LIMA WORLD LIBRARY

മകളെ മാപ്പ്- ബീന സോളമൻ

ദൈവത്തിൻ സ്വന്തം നാട്ടിലെങ്ങും കത്തിക്കരിയുന്നു പെൺജീവിതം കണക്കുകളേറെപറയുവാൻ മാതാപിതാക്കളേറുന്നു മണ്ണിൽ കാലിത്തെരുവിലെ കാളകൾ ഊളിയിട്ടെത്തുന്നു പണത്തിനായി വീടിനുള്ളിൽ വാളിൻ വായ്ത്തലപോൽ വെട്ടിക്കൊല്ലുന്നു കെട്ടിത്തൂക്കുന്നു. വിറകൊള്ളുന്നു ഹ്ര്യദയം വേർപെട്ടുപോകുന്നു ജീവൻ കാണുവാനേറെ മോഹിച്ച ജീവിതം തീരാത്ത ദുഃഖ സ്മ്രിതിയിലണയുന്നു. വിദ്യതന്നുന്നതിയിലെത്തിയവൾ …. മൗനയായി പീഢനമേൽക്കുന്നു ചിരകാലമോഹങ്ങളണഞ്ഞിടുന്നു അറിയാതെയെങ്ങോ അന്യദിക്കിൽ മാറണം സമൂഹത്തിന്നന്ധമാം പഠിപ്പിക്കലുകൾ…. സ്ത്രീയാണു ധനമെന്നചിന്ത വളർത്തേണം,പകരേണമിത് വരുംതലമുറയ്ക്ക് പെണ്ണിൻചിന്തകൾ കരുത്തുള്ളതാകേണം… തുല്യവ്യക്തിത്വങ്ങളാകേണം…. പങ്കിടൽവേദിയാകേണം കുടുംബജീവിതം….. ………………….

നരവംശശാസ്ത്രം തിരുത്താൻ ഡ്രാഗൺമാൻ; മനുഷ്യനോട് ഏറ്റവും സാമ്യമുള്ള പൂർവികൻ

ബെയ്ജിങ്∙ ചൈനയിൽ 1933ൽ കണ്ടെത്തിയ തലയോട്ടിയുടെ ഉടമ നിലവിലെ മനുഷ്യവംശവുമായി ഏറ്റവുമധികം സാമ്യമുള്ള ആദിമമനുഷ്യവംശത്തിലെ കണ്ണിയാണെന്നു കണ്ടെത്തൽ. ഡ്രാഗൺമാൻ എന്നാണ് ഈ ഫോസിലിനു ചൈനീസ് നരവംശ ശാസ്ത്രജ്ഞർ നൽകിയിരിക്കുന്ന പേര്. ആദിമ മനുഷ്യവംശങ്ങളായ നിയാണ്ടർത്താൽ, ഹോമോ ഇറക്ടസ് എന്നിവയെക്കാളുമെല്ലാം ഇവ ആധുനിക മനുഷ്യനോട് അടുത്തുനിൽക്കുന്നെന്നു ശാസ്ത്രജ്ഞർ പറയുന്നു. എന്നാൽ ആധുനിക മനുഷ്യനിലേക്കുള്ള പരിണാമത്തിലെ കണ്ണിയല്ല ഇവയെന്നും മറിച്ചു വഴിതിരിഞ്ഞു വംശനാശം സംഭവിച്ച വിഭാഗമാണെന്നും ശാസ്ത്രജ്ഞർക്ക് അഭിപ്രായമുണ്ട്. ‘ഹോമോ ലോംഗി’ എന്നാണ് ഈ പുതിയ വംശത്തിനു നൽകിയിരിക്കുന്ന ശാസ്ത്രനാമം. […]

വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ ഇനി പാസ്‌പോര്‍ട്ട് നമ്പറും ചേര്‍ക്കാം; എങ്ങനെയെന്ന് അറിയാം…

ന്യൂഡൽഹി: കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഇനിമുതൽ പാസ്പോർട്ടുമായി ബന്ധിപ്പിക്കാം. കേന്ദ്രസർക്കാരിന്റെ കോവിഡ് വാക്സിനേഷൻ പോർട്ടലായ കോവിൻ വഴിയാണ് ഇതിനുള്ള സൗകര്യം ഒരുക്കിയത്. ഇതോടെ വിദേശത്തേക്ക് യാത്ര തിരിക്കുന്നവർക്ക് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ പാസ്പോർട്ട് നമ്പറും ചേർക്കാൻ സാധിക്കും.   പാസ്പോർട്ട് നമ്പർ എങ്ങനെ ചേർക്കാം 1. cowin.gov.in എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്യുക 2. മുകളിലുള്ള ‘Raise an Issue’ ടാബിൽ ക്ലിക്ക് ചെയ്ത ശേഷം പാസ്പോർട്ട് ഓപ്ഷൻ തിരഞ്ഞെടുക്കുക 3. പാസ്പോർട്ട് ബന്ധിപ്പിക്കേണ്ട അംഗത്തെ തിരഞ്ഞെടുത്ത് അവരുടെ […]

