LIMA WORLD LIBRARY

ബ്രിട്ടനില്‍ ലിവര്‍ കാന്‍സര്‍ മൂലമുള്ള മരണം 50% കൂടി; കാരണങ്ങള്‍ നിരത്തി കാന്‍സര്‍ റിസേര്‍ച്ച് യുകെ

ബ്രിട്ടനില്‍ ലിവര്‍ കാന്‍സര്‍ മൂലമുള്ള മരണം ഏറ്റവും ഉയര്‍ന്ന നിരക്കില്‍ . കഴിഞ്ഞ ദശകത്തെ അപേക്ഷിച്ചു ലിവര്‍ കാന്‍സര്‍ മൂലമുള്ള മരണം 50 ശതമാനം കൂടിയതായി കാന്‍സര്‍ റിസേര്‍ച്ച് യുകെ വ്യക്തമാക്കുന്നു. മറ്റുള്ള ടൈപ്പ് കാന്‍സറുകളെ അപേക്ഷിച്ചു അതിവേഗം ആണ് ലിവര്‍ കാന്‍സര്‍ ബാധിതര്‍ കൂടുന്നതും മരണപ്പെടുന്നതും. പ്രധാനമായും ആഹാര രീതിയുടെയും വ്യായാമക്കുറവിന്റെയും ഫലമായുള്ള പൊണ്ണത്തടിയുടെ അനന്തരഫലമാണ് ലിവര്‍ കാന്‍സര്‍ ബാധിതരുടെ എണ്ണം പെരുകുന്നത്. കാന്‍സര്‍ റിസേര്‍ച്ച് യുകെയുടെ ലിവര്‍ കാന്‍സര്‍ വിദഗ്ധനായ ന്യൂകാസില്‍ സര്‍വകലാശാലയിലെ പ്രൊഫസര്‍ […]

യുകെയില്‍ ടെസ്റ്റിനെത്തുന്നത് കോവിഡ് ലക്ഷണങ്ങളുള്ള അഞ്ചിലൊന്നു പേര്‍ മാത്രം!

യുകെയില്‍ കോവിഡ് ലക്ഷണങ്ങളുള്ളവരില്‍ അഞ്ചിലൊന്നില്‍ താഴെ പേര്‍ മാത്രമാണ് ടെസ്റ്റിനായി മുന്നോട്ട് വരുന്നതെന്നു റിപ്പോര്‍ട്ട്. കൂടാതെ സെല്‍ഫ് ഐസൊലേഷന്‍ നിയമങ്ങള്‍ പിന്തുടരുന്നവരുടെ എണ്ണവും വളരെ കുറവാണെന്നും കണ്ടെത്തിയിട്ടുണ്ട്. ടെസ്റ്റ് ആന്‍ഡ് ട്രേസ് നടത്തിയ ബൃഹത്തായ പഠനത്തിലൂടെയാണിക്കാര്യം കണ്ടെത്തിയിരിക്കുന്നത്. പകുതി പേര്‍ക്ക് മാത്രമേ പ്രധാനപ്പെട്ട കോവിഡ് ലക്ഷണങ്ങള്‍ അറിയുകയുള്ളുവെന്നാണ് ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. ചുമ, ഉയര്‍ന്ന താപനില, രുചി അല്ലെങ്കില്‍ മണം നഷ്ടപ്പെടല്‍ എന്നിവയാണ് കോവിഡിന്റെ പ്രധാന ലക്ഷണങ്ങളായി പരിഗണിച്ച് വരുന്നത്. 37 ബില്യണ്‍ […]

