LIMA WORLD LIBRARY

മകളെ മാപ്പ്- ബീന സോളമൻ

ദൈവത്തിൻ സ്വന്തം നാട്ടിലെങ്ങും
കത്തിക്കരിയുന്നു പെൺജീവിതം
കണക്കുകളേറെപറയുവാൻ
മാതാപിതാക്കളേറുന്നു മണ്ണിൽ
കാലിത്തെരുവിലെ കാളകൾ
ഊളിയിട്ടെത്തുന്നു പണത്തിനായി
വീടിനുള്ളിൽ വാളിൻ വായ്ത്തലപോൽ
വെട്ടിക്കൊല്ലുന്നു കെട്ടിത്തൂക്കുന്നു.
വിറകൊള്ളുന്നു ഹ്ര്യദയം
വേർപെട്ടുപോകുന്നു ജീവൻ
കാണുവാനേറെ മോഹിച്ച ജീവിതം
തീരാത്ത ദുഃഖ സ്മ്രിതിയിലണയുന്നു.
വിദ്യതന്നുന്നതിയിലെത്തിയവൾ ….
മൗനയായി പീഢനമേൽക്കുന്നു
ചിരകാലമോഹങ്ങളണഞ്ഞിടുന്നു
അറിയാതെയെങ്ങോ അന്യദിക്കിൽ
മാറണം സമൂഹത്തിന്നന്ധമാം
പഠിപ്പിക്കലുകൾ….
സ്ത്രീയാണു ധനമെന്നചിന്ത
വളർത്തേണം,പകരേണമിത്
വരുംതലമുറയ്ക്ക്
പെണ്ണിൻചിന്തകൾ
കരുത്തുള്ളതാകേണം…
തുല്യവ്യക്തിത്വങ്ങളാകേണം….
പങ്കിടൽവേദിയാകേണം
കുടുംബജീവിതം…..
………………….

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px