശ്രമിക്കെ അമ്മ ദേഷ്യപ്പെട്ടു. ‘ആ ചുമര് ആസകലം വ്യത്തികേടാക്കണതെന്തിനാ ബുദ്ദു നീയ് ചിത്രം വരച്ചത് താനാണെന്നാവാം അമ്മ വിചാരിച്ചത്
ബാബു നനുക്കെ ചിരിച്ചു. അങ്കിളിനു സമ്മാനിക്കാന്‍ അമ്മ ഒരു ചിത്രം വരച്ചുവച്ചിട്ടുണ്ട്. രണ്ടു പെണ്‍കുട്ടികളാണ് അതില്‍ പക്ഷേ ഒരാള്‍ക്കു മീശയുണ്ട്.
ഒരിക്കല്‍ തങ്കം കറുത്ത ചായം കൊണ്ടു തനിക്കൊരു മീശ വരച്ചുതരികയുണ്ടായി. വീട്ടിലെ ആളുകള്‍ കാണുംമുമ്പ് അതു മായ്ക്കാന്‍ പെട്ട പാട് തനിക്കേ അറിയു.
തങ്കത്തിനു കൂടപ്പിറപ്പുകളില്ല. തനിക്കുമില്ലല്ലോ;
‘ഈയിടെ അമ്മയ്ക്ക് എന്തൊ ഒരു വല്ലായ്മ കാണുന്നുണ് ബാബു അറിയിച്ചു. വിശേഷിച്ച് ഒന്നുമില്ലെന്നാണ് ഡോക്ടര്‍ പറഞ്ഞത് എന്നാലും
ക്ഷീണമാണോ
കാരണമില്ലാതെ ഒരു വിഷാദം പ്രസന്നതയായിരുന്നു അമ്മയുടെ സ്ഥിരംഭാവം. അതു മങ്ങി, പ്രതിക്ഷകളൊക്കെ ഇല്ലാതായതുപോലെ അങ്കിള്‍ വരുന്ന കാര്യം ഞാന്‍ പറഞ്ഞപ്പോള്‍ പ്രതികരണം വിചിത്രമായിരുന്നു. കാണാന്‍ ഞാന്‍ ഉണ്ടാവില്ല എന്ന് ഞങ്ങള്‍ക്കുണ്ടാകുന്ന കുഞ്ഞിനെക്കുറിച്ച് ആകാംക്ഷയോടെ കൂടെക്കൂടെ ചോദിക്കുമായിരുന്നു. അതില്ലാതായി. സന്തോഷിപ്പിക്കാനായി ഞാന്‍ വിഷയമെടുത്തിട്ടാലും ഒരു ഉണര്‍വും ഇല്ല.’
ബാബുവിന്‍റെ സ്വരത്തില്‍ ആശങ്ക, നിഴലിട്ടു
പെട്ടെന്ന് അയാളുടെ മനസ്സിന് ആകാശത്ത് മേഘമില്ലാതെ ഒരു വെള്ളിടി മിന്നി.
അയാള്‍ ബാബുവിനോടു ചോദിച്ചു. ‘ഞാന്‍ വരുന്ന വിവരം പറഞ്ഞതും അതിനു കിട്ടിയ പ്രതികരണവും എപ്പോഴായിരുന്നു’
‘ഇന്നു രാവിലെ.
ഒരു പിറുപിറുപ്പായി അയാള്‍ ആരാഞ്ഞു. “നമുക്ക് അല്പംകൂടി
വേഗം പോകാന്‍ കഴിയില്ലേ’
‘കഴിയുമല്ലോ എന്നു പറയുന്നതിനിടെ ബാബുവിന്‍റെ മൊബൈല്‍ ശബ്ദിച്ചു
കാര്‍ ഓരം ചേര്‍ത്തു നിര്‍ത്തി സ്റ്റിയറിങ് വീലില്‍ തല ചായ്ച്ച് ബാബു വിതുമ്പി.
‘അങ്കിള്‍, അമ്മ!
