LIMA WORLD LIBRARY

വംശനാശം – ജിജോ രാജകുമാരി

കാണാൻ കൊതിച്ചപ്പോഴൊക്കെയും സഫലമാകാത്ത മറുകരകൾ ജനിച്ചു നിന്നു ഇടമില്ലാതലഞ്ഞ പ്രണയക്കാട്ടിൽ ഇലകൾ പൊഴിഞ്ഞ് മൗനം നഗ്നത സാധ്യമാക്കി. കണ്ണീരും നൊമ്പരവും ഒടുക്കം നൽകി അവൾ സിന്ദൂരരേഖ വഴി നടന്നു. മഴയും മഞ്ഞും വെയിലും ഏകാന്ത സന്ധ്യകളും പൂവിട്ട നോവുകളും മുന്നിൽ നിന്നിടുന്നു കാറ്റിനൊപ്പം മഴക്കാറിന്റെ നൃത്തം അരങ്ങേറുന്നു ഒരു നാൾ നീ തെന്നി പറന്ന അതേ ദിശയിലേക്ക് വിലാസം തെറ്റിയ മേഘങ്ങൾ വീണ്ടും ദൂരക്ക് ഒഴുകിടുന്നു സ്വപ്നങ്ങളിൽ ലയിച്ചങ്ങനെ ഞാൻ പ്രണയം പോലെ സ്വപ്നവുമൊരുനാൾ വംശനാശത്തിലകപ്പെടാതിരിക്കട്ടെ..   […]

കൊവിഡിന്‍റെ ഡെല്‍റ്റ വകഭേദം കുവൈറ്റിലും കണ്ടെത്തി; അതീവ ജാഗ്രതാ നിര്‍ദ്ദേശം

ആരോഗ്യ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ രാജ്യത്ത് വൈറസ് ജനിതക പരിശോധന നടത്തിവരുന്നുണ്ട്. അത്തരം പരിശോധനയിലാണ് ഡെല്‍റ്റ സാന്നിധ്യം കണ്ടെത്തിയത്. കുവൈറ്റ് സിറ്റി: കൊവിഡ് വൈറസിന്റെ ഇന്ത്യയില്‍ കണ്ടെത്തിയ വകഭേദം കുവൈറ്റിലും കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം. ഡെല്‍റ്റ വകഭേദം എന്ന പേരില്‍ അറിയപ്പെടുന്ന ജനിതക മാറ്റം സംഭവിച്ച വൈറസ് കഴിഞ്ഞ ദിവസമാണ് കുവൈറ്റില്‍ കണ്ടെത്തിയതെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അല്‍ സനദ് അറിയിച്ചു. ഒന്നിലധികം പേരില്‍ ഇത് കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ എല്ലാ സുരക്ഷാ മുന്‍കരുതലുകളും കൈക്കൊണ്ടിട്ടും […]

കോപ്പയില്‍ അര്‍ജന്റീനയ്ക്ക് നിരാശ; സമനിലയില്‍ കുരുക്കി ചിലെ

കോപ്പ അമേരിക്കയില്‍ അര്‍ജന്റീനയെ സമനിലയില്‍ കുരുക്കി ചിലെ. ഇരുടീമും ഓരോ ഗോള്‍വീതം നേടി. ലയണല്‍ മെസിയുടെ ഗോളില്‍ ലീഡെടുത്ത ശേഷമാണ് അര്‍ജന്റീന സമനില വഴങ്ങിയത്. messi-24 ഓര്‍ത്തുവയ്ക്കാന്‍ ഈയൊരു മനോഹര ഗോള്‍  മാത്രം. അര്‍ജന്റീനയ്ക്കായി ഫ്രീക്കിക്കിലൂടെ ഏറ്റവുമധികം ഗോള്‍നേടുന്ന താരമായി. ഏഴാം ഫ്രീകിക്ക് ഗോളിലൂടെ പിന്നിലാക്കിയത് റിക്വല്‍മിയെ. ഒപ്പത്തിനൊപ്പമുള്ള മുന്നേറ്റങ്ങള്‍ കണ്ട മല്‍സരത്തില്‍ വിദാല്‍ ചിലെയ്ക്കായി പെനല്‍റ്റി നേടിയെടുത്തു. വിദാലിന്റെ പെനല്‍റ്റി ഗോള്‍കീപ്പര്‍ മാര്‍ട്ടീനസ് തടുത്തെങ്കിലെും ക്രോസ് ബാറില്‍ തട്ടിയെത്തിയ പന്ത് വാര്‍ഗാസ് വലയിലാക്കി. വിജയഗോളിനായി പൊരുതിയ […]

ഇനി പ്രതിദിന പരിധിയില്ല; കാലാവധി തീരും വരെ ‘അൺലിമിറ്റഡ്’ ഡേറ്റ; 5 പ്ലാനുകളുമായി ജിയോ

