LIMA WORLD LIBRARY

ട്വന്റി ട്വന്റി ലോകകപ്പ് ഇന്ത്യയില്‍ നിന്ന് മാറ്റിയേക്കും; യുഎഇക്ക് സാധ്യത

കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ട്വന്റി ട്വന്റി ലോകകപ്പ് ഇന്ത്യയില്‍ നിന്ന് മാറ്റിയേക്കും. ലോകകപ്പ് യുഎഇയിലും ഒമാനിലുമായി നടത്താന്‍ ഐസിസി ആലോചന. വേദിമാറ്റത്തോട് എതിര്‍പ്പില്ലെന്ന് ബിസിസിഐ അറിയിച്ചെന്ന് റിപ്പോര്‍ട്ട്.

കോവിഡിൽ കുടുങ്ങിയ വിദ്യാർഥികൾക്ക് വിദേശത്തേക്ക് പോകാൻ കേന്ദ്രസഹായം

കോവിഡ് കാരണം കുടുങ്ങിയ വിദ്യാര്‍ഥികള്‍ക്ക് വിദേശത്തേക്ക് തിരിച്ചുപോകാന്‍ കേന്ദ്രസഹായം. പഠനാവശ്യത്തിന് തിരിച്ചുപോകേണ്ടവര്‍ ഉടന്‍ വിദേശകാര്യമന്ത്രാലയത്തെ ബന്ധപ്പെടണം. വിശദാംശങ്ങള്‍ us.oia2@mea.gov.in, so1oia2@mea.gov.in എന്നീ വിലാസങ്ങളില്‍ നല്‍കാം.

ഇന്ധനവിലക്കയറ്റം നിയന്ത്രിക്കണം; അത് കേന്ദ്രത്തിന്‍റെ ബാധ്യത: നീതി ആയോഗ്

പെട്രോള്‍, ഡീസല്‍ വിലക്കയറ്റം നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് നീതി ആയോഗ് ഉപാധ്യക്ഷന്‍ രാജീവ് കുമാര്‍. വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. വില നിര്‍ണയാധികാരം എണ്ണക്കമ്പനികള്‍ക്കാണെങ്കിലും സന്തുലിതമായ തീരുമാനം സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് രാജീവ് കുമാര്‍ പറഞ്ഞു. പണപ്പെരുപ്പം സര്‍ക്കാരിന് മുന്നിലെ വലിയ വെല്ലുവിളിയാണെങ്കിലും റിസര്‍വ് ബാങ്ക് ഇടപെടല്‍ പരിഹാരമാകും. സമ്പദ് വ്യവസ്ഥയുടെ തിരിച്ചുവരവിന്‍റെ ലക്ഷണങ്ങള്‍ ഈ മാസം മുതല്‍ കണ്ടു തുടങ്ങും. കോവിഡ് രണ്ടാംതരംഗം ധനക്കമ്മിയെ കാര്യമായി ബാധിക്കില്ല. വാക്സിനേഷന്‍ പൂര്‍ണമായാല്‍ ജനം ഭയംവിട്ട് പുറത്തിറങ്ങും. […]

രാജ്യത്തെ കോവിഡ് പ്രതിസന്ധിക്ക് കാരണം കേന്ദ്രത്തിന്റെ സ്‌കിസോഫ്രീനിയ- അമര്‍ത്യ സെൻ

മുംബൈ: കോവിഡ് 19 വ്യാപനം തടയുന്നതിന് പകരം സ്വന്തം പ്രവൃത്തികളുടെ ക്രെഡിറ്റ് സ്വന്തമാക്കുന്ന തിരക്കിലായിരുന്നു ആശയക്കുഴപ്പത്തിലായ ഇന്ത്യന്‍ സര്‍ക്കാരെന്ന് നെബേല്‍ സമ്മാന ജേതാവായ അമര്‍ത്യ സെന്‍. ഇത് സ്‌കിസോഫ്രീനിയയ്ക്ക് കാരണമാവുകയും അത് വലിയ പ്രശ്‌നങ്ങളിലേക്ക് രാജ്യത്തെ നയിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഷ്ട്ര സേവാദള്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. “ആശയക്കുഴപ്പത്തിലായിരുന്നു സര്‍ക്കാര്‍. കോവിഡ് പ്രതിസന്ധിയോടുളള തണുപ്പന്‍ പ്രതികരണം കാരണം  ഇന്ത്യക്ക് കരുത്തോടെ മുന്നോട്ടുപോകാന്‍ സാധിച്ചില്ല. ഇന്ത്യയില്‍ കോവിഡ് വ്യാപനം ഉണ്ടാകില്ലെന്ന് ഉറപ്പു വരുത്തുന്നതിനേക്കാള്‍ തങ്ങളുടെ പ്രവൃത്തികളുടെ ക്രെഡിറ്റ് […]