അമ്മ പോയി എന്നു കരഞ്ഞറിയിക്കാന്‍ വീട്ടുകാരി വിളിച്ചതായിരുന്നു
ഭാര്യയ്ക്കു പുറമേ ബാബുവിന്‍റെ അമ്മയുമുണ്ട്. ആ അമ്മയെ മാത്രമാണ് ഒരിക്കലെങ്കിലും മുന്‍പേ കണ്ടിട്ടുളളത്. തങ്കം എന്നാണ് പേര്. അവര്‍ക്കു സുഖമില്ല. ഓര്‍മ്മ പതുക്കെപ്പതുക്കെ ഇല്ലാതാകുന്ന രോഗം മിക്കവരെയും തിരിച്ചറിയാതെ ആയിക്കഴിഞ്ഞു
അമ്മാമനും അമ്മായിയും ജീവിച്ചിരിപ്പില്ല. ബാബുവിന്‍റെ അച്ഛനായ ആ അമ്മാവന്‍ അമ്മയുടെ നേരാങ്ങളയല്ല. അമ്മമ്മയുടെ ചേച്ചിയുടെ മകന്‍ അന്നേ വിദേശത്തായിരുന്നു. ഒരിക്കലെ വീട്ടില്‍ വന്നിട്ടുളളു അന്നൊരു തവണയേ തങ്കത്തിനെ കണ്ടിട്ടുമുളളു. അന്ന് തങ്കത്തിനു പതിമൂന്ന് വയസ്സ്. തനിക്കും അത്ര തന്നെ എന്ന് അയാള്‍ ഓര്‍ത്തു.
പില്‍കാലത്ത് അമ്മാമന്‍റെയും അമ്മായിയുടെയും അസുഖവിവരവും മരണവാര്‍ത്തയും ഒക്കെ അറിയിക്കാനേ ബാബു വിദേശത്തുനിന്ന് വിളിക്കുകയുണ്ടായിട്ടുളളു. അവിടന്നു വന്ന അവസാനത്തെ വിളി അവന്‍റെ അച്ഛന്‍ മരിച്ചപ്പോഴായിരുന്നു. ബാബുവിന്‍റെ അച്ഛനെ താന്‍ കണ്ടിട്ടേയില്ലല്ലോ എന്നും അയാള്‍ ആലോചിച്ചു. വേരുമായുളള ബന്ധങ്ങളെല്ലാം ബാബുവിന് തങ്കം പറഞ്ഞു കൊടുത്തതാവണം
ഇവിടെ ജോലിയില്‍ ആയതില്‍പ്പിന്നെ ബാബു ഇടയ്ക്കിടെ വിളിക്കാറുണ്ട്. അവന്‍റെ ഗവേഷണ വിഷയങ്ങളാണ് ചര്‍ച്ച ചെയ്യാറ്, ഒരു ശാസ്ത്രമാസികയില്‍ ആറാമിന്ദ്രിയത്തിന്‍റെ മനശ്ശാസ്ത്രത്തെപ്പറ്റി താനെഴുതിയ ലേഖനത്തില്‍ നിന്നാണ് പുതിയ അടുപ്പത്തിന്‍റെ തുടക്കം. അവന്‍റെ ഭാര്യയും സൈക്യട്രിസ്റ്റാണ്. ടെലഫോണ്‍ പര്‍ച്ചകളില്‍ ചിലപ്പോള്‍ അവളും പങ്കെടുക്കാറുണ്ട് അവളെയും പക്ഷേ ഇതേവരെ കണ്ടിട്ടില്ല.
