LIMA WORLD LIBRARY

ഒരു പേരിൽ എന്തിരിക്കുന്നു – ഡോ. അജയ് നാരായണൻ

പേടിയാണെന്റെ രക്തത്തിന്റെ നിറം… വിദ്വേഷമാണെന്റെ ജാതി വിഭജനമാണെന്റെ മതം അസ്വസ്ഥമാണെന്റെ ഭാവം മുഖമില്ലാത്തൊരു രൂപമായ് മാറി നിറമുള്ളൊരു പേരായ് പരിണമിച്ചിരിക്കുന്നു ഞാൻ! ജനിച്ചനാൾ മുതൽ കാതിലോതിയ പേരിൽ ഒരു പ്രാർഥനപോലെ തുളുമ്പിയിരുന്നുവെന്റെ സ്വത്വം. പിന്നീടെന്നോ എന്റെ പേരുകേൾക്കുമ്പോൾ ചിലരുടെ കണ്ണിലെ ശാപാഗ്നിയിൽനിന്നും തെറിച്ചു വീണതവരുടെ കുലവും വിദ്വേഷവും മാത്രം! അപ്പോളെന്നിൽ വിടർന്ന അസ്വസ്ഥതകൾക്ക് ഒരു മൂടൽമഞ്ഞിന്റെ നിറവും ജന്മത്തിന്റെ വൈകൃതവുമുണ്ടായിരുന്നു! ജനിച്ചനാളിലേ ഒരു ജാതിയും മതവും ചേരുംപടിയൊരു പേരും തുല്യം ചാർത്തിക്കിട്ടിയിരുന്നുവല്ലോ, കർണകവചകുണ്ഡലങ്ങൾ പോലെ! എന്റെ പേരിലെയക്ഷരങ്ങളിൽ […]

ബ്രിട്ടനിൽ അടുത്തയാഴ്ച മുതൽ കൂടുതൽ ഇളവുകൾ

ലണ്ടൻ∙ ലോക്ഡൗൺ നിയന്ത്രണങ്ങളിൽ അടുത്തയാഴ്ച മുതൽ ബ്രിട്ടൻ ഒട്ടേറെ ഇളവുകൾ പ്രഖ്യാപിച്ചു. വാക്സിനേഷനിലൂടെ കോവിഡിനെ വരുതിയിലാക്കി, തുടർച്ചയായ രണ്ടാം ദിവസവും മരണം അഞ്ചിൽ താഴെ നിൽക്കുമ്പോഴാണു പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ പ്രഖ്യാപനം. ഞായറാഴ്ച രണ്ടും, ഇന്നലെ നാലുപേരും മാത്രമാണു ബ്രിട്ടനിൽ കോവിഡ് ബാധിച്ചു മരിച്ചത്. രണ്ടുമാസം മുൻപു പ്രതിദിനം 2000 പേർ മരിച്ചിരുന്ന സ്ഥിതിയിൽ നിന്നാണു സാധാരണ നിലയിലേക്കുള്ള ബ്രിട്ടന്റെ ഈ മടക്കം. ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിൽ ഒരു കോവിഡ് മരണം പോലും റിപ്പോർട്ട് […]

43,529 പേര്‍ക്ക് കോവിഡ്; 95 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി 29.75%, ആശങ്കയിൽ കേരളം

സംസ്ഥാനത്ത് 43,529 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിനകോവിഡ് വ്യാപനം. 34,600 പേര്‍ക്ക് രോഗമുക്തി. ഇന്ന് 95 കോവിഡ് മരണം സ്ഥിരീകരിച്ചു. ഇതോടെ മരണം ആറായിരം കടന്നു. എറണാകുളം 6410, മലപ്പുറം 5388, കോഴിക്കോട് 4418, തിരുവനന്തപുരം 4284, തൃശൂര്‍ 3994, പാലക്കാട് 3520, കൊല്ലം 3350, കോട്ടയം 2904, ആലപ്പുഴ 2601, കണ്ണൂര്‍ 2346, പത്തനംതിട്ട 1339, ഇടുക്കി 1305, കാസര്‍ഗോഡ് 969, വയനാട് 701 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ […]

ചെറിയ പെരുന്നാള്‍ ദിനത്തില്‍ കൂടിച്ചേരലുകള്‍ ഒഴിവാക്കണം: മുഖ്യമന്ത്രി

പെരുന്നാള്‍ നമസ്‌കാരം വീടുകളില്‍ തന്നെ നിര്‍വഹിച്ച് വ്രതകാലത്ത് കാണിച്ച കരുതല്‍ പെരുന്നാള്‍ ദിനത്തിലും കാത്തുസൂക്ഷിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പെരുന്നാൾ ദിനത്തിൽ കൂടിച്ചേരൽ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.ചെറിയ പെരുന്നാളിനോട് അനുബന്ധിച്ചുളള പ്രാര്‍ഥനകള്‍ വീടുകളില്‍ തന്നെ നടത്താന്‍ തീരുമാനിച്ച സഹോദരങ്ങളോട് പ്രത്യേകം നന്ദി അറിയിക്കുന്നു. എല്ലാവര്‍ക്കും മുഖ്യമന്ത്രി ചെറിയ പെരുന്നാള്‍ ആശംസ നേർന്നു.

ആശുപത്രികളിൽ പോകാൻ സത്യവാങ്മൂലം മതി; ഓൺലൈൻ പാസ് ആവശ്യമെങ്കിൽ മാത്രം

ആന്റിജന്‍ ടെസ്റ്റിൽ നെഗറ്റീവായവരിൽ രോഗം സംശയിക്കുന്നവർക്കു മാത്രം ആർടിപിസിആർ നടത്തിയാൽ മതിയാകുമെന്നാണ് ഐസിഎംആറിന്റെ പുതിയ മാര്‍ഗ നിർ‌ദേശമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തിനു പുറത്തുനിന്ന് വരുന്ന ട്രെയിൻ യാത്രക്കാർ 72 മണിക്കൂറിനു മുൻപുള്ള ആർടിപിസിആർ പരിശോധനഫലം ഹാജരാക്കണം. ആശുപത്രികളിലെ വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിശോധിക്കാൻ നിര്‍ദേശം നൽകിയതായി മുഖ്യമന്ത്രി പറഞ്ഞു. ആശുപത്രികളിലെ രോഗികളുടെ പ്രവേശനം അടക്കമുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ കലക്ടർമാർ ഇടപെടണം. അടിയന്തര യാത്ര ചെയ്യുന്നവർക്കു പാസിനായി പൊലീസിന്റെ പോൽ ആപ്പിലും അപേക്ഷിക്കാം. ഇതിന്റെ സ്ക്രീൻ […]

കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യത; 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്

വെള്ളി, ശനി ദിവസങ്ങളിൽ കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഏഴു ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. അറബിക്കടലിൽ ചുഴലിക്കാറ്റ് രൂപമെടുക്കാൻ ഇടയുള്ളതിനാൽ കേരള തീരത്ത് പതിനാറാം തീയതി വരെ മത്സ്യ ബന്ധനം നിരോധിച്ചു.