ഗർഭിണികൾക്കും വാക്‌സീൻ നൽകാമെന്ന് കേന്ദ്രം; നിർദേശിച്ച് ഐസിഎംആർ

ഗർഭിണികൾക്കും കോവിഡ് വാക്‌സീൻ നൽകാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇത് സംബന്ധിച്ച മാർഗനിർദേശങ്ങൾ നൽകിയതായി ഐസിഎംആർ ഡയറക്ടർ ജനറൽ ഡോ.ബൽറാം ഭാർഗവ പറഞ്ഞു. ഗർഭിണികൾക്ക് വാക്‌സീൻ ഉപയോഗപ്രദമാണ്. കുട്ടികൾക്ക് വാക്‌സീൻ നൽകുന്ന വിഷയത്തിൽ കൂടുതൽ പഠനം ആവശ്യമാണ്. കുട്ടികളിൽ വിപുലമായി വാക്‌സിനേഷൻ നടത്താനുള്ള സാഹചര്യത്തിലല്ല രാജ്യം ഇപ്പോഴുള്ളതെന്നും ബൽറാം ഭാർഗവ പറഞ്ഞു.

ഇന്നും നാളെയും ഇളവുകൾ ഇല്ല; സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ

ഇന്നും നാളെയും സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ. തിങ്കളാഴ്ച മുതൽ ഇളവുകൾ തുടരും. എന്നാല്‍ ഇന്നും നാ‍ളെയും നടത്തു‍മെന്നറിയിച്ചിരിക്കുന്ന പരീക്ഷകൾക്കു മാറ്റമില്ല. സ്വകാര്യ ബസ് സർവീസ് 2 ദിവസവും ഉണ്ടാകില്ല.  അവശ്യസേവന മേഖലയിലും ഉള്ളവർക്കായി ഈ ദിവസങ്ങളിൽ കെഎസ്ആർടിസി പരിമിത സർവീസുകൾ നടത്തും. ലോക്ഡൗൺ മാർഗനിർദേശ പ്രകാരം ആരാധനാലയങ്ങൾ ഇന്നും നാളെയും തുറക്കാൻ കഴിയില്ല. എന്നാൽ  ഞായറാഴ്ച ആരാധനാലയങ്ങളിൽ പ്രാർഥനയ്ക്ക് അനുമതി നൽകണമെന്ന ആവശ്യം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്നു നടക്കുന്ന അവ‍ലോകന യോഗത്തിൽ തീരുമാനമെടുക്കും. അവശ്യമേഖലയിലുള്ളവർക്കും ആരോഗ്യ സേവനങ്ങൾക്കും […]

സ്ത്രീകള്‍ക്കെതിരെയുളള അതിക്രമങ്ങള്‍: കര്‍ശന നടപടിയെടുക്കാന്‍ പോലീസിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം

 തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരേ കർശന നടപടിയെടുക്കാൻ പോലീസിന് മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശം. കുറ്റവാളികൾക്കെതിരേ ശിക്ഷ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി നിർദേശം നൽകി.  ‘സ്ത്രീധനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ അടുത്തിടെയായി വീണ്ടും കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നിയമം മൂലം നിരോധിക്കപ്പെട്ട നാട്ടിൽ ഈ സാമൂഹിക വിപത്തിന്റെ പേരിൽ നമ്മുടെ പെൺകുട്ടികൾ ജീവിതം ഹോമിക്കപ്പെടുന്ന അവസ്ഥ ഉണ്ടായിരിക്കുകയാണ്. ഇത് ഇല്ലായ്മ ചെയ്യുകയെന്ന ലക്ഷ്യം മുൻനിർത്തി പുതിയ ചില പദ്ധതികൾ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഈ പദ്ധതികൾ വിജയകരമായി നടപ്പാക്കുന്നതിന് പോലീസിലെ […]

12,118 പേര്‍ക്ക് കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി 10.66; ടി.പി.ആര്‍. 24ന് മുകളിലുള്ള 24 പ്രദേശങ്ങൾ

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 12,118 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1522, എറണാകുളം 1414, മലപ്പുറം 1339, തൃശൂർ 1311, കൊല്ലം 1132, കോഴിക്കോട് 1054, പാലക്കാട് 921, ആലപ്പുഴ 770, കാസർഗോഡ് 577, കോട്ടയം 550, കണ്ണൂർ 535, ഇടുക്കി 418, പത്തനംതിട്ട 345, വയനാട് 230 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.   കഴിഞ്ഞ 24 മണിക്കൂറിനിടെ 1,13,629 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.66 ആണ്. റുട്ടീൻ സാമ്പിൾ, […]