ഒരു പാരാസൈക്കോളജി സെമിനാറില്‍ പ്രബന്ധം അവതരിപ്പിക്കാന്‍ കിട്ടിയ ക്ഷണം നിരസിക്കാതിരുന്നത് ബാബുവിനെയും കൂടുംബത്തെയും കാണാം എന്നതു കൊണ്ടുകൂടിയാണ്. യാത്രാക്ലേശവും ചൂടും നിരുത്സാഹപ്പെടു ത്തിയിട്ടും പുറപ്പെടുകയായിരുന്നു. ഉള്ളില്‍ നിന്നൊരു അകാരണമായ കല്പന, അനുസരിക്കാതിരിക്കാന്‍ വയ്യാത്ത ഒന്ന്
മുന്‍പ് ഒരിക്കലെങ്കിലും കണ്ട ഒരേ ഒരാളെ ആ വീട്ടില്‍ ഉള്ളൂ. തങ്കം തങ്കത്തിനോ, ഓര്‍മ്മ നഷ്ടപ്പെട്ടുകൊണ്ടിക്കുന്നു. തന്നെ കണ്ട ഓര്‍മ്മയുടെ തീരവും ഇടിഞ്ഞു പോയില്ല. എന്ന് തീര്‍ച്ചയില്ല ചെന്നു നേര്‍ക്കു നേരെ നിന്നാലേ അറിയൂ. കുറച്ചു കൂടി നേരത്തേ വരാമായിരുന്നു. അമ്മാമനും അമ്മായിയും തങ്കവും കൂടി നാട്ടിലെ തറവാട്ടു വീട്ടില്‍ ആദ്യമായും അവസാനമായും വന്നത് ഒരു മിഥുനത്തിലാണ്. കാറ്റും മഴയും തിമിര്‍ക്കുന്ന കാലം ലോകമാകെ വെളളത്തില്‍ ശീതക്കാറ്റ് ചുഴിഞ്ഞു കുത്തുന്നു. എന്നിട്ടും തങ്കത്തിന്‍റെ കൂടെ പെരുമഴയത്ത് ഓടിച്ചാടി കളിച്ചു. ആലോലം മഴ നനഞ്ഞു. മൂന്നു ദിവസവും.
അതു കഴിഞ്ഞ് ഈ അടുത്ത കാലത്തല്ലാതെ തങ്കത്തെപറ്റി കാര്യമായി ഓര്‍ത്തിട്ടേ ഇല്ലെന്ന് അയാള്‍ കുറ്റബോധത്തോടെ കണ്ടുപിടിച്ചു. മാറിമാറി വന്ന ജീവിതസാഹചര്യങ്ങളും ഇടപഴകാന്‍ അവസരമില്ലായ്കയും കാരണങ്ങളായി പറയാം. എന്നാലെന്തേ ഈയിടെ ആ മൂന്നു ദിവസങ്ങള്‍ ഇത്ര ശക്തിയായി ഓര്‍മ്മയില്‍ ഉയിര്‍ക്കാന്‍ പതിറ്റാണ്ടുകളായി മറവിയില്‍ പൂണ്ടുകിടന്ന വിത്ത് ഒരു മുന്നറിയിപ്പുമില്ലാതെ മുളച്ചപോലെ.
അമ്മ അങ്കിളിനെ അന്വേഷിച്ചു. എന്നു ബാബു ഒരിക്കല്‍ ഒരു നീണ്ട ഫോണ്‍ ചര്‍ച്ച അവസാനിപ്പിക്കെ പറഞ്ഞതില്‍ നിന്നാണു തുടക്കം.
ഫോണ്‍ അമ്മയ്ക്കു കൊടുക്കാമോ എന്ന് അന്നു ചോദിച്ചില്ല. ഓര്‍മ്മമിക്കവാറും പോയ ആളെ വിഷമിപ്പിക്കരുതല്ലോ തങ്കം തന്നെപ്പറ്റി എന്താണു ചോദിച്ചത് എന്ന് അന്വേഷിച്ചുമില്ല. അത്തരം വിശദാംശങ്ങളിലേക്കു കടക്കുന്നത് ബാബുവിന് എത്രത്തോളം ഇഷ്ടപ്പെടും എന്നു നിശ്ചയമില്ലായിരുന്നു. ഇന്നുമില്ല നല്ല നിശ്ചയം. കുടുംബത്തിന്‍റെ സ്വകാര്യതയില്‍ മറ്റുളളവര്‍ തലയിടുന്നതു മിക്ക ചെറുപ്പക്കാര്‍ക്കും രസിക്കാറില്ലല്ലോ.