യുകെയില്‍ 20 ലക്ഷം തൊഴിലാളികള്‍ക്ക് ഇന്ന് മുതല്‍ മിനിമം വേതനം വര്‍ദ്ധിക്കും

യുകെയില്‍ വ്യാഴാഴ്ച മുതല്‍ മിനിമം വേതനം വര്‍ദ്ധിക്കും. കുറഞ്ഞ ശമ്പളമുള്ള തൊഴിലാളികളില്‍ 20 ലക്ഷം പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. നാഷണല്‍ ലിവിങ് വേജ് 2.2 ശതമാനം ഉയര്‍ന്ന് മണിക്കൂറിനു 8.91 പൗണ്ടിലെത്തും. ഇത് ഒരു മുഴുവന്‍ സമയ ജോലിക്കാരന് പ്രതിവര്‍ഷം 345 പൗണ്ട് കൂടുതല്‍ ലഭിക്കുന്നതിന് തുല്യമാണ്. 25 വയസും അതില്‍ കൂടുതലുമുള്ളവര്‍ക്കും മാത്രമല്ല, 23, 24 വയസുള്ളവര്‍ക്കും ഇതാദ്യമായി കൂടിയ വേതനം ലഭിക്കും. സ്വമേധയാ ഉള്ള ‘റിയല്‍ ലിവിംഗ് വേജിനൊപ്പം” അപ്രന്റീസുകള്‍ക്കും 18-22 വയസുള്ളവര്‍ക്കും […]

ദാദാ സാഹിബ് ഫാൽക്കെ പുരസ്‌കാരം രജനികാന്തിന്

ഡൽഹി:51-ാമത് ദാദാ സാഹിബ് ഫാൽക്കെ പുരസ്‌കാരം നടൻ രജനികാന്തിന്. കേന്ദ്ര വാർത്താവിതരണ മന്ത്രി പ്രകാശ് ജാവേദ്കറാണ് പുരസ്‌കാര വിവരം അറിയിച്ചത്. ഇന്ത്യൻ ചലചിത്രരംഗത്ത് നൽകിയ ആജീവനാന്ത സംഭാവനകളെ മാനിച്ച് കേന്ദ്രസർക്കാർ നൽകുന്ന പുരസ്‌കാരമാണ് ദാദാ സാഹിബ് ഫാൽക്കെ. ഇന്ത്യൻ ചലചിത്രത്തിന്റെ പിതാവായി അറിയപ്പെടുന്നയാളാണ് ദാദാ സാഹിബ് ഫാൽക്കെ. 1969 മുതലാണ് പുരസ്‌കാരം നൽകാൻ ആരംഭിച്ചത്.

യുഡിഎഫ്, എല്‍ഡിഎഫ് നേതാക്കള്‍ക്ക് ആര്‍ത്തിയും ധാര്‍ഷ്ട്യവും: നരേന്ദ്രമോദി

കേരളത്തിന്റെ രാഷ്ട്രീയചിത്രം മാറിക്കഴിഞ്ഞെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡല്‍ഹിയില്‍ ഇരുന്ന് രാഷ്ട്രീയവിശകലനം നടത്തുന്നവര്‍ ഇത് കാണണം. കേരളം ബിജെപിക്കൊപ്പമെന്നും പ്രധാനമന്ത്രി കോന്നിയിലെ പ്രചാരണയോഗത്തില്‍ പറഞ്ഞു. ഇ.ശ്രീധരനടക്കമുള്ള പ്രഫഷണലുകളുടെ വരവ് നിര്‍ണായകമാകും. കോന്നിയിൽ തിരഞ്ഞെടുപ്പ് റാലിയിൽ പ്രധാനമന്ത്രി പങ്കെടുത്ത് സംസാരിക്കുകയാണ് പ്രധാനമന്ത്രി. യുഡിഎഫ്, എല്‍ഡിഎഫ് നേതാക്കള്‍ക്ക് ആര്‍ത്തിയും ധാര്‍ഷ്ട്യവുമാണ്. യുഡിഎഫും എല്‍ഡിഎഫും അജയ്യരെന്ന് സ്വയം കരുതുന്നു; അവര്‍ക്ക് അടിത്തറ നഷ്ടപ്പെട്ടു. അഴിമതി നടത്തുന്നതില്‍ യുഡിഎഫും എല്‍ഡിഎഫും മല്‍സരിക്കുന്നു. അധികാരഭ്രമം കാരണം വര്‍ഗീയശക്തികളുമായി ഇരുമുന്നണികളും ബന്ധമുണ്ടാക്കുന്നുവെന്നും മോദി ആരോപിച്ചു. മുസ്‍ലിം ലീഗിനോടും […]