ആകർഷകമായ പ്ളാനുകൾ അവതരിപ്പിക്കുന്നതിൽ എന്നും ഒരു പടി മുന്നിലാണ് റിലയൻസ് ജിയോ. ജനകീയ പ്ളാനുകൾ സാധാരണക്കാർക്കു ഏറെ ഉപകാരപ്രദവുമാണ്. ഇപ്പോൾ വീണ്ടും മികച്ച പ്ളാനുകളുമായി ജിയോ വന്നിരിക്കുന്നു. പതിനഞ്ച് ദിവസം മുതൽ ഒരു വർഷം വരെ കാലാവധിയുള്ള ‘പ്രതിദിന പരിധിയില്ലാതെ’ അഞ്ച് പുതിയ പ്രീപെയ്ഡ് പ്ലാനുകളാണ് റിലയൻസ് ജിയോ  അവതരിപ്പിച്ചത്. 15, 30, 60, 90, 365 ദിവസം കാലാവധിയുള്ള പ്ലാനുകളാണ് അവതരിപ്പിച്ചത്. ഈ അഞ്ച് പ്ലാനുകളിൽ പ്രതിദിന പരിധിയില്ലാതെ ഡേറ്റയും വോയ്സ് കോളുകളും ആസ്വദിക്കാം. ജിയോ […]

രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്നു; 2726 മരണം; രോഗമുക്തി 95.64%

രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 60,471 കോവിഡ് കേസുകളും 2,726 കോവിഡ് മരണവും. രോഗമുക്തി നിരക്ക് ഉയർന്ന് 95.64 ശതമാനമായി. ഒമ്പത് ലക്ഷത്തി പതിമൂവായിരത്തി മുന്നൂറ്റി എഴുപത്തി എട്ടു പേരാണ് ചികില്‍സയിലുള്ളത്.  66 ദിവസത്തിന് ശേഷമാണ് ആക്ടീവ് കേസുകൾ 10 ലക്ഷത്തിന് താഴെ എത്തിയത്. 3.45 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. അതിനിടെ കോവിഡ് വാക്സീനായ നോവവാക്സ്  90% ഫലപ്രദമാണെന്ന് അമേരിക്കൻ  ബയോടെക്നോളജി വ്യക്തമാക്കി. പുനെ സിറം ഇൻസ്റ്റിറ്റ്യൂട്ടാണ് നോവവാക്സിന്റെ […]

സംസ്ഥാനത്ത് ഇന്ന് 12,246 പേർക്ക് കോവിഡ്, 166 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.76

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 12,246 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1702, കൊല്ലം 1597, തിരുവനന്തപുരം 1567, തൃശൂർ 1095, മലപ്പുറം 1072, പാലക്കാട് 1066, ആലപ്പുഴ 887, കോഴിക്കോട് 819, കണ്ണൂർ 547, ഇടുക്കി 487, പത്തനംതിട്ട 480, കോട്ടയം 442, കാസർഗോഡ് 301, വയനാട് 184 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.   കഴിഞ്ഞ 24 മണിക്കൂറിനിടെ 1,04,120 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.76 ആണ്. റുട്ടീൻ സാമ്പിൾ, […]

നാളെ മുതൽ ലോക്ഡൗണ്‍ ലഘൂകരിക്കും; ഇളവുകൾ ഇങ്ങനെ

ലോക്ഡൗണ്‍ നാളെ മുതല്‍ ലഘൂകരിക്കുമെന്ന് മുഖ്യമന്ത്രി. കോവിഡ് വ്യാപനം ആശ്വാസകരമായ രീതിയില്‍ കുറഞ്ഞു. നാളെ മുതല്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കും. ടിപിആര്‍ ഉയര്‍ന്ന പഞ്ചായത്തുകളില്‍ അധികനിയന്ത്രണം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാലുമേഖലകളായി തിരിച്ചാകും ഇളവുകള്‍. മുപ്പതുശതമാനത്തിന് മുകളില്‍ ടിപിആര്‍ ഉള്ള സ്ഥലങ്ങളില്‍ ശക്തമായ ലോക്ഡൗണ്‍ ഉണ്ടാകും. ഇരുപതിനും മുപ്പതിനുമിടയില്‍ ടിപിആര്‍ ഉള്ള സ്ഥലങ്ങളില്‍ കടുത്ത നിയന്ത്രണം.  എട്ടിനും ഇരുപതിനുമിടയില്‍ നിയന്ത്രണം. ടിപിആര്‍ എട്ടില്‍ താഴെയെങ്കില്‍ കൂടുതല്‍ ഇളവുകള്‍ ഉണ്ടാകും. അവശ്യവസ്തുക്കളുടെ കടകള്‍ രാവിലെ 7 മുതല്‍ വൈകിട്ട് […]