പതിറ്റാണ്ടുകള്‍ക്ക്മുമ്പ് താന്‍ ഉപേക്ഷിച്ചു പറന്നുപോയ കൂടല്ല ചുറ്റും കാണുന്ന ലോകമെന്ന് നഗരത്തിലെ വഴിയോരക്കാഴ്ചകള്‍ സാക്ഷ്യപ്പെടുത്തി, തികച്ചുമൊരു പുതിയ ആകാശവും പുതിയ ഭൂമിയും. ഇങ്ങനെയൊരു വിമാനത്താവളം തന്നെ അന്നില്ലല്ലോ.
പാരാസൈക്കോളജിയില്‍ പുതുതായി വല്ല നിരീക്ഷണങ്ങളും ഉണ്ടായിട്ടുണ്ടോ ബാബു അന്വേഷിച്ചു. ഗവേഷണ വിഷയത്തെക്കുറിച്ചാണു ചോദിക്കുന്നത് എന്നു തിരിച്ചറിയാന്‍ മനോരാജ്യത്തോണി തലതിരിച്ച് ഓര്‍മ്മയുടെ ഒഴുക്ക് കുറുകെ കടക്കേണ്ടി വന്നു. ഞെടിയിട താമസിച്ചു.
ആന്‍റിസിപ്പേറ്ററി കോഗ്നിഷന്‍റെ ഏതാനും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാമെന്നു വിചാരിക്കുന്നു.
വരാനിരിക്കുന്നതു ചിലപ്പോള്‍ ചിലര്‍ നേരത്തേ അറിയുന്നു. വെളി പാടുകള്‍പോലെ വരുന്ന ഈ അറിവുകള്‍ അത്ഭുതകാരണങ്ങളാണ്. ഈ കഴിവ് എല്ലാവര്‍ക്കുമുണ്ടെന്നു വേണം കരുതാന്‍. പല കാരണങ്ങളാലും നഷ്ടപ്പെടുന്നതാകാം. വികസിക്കാതെ കിടപ്പുമാകാം.
“കേള്‍ക്കാന്‍ തിടുക്കം തോന്നുന്നു.”
“ജീവിതം എങ്ങനെ ഇരിക്കുന്നു.?”
“ശാന്തമായ ജലാശയത്തിലെ തോണിപോലെ നന്നായിരിക്കുന്നു.”
“അങ്ങെത്തുവോളം അങ്ങനെ ഇരിക്കട്ടെ”
പിന്നെ കുറിച്ചിട ഇരുവരും മൗനികളായി.
വാഹനം ജനത്തിരക്കുളള നിരത്തിലേക്കു കയറി.
നേരത്തേ കേരളത്തില്‍ വന്ന് അങ്കിളിനെ പരിചായ പ്പെടേണ്ടതായിരുന്നു. ബാബു പറഞ്ഞു.
“വിവാഹം കഴിഞ്ഞപ്പോള്‍ പരിപാടിയിട്ടതുമാണ്. അമ്മ എപ്പോഴും പറയാറുണ്ടായിരുന്നു. പക്ഷേ അമ്മയുടെ അസുഖം കാരണം യാത്രാപദ്ധതികളെല്ലാം ഉപേക്ഷിക്കേണ്ടി വന്നു.”
“അമ്മയുടെ ഓര്‍മ്മ എത്ര ശതമാനം…..?” വൈകാതെ മുന്നില്‍ കാണാനിരിക്കുന്ന തങ്കത്തിനോട് എങ്ങനെ പെരുമാറണമെന്നു നേരത്തേ നിശ്ചയിക്കുന്നതാണ്. നല്ലതെന്നു കരുതി അയാള്‍ ചോദിച്ചു വിഷമിച്ചാണു ചോദിച്ചത്. ബാബുവിനെ നൊമ്പരപ്പെടുത്തലാവുമോ എന്നു ഭയന്നു.
ഭാവവ്യത്യാസം കൂടാതെയാണു
About The Author
No related posts.