മരിച്ചവരുടെ പേരില്‍ പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്തി: 60 ഇടങ്ങളിൽ കൃത്രിമം: എം കെ രാഘവൻ

മരിച്ചവരുടെ പേരില്‍ പോസ്റ്റല്‍ വോട്ടുകള്‍ രേഖപ്പെടുത്തിയെന്ന് എം.കെ.രാഘവന്‍ എംപി .കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലെ അറുപത് മണ്ഡലങ്ങളില്‍ കൃത്രിമം നടന്നു. പോസ്റ്റല്‍ ബാലറ്റ് ശേഖരിക്കുന്നതിലെ ക്രമക്കേടിന് ഉദ്യോഗസ്ഥര്‍ കൂട്ടു നില്‍ക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

ജീവന്റെ വിലയുള്ള അന്ത്യഅത്താഴം :

ജീവന്റെ വിലയുള്ള അന്ത്യഅത്താഴം : ആൻസി സാജൻ ഇന്ന് പെസഹാ ദിനം . ഭൂമിയിലെ ജീവിതം അവസാനിക്കുന്നതിനു മുൻപ് താൻ സ്നേഹിച്ച ശിഷ്യർക്കൊപ്പം യേശു അന്ത്യഅത്താഴം കഴിച്ചതിന്റെ ഓർമ്മ ദിവസം. യേശുവിനെ ചതിവിൽ പിടികൂടി വധിക്കേണ്ടത് എങ്ങനെയെന്നെ ഗൂഢാലോചനയിലായിരുന്നു പ്രധാന പുരോഹിതൻമാരും നിയമജ്ഞരുമപ്പോൾ. പുളിപ്പില്ലാത്ത അപ്പത്തിന്റെ തിരുനാളിൽ , പെസഹാ ദിനങ്ങളിൽ അത് നടപ്പാക്കിയാൽ ജനം ബഹളമുണ്ടാക്കുമെന്ന് അവർ മുന്നേ കണ്ടു. വലിയ വേദനകളുടെ ആരംഭമെത്തുന്നുവെന്നറിവുള്ള ദൈവപുത്രൻ തനിക്ക് പെസഹാ ഒരുക്കുവാൻ ശിഷ്യരെ നഗരത്തിലെ ഗൃഹനാഥന്റെ വലിയ […]

വേലിയിറക്കം (നോവൽ) മാത്യു നെല്ലിക്കുന്ന് | Veliyirakkam Novel | Mathew Nellickunnu: Mathew Nellickunnu (Malayalam Edition) Kindle Edition: Mathew Nellickunnu Novels Kindle Edition

മാത്യു നെല്ലിക്കുന്ന് മൂവാറ്റുപുഴക്കടുത്ത് വാഴക്കുളത്ത് 1943 ൽ ജനിച്ചു. വാഴക്കുളത്ത് പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം മൂവാറ്റുപുഴ നിർമ്മലാ കോളേജിൽ നിന്നും ബി.കോം ബിരുദം നേടി. കോളേജ് പഠനകാലത്ത് തന്നെ കലയിലും സാഹിത്യത്തിലും ആഭിമുഖ്യമുണ്ടായി. ബിരുദം നേടിയശേഷം ജോലി ചെയ്തു 1974 ൽ അമേരിക്കയിലെ മിച്ചിഗൺ സ്റ്റേറ്റിൽ എത്തി. പിന്നീട് അവിടെ നിന്നു തൊഴിൽ സംബന്ധമായി ന്യൂയോർക്കിലേക്ക്. ഇപ്പോൾ ടെക്സാസിൽ. ടെക്സാസിലെ ആയിരക്കണക്കായ മലയാളികളുടെ കലാസാഹിത്യാഭിരുചി വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഹ്യൂസ്റ്റണിലെ ജ്വാലാ ആർട്സിനു, കേരള റൈറ്റേഴ്സ് ഫോറത്തിനും രൂപംനൽകി […]