ഇളവുകൾ പിൻവലിച്ചു; ബുധനാഴ്ച വരെ കടുത്ത ലോക്ഡൗൺ നിയന്ത്രണങ്ങൾ

സംസ്ഥാനത്ത് ഇന്നു മുതല്‍ ബുധനാഴ്ചവരെ ലോക്ഡൗണ്‍ കടുപ്പിക്കുന്നു. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രം പ്രവര്‍ത്തിക്കും. ടെസ്റ്റ് പോസിററിവിററി നിരക്ക് കുറയാത്ത സാഹചര്യത്തിലാണ് കടുത്ത നിയന്ത്രണമേര്‍പ്പെടുത്തുന്നത്. പ്രഭാത , സായാഹ്ന നടത്തം , മൊബൈല്‍ക്കടകളുടെ പ്രവര്‍ത്തനം തുടങ്ങി കഴിഞ്ഞ ദിവസങ്ങളില്‍ അനുവദിച്ച ഇളവുകളെല്ലാം പിന്‍വലിച്ചു. വ്യവസായ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ അസംസ്കൃത വസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍, നിര്‍മ്മാണസാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ എന്നിവ തുറക്കാം. ഹ്രസ്വദൂര യാത്രയ്ക്ക് സത്യവാങ്മൂലവും ജില്ല വിട്ടുളള യാത്രയ്ക്ക് പൊലീസ് പാസും നിര്‍ബന്ധമാണ്.

സംസ്ഥാനത്ത് ഇന്ന് 17,328 പേര്‍ക്ക് കോവിഡ്, മരണം വീണ്ടും 200 കടന്നു; കുറയാതെ ടി.പിആർ; ആശങ്ക ഒഴിയുന്നില്ല

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 17,328 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2468, മലപ്പുറം 1980, പാലക്കാട് 1899, കൊല്ലം 1787, എറണാകുളം 1769, തൃശൂർ 1582, കോഴിക്കോട് 1497, ആലപ്പുഴ 1212, കോട്ടയം 822, കണ്ണൂർ 684, കാസർഗോഡ് 520, പത്തനംതിട്ട 472, ഇടുക്കി 395, വയനാട് 241 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.   കഴിഞ്ഞ 24 മണിക്കൂറിനിടെ 1,16,354 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.89 ആണ്. റുട്ടീൻ സാമ്പിൾ, […]

പക്ഷികളുടെ രാഷ്ട്രം – സച്ചിദാനന്ദൻ

പക്ഷികളുടെ രാഷ്ട്രത്തിന് അതിര്‍ത്തികളില്ല. ഭരണഘടനയും. പറക്കുന്നവരെല്ലാം അവിടത്തെ പൗരരാണ് കവികള്‍ ഉള്‍പ്പെടെ. ചിറകാണ് അതിന്റെ കൊടി. മൈന കുയിലിനോട് ശബ്ദത്തിന്റെ കാര്യം പറഞ്ഞു വഴക്കിടുന്നത് നിങ്ങള്‍ കേട്ടിട്ടുണ്ടോ? അഥവാ കൊക്ക് കാക്കയെ നിറത്തിന്റെ പേരില്‍ ആട്ടിയോടിക്കുന്നത്? കൂമന്‍ മൂളുന്നത് മയിലിനോടുള്ള അസൂയ കൊണ്ടല്ല തന്നെ. ഒട്ടകപ്പക്ഷിയോ പെന്‍ഗ്വിനോ തങ്ങള്‍ക്കു പറക്കാനാവില്ല എന്ന് എപ്പോഴെങ്കിലും പരാതി പറഞ്ഞിട്ടുണ്ടോ? പിറക്കുമ്പോഴേ അവര്‍ ആകാശവുമായി സംസാരിച്ചു തുടങ്ങുന്നു മേഘങ്ങളും മഴവില്ലുകളും ഇറങ്ങിവന്ന് അവരെ തലോടുന്നു; ചിലപ്പോള്‍ അവര്‍ തങ്ങളുടെ നിറങ്ങള്‍ പക്ഷികള്‍ക്ക് […]